Novel

ബോഡിഗാർഡ് : ഭാഗം 21

[ad_1]

രചന: നിലാവ്

ഡോറും തുറന്നു ശ്രീയുടെ കയ്യും പിടിച്ചുഅഗ്നി നേരെ ചെന്നത് മുറിയിലേക്കും അവളെ ബെഡിലേക്ക് പിടിച്ചു തള്ളി ഡോറും ലോക്ക് ചെയ്ത് ഷർട്ടിന്റെ ബട്ടൺ അഴിച്ചു മാറ്റുന്നവനെ കണ്ടതും അവളുടെ കണ്ണുകൾ ബുൾസൈ പോലെ പുറത്തേക്ക് വന്നു….

ദൈവമേ.. ഇതിയാൻ എന്നാത്തിനുള്ള പുറപ്പാടാ….പേടികൊണ്ട് അവളുടെ സ്ലാങ് പോലും മാറിപ്പോയി..

അവൾക്ക് ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവൻ അഴിച്ചുമാറ്റിയ ഷർട്ടും വലിച്ചെറിഞ്ഞു അവളുടെ മേലെയായി അമർന്നു..

ഇത്തവണ അവൾ ശരിക്കും പേടിച്ചു…അവന്റെ മുഖത്തെ അന്നേരത്തെ ഭാവം അവൾക്ക് അന്യമായിരുന്നു..

എന്താ ഈ കാണിക്കുന്നത്… മാറിക്കെ…അവൾ അവനെ പിടിച്ചു മാറ്റാൻ നേരം അവനവളുടെ കൈ പിടിച്ചു വെച്ചു….

നിനക്ക് വേണ്ടത് ഇതൊക്കെയല്ലേ..  ഇതിനു വേണ്ടിയല്ലേ നീ ഓരോ കൂതറ സ്വഭാവം കാണിക്കുന്നത്…എങ്കിൽ നിന്റെ ആഗ്രഹം ഇപ്പോ തന്നെ സാധിച്ചു തന്നേക്കാം എന്ന് കരുതി…. 

അത് പറഞ്ഞു അവൻ അവൾക്ക് നേരെ മുഖം അടുപ്പിച്ചു…

ദേ.. വേണ്ട…ഞാനിതൊന്നും ആഗ്രഹിച്ചിട്ടില്ല….എന്റെ സമ്മതം ഇല്ലാതെ എന്റെ ശരീരത്തിൽ തൊട്ടാൽ കെട്ടിയോൻ ആണെന്നൊന്നും നോക്കില്ല…

പക്ഷെ അവൻ അതൊന്നും കൂട്ടാക്കിയില്ല അവന്റെ ചുണ്ട് അവളുടെ ചുണ്ടിനു തൊട്ടരികിൽ എത്തി നിന്നതും
അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു…

വേണ്ട… നിറക്കണ്ണുകളോടെ പറഞ്ഞു…

എന്നിട്ടും അവൻ പിടിവിടാതെ അവളുടെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി അവളുടെ കാല് രണ്ടും അകത്തി വെച്ചതും  ശ്രീ കണ്ണുകൾ ഇറുക്കിയടച്ചു….അവളുടെ  കവിളിലൂടെ
കണ്ണുനീർ ഒലിച്ചു… അത് കണ്ട അവന് അവളോട് വാത്സല്യമാണ് തോന്നിയത്.. പക്ഷെ ഇവിടെ അത് പ്രകടമാക്കിയാൽ ഇവള് ഒരിക്കലും നേരെ ആവില്ല.. അതിന് താനിത്തിരി മസിൽ പിടിച്ചേ പറ്റു.. പേടിപ്പിക്കാൻ വേണ്ടി ചെയ്തപ്പോൾ ഇതുപോലെ കരയും എന്നവനും കരുതിയിരുന്നില്ല..

കുറച്ചു നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല എന്ന് മനസിലായ ശ്രീ കണ്ണ് തുറന്നു നോക്കുമ്പോൾ അവൻ മുറിയുടെ ഡോർ ദേഷ്യത്തോടെ വലിച്ചടച്ചു പോകുന്നതാണ് കാണുന്നത്…

പിന്നീട് ഇരുവരും ഒന്നും മിണ്ടാനോ പറയാനോ പോയില്ല….ഭക്ഷണമൊന്നും ഉണ്ടാക്കാത്തത് കൊണ്ട് രണ്ടുപേരും ഒന്നും കഴിച്ചതും ഇല്ല..

