ബോഡിഗാർഡ് : ഭാഗം 14
[ad_1]
രചന: നിലാവ്
മ്മ്… ആരാ… എന്ത് വേണം…ഡോറിനരികിൽ വന്നുകൊണ്ടായിരുന്നു അവനത് ചോദിച്ചത്..
മുന്നിൽ നിൽക്കുന്ന അഗ്നിയെ കണ്ട ഞെട്ടലിൽ ആയിരുന്നു അവൾ…
അവന്റെ ചോദ്യം കേട്ടതും അവൾ കയ്യിലുള്ള ലെറ്റർ അവനു നേരെ നീട്ടി..
അത് വായിച്ചു ഒന്നമർത്തി മൂളിക്കൊണ്ട് ചോദിച്ചു എന്താ ഇത്ര ലേറ്റ് ആയത്….
അത് കേട്ടതും അവൾക്ക് ചെറിയ പരിഭവം തോന്നി..
എന്താ വൈകിയത് എന്ന് നിങ്ങൾക്കറിയില്ലേ മനുഷ്യ.. രാവിലെ കെട്ടിയൊരുങ്ങി പോന്നത് ഇങ്ങോട്ടാണെന്ന് പറഞ്ഞിരുന്നേൽ ഞാനും കൂടെ വന്നേനെല്ലോ..അവനു മാത്രം കേൾക്കാൻ പാകത്തിൽ അവൾ പറഞ്ഞതും മറുപടി ആയി തുറിച്ചു നോട്ടമാണ് അവൾക്ക് കിട്ടിയത്…
അത് പിന്നെ സാർ എനിക്ക് ഇവിടെ വല്യ പരിജയം ഇല്ല അത്‌കൊണ്ട് വൈകിയതാ..ഇത്തവണ അവൾ എല്ലാരും കേൾക്കാൻ പാകത്തിൽ പറഞ്ഞു..
മ്മ്… ഒന്നമർത്തി മൂളി അവൾക്ക് അകത്തു കയറാനുള്ള അനുമതി കൊടുത്തു…
ക്ലാസ്സ് മൊത്തം ഒന്ന് നോക്കി…എല്ലാ ബെഞ്ചിലും അഞ്ചു പേരുണ്ട്. ബാക് ബെഞ്ചിൽ മൂന്ന് പേര് ഇരിക്കുന്നത് കണ്ടതും അവിടേക്ക് പോവാനായി ഒരുങ്ങിയ അവളെ പിന്നിൽ നിന്നു അവൻ വിളിച്ചു പറഞ്ഞു സെൽഫ് ഇൻട്രോഡ്യൂസ് ചെയ്യാൻ.. അങ്ങനെ മുന്നിൽ വന്നു നിന്നു പേരും സ്ഥലവും കോളേജ് മാറാനുള്ള കാരണവും പറഞ്ഞപ്പോൾ എല്ലാവരും അവളെ അന്യഗ്രഹ ജീവിയെപോലെ നോക്കി…
സാർ.. ഞാൻ നിക്കണോ പോണോ നേരത്തെ നിന്ന പയ്യൻ അവിടെ തന്നെ നിൽപ്പുണ്ട്.. അവനിൽ നിന്നാണ് ചോദ്യം വന്നത്..
അവിടെ ഇരിക്കേടോ.. നാളെ വരുമ്പോൾ 100 പ്രാവശ്യം ഇമ്പോസിഷൻ എഴുതിയിട്ട് വന്നാൽ മതി എന്നും അഗ്നി ദേഷ്യത്തോടെ പറഞതും അവൻ താങ്ക് യൂ സാർ എന്നും പറഞ്ഞു അവിടെ ഇരുന്നു..
