Novel

ബോഡിഗാർഡ് : ഭാഗം 28

[ad_1]

രചന: നിലാവ്

സാക്ഷിയുടെ കയ്യും പിടിച്ചു വീടിന്റെ പടി കയറുമ്പോൾ നിലവിളക്കുമായി അഗ്നിയുടെ അമ്മ മുൻവശത്ത് തന്നെ ഉണ്ടായിരുന്നു കൂടെ ജുവലും … അത് കണ്ട് സാക്ഷി അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ കണ്ണ് ചിമ്മി കാണിച്ചു..അമ്മയുടെ കയ്യിൽ നിന്നും നിലവിളക്കും സ്വീകരിച്ചു വലതു കാൽ വെച്ച് സാക്ഷി ആ വീടിന്റെ പടികൾ കയറി…

ശ്രീ എന്ന് വിളിച്ചു അമ്മയും ജുവലും സ്നേഹത്തോടെ പെരുമാറിയപ്പോൾ സാക്ഷിക്ക്‌ ആദ്യം ചില അപരിചിതത്വം ഫീൽ ചെയ്തു എങ്കിലും പയ്യെ പയ്യെ അത് കുറഞ്ഞു വന്നു…. ആ വീടിനുള്ളിൽ മണിക്കൂറുകൾ ചിലവഴിച്ചിട്ടും സാക്ഷിക്ക്‌ പഴയ ഒരു ഓർമ്മ പോലും തിരിച്ചു വന്നില്ല എന്നത് അവർക്കൊക്കെ ചെറിയ വിഷമം ഉണ്ടാക്കി…രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞശേഷം ലക്ഷ്മിയമ്മയുടെ നിർദ്ദേശപ്രകാരം ജുവലാണ് 
സാക്ഷിയെ സെറ്റ് സാരിയും ഉടുപ്പിച്ചു മുല്ലപൂവൊക്കെ ചൂടി പാൽ ഗ്ലാസും കയ്യിൽ കൊടുത്ത് അഗ്നിയുടെ മുറയിലേക്ക് പറഞ്ഞയച്ചത്… അതിനു ശേഷം ജുവൽ അവളുടെ വീട്ടിലേക്ക് മടങ്ങി…

ഫസ്റ്റ് നൈറ്റ്‌ സെറ്റപ്പിൽ അണിഞ്ഞൊരുങ്ങി വന്ന സാക്ഷിയെ കണ്ടു അഗ്നിയുടെ മുഖം വിടർന്നു എങ്കിലും അത് പുറത്ത് കാണിക്കാതെ ഇത്തിരി ജാഡയിട്ട് നിന്നു …

ഇതിന്റെയൊന്നും ആവശ്യം ഇല്ലായിരുന്നു…..നമ്മളുടെ ഫസ്റ്റ് നൈറ്റ്‌ എന്നെ കഴിഞതാ….എന്ന് അവളോട് പറയാൻ നാക്കെടുത്തതാണ് പിന്നേ വേണ്ടെന്ന് വെച്ചു…

അത് പിന്നേ… അമ്മ നിർബന്ധിച്ചപ്പോൾ.
അവന്റെ നിൽപ് കണ്ടാവണം സാക്ഷി അത് പറഞ്ഞത്….

ശരി… കുഴപ്പം ഇല്ല.. ഇനിയിപ്പോ പാൽ വെറുതെ കളയണ്ട… കുടിച്ചേക്കാം അല്ലെ… ഇതുപോലൊരു മൊമെൻറ്സ് മുമ്പ് ഉണ്ടായിട്ടില്ലല്ലോ.. ചടങ്ങ് ചടങ്ങ്പോലെ നടക്കട്ടെ എന്നും പറഞ്ഞു അവൻ പാൽ വാങ്ങി പകുതി കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു… അവനു ചെറുപുഞ്ചിരി സമ്മാനിച്ചു അവൾ ബാക്കി പാൽ കുടിച്ചു ഗ്ലാസ്സ് അവിടെ വെച്ചു ശേഷം എന്തു ചെയ്യണം എന്നറിയാതെ നിന്ന് പരുങ്ങി….

ഇങ്ങനെ ആർട്ടിഫിഷ്യൽ ആവണം എന്നില്ല… ഇയാൾ സാക്ഷി ആയി ജീവിച്ചാൽ മതി…. ഓർമകളൊക്കെ അതിന്റെ വഴിക്ക് വന്നോളും…..അതിന് ശേഷം എന്നെ മുഴുവനായും ആക്‌സെപ്റ്റ് ചെയ്ത് കഴിഞ്ഞു നമുക്ക് റിയൽ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാം….

