World

ബംഗ്ലാദേശിൽ വ്യാപക അക്രമം; അവാമി ലീഗിന്റെ 29 നേതാക്കളും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ക്ക് ഹസീന രാജ്യം വിട്ടതിന് പിന്നാലെ അവാമി ലീഗ് നേതാക്കളെ ലക്ഷ്യമിട്ട് വ്യാപക അക്രമം. അവാമി ലീഗിന്റെ 29 നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ബംഗ്ലാദേശിൽ കണ്ടെത്തി. ഷെയ്ക്ക് ഹസീന രാജിവെച്ചതിന് പിന്നാലെ അവാമി ലീഗ് നേതാക്കളുടെ വീടും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ധാക്ക ട്രൈബ്യൂണൽ റിപ്പോർട്ട് ചെയ്യുന്നു

മുൻ കൗൺസിലർ മുഹമ്മദ് ഷാ ആലത്തിന്റെ വീടിന് കലാപകാരികൾ തീവെച്ച് ആറ് പേരെ കൊന്നു. അവാമി ലീഗിന്റെ യുവജന വിഭാഗമായ ജുബോ ലീഗിന്റെ രണ്ട് നേതാക്കളുടെയും മൃതദേഹം നാട്ടുകാർ കണ്ടെത്തി. ജുബോ ലീഗ് ജില്ലാ ജോയന്റ് സെക്രട്ടറി സമുൻ ഖാന്റെ വീടിന് തിങ്കളാഴ്ച ജനക്കൂട്ടം തീയിട്ടിരുന്നു. ഇവിടെ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെത്തി

ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമാലിന്റെയും സുപ്രീം കോടതി ജഡ്ജിയുടെയും വീടുകൾക്ക് കലാപകാരികൾ തീയിട്ടു. സർക്കാർ സ്ഥാപനങ്ങളും ആക്രമിച്ചു. നിരവധി വീടുകളും വ്യവസായ സ്ഥാപനങ്ങളും തകർത്തു. ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെയും ആക്രമണം നടന്നു.
 

Related Articles

Back to top button