Novel

ബോഡിഗാർഡ് : ഭാഗം 34

[ad_1]

രചന: നിലാവ്

ദിവസങ്ങൾക്ക് ശേഷം സാക്ഷിയുമായി അഗ്നി ഒരു ഹണിമൂൺ ട്രിപ്പ്‌ പോവുകയാണ്… അതും മൗറീഷ്യസിലേക്ക്..

ദ്വീപ്-രാഷ്ട്രമായ മൗറീഷ്യസ്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹണിമൂൺ ഡെസ്റ്റിനേഷനുകളിലൊന്നാണ്, ആഫ്രിക്കയുടെ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിലെ നീല ജലാശയത്തിൽ ഒഴുകുന്നു. ആകാശനീല തടാകങ്ങൾ, ഈന്തപ്പനകൾ നിറഞ്ഞ തീരപ്രദേശങ്ങൾ, വെളുത്ത മണൽ നിറഞ്ഞ ബീച്ചുകൾ, അതിമനോഹരമായ സമുദ്രജീവികൾ, റിസോർട്ടുകൾ, ബക്കറ്റ്-ലിസ്റ്റ് പ്രവർത്തനങ്ങൾ, ആകർഷകമായ സംസ്കാരം, ഊർജ്ജസ്വലമായ രാത്രിജീവിതം എന്നിവ ഉൾക്കൊള്ളുന്ന ഭൂമിയിലെ ഒരു പറുദീസ….അതാണ് മൗറീഷ്യസ്..

സാക്ഷിയുമൊത്തു അഗ്നി ഒരുപാട് നല്ല നിമിഷങ്ങൾ അവിടം ചിലവഴിച്ചു….. പകലുകൾ പ്രണയസാന്ദ്രമായപ്പോൾ രാവുകൾ പ്രണയത്തിനുമപ്പുറം അനുഭൂതിയുടെയും ഉന്മാദത്തിന്റെയും ലഹരിയിൽ ഇരുവരും മതിമറന്നു..

രണ്ടാഴ്ചയോളം ഇരുവരും അവിടം ചിലവഴിച്ചു തിരികെ മടങ്ങിയെത്തിയപ്പോഴാണ് അഗ്നിയുടെ അമ്മ വഴി സാക്ഷി ഒരു കാര്യം അറിയുന്നത് രണ്ടാഴ്ച മുൻപ് നടന്ന ആക്‌സിഡന്റിൽ ജുവൽ ചലനശേഷി നഷ്ടപ്പെട്ടു ഒന്നാനങ്ങാൻപോലും ആവാതെ കിടപ്പിലാണെന്ന്…സാക്ഷി ഈ വിവരം അഗ്നിയുമായി പങ്കുവെച്ചപ്പോൾ അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ല എന്നത് സാക്ഷിയെ അത്ഭുതപെടുത്തി…. 

കർമ ഈസ്‌ എ ഭൂമറാങ്.. അത്ര മാത്രം കരുതിയാൽ മതി എന്നും പറഞ്ഞു അവൻ ഒഴിഞ്ഞു മാറി….അത് കണ്ട് ഒന്നും മിണ്ടാതെ സാക്ഷി അവിടുന്ന് പോയതും അഗ്നിയുടെ ഉള്ളിൽ വിജയചിരി വിരിഞ്ഞു….

നിനക്കറിയില്ലേ ശ്രീ… അവൾ വേദനിപ്പിച്ചത് നിന്നെയാണ്..നമ്മുടെ കുഞ്ഞിനെ പിറന്നു വീഴുന്നതിനു മുൻപേ ഈ ഭൂമിയിൽ നിന്നും പറഞ്ഞയച്ചില്ലേ…അതിനു എന്തുമാത്രം നൊന്ത് കാണും… എനിക്കത് ഒരിക്കലും പൊറുക്കാൻ പറ്റില്ല
ശ്രീ… എന്റെ ചോരയല്ലേ… ഞാൻ ഒന്ന് കാണാൻ വേണ്ടി ഓടി വന്നതായിരുന്നില്ലേ… അപ്പോഴേക്കും…. അവൾക്ക് ഇതിൽ കുറഞ്ഞ ശിക്ഷ കിട്ടാനില്ല… അതും മനസ്സിൽ പറഞ്ഞു അഗ്നി ആഞ്ഞൊരു ശ്വാസം വലിച്ചു ഒന്നും അറിയാത്തപോലെ അവന്റെ പ്രവർത്തിയിൽ മുഴുകി..