താങ്ക് യൂ ഡെവിൾ..ഇങ്ങോട്ട് വരാൻ നേരം ഞാനാകെ പേടിച് ഇരിക്കുവായിരുന്നു…. ഇയാളോട് എനിക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ… അതും പറഞ്ഞു അവളവനെ ഇറുകെ പുണർന്നു.. അത് കണ്ടതും അവനു ചിരിവന്നു..

വാ നമുക്ക് കിടക്കാം… എന്റെ കൂടെ ബെഡിൽ കിടക്കാൻ നിനക്ക് പേടിയുണ്ടോ..

അവൾ ഇല്ലെന്ന് തലയാട്ടി…

അഗ്നി ആദ്യം കിടന്നു… സാക്ഷി അവനോടൊട്ടി കിടന്നു ശേഷം അവന്റെ നെഞ്ചിൽ മൂഖം പൂഴ്ത്തി.. അന്നേരമാണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത് അവൾ ശ്രദ്ധിക്കുന്നത്… ഡിസ്‌പ്ലെയിൽ ൽ റോസിന്റെ പേര് തെളിഞ്ഞതും സാക്ഷിയുടെ മുഖം വിടർന്നു… അവൾ എഴുന്നേറ്റ് ഫോൺ എടുത്ത് കട്ടിലിന്റെ ഹെഡ്‌ബോഡിൽ ചാരിയിരുന്നു…. അതുകണ്ട അഗ്നി അവളുടെ മടിയിൽ തലവെച്ചു കിടന്നു….

അഗ്നി അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കാൾ അറ്റൻഡ് ചെയ്ത് 
സ്പീക്കർ മോഡിൽ ഇട്ട് അവളുടെ കയ്യിൽ കൊടുത്ത് ശേഷം കൈ കൊണ്ട് ആഗ്യം കാട്ടി അവളോട് സംസാരിക്കാൻ പറഞ്ഞു..

📞ഹെലോ റോസ്…

📞ഓ…ഓർമ്മയുണ്ടോ ആവോ…ഞാൻ എത്ര തവണ വിളിച്ചുന്നറിയോ…. ഇന്നലെ രാത്രിയും വിളിച്ചു ഇന്ന് പകൽ സമയം മുഴുവനും വിളിച്ചു…. നീയവിടെ എന്നാ ചെയ്യുവായിരുന്നെടി .. മാങ്ങാ പറിക്കാൻ പോയിരിക്കുവായിരുന്നോ…

📞എടീ ഞങ്ങൾ ഇന്നലെ ഇങ്ങോട്ട് എത്തിയപ്പോൾ ഒത്തിരി ലേറ്റ് ആയി … അത്കൊണ്ട് ഞാൻ ഇന്ന് മുഴുവൻ ഉറക്കം ആയിരുന്നു..അതാ ഫോൺ എടുക്കാഞ്ഞത്..

📞ഇതിനു മാത്രം ഉറക്കമോ..അതും നിനക്ക് … നീയെന്താ കുംഭകർണന്റെ അമ്മായിടെ മോളാ… അതൊക്കെ പോട്ടെ… എവിടെ നിന്റെ ഡെവിൾ..

അത് കേട്ടതും അഗ്നി സാക്ഷിയെ ഒന്ന് നോക്കി…

📞ഡെവിൾ.. അവിടെ എവിടെയെങ്കിലും കാണും…അങ്ങേരെ തപ്പി നടക്കലാണല്ലോ എന്റെ പണി….അതൊക്കെ പോട്ടെ നിനക്ക് സുഖാണോ???എന്തൊക്കെയുണ്ട് വിശേഷം..

📞മ്മ്.. പുതിയതായിട്ട് ഒരസുഖവും ഇല്ല..വിശേഷം ആയിട്ടില്ല ആവുമ്പോ പറയാം…അല്ല നീയവിടെ എന്നാ എടുക്കുവായിരുന്നു….

📞ഞാനിവിടെ ഫസ്റ്റ് നൈറ്റ്‌….

📞ഫസ്റ്റ് നെറ്റാ..
അപ്പോ നിന്റെ കല്യാണം കഴിഞ്ഞ….

