മഞ്ഞുപോലെ: ഭാഗം 7 || അവസാനിച്ചു
[ad_1]
രചന: മാളൂട്ടി
ഇതേ സമയം മറ്റൊരിടത്തു യന്ത്രങ്ങളുടെ നടുവിൽ കിടന്നു ജീവന് വേണ്ടി പോരാടുകയായിരുന്നു റോഷൻ… പുറത്ത് അവനായി ഉള്ള കാത്തിരിപ്പിലാണ് അവന്റെ അച്ഛനും അമ്മയും ചേച്ചിയും ഓക്കെ…. “ഒരാൾക്കു പോയി കാണാം…. “നേഴ്സ് പറഞ്ഞതും…”റിയ ഉള്ളിലേക്ക് കേറി…. അവനെ കാണും തോറും അവൻ തന്നോട് പറഞ്ഞ ഓരോ വാചകങ്ങളും അവളുടെ മനസിലേക്ക് ഓടി വന്നു… “ചേച്ചി ഇത് ഒരിക്കലും ദിയ അറിയരുത്….
എനിക്ക് ഇനി അധികം ആയുസ്സ് ഒന്നും ഇല്ല… ഡോക്ടർ പറഞ്ഞു 4ത് സ്റ്റേജ് ആണെന്ന് മാത്രമല്ല ബ്ലഡിലും ആണ്… എന്തൊക്കെ ചെയ്താലും എന്നെ രക്ഷിക്കാൻ ആവില്ല ചേച്ചി…. അതുകൊണ്ട് മരണത്തിനു കിഴടങ്ങാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്…. എന്നെ ഒരുപാട് ഇഷ്ട്ടാവാണ് അവൾക്കു എനിക്കും പക്ഷെ….. ഈശ്വരൻ ഒന്നിക്കാൻ വിധിച്ചിട്ടിലെങ്കിൽ എന്ത് ചെയ്യാനാ…. എനിക്ക് കാൻസർ ആണെന്ന് പറഞ്ഞാൽ ഒന്നും അവൾ എന്നെ ഇട്ട് പോകില്ല…
അതാ ഞാൻ പിരിയാം എന്ന് പറഞ്ഞത്… വെറുക്കട്ടെ….. എന്നെ വെറുക്കാതെ അവൾക്കു എന്നെ മറക്കാൻ ആവില്ല… വെറുക്കണം ഇനിയും ഇനിയും വെറുക്കണം… അങ്ങനെ വെറുത്തു വെറുത്തു എന്നെ മറക്കണം…..”റോഷൻ കരഞ്ഞു പോയിരുന്നു…. “റോഷാ…. മോനെ ഒന്നു എണീക്ക്… നിന്റെ ചേച്ചി അല്ലേടാ വിളിക്കുന്നെ…. “ചങ്ക് നിരുന്ന വേദനയോടെ റിയ അവന്റെ കയ്യിൽ തട്ടി വിളിച്ചു… അവനിൽ നിന്നും പ്രതേകിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല….. ****
റോഷനെ അന്യോഷിച്ചു അവസാനം അവർ എത്തി നിന്നത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിനു മുന്നിൽ ആയിരുന്നു….കരഞ്ഞു തളർന്നു അലിഷയുടെ മടിയിൽ കിടക്കുന്ന ദിയയെ എബി വിളിച്ചു…. ദിയ പതിയെ തല ഉയർത്തി നോക്കി…. St. Jospeh hospital എന്ന് എഴുതിയത് കണ്ടതും ശരീരത്തിലുടെ ഒരു മിന്നൽ കടന്നു പോകുന്നപോലെ അവൾക്കു അനുഭവപ്പെട്ടു…. “എബിച്ചാ…. നമ്മൾ…. നമ്മൾ എന്തിനാ ഇവിടെ…..വന്നത്….എന്റെ റോഷൻ അവ…..