അവൾ ലാസ്റ്റ് ബെഞ്ചിൽ ഏറ്റവും അറ്റത്തു പോയിരുന്നു… തൊട്ടടുത്തിരിക്കുന്ന പെണ്ണ് അവളെ നോക്കി വെളുക്കനെ ചിരിച്ചതും അവളും തിരിച്ചു ചിരിച്ചു അഗ്നിയെ നോക്കി…ആൾ എയർ പിടിച്ചു ക്ലാസ്സെടുക്കുവാണ്… അറഞ്ചം പൊറഞ്ചം ഇംഗ്ലീഷ് വാരി വിതറുകയാണ്..ബോഡിൽ എഴുതി വെച്ചത് കണ്ടപ്പോഴാണ് ആളുടെ സബ്ജെക്ട് ഇംഗ്ലീഷ് ആണെന്ന് ആവൾക് മനസിലായത്..ഭാഗ്യം അടുത്ത് വർഷം സഹിക്കേണ്ടല്ലോ അവൾ മനസ്സിൽ പറഞ്ഞു…ശേഷം ക്ലാസ്സ് മുഴുവൻ കണ്ണോടിച്ചു… പിടക്കോഴികൾ
ഭൂരിഭാഗവും താടിക്ക് കയ്യും കൊടുത്ത്
അയാളിൽ നിന്നും കണ്ണെടുക്കാതെ ക്ലാസ്സിൽ ശ്രദ്ധിക്കുന്നു… അതിൽ നിന്നും അവൾക്ക് ഒരു കാര്യം മനസിലായി ആൾക്ക് ഫാൻസിന്റെ എണ്ണം വളരെ കൂടുതലാണെന്ന്..പ്രത്യേകിച്ച് ലേഡീസ് ഫാൻസ്..
ഇവളുമാര് ഇതെന്ത് കണ്ടിട്ടാ ഇങ്ങേരെ വായിനോക്കുന്നത് എന്ന് മനസ്സിൽ കരുതി അവളും അയാളിൽ ശ്രദ്ധ കൊടുത്തു.. ആ നിമിഷം അയാളും അവളെ ഒന്ന് നോക്കിപ്പോയി..ഒരു നിമിഷം ഇരുവരുടെയും നോട്ടങ്ങൾ തമ്മിൽ ഉടക്കി…. ആളുടെ മുഖത്ത് അതിന്റെ പതർച്ച കണ്ടതും അവൾക്ക് ചിരി വന്നു…
എന്റെ നോട്ടം പോലും താങ്ങാൻ പറ്റുന്നില്ലെ മനുഷ്യാ… കൊള്ളാല്ലോ..
അവൻ പെട്ടെന്ന് നോട്ടം മാറ്റി ക്ലാസ് തുടർന്നു..
ശ്. ശ്.. എന്നൊരു ശബ്ദം കേട്ടിട്ടാണ് അവൾ തല ചെരിച്ചു നോക്കുന്നത്..വിളിച്ചത് അവളുടെ തൊട്ടരികിൽ ആയി ബോയ്സിന്റെ സൈഡിലെ നേരത്തെ ഇമ്പോസിഷൻ കിട്ടിയ പയ്യനാണെന്ന് മനസിലായതും അവൾ എന്താന്ന് ചോദിച്ചു..
ഹായ്… അവൻ കൈ പൊക്കി കാണിച്ചു..
ഹായ്..അവൾ തിരിച്ചൊരു ഹായ് കൊടുത്തു..
ഞാൻ അമൽ…
മ്മ്… അവളൊന്നു മൂളി…
തലയടിച്ചു പൊട്ടിച്ചവന്റെ ഇപ്പോഴത്തെ കണ്ടിഷൻ എന്താണ്…ബോധം വന്നോ..
അവന്റെ ചോദ്യം കേട്ട് അവൾക്ക് വായും പൊളിച്ചു നിന്നു പോയി…
വന്നു… ഇപ്പോ ആള് ഓക്കെയാണ്…അവൾ പതുക്കെ പറഞ്ഞു…
തല ചെരിച്ചു ഒരുത്തനോട് സംസാരിക്കുന്ന അവൾക്ക് നേരെ അഗ്നി ചോക്കെടുത്തു എറിഞ്ഞു..അവളുടെ കവിളിലേക്ക് ചോക്ക് ചെന്ന് പതിച്ചതും അവൾക്ക് ശരിക്കും വേദനിച്ചു… അവിടം തടവിക്കൊണ്ട് അവനെ ദഹിപ്പിച്ചു നോക്കി..
നിങ്ങൾ വീട്ടിൽ വരുവല്ലോ കാണിച്ചു തരാം എന്നും മനസ്സിൽ പറഞ്ഞു അവനെ നോക്കി പല്ലിറുമ്മി..
സ്റ്റാൻഡ് അപ്…
തന്നോട് തന്നെയാണോ പറഞ്ഞത് എന്നറിയാതെ അവൾ എഴുന്നേൽക്കണോ വേണ്ടയോ എന്നപോലെ ഇരുന്നു….
തനിക്കെന്താ ചെവി കേട്ടൂടെ.. മ്മ് താൻ തന്നെ…
അത് കേട്ടതും അവൾ എഴുന്നേറ്റ് നിന്നു..