സാക്ഷിയുടെ വായിൽ നിന്ന് വീണ അബദ്ധം കേട്ടതും അഗ്നി അവളുടെ സാരിയുടെ മറനീക്കി ഇടുപ്പിൽ കുഞ്ഞു നുള്ള് കൊടുത്തു..

സ്സ്…ആ..അവൾ വേദനകൊണ്ട് ശബ്ദം ഉണ്ടാക്കി..എന്നിട്ട് അവന്റെ കയ്യിൽ ചെറുതായി അടിച്ചു അടങ്ങി ഇരിക്കാൻ പറഞ്ഞു..

📞സാച്ചു..നീ പോയോടി..

📞റോസ്.. ഞാൻ ഇവിടെയുണ്ട്.. അതുപിന്നെ ഇന്നലെ ഇവിടത്തെ എന്റെ ഫസ്റ്റ് നൈറ്റ്‌ ആയിരുന്നല്ലോ..  അപ്പോ ഇന്ന് സെക്കന്റ്‌ നൈറ്റ്‌ ആണല്ലോ…അതാ ഞാൻ ഉദ്ദേശിച്ചത്..

സാക്ഷി പറഞ്ഞൊപ്പിച്ചു..

📞മ്മ്..നീയങ്ങനെ കൂടുതൽ ഉദ്ദേശിക്കണ്ട..പിന്നേ ഞാൻ നിനക്ക് ഫ്രീ ആയി ഒരുപദേശം തരാം…. ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും ആർക്കാ കേട്….

📞ആർക്കാ…സാക്ഷി പ്രത്യേക താളത്തിൽ ചോദിച്ചു..

📞ഇലയ്ക്ക്‌..അതുപോലും നിനക്ക് അറിയില്ലേ…നീയൊരു ഇലയാണെന്ന് എപ്പഴും ഓർമ വേണം..ഡെവിളിന് മുന്നിൽ പ്രേമം അഭിനയിക്കുന്നതൊക്കെ കൊള്ളാം..പക്ഷെ ഒറിജിനാലിറ്റിക്ക് വേണ്ടി നീ കൂടുതൽ ടച്ങ്സിനൊന്നും നിൽക്കണ്ട കേട്ടോ…ഇങ്ങോട്ട് തിരിച്ചു വരുമ്പോൾ പള്ളയിൽ ജൂനിയർ ഡെവിൾ കൂടി ഉണ്ടാവാതിരുന്നാൽ നിനക്ക് കൊള്ളാം..

റോസ് പറഞ്ഞത് കേട്ട് അഗ്നി സാക്ഷിയെ ഒന്നിരുത്തി നോക്കി… സാക്ഷി ആണെങ്കിൽ അവനെ നോക്കി ചമ്മിയ ചിരി പാസാക്കി…

📞എടീ ഞാൻ പറഞ്ഞത് വല്ലതും നീ കേൾക്കുന്നുണ്ടോ…

📞റോസ് നീ ചുമ്മാതിരിക്ക്.. ഡെവിൾ ഒരു മാന്യൻ ആണ്….

📞അതെനിക്ക് അറിയാല്ലോ.. എനിക്ക് നിന്നെയാ പേടി.. നീ കേറി അങ്ങേരെ റേപ്പ് ചെയ്താലും മതിയല്ലോ….

ഇത്തവണ അഗ്നി ചിരി അടക്കാൻ പാടു പെട്ടു.. സാക്ഷിയാണെങ്കിൽ എന്ത്‌ ചെയ്യണം എന്നറിയാതെ ആകെ ചമ്മി നാറി നില്കുവാണ്..

സാക്ഷിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അഗ്നി കാൾ കട്ട്‌ ചെയ്തു.. ശേഷം അഗ്നി റോസിന് വീഡിയോ കാൾ ചെയ്തു.

റോസ് കാൾ അറ്റൻഡ് ചെയ്തപ്പോൾ കാണുന്നത് അഗ്നിയെയാണ്… സോറി റോങ് നമ്പർ എന്നും പറഞ്ഞു അവൾ കട്ട്‌ ചെയ്യാൻ നേരമാണ് ഇത് സാക്ഷിയുടെ നമ്പർ ആണെന്നും അവൻ ഇങ്ങോട്ട് വിളിച്ചത് ആണെന്നും കുട്ടിക്ക് ബോധം വരുന്നത്…

അവനെ കണ്ടതും അവളുടെ കിളി പോയി.. അഗ്നി ഫോൺ ഒന്നുകൂടി ദൂരെ പിടിച്ചു അവനിപ്പോ സാക്ഷിയുടെ മടിയിലാണ് കിടന്നിട്ടുള്ളത്  എന്ന് കൂടി കാട്ടി കൊടുത്തു… അത് കണ്ടതും റോസിന്റെ ബാക്കിയുള്ള കിളിയും പോയി..