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു..അഗ്നിക്കും സാക്ഷിക്കുമെതിരെ രവിയും കാർത്തിക്കും എന്തൊക്കെയോ പദ്ധതികൾ ഒരുക്കുന്നുണ്ടായിരുന്നു… ആ ഇടക്കാണ് സാക്ഷിയുടെ അച്ഛൻ ദേഷ്യത്തിന്റെ പുറത്ത് ചുരുളഴിയാത്ത കൊലക്കേസുകളിലേക്ക് അഗ്നിയെ വലിച്ചിടുന്നത്… ഒരു നിശ്ചിത സമയത്തിനകം കേസ് തെളിയിക്കാൻ പറ്റിയില്ലേൽ അതിന്റെ പ്രത്യാഗാതം വളരെ വലുതായിരിക്കും എന്ന് അഗ്നിക്ക് അറിയാമായിരുന്നു… ഈ ടെൻഷനോട് കൂടിയാണ് അഗ്നി അന്ന് വീട്ടിലേക്ക് വന്നത്…. ആ സമയത്ത് സാക്ഷി അഗ്നിയുടെ വരവും കാത്തിരിക്കുകയായിരുന്നു…അഗ്നി ഒരു അച്ഛനാവാൻ പോവുന്നു എന്ന വാർത്ത സർപ്രൈസ് ആയി അവനെ അറിയിക്കാൻ വേണ്ടി ഇരിക്കുവായിരുന്നു സാക്ഷി.. അതിന് വേണ്ടി ആള് പ്രിപയർ ചെയ്ത് ഇരിക്കുമ്പോഴാണ് അഗ്നിയുടെ വരവ്.. പതിവിലും വിപരീതമായി ആ മുഖത്ത് ടെൻഷൻ തളം കെട്ടി നിന്നത് സാക്ഷി തിരിച്ചറിഞ്ഞു….

ഹേയ് ഡെവിൾ … വാട്ട്‌ ഹാപ്പെൻഡ്..

ഒന്നുല്ല എന്നു പറഞ്ഞു …അഗ്നി ഒഴിഞ്ഞു മാറി..

അഗ്നിയുടെ സ്വരത്തിൽ തന്നെ ഒരു മാറ്റം സാക്ഷി ശ്രദ്ധിച്ചു…

പറ ഡെവിൾ… എനിക്കും ഇയാളോട് പ്രധാനപെട്ട ഒരു കാര്യം പറയാനുണ്ട് അതിനു മുൻപ് ഇയാളുടെ മനസ്സിൽ എന്താണെന്ന് പറ…

ഹേയ് അങ്ങനെ കാര്യമായി ഒന്നുല്ലെടോ… നിന്റെ അച്ഛൻ എനിക്കിട്ട് ഒരു മുട്ടൻ പണി തന്നു… അതിന്റെ ഒരു ചെറിയ ടെൻഷൻ…

എന്താ… തൊപ്പി തെറിച്ച…

അതല്ലഡീ ….

പിന്നെ സസ്‌പെൻഷനാ..

അല്ല..

എങ്കിൽ ട്രാൻസ്ഫർ ആയിരിക്കും എവിടെക്കാ ബീഹാറിലേക്കാ..

അല്ല ഉഗാണ്ടയിലേക്ക്.. ഒന്ന് പോടീ.. ഇത് ട്രാൻസ്ഫർ ഒന്നും അല്ല..തെളിയിക്കാൻ പറ്റാത്ത എല്ലാ വള്ളിക്കേസും എന്റെ ചുമലിൽ കൊണ്ടിട്ടിരിക്കുവാ നിന്റെ തന്തപ്പടി …

അതിനെന്താ അങ്ങ് അന്വേഷിച്ചു പ്രതികളെ കണ്ടെത്തി കഴിവ് തെളിയിച്ചു കാണിക്ക് എ സി പി  സാറെ..

നിനക്കെന്തറിയാം എത്രയോ വലിയ അന്വേഷണ ഉദ്യോഗസ്ഥന്മാർ വരെ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാത്ത മർഡർ കേസ് ആണിത്.. അതാണ് ഞാൻ വെറും ഒരു മാസം കൊണ്ട് തുമ്പുണ്ടാക്കേണ്ടത്..നടന്നത് തന്നെ 

എന്റെ പൊന്ന് ഡെവിളെ ഈ കട്ടവനെ കിട്ടില്ലെങ്കിൽ കിട്ടിയവനെ പൊക്കുക എന്ന് കേട്ടിട്ടില്ലേ അതുപോലെ ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെടാതെ രക്ഷപെട്ട കൊടും ക്രിമിനൽസ് ഒക്കെയും ഉണ്ടാവില്ലേ.. അവരെ അങ്ങ് പ്രതിപട്ടികയിൽ ചേർത്ത് കേസ്ഷീറ്റ് ഉണ്ടാക്കി അങ്ങ് സി എമ്മിന്റെ കയ്യിൽ വെച്ച് കൊടുത്താൽ മതി..ബാക്കി എനിക്ക് വിട്ടേക്ക് …ഇതോടെ തീരും അച്ഛന്റെ ചൊറിച്ചിൽ…അച്ഛന് എങ്ങനെ പണി കൊടുക്കണം എന്ന് എനിക്കറിയാം… തത്കാലം അതൊന്നും ഓർത്തു ഡെവിൾ മനസ്സ് വിഷമിപ്പിക്കേണ്ട… എല്ലാം അങ്ങ് മറന്നേക്ക് എന്നിട്ട് ഞാൻ പറയാൻ പോവുന്ന കാര്യം അങ്ങ് ശ്രദ്ധിച്ചു കേൾക്ക്… ഒരുപക്ഷെ ഇത് കേട്ടാൽ ഇയാളുടെ ടെൻഷൻ അങ്ങ് പമ്പ കടക്കും…

ങേ., അതെന്തുവാ..

അതൊക്കെയുണ്ട്..എനിക്ക് പറയാൻ മുട്ടി നിൽക്കുവാ.. പറയട്ടെ ഡെവിൾ 

നിനക്കെന്താ വല്ല ലോട്ടറിയും അടിച്ച..