രാത്രി കിടക്കാൻ നേരമായിട്ടും അവനെ കാണാഞ്ഞിട്ടാണ് അവൾ മറ്റേ മുറിയിലേക്ക് പോവുന്നത്..കണ്ണിനു മേലെ കൈവെച്ചു മലർന്നു കിടക്കുന്നവന്റെ അരികിൽ വന്നിരുന്നുകൊണ്ട് ചോദിച്ചു…

എന്താ ഇവിടെ കിടക്കുന്നത്…

അവൻ ഒന്നും മിണ്ടിയില്ല…

പോയി അവിടെ കിടന്നോളു ഞാൻ ഇവിടെ കിടന്നോളാം…

അവൻ ഒന്നും മിണ്ടാതെ മുഖം തിരിച്ചു കിടന്നതും അവൾ അവന്റെ അരികിൽ കിടന്നു അവനെ ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു സോറി.. സോറി.. ഞാനിനി അങ്ങനെ ഒന്നും ചെയ്യില്ല…ഞാൻ കാരണം നിങ്ങൾ ഇങ്ങനെ വിഷമിക്കുന്നത് കണ്ടാൽ എനിക്ക് സഹിക്കില്ല… ഇഷ്ടംകൊണ്ടാ അങ്ങനെയൊക്കെ ചെയ്തത്… ഞാൻ നാളെ രാവിലെ ഇവിടുന്ന് പൊക്കോളാം..കുറച്ചു ദിവസം കാവ്യയുടെ കൂടെ നിന്നിട്ട് ഞാൻ പിന്നെ ഹോസ്റ്റലിലേക്ക് മാറിക്കോളാം..

ഹും ഇഷ്ടം… ഇതാണോ ഇഷ്ടം.. ഇത് വെറുപ്പിക്കലാണ് ശ്രീ…ഇങ്ങനെയൊക്കെ കാണിച്ചാൽ എനിക്ക് നിന്നോട് ഇഷ്ടം കൂടും എന്ന് തോന്നിയോ…ഇഷ്ടം ഉണ്ടായിരുന്നു…..ഈ താലി കെട്ടിയത് മുതൽ സ്വന്തമായിട്ട് തന്നെയാ കരുതിയത്….അതുകൊണ്ട് തന്നെയാ ഇങ്ങോട്ട് കൊണ്ടു വന്നതും… പക്ഷെ ഓരോ ദിവസങ്ങൾ കഴിയുംതോറും നീയായിട്ട് തന്നെ വെറുപ്പിച്ചോണ്ട് ഇരിക്കുവാ.. ക്ലാസ്സ്‌ കട്ട്‌ ചെയുക,കണ്ട അലവലാതി പയ്യന്മാരുടെ കൂടെ കറങ്ങി നടക്കുക… ക്ലാസ്സിനിടയിൽ കുട്ടിക്കളി പാടാക്കുക… എന്നെ പ്രൊവോക്ക് ചെയ്യാനാ ഇതൊക്കെ…. നീ ഇനി എന്തൊക്കെ  കാട്ടികൂട്ടിയാലും ഞാൻ നമ്മുടെ റിലേഷൻ കോളേജിൽ വെളുപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല… അങ്ങനെ വന്നാൽ നിനക്ക് തന്നെയാ അത് ദോഷം…അത് നീ ആദ്യം മനസിലാക്ക്..നീ എന്റെ കൂടെ ബൈക്കിൽ വരുന്നത് കണ്ടാൽ ആൾകാർ അതിനു പിന്നാലെ പോവില്ലേ.. പിന്നേ നമ്മൾ ഒരുമിച്ചാണ് താമസം എന്നൊക്കെ അറിഞ്ഞാൽ പിന്നെ കോളേജ് മുഴുവൻ സംസാരവിഷയം ഇതാവും…. പിന്നെ നിന്റെ അച്ഛന്റെ ചെവിയിൽ എത്താൻ വേറെ വല്ലതും വേണോ… ഇപ്പോ രണ്ടുപേർക്കും പരസ്പരം കൺകുളിർകെ കാണാൻ പറ്റുന്നില്ലെ…. ഇപ്പോ അത്രയും മതി… നീ നന്നായി പഠിച്ചോണ്ടിരുന്ന കുട്ടി ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം.. എനിക്ക് വേണ്ടി നീ നീ നിന്റെ ലൈഫ് കയരുത് ശ്രീ…..പ്രണയം വിവാഹം കുട്ടികൾ  കുടുംബം ഇത് മാത്രമല്ല ശ്രീ ലൈഫ് എന്ന് പറയുന്നത്…..ഇപ്പോ തോന്നും അതൊക്കെ ആണെന്ന്…പിന്നീട് നീ അതിനെ ഓർത്തു ദുഖിക്കേണ്ടി വരും…ഞാൻ ഇവിടുന്ന് നിന്നോട് എത്ര സോഫ്റ്റ്‌ ആയിട്ടാണ് സംസാരിക്കാറുള്ളത്….. അതിലൂടെ നിനക്ക് എന്താണ് മനസിലാക്കാൻ പറ്റുന്നത്….. ഇനിയിപ്പോ ക്ലാസ്സിൽ വെച്ചും ഞാൻ നിന്നെ പ്രണയിക്കണോ.. അതാണോ നിന്റെ ആഗ്രഹം…എല്ലാരേയും കാണിച്ചിട്ട് സ്നേഹിക്കുന്നതിൽ എന്താർത്ഥമാണുള്ളത്..