ഇതെന്നതാ കർത്താവെ അവിടെ നടക്കുന്നത് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ… റോസ് എന്താ സംഭവം എന്നറിയാതെ
രണ്ടുപേരോടായി ചോദിച്ചു..

എടീ റോസമ്മേ … സോറി… ഇന്ന് ഞങ്ങൾ ചെറുതായി ഒരു കല്യാണം കഴിച്ചു…

എന്നിട്ടിപ്പോ ചെറുതായി ഫസ്റ്റ് നൈറ്റ്‌
ആഘോഷിക്കാനുള്ള പുറപ്പാടാണല്ലേ..മ്മ് മനസിലായി… 

ഹേയ്.. അത് ചെറുതായല്ല.. അത്യാവശ്യം നല്ല രീതിയിൽ തന്നെ ഞങ്ങൾ ആഘോഷിക്കും..ഇത്തവണ അഗ്നിയാണ് മറുപടി പറഞ്ഞെത്..

ബോഡിഗാർഡ് ചേട്ടാ അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവ ഒറ്റദിവസംകൊണ്ട് നിങ്ങൾ എങ്ങനെ ഇവളെ വളച്ചെടുത്തു…. 

വളയാത്ത പെണ്ണിനെ വളക്കാൻ മയിലെണ്ണ ബെസ്റ്റ് ആണെന്ന് ദിലീപ് ഒരു ഫിലിമിൽ പറയുന്നത് കേട്ടിരുന്നു…അതൊന്നു ട്രൈ ചെയ്ത് നോക്കിയതാ…വരുന്ന വഴിയിൽ ഒരു കുപ്പി മയിലെണ്ണ വാങ്ങി കൂട്ടുകാരിയുടെ ദേഹത്തു പുരട്ടികൊടുത്തു… വീട്ടിലെത്തിയപ്പോൾ വളഞ്ഞു.. നേരെ പോയി താലികെട്ടി…

ഓഹോ… ചേട്ടൻ എന്നെ ഊതിയതാണല്ലോ…

അല്ലെടോ.. താൻ വേണേൽ ട്രൈ ചെയ്ത് നോക്ക്…

മ്മ്.. വിശ്വസിച്ചു…ഞാൻ വിചാരിച്ചപോലെ അല്ല ചേട്ടന് ഹ്യൂമർ സെൻസൊക്കെ ഉണ്ടല്ലേ.. എനിവേ.. ഹാപ്പി ഫസ്റ്റ് നൈറ്റ്‌ ഞാൻ സ്വർഗ്വത്തിലെ കട്ടുറുമ്പ് ആവുന്നില്ലേ എന്നും പറഞ്ഞു റോസ് കാൾ ഡിസ്‌ക്കണക്ട് ചെയ്തതും അഗ്നി ചിരിയോടെ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു ബെഡിൽ കിടന്നു…..അവന്റെ അരികിലായ് സാക്ഷിയും കിടന്നു… രണ്ടുപേരും ഏറെ നേരം ചിരിച്ച ശേഷം മുഖത്തോട് മുഖം നോക്കിയതും ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി..
അവന്റെ ആ വശ്യമായ സാക്ഷി ചെറുതായൊന്നു പതറി…

ഡ്രസ്സ്‌ മാറുന്നില്ലേ….. അവളുടെ കീഴ്ച്ചുണ്ടിൽ പതിയെ തലോടികൊണ്ട് ചോദിച്ചു…

എനിക്ക് വയ്യ ഡെവിളെ .. ഞാൻ ഇങ്ങനെ തന്നെ ഉറങ്ങാൻ പോവുകയാണ്….

എന്നാൽ ശരി..പക്ഷെ ഇത് വേണോ എന്നും പറഞ്ഞു അവളുടെ സാരിയുടെ മുന്താണിയിൽ പിടിത്തമിട്ടു….