ഇത് അതുക്കും മേലെയാ മിസ്റ്റർ ഡെവിൾ .. എന്നും പറഞ്ഞു അവന്റെ ഇരു കവിളും പിടിച്ചു വലിച്ചു….

ഇത്രയും ബിൽഡപ്പ് വേണോ മോളെ സാക്ഷി..എനിവേ നീ കാര്യം പറ മിസ്സിസ് ഡെവിൾ ….

പറയട്ടെ…

പറയെന്നെ…

അത് കേട്ടതും സാക്ഷി പിന്നിലോട്ട് നാലഞ്ചു ചുവടുകൾ വെച്ചു…. ശേഷം അവൾ നിന്നു..അഗ്നി അവളുടെ പ്രവർത്തികൾ വീക്ഷിക്കുകയാണ്…ശേഷം അവൾ ഇട്ടിരിക്കുന്ന ജാക്കറ്റിന്റെ സിബ് അഴിച്ചു മാറ്റി ജാക്കറ്റ് ഓപ്പൺ ചെയ്ത് ഉള്ളിൽ ഇട്ടിരിക്കുന്ന ടി ഷർട്ട് അവനു കാണിച്ചുകൊടുത്തു… 

റീഡ് ഇറ്റ് ഡെവിൾ…

അതിൽ എഴുതിയിരിക്കുന്ന വരികൾ അഗ്നി വായിക്കാൻ തുടങ്ങി…..

We are going to be mom and dad..

അത് വായിച്ചതും അഗ്നിയുടെ മുഖം വിടർന്നു….മനോഹരമായ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..ആ മുഖത്തു വിരിയുന്ന ഭാവങ്ങൾ സാക്ഷി ഒരു പുഞ്ചിരിയാലേ നോക്കി നിന്നു…

ശ്രീ ഇത് ശരിക്കും ഉള്ളതാണോ…അഗ്നി സാക്ഷിയുടെ ഇരു കരം കവർന്നുകൊണ്ട് ചോദിച്ചു..

മ്മ്…. ഉള്ളതാ…

സത്യായിട്ടും…

സത്യം….

അത് കേട്ടതും അഗ്നി അവളെ എടുത്ത് പൊക്കി… അഗ്നിക്ക് സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയുന്നുണ്ടായിരുന്നില്ല.. അവൻ സാക്ഷിയെ താഴെ ഇറക്കി മുഖമാകെ ചുംബങ്ങൾ കൊണ്ട് മൂടി…. 

താങ്ക് യൂ..താങ്ക് യൂ സോമച് ശ്രീ.. ഞാൻ എന്താ നിനക്ക് തരേണ്ടത്… പറ.. എന്ത്‌ വേണേലും പറഞ്ഞോളൂ… അത്രയ്ക്കും ഞാൻ ഹാപ്പിയാ… അവളെ ഇറുകെ പുണർന്നുകൊണ്ട് അഗ്നി ചോദിച്ചു..

എനിക്ക് എന്റെ അമ്മയെ ഒന്ന് കാണിച്ചു തരുമോ… ഞാൻ എന്റെ അമ്മയെ ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു ഡെവിൾ… ഞാൻ അമ്മയാവാൻ പോവുന്നു എന്നറിഞ്ഞപ്പോഴാണ് ഞാൻ എന്റെ അമ്മയെ കുറിച്ചു ചിന്തിച്ചത്.. പാവം എന്നെ കാണാതെ ഒരുപാട് സങ്കടപെടുന്നുണ്ടാവും… പാവാണുട്ടോ എന്റെ അമ്മ…. എന്നെ ഒന്ന് കൊണ്ടു് പോവുമോ …

സാക്ഷിയുടെ ആവശ്യം കേട്ടതും അഗ്നിക്ക് അവളോട് സ്നേഹവും വാത്സല്യവും ഒന്നുകൂടെ കൂടി…

കൊണ്ടുപോവാം… നാളെത്തന്നെ കൊണ്ടു പോവാം പോരെ… ഇപ്പോ നീയിങ്ങ് വന്നേ ഞാൻ..ഞാൻ ഒന്ന് എന്റെ കുഞ്ഞിനെ തൊട്ട് നോക്കിക്കോട്ടെ… എനിക്ക് എന്റെ കുഞ്ഞിനെ ഉമ്മ വെക്കണം തലോടണം പിന്നെ താരാട്ട് പാടി ഉറക്കണം..അഗ്നിക്ക് 
എന്ത്‌ പറയണം എന്നറിയുന്നുണ്ടായിരുന്നില്ല…

അത് കേട്ട് സാക്ഷി ഉറക്കെ ചിരിച്ചു…

അഗ്നി സാക്ഷിയെ ഇരു കയ്യിലും കോരി എടുത്ത് ബെഡിൽ കിടത്തി അവളുടെ നെറുകയിലും ഇരു കണ്ണിലും കവിളിലും  മൂക്കിലും ചുണ്ടിലും ചുംബിച്ചു..,. അവസാനം അവളുടെ വയറിൽ ചുംബനങ്ങൾകൊണ്ട് മൂടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. ആ നിമിഷം നഷ്ടപ്പെട്ടുപോയ തങ്ങളുടെ കുഞ്ഞിനെ അവൻ ഓർത്തുപോയി… ഇന്നും ആ കുഞ്ഞ് അവന്റെ ഉള്ളിൽ ഒരു തീരാനോവായി അവശേഷിക്കുകയാണ്…

പിറ്റേന്ന് രാവിലെ ചന്ദ്രശേഖർ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് അഗ്നി സാക്ഷിയെയും കൊണ്ട് അങ്ങോട്ട് ചെന്നത്.. അഗ്നി വീടിനു വെളിയിൽ നിന്നപ്പോൾ സാക്ഷി അകത്തു കയറി അമ്മയെയും അനിയത്തിയെയും കണ്ടു സംസാരിച്ചു….