എന്തായിരുന്നു അവിടെ…
അപ്പോഴാണ് അമൽ പ്ലീസ് പറയല്ലേ എന്നപോലെ അവളെ നോക്കി ആക്ഷൻ കാണിക്കുന്നത്…അവൾ പറഞ്ഞു ഒന്നുല്ല സാർ..ഞാൻ വെറുതെ.
അതേ താൻ നേരത്തെ പഠിച്ച അവിടെ വല്യ സ്റ്റാർ ഒക്കെ ആയിരിക്കാം.. പക്ഷെ
അത്തരം സ്മാർട്നെസ്സൊന്നും ഇവിടെ
നടക്കില്ല പ്രത്യേകിച്ച് എന്റെ ക്ലാസ്സിൽ…മര്യാദക്ക് ആണെങ്കിൽ ഇവിടെ ഇരിക്കാം ഇല്ലെങ്കിൽ പുറത്ത് പോവാം… വന്നു കേറില്ല അതിനു മുൻപേ ഓരോന്ന് തുടങ്ങിക്കോളും… ശല്യം എന്നും പറഞ്ഞു അവൻ ക്ലാസ്സ് അവസാനിപ്പിച്ചു ദേഷ്യത്തോടെ പോയതും അമൽ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു…
സോറി ബഡ്‌ഡി… ഞാൻ ഒരു ക്യൂറിയോസിറ്റി കൊണ്ട് ചോദിച്ചുപോയതാ… അല്ലെങ്കിലും അങ്ങേര് ഒരു കടുവയാ..അസ്സൽ കലിപ്പൻ.. അങ്ങേരെയൊക്കെ വീട്ടുകാര് എങ്ങനെ സഹിക്കുന്നു ആവോ..അങ്ങേരെ കെട്ടുന്ന പെണ്ണിന്റെ ഒക്കെ ഒരു വിധിയെ…
അത് കേട്ടതും അവൾക്ക് ചിരി വന്നുപോയി..
ഓഹോ അപ്പോ ഷാരുഖാൻ ഇവിടെ റോക്കി ബായ് ആണല്ലേ…അവൾ മനസ്സിൽ വിചാരിച്ചു….
പെട്ടെന്ന് തന്നെ അമലും ശ്രീയും അവളുടെ അരികിൽ ഇരിക്കുന്ന കാവ്യയും തമ്മിൽ കൂട്ടായി…
എന്നെ നിങ്ങൾ ശ്രീ എന്ന് വിളിച്ചാൽ മതി എന്നെ ഇഷ്ടം ഉള്ളവർ അങ്ങനെയാ വിളിക്കുക അവൾ പറഞ്ഞത് കേട്ടതും അവര് ഓക്കേ പറഞ്ഞു..
എടീ കാവ്യെ.. നിനക്ക് ഞാനൊരു മുട്ട പഫ്സും സോഡാ ലൈമും ഓഫർ ചെയ്യുവാ നാളെ വരുമ്പോൾ എന്റെ ഇമ്പോസിഷൻ എഴുതി വരണം കേട്ടോ..
മ്മ് പിന്നെ നോക്കിയിരുന്നോ.. ഇപ്പൊ എഴുതും..എടാ കഴിഞ്ഞ ആഴ്ച എഴുതിയതിന്റെ ഒരു പ്ലേറ്റ് പഴം പൊരി പെൻഡിങ്ങിൽ കിടക്കുവാണ് അത് ആദ്യം വാങ്ങി താ എന്നിട്ട് ബാക്കി എഴുതാം..കാവ്യ അവനെ നോക്കി മുഖം കോട്ടി..
അമൽ പഫ്സും സോഡാ ലൈമും ശ്രീക്ക് ഓഫർ ചെയ്ത് കൊണ്ട് ചോദിച്ചു നീ എഴുതുന്നോ എന്ന്..
സോറി ഡാ മിക്കവാറും നാളെ മുതൽ തന്റെ കൂടെ ഇമ്പോസിഷൻ എഴുതാൻ ഞാനും കാണും.. അയാളും ഞാനും തമ്മിൽ ഒത്തുപോകും എനിക്ക് തോന്നുന്നില്ല ജാഡ തെണ്ടി…
അത് കലക്കി.. അതും പറഞ്ഞു അമൽ അവൾക്ക് ഹൈ ഫൈ കൊടുത്തു..