ഒന്ന് കെട്ടിപിടിച്ചാലും ഉമ്മ വെച്ചാലും പഞ്ചാരവാക്കുകൾ പറഞ്ഞാലും മാത്രമേ അത് പ്രണയം ആവുന്നുള്ളു എന്നാണോ…… ഇല്ല ശ്രീ ഹൃദയം കൊണ്ടും പ്രണയിക്കാം…മനോഹരമായി പ്രണയിക്കാം.. പക്ഷെ അത് മനസിലാകാനുള്ള കഴിവ് കൂടി പ്രണയിക്കുന്നവർക്ക് ഉണ്ടായിരിക്കണം …. നമ്മൾ ഇങ്ങനെ ഒരു മുറിയിൽ കെട്ടിപിടിച്ചു ഉറങ്ങിയാൽ നമുക്ക് യഥാർത്ഥ പ്രണയത്തിന്റെ ഫീൽ കിട്ടില്ല….. അതിനൊക്കെ ഇനിയും ഒരുപാട് സമയം ഇല്ലേ….ഇതുപോലൊരു ഫീൽ അപ്പോ കിട്ടി എന്നു വരില്ല… 
കണ്ണുകലൂടെ പരസ്പരം നോട്ടങ്ങൾ കൈമാറി പ്രണയിക്കുന്നതിന്റെ ഫീൽ നിനക്ക് അറിയോ… പ്രണയം അത്രത്തോളം മനോഹരമാണ് ശ്രീ….അനശ്വരമാണ്.. പ്രണയം ആ വാക്കിന്റെ അർത്ഥം ശരിക്കും എന്താണെന്ന് നിനക്ക് അറിയുമോ….???ഇല്ല.. നിനക്കറിയില്ല..അതറിയാൻ നീ ശ്രമിച്ചിട്ടില്ല… അതിന് നിനക്ക് എവിടെയാ സമയം.. ഒന്നുകിൽ എന്നോട് വഴക്കിട്ട് ക്ലാസ്സിൽ നിന്നും ഇറങ്ങും..അല്ലെങ്കിൽ ക്ലാസ്സിൽ വേറെന്തെക്കെയോ ചെയ്ത് കൂട്ടും… നീ നിന്റെ ഭാഗം മാത്രം ന്യായീകരിക്കുന്നു…. നിനക്ക് ഇപ്പൊ പതിനെട്ടു വയസാണ് പ്രായം…. ജീവിതം തുടങ്ങാൻ ഇനിയും വർഷങ്ങൾ കിടക്കുകയാണ്…. ഈ വർഷം കഴിഞ്ഞാൽ 2 മൂന്നു വർഷം നമ്മൾ പിരിഞ്ഞു താമസിക്കേണ്ടവരാണ്…..നിന്റെ അച്ഛന് മുന്നിൽ തല ഉയർതത്തി പിടിച്ചു നിൽക്കാൻ എന്റെ ഈ താത്കാലിക ജോലി കൊണ്ട് ആവുമോ… ഒരിക്കലും ഇല്ല… ജീവിതകാലം മുഴുവൻ നമുക്ക് സന്തോഷം വേണ്ടേ… അതിന് വേണ്ടി ഇപ്പൊ ചിലതൊക്കെ സഹിച്ചേ പറ്റു… എന്നും പറഞ്ഞു എഴുന്നേക്കുന്നവന്റെ കയ്യിൽ അവളുടെ പിടി വീണു….