കുറച്ചു നേരം കഴിഞ്ഞതും ചന്ദ്രശേഖറിന്റെ വണ്ടി ഗേറ്റ് കയറി വന്നു…വണ്ടിയിൽ നിന്നും ഇറങ്ങിയ അയാൾ അഗ്നിയെ കടുപ്പിച്ചു നോക്കി അകത്തു കയറിപോയതും ആഗ്നിക്ക് എന്ത്‌ ചെയ്യണം എന്നറിയാതെ ആയി..

കുറച്ചു നേരം കഴിഞ്ഞു സാക്ഷിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വന്ന അയാൾ അവളെ പിടിച്ചു പുറത്തേക്ക് തള്ളിയതും അഗ്നിയുടെ ഹൃദയം പിടഞ്ഞു… അവൾ വീഴുന്നതിനു മുൻപേ അഗ്നി അവളെ ചേർത്തു പിടിച്ചിരുന്നു… ആ നിമിഷം ഇരുവരും പരസ്പരം ഒന്നു നോക്കി… സാക്ഷിയുടെ മുഖത്ത് അന്നേരം ഭയവും വിഷമവും ദേഷ്യവും എല്ലാം കൂടി കലർന്ന ഭാവം ആയിരുന്നു… അവളുടെ കണ്ണുകൾ അന്നേരം നിറഞ്ഞു വന്നു…

എന്തു ധൈര്യത്തിലാ ഞാൻ ഇല്ലാത്ത സമയം നോക്കി എന്റെ വീടിന്റെ പടി കയറി വന്നത്..എന്നെ ധിക്കരിച്ചു എന്നെ അപമാനിച്ചു ഇറങ്ങിപ്പോയ ഇവള് എന്നെ എന്റെ ഉള്ളിൽ മരിച്ചു കഴിഞ്ഞു… എന്നോട്ടിപ്പോ ഭാര്യയും ഭർത്താവും കൂടി ഇവിടെ കയറി പറ്റാനുള്ളാ ഒരുക്കം ആയിരിക്കും… ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം അത് നടക്കില്ല…

ഇത് കേട്ടതും അഗ്നിക്ക്‌ ദേഷ്യം വന്നു..

ആര് കയറിപറ്റി എന്ന നിങ്ങൾ പറയുന്നത്… എന്റെ ഭാര്യക്ക് അവളുടെ അമ്മയെ കാണണം എന്നു പറഞ്ഞപ്പോൾ ഒന്ന് കാണിക്കാൻ വേണ്ടി വന്നതാ.. അല്ലാതെ നിങ്ങളുടെ വീട്ടിൽ കയറിപറ്റാൻ ആരും വന്നിട്ടും ഇല്ല ഇനി വരും ഇല്ല..

നിന്ന് ചില ചിലക്കാതെ അവളെയും കൊണ്ട് പോടാ…

പോകാൻ തന്നെയാ വന്നത്… അല്ലാതെ ഇവിടെ കയറി താമസിക്കാൻ ഞങ്ങൾക്ക് ആഗ്രഹവും ഇല്ല… എന്റെ കൺമുന്നിൽ വെച്ച് രണ്ടു തവണ നിങ്ങൾ ഇവളെ ഉപദ്രവിച്ചു…ഇത്തവണ കൂടി ഞാൻ ക്ഷമിച്ചു ഇനി ഞാൻ ക്ഷമിച്ചെന്ന് വരില്ല…

ഹ്മ്മ്…ഒന്ന് പോടാ..അവന്റെ ഒരു ഭാര്യ…. നീ വിചാരിച്ചാൽ എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല.. പകരം ഞാൻ ഒന്ന് മനസ്സ് വെച്ചാൽ നിന്നെ ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു മാറ്റിയിരിക്കും..എന്നെന്നേക്കുമായി.. എന്റെ നിലനിൽപിന് വേണ്ടി ഞാൻ പലതും മറന്നെന്നു വരും..വേണ്ടി വന്നാൽ കൊന്ന് തള്ളും ഞാൻ…

നിങ്ങൾ എന്തും ചെയ്യാൻ മടിക്കാത്തവൻ ആണെന്ന് എനിക്ക് നന്നായിട്ട് അറിയാം സാർ…നിങ്ങൾക്ക്‌ എന്നെ ഒന്നും ചെയ്യാൻ പറ്റില്ല… ഒന്നും..ഇത്രയും നാൾ ഇവളുടെ അഛൻ ആണല്ലോ എന്ന് കരുതിയ ഞാൻ മിണ്ടാതിരുന്നത് ഇനി അതുണ്ടാവില്ല..