അവൻ…ഇവിടെ ആണോ….”ഉള്ളിലെ പേടി മറച്ചു വെച്ച് ഇടറുന്ന സ്വരത്താലേ അവൾ ചോദിച്ചു…. “നീ വാ…..”എബി അവളെ വണ്ടിയിൽ നിന്നും ഇറക്കി…. അവൾ ഇപ്പോൾ തളർന്നു വീഴും എന്ന് തോന്നിയതും അലിഷ അവളെ ചേർത്ത് പിടിച്ചു…. ഓരോ കാലടികൾ വെക്കുമ്പോഴും റോഷന് ഒന്നും സംഭവിക്കരുതേ എന്ന് അവളുടെ ചുണ്ടുകൾ മന്ത്രിച്ചുകൊണ്ടിരുന്നു….. ഓരോ കയ്യിൽ മുറുക്കി പിടിച്ചിരുന്ന കൊന്തയിലേക്ക് അവളുടെ കണ്ണുകൾ ഇടക്ക് ഇടക്ക് നിങ്ങി കൊണ്ടിരുന്നു….
നടക്കുന്നതിനിടയിൽ അവൾ മുന്നോട്ട് വീഴാൻ ആഞ്ഞുപോയി….പെട്ടന്നുള്ള പ്രവർത്തി ആയതിനാൽ അലിഷക്ക് ബാലൻസ് കിട്ടിയില്ല… “ദിയ….”എബി ഓടി വന്നു അവളുടെ കൈകൾ താങ്ങി…. അലിഷയും എബിയും ദിയയുമായി എത്തി നിന്നത് iccu വിന്റെ മുന്നിൽ ആയിരുന്നു…. അതിനു മുന്നിൽ നിൽക്കുന്ന റിയയെ കണ്ടതും അവൾ റിയയുടെ അടുത്തേക്ക് ചെന്നു…. “ചേച്ചി….. എന്റെ റോഷൻ….”ഒരു പൊട്ടികരച്ചിലോടെ അവൾ റിയയുടെ തോളിലേക്ക് വീണു….
റിയ അവളെ ചേർത്തുപിടിച്ചു അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു…. തന്റെ അനിയന്റെ പെണ്ണ് അവളെ എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്ന് റിയക്ക് അറിയില്ലായിരുന്നു…. തികച്ചും നിർവികാരതയോടെ അവന്റെ അച്ഛനും അമ്മയും അവളെ നോക്കി ആ കാസരയിൽ ഇരിപ്പുണ്ടായിരുന്നു…. റിയയുടെ തോളിൽ നിന്നും തല ഉയർത്തി ദിയ iccu വിലേക്ക് നോക്കി….. “ഇല്ല ചേച്ചി റോഷന് റോഷന് ഒന്നും സംഭവിക്കില്ല….
എന്റെ റോഷന് അങ്ങനെ എന്നെ വിട്ടു പോകാൻ പറ്റില്ലന്നെ എനിക്ക് അറിയാം…..” അവളുടെ സംസാരം റിയയുടെ സങ്കടത്തിന്റെ ആഴം കൂട്ടി…. അവൾ ദിയയെ തന്റെ മാറോട് ചേർത്തു പിടിച്ചു…. “അയ്യേ ചേച്ചി എന്തിനാ കരയുന്നെ… റോഷൻ… അവൻ പോവില്ലന്നെ…. എനിക്ക് ഉറപ്പാ…. “അവൾ വീണ്ടും വാശിയോട് പറഞ്ഞു…. “മോളെ അവൻ…. അവൻ നമ്മളെ വിട്ടു പോയി….”റിയ കണ്ണീരോടെ പറഞ്ഞു… “ഇല്ല… എന്റെ റോഷൻ എന്നെ വിട്ടു പോവില്ല… അവനു എന്നെ വിട്ടു അങ്ങനെ പോവാൻ കഴിയില്ല…
എന്നെ വിട്ടു പോവില്ല… പോവില്ല….അവൻ പോവില്ല…..”അവളുടെ സ്വരം പതിയെ നേർത്തു തുടങ്ങി…പറയുന്നതിനൊപ്പം ദിയയുടെ കൈകൾ കൊന്തയിൽ മുറുകിയിരുന്നു…. Iccu വിന്റെ വാതിൽ തുറന്നു… സ്ട്രക്ചറിൽ ഒരു വെള്ള തുണി കൊണ്ട് മൂടിയ ശരീരം അവരുടെ മുന്നിലേക്ക് വന്നു…. അറ്റെൻഡർ മുഖത്തു നിന്നും ആ വെള്ള തുണി മാറ്റി… അത്ര നേരം ശാന്തമായി ഇരുന്ന റോഷന്റെ അമ്മയുടെ സ്വരം ആ നിമിഷം മുഴങ്ങി കേട്ടു….
