National
ബിഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തു; വിമാനത്താവളങ്ങൾ, പ്രത്യേക പാക്കേജ്, മെഡിക്കല്‍ കോളേജുകള്‍
[ad_1]
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാപ്രദേശിനും വൻ പ്രഖ്യാപനങ്ങൾ. ഇരു സംസ്ഥാനങ്ങൾക്കും ബജറ്റിൽ വാരിക്കോരിയാണ് നൽകിയിരിക്കുന്നത്. എൻഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവാണ് ബിഹാറിൽ ഭരണത്തിലിരിക്കുന്നത്. മറ്റൊരു സഖ്യകക്ഷിയായ ടിഡിപിയാണ് ആന്ധ്രയിൽ അധികാരത്തിൽ.
ബിഹാറിൽ പുതിയ വിമാനത്താവളങ്ങൾ നൽകുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ബിഹാറിൽ പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. ബിഹാറിലെ ഹൈവേ വികസനത്തിന് 26,000 കോടി അനുവദിച്ചു.
ആന്ധ്രയിൽ കർഷകർക്ക് പ്രത്യേക സഹായം. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന വികസനത്തിന് 15,000 കോടി ലഭ്യമാക്കും. വിശാഖപട്ടണം-ചെന്നൈ ഇടനാഴി നടപ്പാക്കും. ആന്ധ്രാ പ്രദേശിന് പ്രത്യേക പാക്കേജ് നൽകും. വ്യവസായ വികസനത്തിന് പ്രത്യേക സഹായം നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ബിഹാറിനും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
[ad_2]