നീ വാടി.. ഇനി എന്തിനാ ഇവിടെ നിന്ന് മോങ്ങുന്നത്.. തൃപ്തിയായില്ലേ നിനക്ക് … ഇങ്ങേര് നിന്റെ അഛൻ തന്നെയാണോ…അതും പറഞ്ഞു അഗ്നി കാറിൽ കയറി ഇരുന്നപ്പോൾ പിന്നാലെ സാക്ഷിയും ചെന്നു…. അവൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ അമ്മ വാതിൽക്കൽ നിന്നു കണ്ണുനീർ പൊഴിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.. പിന്നെ കൂടുതൽ നേരം അവൾക്ക് അവിടെ നിൽക്കാൻ പറ്റിയില്ല അവൾ ആ വണ്ടിയിൽ കയറിയതും അഗ്നി വണ്ടി മുന്നോട്ടെടുത്തു.. കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടിയില്ല എങ്കിലും അഗ്നി സാക്ഷിയുടെ പ്രവർത്തികൾ ശ്രഷിച്ചിരുന്നു… അവൾ കരയുകയാണെന്ന് മനസിലാക്കിയ അഗ്നി വണ്ടി നിർത്തി അവളെ ഒന്ന് നോക്കി..

ശ്രീ….

മ്മ്..

ശ്രീ ഇങ്ങോട്ട് നോക്ക്..

അവൾ കണ്ണ് നിറച്ചു അഗ്നിയെ നോക്കിയപ്പോൾ അഗ്നി അവളുടെ കണ്ണുനീർ അവന്റെ വിരലുകളാൽ ഒപ്പിയെടുത്തു..

എന്തിനാ ഇങ്ങനെ കരയുന്നത്.. കരയല്ലേ…

അത് കേട്ടതും അവൾ കണ്ണുകൾ അമർത്തി തുടച്ചു..

നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ… ഹോസ്പിറ്റലിൽ പോണോ??

അവൾ വേണ്ടെന്ന് തലയനക്കി…

പിന്നെ എന്തിനാ ഇങ്ങനെ കരയുന്നത്.. ഈ സമയത്ത് ഇങ്ങനെ കരയുന്നത് നമ്മുടെ കുഞ്ഞിന് ദോഷം ചെയ്യും..പ്ലീസ് ശ്രീ….

അമ്മ… അമ്മയെ കണ്ടപ്പോൾ എനിക്ക്…ഞാൻ.. എനിക്ക് സഹിക്കാൻ പറ്റിയില്ല..

അമ്മയെ ഇനിയും കാണാല്ലോ…

എനിക്ക് അറിയില്ലായിരുന്നു അമ്മ ഇത്രത്തോളം സങ്കടത്തിൽ ആയിരിക്കുമെന്ന്.. പാവം.. ഞാൻ കാരണം അച്ഛൻ അമ്മയെ ഒരുപാട് വിഷമിപ്പിച്ചു… എന്നും വീട്ടിൽ ഓരോരോ പ്രശ്നം ആണത്രേ… അമ്മയെ കുറ്റപ്പെടുത്താൻ മാത്രം അഛൻ അമ്മയോട് സംസാരിക്കുമെന്ന്.. ഇതൊക്കെ സോനയാ എന്നോട് പറഞ്ഞത്… അവൾ വീട്ടിൽ ശരിക്കും ഒറ്റപ്പെട്ടുപോയെന്ന്…അവൾ എന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു. 

അത് കേട്ടതും അഗ്നിക്ക് എന്ത്‌ പറയണം എന്നറിയാതെ ആയി…

എന്റെ കൂടെ ഇറങ്ങി വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ…. എന്നോട് ദേഷ്യം തോന്നുന്നുണ്ടോ…

അങ്ങനെ എനിക്ക് തോന്നുമെന്ന് ഡെവിൾ കരുതുന്നുണ്ടോ…എനിക്ക് നിങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് അറിയാവുന്നത് കൊണ്ടല്ലേ ഞാൻ കൂടെ വന്നത്..ഡെവിൾ ഇല്ലെങ്കിൽ ഈ ശ്രീ ഇല്ല…

എങ്കിൽ തത്കാലം ഈ കരച്ചിൽ ഒന്ന് നിർത്തി ഒന്ന് ചിരിച്ചേ.. എനിക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ല…പ്ലീസ്.. എനിക്ക് വേണ്ടിയെങ്കിലും …

അത് കേട്ടതും സാക്ഷി ചിരിക്കാൻ ശ്രമിച്ചു…

ഗുഡ് ഗേൾ…. നീയല്ലേ നേരത്തെ പറഞ്ഞത് പച്ച മാങ്ങാ വേണമെന്ന്… വേണ്ടേ…

അവൾ വേണ്ടെന്നപോലെ തലയനക്കി..

അത് പറഞ്ഞാൽ പറ്റില്ല…നിന്റെ ആഗ്രഹങ്ങൾ ഒക്കെയും ഇന്ന് തീർത്തു തന്നിട്ടെ ഞാനിന്ന് തിരിച്ച് പോവുന്നുള്ളു..

ആണോ… എങ്കിൽ എനിക്ക് നല്ല ഫ്രഷ് പച്ച മാങ്ങാ വേണം…അതും മാവിൽ നിന്നു പറിച്ചുകൊണ്ട് വരണം..എന്താ പറ്റുമോ?

അതിന് എവിടെയാ മാവ്…

അതൊന്നും എനിക്കറിയില്ല…

ദൈവമേ ഇനി വല്ലോരുടെയും മാവിന്റെ മണ്ടയിൽ നീയെന്നെ കയറ്റിയെ അടങ്ങു..