എന്നാൽ റോഷന്റെ മരവിച്ച ശരീരം കണ്ട് ദിയ തളർന്നു പോയിരുന്നു… അത്ര നേരം കയ്യിൽ മുറുക്കിയിരുന്ന കൊന്ത ആ നിമിഷം നിലം പതിച്ചു…. പദം പറഞ്ഞു പറഞ്ഞിരുന്ന നാവിന്റെ ചലനം നഷ്ടമായി… കണ്ണുകളിൽ നിർവികരത നിറഞ്ഞു…. ഉള്ളുകൊണ്ട് റോഷൻ എന്ന് വിളിച്ചു പൊട്ടിക്കരയാൻ തോന്നിയെങ്കിലും തൊണ്ടയിൽ നിന്നും ഒരു തരി സ്വരം പുറത്ത് വന്നില്ല…. ആരോ പിടിച്ചു കിട്ടിയപോലെ ഒരടി പോലും അങ്ങാൻ ആവാതെ അവൾ അവിടെ നിന്നു….
ഇത്ര നാളും താൻ പ്രാർത്ഥിച്ചിരുന്ന ഈശ്വരന്മാരോടുപോലും അവൾക്കു ദേഷ്യം തോന്നി…. അവളുടെ അവസ്ഥ കണ്ട് എബിയും അലിഷയും പരസ്പരം നോക്കി….ദിയയുടെ അവസ്ഥ കണ്ടു നിൽക്കാൻ ആവാതെ എഡ്വിൻ പുറത്തേക്ക് പോയി….. പിന്നീട് ആരൊക്കെയോ ചേർന്ന് അവളെ റോഷന്റെ വീട്ടിലേക്ക് കൊണ്ടുപോയി… അവർ ചെല്ലുമ്പോഴേക്കും അവിടെ ആൾകാർ കൂടിയിരുന്നു…. “നല്ലൊരു പയ്യൻ ആയിരുന്നു…
അടുത്ത മാസം കല്യാണം ഓക്കെ ഉറപ്പിച്ചതാണ്… ഈ കുടുംബം ഈ നിലയിൽ എത്താൻ ഒരുപാട് കഷ്ട്ടപെട്ടവനാ മിടുക്കൻ ആയിരുന്നു…. “കൂടി നിന്നവരിൽ നിന്നു ഓരോരോ വാക്കുകൾ ഉയരുന്നുണ്ടായിരുന്നു…. “അല്ലെങ്കിലും നല്ലവരെ ഓക്കെ ദൈവം പെട്ടന്ന് അങ്ങോട്ട് എടുക്കില്ലേ…. അവനു അത്ര ആയുസേ വിധിച്ചിട്ടുള്ളു എന്ന് സമാധാനിക്കാം…..” വിവരം അറിഞ്ഞു ദിയയുടെ അച്ഛനും അമ്മയും അങ്ങോട്ടേക്ക് എത്തി… റോഷന്റെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോയും കയ്യിൽ പിടിച്ചു ഒരു മൂലക്കായി ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്….
ആ അമ്മ അവളുടെ അടുത്തേക്ക് ചെന്നു… “ചെറുക്കൻ വന്നിട്ട് രണ്ടാഴ്ച ആയിട്ടുള്ളു എന്നാ കേട്ടത്…. അപ്പൊ തുടങ്ങി ആശുപത്രി കയറി ഇറങ്ങുവായിരുന്നു പോലും…മിനിഞ്ഞാന്ന് സീരിയസ് ആയി iccu വിലേക്ക് മാറ്റി എന്നാ കേട്ടെ ഇന്ന് മരിക്കുകയും ചെയ്തു….പാവം ഉണ്ട് ആ പെൺകൊച്ചു…. കല്യാണം കഴിയാത്തത്കൊണ്ട് ചെറുപ്രായത്തിൽ വിധവ ആവേണ്ടി വന്നില്ല….. ” നാട്ടുകാരിൽ ആരോ പറയുന്നത് ദിയയുടെ അച്ഛന്റെ ചെവിയിൽ എത്തി….