അവൻ അവളുടെ പിടി അയച്ചു മുഖത്തുപോലും നോക്കാതെ പോയത് അവൾക്ക് ശരിക്കും വിഷമം തോന്നി..എങ്കിലും അവന്റെ ഉള്ളിൽ തന്നോട് പ്രണയമാണ് എന്ന് പറയാതെ പറഞ്ഞത് ഓർത്തതും ആ വിഷമം എങ്ങോ മാഞ്ഞുപോയിരുന്നു..

പിറ്റേന്ന് രാവിലെ അഗ്നി എഴുന്നേറ്റു മുറിയിൽ നിന്നും ഇറങ്ങി വന്നപ്പോഴാണ്
ബാഗും കൈയിൽ പിടിച്ചു പോവാൻ റെഡി ആയി നിൽക്കുന്ന ശ്രീയെ കാണുന്നത്… അവനെ കണ്ടതും അവൾ പറഞ്ഞു..

ഞാൻ പോവുകയാണ്..ഇയാളോട് ഒന്ന് പറഞ്ഞിട്ട് പോവാന്ന് തോന്നി അതുകൊണ്ട് നിന്നതാ…

അവനൊന്നും മിണ്ടിയില്ല…

എന്നാൽ ഞാൻ ഇറങ്ങുകയാണ്…

ശരി….പോവുന്നെങ്കിൽ പോവാം.

അത് കേട്ടതും അവൾ മനസ്സിൽ പറഞ്ഞു ദുഷ്ടൻ പോവണ്ട എന്ന് പറയും എന്ന് കരുതി.

എന്നാൽ ഞാൻ അങ്ങോട്ട് എന്നും പറഞ്ഞു അവൾ നടക്കാൻ തുടങ്ങി..

മെല്ലെ നടക്കാം ചിലപ്പോൾ ഒരു പിൻവിളി പ്രതീക്ഷിക്കാമല്ലോ…

ശ്രീ…

അവൻ പിറകിൽ നിന്ന് തിരിച്ചു വിളിച്ചതും അവൾ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി..

അതേ… സാധനങ്ങങ്ങൾ ഒക്കെയും എടുത്തിരുന്നുവല്ലോ….ഇനിയിപ്പോ എനിക്ക് അതും ചുമന്നോണ്ട് വരാൻ പറ്റില്ല അതാ..

മ്മ്… അവൾ മൂളി..

എന്നാൽ പൊയ്ക്കോ..

 ദുഷ്ടൻ കൊതിപ്പിച്ചു…

അവൾ അതും മനസ്സിൽ പറഞ്ഞു വീണ്ടും പയ്യെ പയ്യെ നടന്നു..

ശ്രീ..

വീണ്ടും വിളി..വീണ്ടും പ്രതീക്ഷ…

ദേ അവിടെ ചെന്നാൽ ഓട്ടോ കിട്ടും..

ഓ.. ശരി.. എന്നും പറഞ്ഞു തിരിഞ്ഞു നടന്നു..ഇത്തവണ അവൾക്ക് ദേഷ്യം വന്നു…

ശ്രീ….