മ്മ്…  അമലിന്റെ വീട്ടിൽ നല്ല പച്ച മാങ്ങയുണ്ടെന്ന് കാവ്യ പറഞ്ഞിരുന്നു നമുക്ക് അങ്ങോട്ട് പോയാലോ …

അത് വേണോ… പച്ച മാങ്ങായൊക്കെ വാങ്ങിക്കാൻ കിട്ടുമല്ലോ അത് പോരെ..

പോര… ഇയാൾ വണ്ടിയെടുക്ക്..

വേറെ വഴിയില്ലാതെ അഗ്നി വണ്ടി മുന്നോട്ടെടുത്തു….

കുഞ് വരാൻ പോവുന്നു എന്നറിഞ്ഞപ്പോൾ തൊട്ട് സാക്ഷിയുടെ കുറുമ്പും വാശിയും ഒക്കെയും ഒന്നുകൂടെ കൂടി.. പാതിരാത്രിക്ക് വരെ ഓരോരോ ആഗ്രഹങ്ങൾ പറഞ്ഞു അവൾ അഗ്നിയെകൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചു… പുറമെ ദേഷ്യം കാണിക്കും എങ്കിലും അഗ്നി അതൊക്കെയും ഒരുപാട് ആസ്വദിച്ചിരുന്നു….

ഒരു ദിവസം രാത്രി അഗ്നിയുടെ നെഞ്ചോരം തലവെച്ചു കിടക്കുകയായിരുന്ന സാക്ഷി അവനോട് ഒരു കാര്യം ചോദിക്കുന്നത്..

ഡെവിൾ….

മ്മ്..

ഡെവിൾ..

എന്താടി…

ഡെവിളിനു ആൺകുട്ടി വേണോ പെൺകുട്ടി വേണോ..

അതെന്ത് ചോദ്യാ എന്റെ ശ്രീ ആണായാലും പെണ്ണായാലും നമ്മുടെ കുഞ്ഞല്ലേ…എനിക്ക് എന്തായാലും കുഴപ്പം ഇല്ല..

അത് പറ്റില്ല… ഒന്ന് പറഞ്ഞെ പറ്റു..

പറഞ്ഞല്ലോ ദൈവം എന്ത്‌ തന്നാലും ഇരു കയ്യും നീട്ടി സ്വീകരിക്കും…

എന്നാലും ഒരാഗ്രഹം കാണില്ലേ..

ഇപ്പൊ ഒരാഗ്രഹമേ ഉള്ളു.. നിന്റെ തലതെറിച്ച സ്വഭാവം എന്റെ കുഞ്ഞിന് കിട്ടല്ലേ എന്ന്..

അത് കേട്ടതും അവൾ അവനെ അടിക്കാനും പിച്ചാനൊക്കെ തുടങ്ങി…ആ അടി പിന്നീട് ഒരു ദീർഘചുംബനത്തിലേക്ക് വഴിമാറാൻ പിന്നെ അധികം നേരം വേണ്ടി വന്നില്ല…

*************

ഇതിനിടയിൽ അഗ്നി സാക്ഷിയെയും കൊണ്ട് കുറച്ചുകൂടി നല്ലൊരു വീടിലേക്ക് താമസം മാറി…. സാക്ഷിക്ക് അജിത്തിന്റെ വീടിന്റെ സ്റ്റയർ കയറി ഇറങ്ങാൻ ബുദ്ധിമുട്ടായിരുന്നു അതിനാലാണ് താമസം മാറിയത്..

അഗ്നിയും ചന്ദ്രശേഖരും തമ്മിൽ നടന്ന 
വാക്കേറ്റം രവി കാർത്തിക്കിനെ അറിയിച്ചിരുന്നു… അത് കേട്ട കാർത്തിക് അത് മുതലെടുക്കാൻ തന്നെ തീരുമാനിച്ചു… അതിന് വേണ്ടി ഇരുവരും പദ്ധതി ഒരുക്കി…. അതിനനുസരിച്ചാണ് 
ഒരു ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന അഗ്നിയെ  വീടിന്റെ ഗേറ്റിന്റെ മുൻവശത്തു വെച്ച് രണ്ടു പേര് ചേർന്ന് ആക്രമിക്കുന്നത്..പ്രതീക്ഷിക്കാതെയുള്ള ആക്രമണത്തിൽ അഗ്നിയെ അതിലൊരുത്തൻ കത്തികൊണ്ട് കുത്തുകയാണ്… ആദ്യത്തെ കുത്തേറ്റതും അഗ്നി അവന്റെ കയ്യിൽ പിടിച്ചു വെച്ച് അവന്മാരെ നേരിടുന്നുണ്ട്… രണ്ടിനെയും അടിച്ചു വീഴ്ത്താൻ നേരം ഒരുത്തൻ വീണ്ടും രണ്ടു തവണ കുത്തുകയാണ് ..അതിനിടയിൽ അഗ്നി തന്റെ കയ്യിലെ ഗൺ എടുത്തതും ഇരുവരും ഓടി രക്ഷപെടുകയാണ്..അഗ്നിയുടെ വയറിൽ ആഴത്തിൽ മുറിവേറ്റത് കാരണം ചോര നിർത്താതെ ഒഴുകാൻ തുടങ്ങി… ഒരടിപോലും മുന്നോട്ട് വയ്ക്കാൻ പറ്റാത്ത അവസ്ഥ..കണ്ണിൽ ഇരുട്ട് പരന്നു..
വയറു അമർത്തിപിടിച്ചു എങ്ങനെയോ നടന്നു നീങ്ങി കാളിങ് ബെൽ അമർത്തിയപ്പോൾ സാക്ഷി വന്നു ഡോർ തുറന്നതും അഗ്നി തളർച്ചയോടെ അവളുടെ ദേഹത്തേക്ക് ചാഞ്ഞിരുന്നു…അവന്റെ വയറിൽ നിന്നും ചോര വാർന്നോലിക്കുന്നത് കണ്ടതും സാക്ഷി പേടിച്ചു കരയാൻ തുടങ്ങി.