എല്ലാ ബന്ധുക്കളും അടുത്ത് ഉള്ളത്കൊണ്ട് തന്നെ പിറ്റേദിവസം റോഷന്റെ അടക്ക് നടത്തി… എല്ലാവരും പിരിഞ്ഞു പോയി…. *** “ദിയമോളെ ഈ രാവിലെ തന്നെ നീ എങ്ങോട്ടാ…… “മുറ്റം അടിച്ചു വരുന്നതിനിടയിൽ റോഷന്റെ അമ്മ ചോദിച്ചു…. “പള്ളി വരെ അമ്മച്ചി…. അവനെ കാണണം….”സ്കൂട്ടി എടുത്തു അവൾ പള്ളിലേക്ക് പോയി…. “എടി മോൾ എങ്ങോട്ട് പോയതാ….”പശുവിനെ കറന്നു വന്ന റോഷന്റെ അച്ഛൻ അമ്മയോട് ചോദിച്ചു…
. “അവൾ പള്ളിൽ പോയതാ ഇച്ചായ….” “പാവം കുഞ്… എന്ത് തെറ്റാണോ ഇവർ രണ്ടാളും ചെയ്തേ… ഒരു ദിവസം പോലും ഒരുമിച്ച് ജീവിക്കാൻ കർത്താവ് സമ്മതിച്ചില്ലലോ….” “അല്ലെങ്കിലും ഒരുപാട് സ്നേഹിക്കുന്നവരെ ഒന്നാവാൻ ആരും സമ്മതിക്കില്ലന്നെ…. “അമ്മ വീട്ടിനുള്ളിലേക്ക് കേറി പോയി…. അയാളുടെ മനസിലേക്ക് ദിയ ഒരു ദിവസം വീട്ടിലേക്ക് വന്നത് ഓർമ വന്നു… “അപ്പച്ചാ…. ഞാൻ ഞാൻ ഇവിടെ താമസിച്ചോട്ടെ… എന്റെ റോഷന്റെ മുറിയിൽ… റോഷന്റെ ഭാര്യയായി… അവൻ ഇല്ലന്നല്ലേ ഉള്ളൂ…. അവൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഞാൻ ഇവിടെ വരേണ്ടവൾ അല്ലെ…..” “മോളെ അത്… അത് വേണ്ട…. ” “അപ്പച്ചാ പ്ലീസ്….”
“മോൾ ഒന്നു പ്രാക്ടിക്കൽ ആയി ചിന്തിക്ക് മോൾക്ക് ഇനിയും നല്ലൊരു ലൈഫ് ഉണ്ട്… മറ്റൊരാളെ സ്വീകരിച്ചു റോഷനെ മറക്കണം…. അവന്റെ ആത്മാവും അത് തന്നെയാ മോളെ ആഗ്രഹിക്കുക….” “അപ്പച്ചാ പ്ലീസ് ഈ കാര്യം മാത്രം എന്നോട് പറയരുത്…. അവനെ മറക്കാനോ മറ്റൊരാളെ സ്വികരിക്കാനോ എനിക്ക് സാധ്യമല്ല…. നിങ്ങൾ ഇതിനു സമ്മതിച്ചില്ലെങ്കിൽ ഉറപ്പാ റോഷൻ പോയതുപോലെ ഈ ദിയയും ഈ ലോകം വിട്ട് പോകും ഉറപ്പാ…. “
അവസാനം അവളുടെ നിർബന്ധത്തിന് ആ അച്ഛനും അമ്മയ്ക്കും കിഴടങ്ങണ്ടി വന്നു…. അന്ന് മുതൽ ദിയ റോഷന്റെ വീട്ടിൽ ആണ്… അവൻ ചെയ്യണ്ട എല്ലാ ഉത്തരവാദിത്യങ്ങളും യാതൊരു മടിയും കൂടാതെ അവൾ ചെയ്തുപൊന്നു…. അപ്പച്ചനും അമ്മച്ചിക്കും അവൾ നല്ല മരുമോൾ മാത്രം അല്ല മകൾ കൂടെ ആയിരുന്നു…. അയാൾ ഒന്നു നിശ്വസിച്ചു അകത്തേക്ക് കയറി…. ഹാളിൽ ഇട്ടിരിക്കുന്ന റോഷന്റെ ഫോട്ടോയിലേക്ക് വെറുതെ ഒന്നു നോക്കി….