ജാഡ തെണ്ടി.. നീ മാത്രമേ ഇങ്ങനെ പറയുള്ളു.. ഈ കോളേജിലെ പെണ്പിള്ളേരുടെ കണ്ണിലുണ്ണിയാണ് ആ പോയത്… ക്രഷ് ക്രഷ്…പേര് അഗ്നിദേവ്.
. ഗസ്റ്റ് ലെക്‌ച്ചർ…ജോയിൻ ചെയ്തിട്ട് രണ്ടു മാസം ആയതേ ഉള്ളു.. പി ജി ചെയ്തത് ഇവിടെയാണ്…എം എ ഇംഗ്ലീഷ്..ശേഷം ആള് ഒരു വർഷം എന്തു ചെയ്തു എന്നറിയില്ല.. പിന്നെ ദേ ഈ വർഷം ഇവിടത്തന്നെ ഗസ്റ്റ് ലെക്ച്ചർ
ആയി വന്നു… രണ്ടു ദിവസത്തെ ലീവിന് വീട്ടിൽ പോയി ഇന്ന് വീണ്ടും വന്നു..ഇതിന്റെ കൂടെ ആള് യൂ പി എസ് സി എക്സാമിന് പ്രിപ്പയർ ചെയ്യുകയാണ്… അതിന്റെ കോച്ചിങ് ക്ലാസ്സിന് വൈകുന്നേരം പോവും..ആളുടെ എയിം ഐ പി എസ് ഓഫീസർ ആവുക എന്നതാണ്… തല്കാലത്തേക്ക് ഒരു ജോലി അതാണ് ഇത്.. ശ്വാസം വിടാതെ കാവ്യ അഗ്നിയെ കുറിച്ചു പറയുന്നത് കേട്ടതും ശ്രീ വായും പൊളിച്ചു നിന്നുപോയി..
ഫുൾ ഡീറ്റെയിൽസ് അറിയാമല്ലോ നിനക്കും പുള്ളിയോട് ക്രഷാ… ശ്രീ ഉള്ളിലെ പതർച്ച മറച്ചു പൊടിച്ചുകൊണ്ട് ചോദിച്ചു..
ക്രഷ്ല്ല.. നല്ല അസ്സൽ പ്രേമം ഇത്തവണ മറുപടി പറഞ്ഞത് അമലാണ്..
അത് കേട്ടതും ശ്രീക്ക് ഉള്ളിൽ എവിടെയോ ഒരു കുഞ് നൊമ്പരം…
പക്ഷെ ഇയാളോടല്ല.. ഇയാളുടെ ആത്മാർത്ഥ കൂട്ടുകാരനോട്.. അജിത് സാർ…ഗസ്റ്റ് ലക്ച്ചർ തന്നെയാ.. പക്ഷെ നമുക്ക് ഇല്ല..പ്രേമം എന്ന് വെച്ചാൽ അസ്ഥിക്ക് പിടിച്ചിരിക്കുവാ ഇവൾക്ക്..
അത് കേട്ടതും ശ്രീക്ക് ചെറിയൊരാശ്വാസം തോന്നി…
ഈ അജിത് സാറും അഗ്നി സാറും ഇവിടെ ഒരുമിച്ചു പഠിച്ചതാ.. ഒരുമിച്ച് തന്നെയാണ് താമസവും എന്നാണ് അറിയാൻ കഴിഞ്ഞത്… രണ്ടുപേരും ഐ പി എസ് ഓഫീസർ ആവാനുള്ള് തത്രപ്പാടിലാ..ഇവളുടെ പ്രേമം പൂവണിയാൻ വേണ്ടി അന്വേഷണം നടത്തിയപ്പോൾ കിട്ടിയ ഡീറ്റെയിൽസാണ്…
എന്നിട്ട് പുള്ളിയോട് ഇവള് ഉള്ളിലെ പ്രേമം തുറന്നു പറഞ്ഞോ… ശ്രീ ചോദിച്ചു..
എവിടുന്ന്.. അങ്ങേരുടെ തലവെട്ടം കണ്ടാൽ ഇവളുടെ മുട്ട് വിറക്കും പിന്നെയാണ് തുറന്നു പറയുന്നത്.. ഇവള് ഇങ്ങനെ അങ്ങേരെ വായും നോക്കി വെള്ളം ഇറക്കി നിൽക്കുകയെ ഉള്ളു കാവ്യയെ അമൽ കളിയാക്കി..
അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ…അപ്പോ നമ്മൾ ഫ്രണ്ട്‌സ് ആയ സ്ഥിതിക്ക് നമുക്ക് ക്യാന്റീനിൽ ചെന്ന് ബിരിയാണി അടിച്ചിട്ട് വന്നാലോ ഫുൾ ചിലവ് എന്റെ വക എന്നും പറഞ്ഞു ശ്രീ അവരുടെ കൂടെ കാന്റീനിലേക്ക് ചെന്നു…
അപ്പോഴാണ് ഒരു ടേബിളിനു ഇരുവശത്തുമായി ഇരുന്നു ഭക്ഷണം കഴിക്കുന്ന അഗ്നിയെയും അജിത്തിനെയും മൂവരും കാണുന്നത്..
മനപ്പൂർവം ശ്രീ അവരുടെ ടേബിളിന് തൊട്ടരികിൽ ചെന്നു ഇരുന്നപ്പോഴാണ്
അഗ്നിയും അജിത്തും അവളെ കാണുന്നത്…
ബിരിയാണിയും ചിക്കൻ ഫ്രയ്യും കൂൾ ഡ്രിങ്ക്സും ഐസ്ക്രീംമും ഒക്കെ ഓർഡർ ചെയ്യുന്ന അവളെ കണ്ടതും അജിത് അഗ്നിയെ ഒന്ന് നോക്കി..
എടാ ഇത് നിന്റെ കയ്യിൽ ഒതുങ്ങും എന്ന് തോന്നുന്നില്ല..
അജിത് പറയുന്നത് കേട്ടതും അഗ്നി പെട്ടെന്ന് എഴുന്നേറ്റ് വെയ്റ്ററുടെ അരികിൽ ചെന്ന് ഒരു പേപ്പറിൽ എന്തോ ഒന്നെഴുതി ശ്രീയുടെ കയ്യിൽ കൊടുക്കാൻ ഏല്പിച്ചു തിരികെ അവന്റെ സ്ഥാനത്തു വന്നിരുന്നു…
വെയിറ്റർ ആ പേപ്പർ ശ്രീയുടെ കയ്യിൽ ഏല്പിച്ചതും ഒന്നും മനസിലാവാതെ അവൾ അത് തുറന്നു നോക്കി..
ശ്രീ… എന്താ ഇത്…കുറച്ചു ദിവസം നോൺ വെജ് കഴിക്കാൻ പാടില്ല എന്നറിഞ്ഞൂടെ… കാലിൽ കടിച്ചത് പാമ്പാണ് അല്ലാതെ പഴുതാര അല്ല… ഇവിടെ നല്ല കഞ്ഞി കിട്ടും അത് ഓർഡർ ചെയ്യാൻ നോക്ക്..അവര് ബിരിയാണി വേണമെങ്കിൽ കഴിച്ചോട്ടെ..
അത് വായിച്ചതും അവൾ അവനെ ഇടം കണ്ണിട്ട് ഒന്ന് നോക്കി…. ഹൃദയത്തിനുള്ളിൽ ഒരു കുളിർമഴ പെയ്തത് പോലെ തോന്നി…എന്നാലും നേരത്തെ മുഖത്തേക്ക് ചോക്ക് എറിഞ്ഞ ദേഷ്യം ഇപ്പഴും അവളിൽ ഉണ്ടായിരുന്നു.. അതിന് വീട്ടിൽ ചെന്നിട് തിരിച്ചു മറുപടി കൊടുക്കാം എന്നും കരുതി അവർക്ക് ബിരിയാണിയും വാങ്ങിച്ചു കൊടുത്ത് അവൾ കഞ്ഞിയും കുടിച്ചു പെട്ടെന്ന് സ്ഥലം കാലിയാക്കി…
വൈകുന്നേരം കോളേജ് വിട്ടിട്ടും ത്തന്നെ ശ്രദ്ധിക്കാതെ ദൃതിയിൽ അജിത്തിന്റെ കൂടെ സാറ്റാഫ് റൂമിലേക്ക് നടന്നു പോയ അഗ്നിയെ കണ്ടതും അവൾക്ക് ദേഷ്യം വന്നു….
കൂടെ വരുന്നോ.. അല്ലെങ്കിൽ എങ്ങനെയാ പോവുക എന്ന് പോലും അന്വേഷിക്കാതെ ഏത് നേരവും എയറും
പിടിച്ചു നടക്കാൻ ഇയാളാരാ.. ഹും..അവനെ പുച്ഛിച്ചു തള്ളി അമലിന്റെ കൂടെ ബൈക്കിൽ കയറി അവിടുന്ന് വീട്ടിലേക്ക് തിരിച്ചു………കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]