വേണ്ട ഡെവിൾ… അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് സാക്ഷി പറഞ്ഞു…

എന്തിനാ ഈ നാണം ഒക്കെയും… ഞാൻ കാണാത്തതായി ഇവിടെ ഒന്നും ഇല്ലാല്ലോ…. ഇതും ഇട്ട് എന്റെയടുത്തു കിടക്കാൻ പറ്റില്ല… എനിക്ക് ചൊറിച്ചിൽ അലർജിയാ….. ഇല്ലെങ്കിലേ നീയൊരു ചൊറിയൻ ചേമ്പ് ആണല്ലോ..രണ്ടും കൂടി ആയാൽ എന്നെകൊണ്ട് താങ്ങില്ല.. അതുകൊണ്ടാ അല്ലാതെ നിന്നെ ഹോട് ലുക്കിൽ കാണാനുള്ള പൂതി കൊണ്ടൊന്നും അല്ല..
അതും പറഞ്ഞു അവളെ ഒന്ന് പാളി നോക്കി..

അയ്യേ…. പോ അവിടുന്ന്…. അവൾ തിരിഞ്ഞു കിടന്നു….

അന്നേരം പിൻ കഴുത്തിലെ മറുക് അവന്റെ ശ്രദ്ധയിൽ പെട്ടു..അവളോട് ചേർന്നു കിടന്നു തോളിൽ മുഖമുരസിയതും അവളുടെ ഹൃദയതാളം പൊടുന്നനെ ഉയർന്നു… മുടി വകഞ്ഞു മാറ്റി മറുകിൽ ചുണ്ട് ചേർത്തതും അവൾ അവന്റെ ചുംബനം താങ്ങാനാവാതെ നേരെ കിടന്നു അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു…അവളെ നേരെ കിടത്തി..മുന്താണി കുത്തിയ പിന്നിലേക്ക് അവന്റെ കൈ നീണ്ടു….അവളുടെ ശരീരം ശരീരം വെട്ടിവിറച്ചു.. അവളുടെ അനുവാദത്തിനായി മുഖത്തേക്ക് നോക്കിയപ്പോൾ നാണത്തോടെ അവൾ  നോട്ടം മാറ്റിയതും അവൾക്ക് സമ്മതമെന്നോണം അവൻ അവളുടെ സാരി മുഴുവൻ അഴിച്ചു മാറ്റി… അന്നേരം അവൾ കൈവെച്ചു മാറു മറച്ചു പിടിച്ചു.
.
ഇന്നലെ രാത്രി ഇതിനെക്കാളും ഹോട്ടായിരുന്നല്ലോ പെണ്ണെ… ചുമ്മാ നാണിച്ചു സമയം കളയാതെ ഉറങ്ങാൻ നോക്ക്‌ എന്നും പറഞ്ഞു അവളെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു… യാത്രാ ക്ഷീണം കാരണം ഏറെ വൈകാതെ ഇരുവരും ഉറക്കത്തിലേക്ക് വഴുതി വീണു.

💫💫💫💫💫💫💫💫💫💫💫💫💫💫💫💫

സാക്ഷിയെയുംകൊണ്ട് കുളപടവിലേക്ക് ചെന്നതാണ് അഗ്നി…. ഉറക്കത്തിൽ കണ്ട
ഇരുവരുടേയും പ്രണയ നിമിഷത്തിന്റെ ദൃശ്യങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു… അവൾ യന്ത്രികമായി പടവുകൾ ഓരോന്നായി ഇറങ്ങി…കുളത്തിലേക്ക് എടുത്ത് ചാടുന്നതും വെള്ളത്തിൽ നിന്നും അവളെയും കോരി എടുത്ത് നടക്കുന്നതുമായ അവ്യകതമായ ചില ഓർമകൾ അവളെ തേടിയെത്തി… അവൾക്ക് വീണ്ടും തലയ്ക്കകത്തു എന്തൊക്കെയോ സംഭവിക്കും എന്ന് തോന്നി..കണ്ണിൽ ഇരുട്ട് പടർന്നു..അവൾ മുടിയിൽ കൊരുത്തു വലിച്ചു…അവളിലെ മാറ്റങ്ങൾ ശ്രദ്ധിച്ച അഗ്നി അവളുടെ അരികിൽ എത്തിയപോഴേക്കും അവൾ ബോധം മറഞ്ഞു അവന്റെ കൈകളിലേക്ക് വീണിരുന്നു…