അവൻ തന്നെ നോക്കി ചിരിക്കുമ്പോലെ അയാൾക് തോന്നി….. *** “അല്ല ആരിത് ദിയ കൊച്ചോ…. സെമിതേരിയിലേക്ക് ആയിരിക്കും അല്ലെ…. “പള്ളിലെ കാപ്യർ ആണ്… എല്ലാ ദിവസവും താൻ ഇങ്ങനെ പോകുന്ന കണ്ട് ആളുമായി ഇപ്പൊ നല്ല പരിചയമായി…. !അതെ ചേട്ടാ…. “അവൾ ചിരിയോടെ പറഞ്ഞു… കയ്യിൽ കരുതിയാ റോസപ്പൂക്കൾ അവൾ ഗ്രനേറ്റ് പതിപ്പിച്ച ആ കല്ലറയിൽ വെച്ചു…. തിരക്കും കത്തിച്ചു വെച്ചു…. ആ കല്ലറയുടെ അരികിലായി ഇരുന്നു…. ഇതിപ്പോ പതിവാണ്… എന്നും വന്നു ഒന്നോ രണ്ടോ മണിക്കൂർ ഇവിടെ ഇരിക്കുക…. ആദ്യമദ്യം ആൾകാർ ചോദിച്ചിരുന്നു പതിയെ അവരും നിർത്തി….
“റോഷാ…. നിനക്ക് അറിയുവോ… ഇതേതാ ദിവസം എന്ന്….എനിക്കറിയാം നിനക്ക് ഇന്നത്തേ ദിവസം നമ്മുക്ക് അത്ര പ്രിയപെട്ടതല്ലേ…. ഞാൻ നിന്നെ ആദ്യമായി കണ്ടത് ഇന്നല്ലേ…. നിനക്ക് അറിയുവോ നമ്മൾ തമ്മിൽ കണ്ടിട്ട് ഇപ്പൊ എത്ര വർഷമായി എന്ന് അറിയുവോ…8 വർഷമായി നി എന്നെ വിട്ടു പോയിട്ട് 1 വർഷവും…. എവിടെപ്പോയാലും കൂടെ കൂട്ടും എന്ന് പറഞ്ഞിട്ട് എന്താ എന്നെ തന്നെ ആക്കി പോയെ…. കൊണ്ടുപോയിക്കൂടെ എന്നെയും നിന്റെ ഒപ്പം….
നി വരുന്നതും കാത്ത് ഇരിക്കുവാണ് ഞാൻ എന്നാ നി വരുക…..”ആ നിമിഷം റോഷന്റെ അടുത്തെത്തുക എന്നൊരു ചിന്തയെ അവൾക്കുള്ളു…. **** രാത്രി ഭക്ഷണം ഓക്കെ കഴിച്ചു അവൾ വെറുതെ ഒന്നു ആകാശത്തോട്ട് നോക്കി… പതിവായി കാണുന്ന ആ നക്ഷത്രം എന്ന് കാണാത്തതും അവളുടെ ഉള്ളിൽ ഒരു നോവ് തോന്നി…. ലീഗ്ട്ട് അണച്ച് അവൾ ബെഡിൽ കിടന്നു…. റോഷൻ ഇട്ടുകൊടുത്ത ആ ചെയിനിൽ അവളുടെ വിരലുകൾ മുറുക്കി കിടന്നു….
.ഒരു പുഞ്ചിരിയോടെ ഉറക്കത്തിലേക്ക് അല്ല റോഷനുമൊത്തുള്ള സ്വപനകളിലേക്ക് അവൾ ചേക്കേറി….. മനോഹരമായ ഒരു പൂന്തോട്ടം നിറയെ പറന്നു നടക്കുന്ന ചിത്ര ശലഭങ്ങൾ….കാറ്റിന്റെ മനോഹര സംഗീതവും ഒഴുകി നടക്കുന്നുണ്ട്…..അതിനു നടുവിൽ വെല്ല വസ്ത്രം അണിഞ്ഞു ദിയ നിന്നു…. “ദിയ…….” ഒരു വെളുത്ത ഷർട്ടും പാന്റും ഇട്ട രൂപം അവളെ വിളിച്ചു….ശബ്ദത്തിന്റെ ഉടമയെ മനസിലായപോലെ അവൾ തിരിഞ്ഞു നോക്കി…. “റോഷൻ……”