ഡെവിൾ… എന്താ പറ്റിയെ…സാക്ഷി അവന്റെ വയറിൽ കൈ വെച്ച് കൊണ്ട് കരച്ചിൽ അടക്കാനാവാതെ ചോദിച്ചു..

എടീ നീയിങ്ങനെ കരയാതെ.. എനിക്ക് ഒന്നുല്ല.. ചെറിയ മുറിവ്..നീ അജിത്തിനെ വിളിച്ചു വിവരം പറ എനിക്കൊന്നും ഇല്ല..സാക്ഷിയെ സമാധാനിപ്പിക്കാൻ അവൻ അത് പറഞ്ഞുവെങ്കിലും അടുത്ത നിമിഷം അവന്റെ കണ്ണുകൾ പൂർണമായും അടഞ്ഞു തുടങ്ങിയിരുന്നു… അവന്റെ ബോധം പൂർണമായും മറഞ്ഞതും സാക്ഷി ഉറക്കെ നിലവിളിച്ചു…. അവൾ എങ്ങനെയൊക്കെയോ അജിത്തിനെ വിളിച്ചു കാര്യം പറഞ്ഞു… അജിത് പെട്ടെന്ന് ആംബുലൻസിനെ വിവരം അറിയിച്ചു.. അഗ്നിയെയും കൊണ്ട് ആംബുലൻസ് കുതിച്ചു പാഞ്ഞു.. അഗ്നിയുടെ കൂടെ ആംബുലൻസിൽ സാക്ഷിയും അജിത്തും ഉണ്ടായിരുന്നു…
ആശുപത്രിയിൽ എത്തിയ ഉടനെ അഗ്നിയെ ഐ സി യുവിലേക്ക് പ്രവേശിപ്പിച്ചു..അടുത്ത നിമിശം അഗ്നിയെ ഓപ്പറേഷൻ തീയറ്ററിലേക്ക് മാറ്റി… ഓപ്പറേഷൻ കഴിഞ്ഞിട്ടും അവന്റെ കാര്യത്തിൽ ഡോക്ടർമാർ ഒരുറപ്പും പറഞ്ഞില്ല… അഗ്നിയുടെ നില അതീവ ഗുരുതരമാണെന്ന് അറിഞ്ഞിട്ടും അജിത് സാക്ഷിയെ ഒന്നും ഇല്ലെന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. പക്ഷെ അവൾക്ക് അത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരിന്നില്ല…അവനെ കാണാതെ താൻ ഇവിടുന്ന് അനങ്ങില്ല എന്നപോലെ ഐ സി യുവിന് മുന്നിൽ അവൾ തളർച്ചയോടെ അഗ്നി കണ്ണ് തുറക്കുന്നതും കാത്തിരുന്നു… അവളുടെ അവസ്ഥ കണ്ടു അജിത് കാവ്യയെയുംഅമലിനെയും വിവരം അറിയിച്ചു… അവരൊക്കെ വന്നിട്ടും അവൾ അവിടുന്ന് ഒന്നനങ്ങിയത് പോലും ഇല്ല…24മണിക്കൂർ കഴിഞ്ഞിട്ടും അഗ്നിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഇല്ലായിരുന്നു… അജിത് ഡോക്ടറുമായി സംസാരിക്കുന്നതും മങ്ങിയ മുഖത്തോടെ വരുന്നതും ശ്രദ്ധിച്ച സാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….അവളുടെ ഉള്ളിൽ അവളുടെ ഡെവിളിന്റെ  പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു… അവനുമൊത്തുള്ള നല്ല നിമിഷങ്ങൾ മാത്രമായിരുന്നു…. എന്തെങ്കിലും കഴിക്കാൻ വേണ്ടി കാവ്യയും അമലും സാക്ഷിയോട് ആവുന്നപോലെ പറഞ്ഞു നോക്കി എങ്കിലും അവൾ കൂട്ടാക്കിയില്ല… അതിനിടയിൽ കാവ്യാ വീട്ടിലേക്ക് പോയി…അവരുടെ കുഞ്ഞിനെ വീട്ടിൽ അമ്മയുടെ അടുത്ത് ആക്കി വന്നതായിരുന്നു അവൾ .. അതിനാൽ അവൾക്ക് കൂടുതൽ നേരം അവിടെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല….പക്ഷെ അമൽ സാക്ഷിയുടെ അരികിൽ തന്നെ ഉണ്ടായിരുന്നു… 

ആരാ ഇത് ചെയ്തതെന്ന് നിനക്കറിയോ അമൽ ചോദിച്ചത് കേട്ടതും സാക്ഷി ഇല്ലെന്ന് തലയനക്കി അപ്പോഴാണ്  അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ തെളിഞ് വരുന്നത്…

ഞാൻ ഒന്ന് മനസ്സ് വെച്ചാൽ നിന്നെ ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു മാറ്റിയിരിക്കും..എന്റെ നിലനിൽപിന് വേണ്ടി ഞാൻ പലതും മറന്നെന്നു വരും..വേണ്ടി വന്നാൽ കൊന്ന് തള്ളും ഞാൻ…

അച്ഛൻ പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും  സാക്ഷിയുടെ കാതിൽ തുളച്ചു കയറി..