അഗ്നി തന്റെ  സുഹൃത്തും സൈക്കോളജിസ്റ്റും ആയ ഡോക്ടർ ബെഞ്ചമിനെ വിളിച്ചു സാക്ഷിയുടെ കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ  പഴയ ഓർമ്മകൾ അവളിൽ അടിച്ചേല്പിച്ചു അവളുടെ ഓർമ്മൾ തിരിച്ചു പിടിക്കുന്നത് നല്ലതല്ലെന്നും അതവളുടെ ജീവനെ തന്നെ ബാധിക്കും എന്നും പറഞ്ഞപ്പോൾ അഗ്നി ആ ശ്രമം ഉപേക്ഷിച്ചു… ഇനിയിപ്പോ ഓർമ തിരിച്ചു കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല..അവൾ തന്നെ മനസ്സിലാക്കിയല്ലോ എന്ന് കരുതി
അവൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ അവൻ ചെയ്യാൻ തുടങ്ങി….
ഒരാഴ്ചക്കുള്ളിൽ അവൾ അവിടവുമായി പൊരുത്തപ്പെടാൻ തുടങ്ങി.. അഗ്നിയുടെ അമ്മയുമായും ജുവലുമായും നല്ലൊരു ആത്മബന്ധം ഉണ്ടാക്കിയെടുത്തു…

പതിവ്പോലെ അഗ്നിയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങുകയായിരുന്നു സാക്ഷി…
ഉറക്കത്തിൽ അവളുടെ മനസ്സിൽ ചില രംഗങ്ങൾ തെളിഞ്ഞു വന്നു….

അവളുടെ വായ പൊത്തിപിടിക്കുന്നതും.. ആരോ തലയ്ക്കു ശക്തമായി ഇടിക്കുന്നതും… മരിച്ചെന്ന് കരുതി അവളെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുന്നതുമയ ചില രംഗങ്ങൾ ..അതും വ്യക്തമല്ലാത്ത
രീതിയിൽ ആയിരുന്നു അവൾ കണ്ടിരുന്നത്…. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന സാക്ഷി അഗ്നിയെ കെട്ടിപിടിച്ചു കാര്യങ്ങൾ പറഞ്ഞു കരയാൻ തുടങ്ങി…. അങ്ങനെ എങ്ങനെയൊക്കെയോ അന്നവർ നേരം വെളുപ്പിച്ചു… പിറ്റേന്ന് രാവിലെ മുതൽ സാക്ഷിക്ക് ഒരേ നിർബന്ധം തനിക്ക് ഇന്ന് തന്നെ ട്രിവാൻഡ്രം പോവണം അതും തങ്ങൾ മുൻപ് താമസിച്ച വീട്ടിലേക്ക്…

മുൻപ് സാക്ഷിയുടെ വീട് ട്രിവാൻഡ്രം അല്ലായിരുന്നു.. അഛൻ മന്ത്രി ആയ ശേഷം അവര് അങ്ങോട്ട് താമസം മാറ്റിയതാണ്….

മുൻപത്തെ പോലെയല്ല ഇപ്പോ അവളെയും കൊണ്ട് താൻ അവിടെ ചെന്നാൽ ഉറപ്പായും സി എം അറിയും.. അതിനാൽ അഗ്നി ആവുന്നപോലെ പറഞ്ഞു നോക്കി എങ്കിലും അവൾ കേൾക്കാൻ കൂട്ടാക്കിയില്ല…അങ്ങനെ ഒടുവിൽ അവളുടെ വാശിക്ക് മുന്നിൽ അഗ്നി തോറ്റു കൊടുക്കുന്നുണ്ട്..

അഗ്നി മുൻപ് താമസിച്ച സ്ഥലത്തു നിന്നു സെക്രട്ടറിയേറ്റിലേക്കും നിന്നും മന്ത്രിയുടെ വീട്ടിലേക്കും നിന്നും ഒരുപാട് ദൂരം ഉണ്ടായിരുന്നു… രണ്ടും രണ്ട് ഭാഗത്തു ആയിരുന്നു എന്നത് അവനു ചെറിയൊരാശ്വാസം തോന്നി…

അഗ്നിയും ശ്രീയും തിരികെ മടങ്ങുമ്പോൾ അമ്മയ്ക്ക് ഒരുപാട് സങ്കടം തോന്നി.. പഴയ ഓർമ്മകൾ തിരിച്ചു കിട്ടി താൻ ഇങ്ങോട്ട് തന്നെ മടങ്ങി വരും എന്നവൾ വാക്ക് കൊടുത്തിട്ടാണ് അവിടുന്ന് മടങ്ങിയത്…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button