എന്തുവാ…

റ്റാ റ്റാ .. അവിടെ എത്തിയിട്ട് വിളിക്കണേ… അവനു അവളുടെ മുഖഭാവം കണ്ടു ചിരി വരാൻ തുടങ്ങി…

ദുഷ്ടാ എന്നും പറഞ്ഞു പെട്ടിയൊക്കെ താഴെയിട്ട് അവന്റെ അരികിൽ ചെന്നു ഇരുകായ്യാലും അവന്റെ കവിളുകൾ കോരിയെടുത്തു അമർത്തി ചുംബിച്ചു…

എനിക്ക് ഇയാളെ ഒരുപാട് മിസ്സ്‌ ചെയ്യും..എന്നാലും എന്നോട് പോവണ്ട എന്ന് പറഞ്ഞില്ലല്ലോ…. ഞാൻ പോകുവാ… സോറി… എനിക്ക് പറ്റാത്തോണ്ടാ ഞാൻ അങ്ങനെയൊക്കെ …. ഇയാൾ എന്റെയല്ലേ…പിന്നെന്താ ഞാൻ ഉമ്മ വെച്ചാൽ..എന്നും പറഞ്ഞു അവൾ വീണ്ടും ഞാൻ പോകുവാ എന്നും പറഞ്ഞു നടക്കാനൊരുങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു….

അവന്റെ പ്രവർത്തിയിൽ ആകെ വൺഡറടിച്ചു നില്കുവാണ്….

പോണില്ലേ….

എന്നെ വിട്ടെങ്കിലല്ലേ എനിക്ക് പോവാൻ പറ്റുള്ളൂ..

നിനക്ക് എന്നെ വിട്ടു പോവാൻ പറ്റുമോ…

അവൾ ഇല്ലെന്ന് തലയാട്ടി..

പിന്നെ എങ്ങോട്ടാ പെട്ടിയും പ്രമാണവും എടുത്ത് ഇറങ്ങിയത്…

എനിക്ക് അറിയാമായിരുന്നു എന്നെ പറഞ്ഞു വിടില്ലെന്ന്… എന്നും പറഞ്ഞു അവനെ ഇറുകെ പുണർന്നു…

അവളുടെ മുടി മാടിയൊതുക്കി കാതിൻ തുമ്പിൽ മൃതുവായി ചുംബിച്ചുകൊണ്ട് പറഞ്ഞു

Jeo do saranghaeyo….

അത് കേട്ടതും അവന്റെ മുഖത്തേക്ക് നോക്കി…

എന്താ ഇങ്ങനെ നോക്കുന്നത്… നിനക്ക് മാത്രമേ ഇതൊക്കെ അറിയുള്ളൂ.. എന്റെ റൊമാൻസ് കണ്ടാൽ മോള് പിന്നെ താങ്ങില്ല…അത്കൊണ്ട് എന്റെ മുന്നിൽ ഇന്നലെ വന്നപോലെ ഒന്നും വന്നു നിന്നെക്കരുത്…..നമ്മൾ ഒരു മുറിയിൽ ശരിയാവില്ല…മ്മ്.. അത് കൊണ്ട് പെട്ടിയും പ്രമാണവും എടുത്ത് മറ്റേ മുറിയിലേക്ക് വിട്ടോ…. കേട്ടല്ലോ..

അവൾ തലയാട്ടി..

അതേ ഞാനൊരു കാര്യം ചോദിച്ചോട്ടെ..

മ്മ്…ചോദിക്ക്..

എനിക്കൊരു ഉമ്മ തരുവോ….

അത് കേട്ടതും അവൻ അവളെ ദഹിപ്പിച്ചു നോക്കി….

അത് കണ്ടതും അവൾ പിന്നെ കൂടുതൽ ഒന്നും പറയാതെ ജീവനും കൊണ്ടോടി..