അപ്പോഴാണ് ഐ സി യുവിന്റെ ഡോർ തുറന്നു പുറത്തു ഡോക്ടർ വന്നത്…

അഗ്നിയുടെ നില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിലേക്ക് മാറ്റുവാണെന്നും ആർക്കെങ്കിലും കാണണം എന്നുണ്ടെങ്കിൽ കാണാം എന്നും പറഞ്ഞപ്പോൾ സാക്ഷി ഒന്ന് കരയാൻ പോലും ആവാതെ ഒരു പാവകണക്കെ അജിത്തിനെ നോക്കിയപ്പോൾ അവൻ അകത്തു കയറി കണ്ടോളാൻ പറഞ്ഞു…ഒരുപാട് വയറുകൾക്കിടയിൽ
കിടന്ന് ജീവന് വേണ്ടി പിടയുന്ന അവളുടെ പ്രാണനെ കണ്ടപ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു… അവന്റെ അരികിൽ ചെന്നു മുടിയിലൂടെ വിരലോടിച്ചു…. ഒരു ദിവസം കൊണ്ട് തന്റെ പ്രിയപെട്ടവന്റെ  തേജസാർന്ന മുഖം വാടിത്തളർന്നത് അവൾ ശ്രദ്ധിച്ചു….കവിളിൽ മെല്ലെ ഒന്ന് തലോടി…. ഇപ്പോഴും ആ ചുണ്ടിൽ തനിക്കു വേണ്ടി ഒരു പുഞ്ചിരി ഒളിഞ്ഞു കിടക്കുന്നത് പോലെ അവൾക്ക് തോന്നി….

നെറ്റിയിൽ ചുണ്ട് ചേർത്തുകൊണ്ട് പറഞ്ഞു എന്നെ തനിച്ചാക്കി പോകുവാണോ..?? ഞാൻ പറഞ്ഞതല്ലേ അഗ്നി ഇല്ലെങ്കിൽ സാക്ഷി ഇല്ലെന്ന്…അത് വെറും വാക്കായിരിക്കില്ല ..ഈ ശ്വാസം നിലയ്ക്കുന്ന അടുത്ത നിമിഷം എന്റെ ശ്വാസവും നിലചിരിക്കും…അഗ്നി എവിടെ ഉണ്ടോ അവിടെ സാക്ഷിയും കാണും…അതിന് മുൻപ് എനിക്ക് ഒരാളെ കാണാനുണ്ട്…. ഞാൻ ഇപ്പോ പോകുവാണ്…ഇയാളുടെ ജീവൻ വെടിഞ്ഞ ശരീരം കാണാൻ ഞാൻ ഇവിടെ ഉണ്ടാവില്ല… അങ്ങനെ ഞാൻ അറിഞ്ഞാൽ പിന്നെ ഇങ്ങോട്ട് തിരിച്ചു വരില്ല…എന്നും പറഞ്ഞു അവൾ ഒന്നുകൂടെ അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു ഉയർന്നതും അവളുടെ താലി  ഓക്സിജൻ മാസ്ക്കിൽ കുടുങ്ങി… ഒടുവിൽ എങ്ങനെയോ അവൾ താലി എടുത്ത് മാറ്റി അവനെ കണ്ണ് നിറയെ നോക്കി നിന്നു വേദനയോടെ അവിടുന്ന് ഇറങ്ങി..

ശ്രീ നീയെങ്ങോട്ടാ…

സാക്ഷിയുടെ പോക്ക് കണ്ട് അമൽ ചോദിച്ചു….

എനിക്ക് ഒരിടം വരെ പോവണം..

എങ്ങോട്ട്…

അത് നീയെന്തിനാ അറിയുന്നത്..

നിന്റെ ഫ്രണ്ട് ആയത്കൊണ്ട്…എവിടേക്കാണെങ്കിലും ഞാൻ കൊണ്ടു പോവാം…

എവിടേക്കും കൊണ്ടു് പോവുമോ എങ്കിൽ എന്നെ മൂപ്പന്റെ അടുക്കലേക്ക്‌ കൊണ്ടു് പോവുമോ….

എന്തിനാ അവിടെ പോവുന്നത്..

എനിക്ക് പോകണം..

മ്മ്…നീ വാ 

അമൽ അതിന് മുൻപ് എനിക്ക് ഒരാളെ കാണണം…

ആരെ….

മിനിസ്റ്റർ ചന്ദ്രശേഖരനെ… അത് പറയുമ്പോൾ സാക്ഷിയുടെ ഉള്ളിൽ പകയെരിയുന്നത് അമൽ ശ്രദ്ധിച്ചിരുന്നു…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button