ബെംഗളൂരു: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്‌പേഡെക്സ് ദൗത്യം വൈകിയേക്കും. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം വീണ്ടും കൂട്ടി തുടങ്ങി. രാവിലെ ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിൽ വിജയകരമായി എത്തിച്ചിരുന്നു. പിന്നീട് 3 മീറ്റർ വരെ അടുത്ത് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടി. സുരക്ഷിത അകലത്തിലേക്ക് ഉപഗ്രഹങ്ങളെ മാറ്റുകയാണെന്നും ഡാറ്റ കൂടുതൽ വിശകലനം ചെയ്തശേഷം അടുത്ത നീക്കമെന്നും ഐഎസ്ആർഒ അറിയിച്ചു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതിയും സമയവും സംബന്ധിച്ച വിവരം ഐഎസ്ആർഒ അറിയിച്ചിട്ടില്ല. ഡിസംബര്‍ 30നാണു സ്പേഡെക്സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യം ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു.
പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുകയും വേര്‍പെടുത്തുകയും ചെയ്യുന്ന ദൗത്യമാണിത്. ദൗത്യം വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.