[ad_1]
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്തുടനീളം അടുത്തിടെ സംഭവിച്ച പാലം തകർച്ചകളെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി ബിഹാർ സർക്കാർ. തകർന്ന പാലങ്ങളിൽ ഭൂരിഭാഗവും സംസ്ഥാന റൂറൽ വർക്ക് ഡിപ്പാർട്ട്മെൻറ് (ആർ.ഡബ്ല്യു.ഡി) നിർമിച്ചതോ നിർമിക്കുന്നതോ ആണ്.
ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സമിതി തകർച്ചക്ക് പിന്നിലെ കാരണങ്ങൾ വിശകലനം ചെയ്യുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ ശുപാർശ ചെയ്യുമെന്നും ആർ.ഡബ്ല്യു.ഡി മന്ത്രി അശോക് ചൗധരി പറഞ്ഞു. പാലത്തിന്റെ അടിത്തറയിലും ഘടനയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉൾപ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തകർച്ചക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) സ്ഥാപകനുമായ ജിതൻ റാം മാഞ്ചി ഉന്നയിച്ച ആശങ്കകളോട് അശോക് ചൗധരി പ്രതികരിച്ചില്ല. പാലം തകർച്ചകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ജിതൻ റാം മാഞ്ചി പറഞ്ഞത്.
[ad_2]