അതേ ഇന്ന് സൺ‌ഡേയാണ്‌..ഓടുന്ന അവളെ നോക്കി അവൻ വിളിച്ചു പറഞ്ഞു ഡ്രസ്സ്‌ മാറി കിച്ചണിലേക്ക് വരാൻ നോക്ക്…

ഓഹോ അപ്പോ  ഇവിടത്തെ പണിയെടുപ്പിക്കാനാണല്ലേ എന്നെ പിടിച്ചു നിർത്തിയത്…

പിന്നല്ലാതെ…

പോടാ ദുഷ്ടാ….അതും പറഞ്ഞു അവൾ മുറിയിലേക്ക് കയറിപ്പോയി…

അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

*************
പിന്നീടുള്ള ദിവസങ്ങളിൽ ശ്രീ കുട്ടിക്കളിയൊക്കെ കുറച്ചു കൃത്യമായി ക്ലാസ്സിൽ ഇരിക്കാനും ശ്രദ്ധിക്കാനും തുടങ്ങി… അവളിലെ ആ മാറ്റം അവന് അവളോടുള്ള സ്നേഹം വർധിപ്പിച്ചു… അവൾക്ക് സംശയമുള്ള സബ്ജെക്ട് ഒക്കെയും അവൻ വീട്ടിൽ വന്നു പറഞ്ഞു കൊടുക്കുമായിരുന്നു… ആ സമയത് ശ്രീ ശരിക്കും അവനെ വായി നോക്കാമായിരുന്നു… ഇരുവരും ഇപ്പോൾ അങ്ങനെയാണ് അടുത്തുണ്ടായിട്ടുണ്ട് നോട്ടങ്ങൾ കൈമാറി പ്രണയിക്കുകയാണ്….. കോളേജിൽ ആയിരിക്കുമ്പോൾ കുട്ടികൾക്ക് നോട്സ് പറഞ്ഞു കൊടുക്കുമ്പോൾ അവന്റെ നോട്ടം ശ്രീയുടെ മേലെ പാറി വീഴുന്നത് അവൾ പോലും പലപ്പോഴും അറിയാറില്ല….
വല്ലപ്പോഴും നെറ്റിയിലേക്കോ കൈയ്യിലേക്കോ സമ്മാനിക്കുന്ന ചുംബനങ്ങൾ ഒഴികെ അവര് തമ്മിൽ വേറൊരു രീതിയിലുള്ള ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല..

അമലിനും അജിത്തിനും കാവ്യയ്ക്കും ഒഴികെ കോളേജിൽ വേറെ ആർക്കും അവരുടെ ബന്ധം അറിയില്ലായിരുന്നു…ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഓരോന്നായി കൊഴിഞുവീണു… അതിനിടയിൽ രണ്ടുപേരും രണ്ടു ദിവസത്തിനോ മറ്റോ വീട്ടിൽ പോയി വരുമായിരുന്നു… രണ്ട് ദിവസത്തെ വിരഹം പോലും അവർക്ക് രണ്ടു യുഗങ്ങൾ പോലെയാണ് തോന്നിയത്…

അങ്ങനെ സെക്കന്റ്‌ സെം എക്സാം കഴിഞ്ഞുള്ള അവധിക്കായിരുന്നു അഗ്നി നാട്ടിലേക്ക് പോവാൻ തീരുമാനിക്കുന്നത്.. അവന്റെ അമ്മാവന്റെ മകളുടെ കല്യാണം പ്രമാണിച്ചായിരിന്നു യാത്ര… അഗ്നി പോവുന്നു എന്നറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് ശ്രീയുടെ നിരാഹാര സമരം… സമരം മറ്റൊന്നിനും ആയിരുന്നില്ല കൂടെ താനും വരുന്നു എന്ന്.. പക്ഷെ എന്ത് പറഞ്ഞു താൻ അവളെ വീട്ടിൽ കൊണ്ടു പോവും എന്നോർത്ത അഗ്നി അവസാനം ഒരു തീരുമാനത്തിൽ എത്തി… കൂടെ അജിത്തിനെയും കാവ്യയെയും അമലിനെയും കൂടി ക്ഷണിക്കാം അപ്പോ പിന്നെ ആർക്കും സംശയം ഒന്നും തോന്നില്ല എന്ന്….

അങ്ങനെ എല്ലാവരും കൂടി അഗ്നിയുടെ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു… ട്രെയിനിൽ തന്നെയായിരുന്നു അവരുടെ യാത്ര…മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവുൽ അഞ്ചുപേരും പച്ചപ്പരവതാനി വിരിച്ചു പ്രകൃതി രാമണീയമായ അഗ്നിയുടെ സ്വന്തം നാട്ടിലേക്ക് എത്തിച്ചേർന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button