മാസപ്പടി കേസ്; 185 കോടിയുടെ അഴിമതി നടന്നതായി കേന്ദ്രം ഹൈക്കോടതിയിൽ

ന്യൂഡൽഹി: മാസപ്പടി കേസിൽ കോടികളുടെ അഴിമതി നടന്നതായി കേന്ദ്രസർക്കാർ. സിഎംആർഎൽ 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ വിധി വരാനിരിക്കെയാണ് ആദായ നികുതി വകുപ്പും എസ്ഐഫ്ഐഓയും കോടതിയിൽ വിശദമായ വാദം സമർപ്പിച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

എസ്എഫ്ഐഒ അന്വേഷണത്തിൽ 185 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയെന്ന് കേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചെലവുകള്‍ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കിൽപെടുത്തിയെന്നും, ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.

സങ്കല്‍പിക്കാന്‍പോലും സാധിക്കാത്ത രീതിയിലുള്ള അഴിമതിയാണ് നടന്നതെന്ന് കേന്ദ്രം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന അഴിമതിയാണിതെന്നും നിയമം അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കാനാകുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

Exit mobile version