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു….അവൻ അവളുടെ അരികിലേക്ക് വന്നു…. അവളുടെ മൃദുലമായ കൈകളിൽ അവന്റെ കൈകൾ കോർത്തു പിടിച്ചു…. ദിയ മിഴികൾ ഉയർത്തി റോഷന്റെ കണ്ണുകളിലേക്ക് നോക്കി…. “എന്നോട് ചോദിച്ചില്ലേ എന്നാ കൊണ്ടുപോവുക എന്ന്…. നമ്മുക്ക് ഇപ്പൊ പോയാലോ…. നമ്മൾ മാത്രമുള്ള നമ്മുടെ ലോകത്തേക്ക്… പോരുന്നോ നീ….. ” “എന്റെ റോഷനൊപ്പം ഞാൻ എങ്ങോട്ട് വേണമെങ്കിലും വരും…. “
റോഷൻ അവളുമായി മുന്നോട്ട് നടന്നു…. അവന്റെ തോളിലേക്ക് തല ചായ്ച്ചു അവളും…. അപ്പോഴും ഇരുവരുടെയും കൈകൾ കൊരുത്തുപിടിച്ചിരുന്നു….. അവരും രണ്ടുപേരും നടന്നു നിങ്ങി അവരുടെ മാത്രം ലോകത്തേക്ക് റോഷന് ദിയായും ദിയക്ക് റോഷനും മാത്രമായുള്ള ലോകത്തേക്ക്……. ❤️ അപ്പോഴും ആ കട്ടിലിൽ അവളുടെ ശരീരം അവശേഷിച്ചിരുന്നു….. **** Roshan Andros Birth :12-07-1997 Death:13-06-2022 Diya Roshan Birth :12-10-2000 Death :03-12-2023 ഒരു കുഞ്ഞി കൊച്ചു കല്ലറയിൽ കയ്യിൽ ഉണ്ടായിരുന്ന റോസപ്പൂക്കൾ വെച്ചു….
“ഈശോപ്പേ…. ആന്റിയും അങ്കിൾനെയും നോക്കിക്കോണേ…. “അവൾ കണ്ണുകൾ അടച്ചു കൈകൾക്കുപ്പി ആകാശത്തോട്ട് നോക്കി പ്രാർത്ഥിച്ചു….. അവളുടെ അടുത്തായി എബിയും അലിഷയും എഡ്വിനും ഉണ്ടായിരുന്നു…. “പപ്പാ…. മമ്മ…. അച്ചുമോൾ പ്രാർത്ഥിച്ചിട്ടുണ്ട്… ഈശോപ്പാ പറഞ്ഞു രണ്ടുപേരെയും നോക്കി കൊള്ളാമെന്നു….”അലിഷടെയും എബിയുടെയും തോളിലൂടെ കയ്ച്ചേർത്തു ആ കുഞ്ഞി മോൾ പറഞ്ഞു…. എഡ്വിൻ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു…
“ആണോ… പപ്പേടെ മോൾ വായോ….”എബി അവളെ കോരി എടുത്തു…. “പപ്പേ മോൾക് ഒരു സംശയം… ആന്റി അങ്കിൾലിനെ കല്യാണം കഴിച്ചില്ലല്ലോ പിന്നെ എങ്ങനെയാ ആന്റിയുടെ പേരിനൊപ്പം റോഷൻ എന്ന് എഴുതുക….”അച്ചു സംശയത്തോടെ ചോദിച്ചു….. “അതോ… ആന്റിയുടെ വല്യ ആഗ്രഹം ആയിരുന്നു അത്… അങ്കിലിനെ അടക്കിയ സ്ഥലത്ത് തന്നെ ആന്റിയെ അടക്കണമെന്നും പേരിനൊപ്പം റോഷന്റെ പേര് വേണമെന്നുള്ളതും…
.”അലിഷ അച്ചുവിന്റെ താടി കുലുക്കി പറഞ്ഞു…. അലിഷയും എബിയും അച്ചുവും ആയി മുന്നോട്ട് നടന്നു… എഡ്വിൻ വെറുതെ ആ കല്ലറയിലേക്ക് തിരിഞ്ഞു നോക്കി… ദിയയും റോഷനും അവടെ ഇരിക്കുന്നതുപോലെ അവനു തോന്നി…. അവർ അവനെ കൈവിശി… എഡ്വിൻ തിരിച്ചും… അവസാനിച്ചു……
❤️ റോഷൻ ❤️ദിയ ഈ രണ്ടു പേരുകൾ കുറെ നാളായി മനസ്സിൽ ചുറ്റി നടന്നതാണ്… എഴുതുമ്പോൾ റോഷൻ മരിക്കുന്നത് മാത്രം ആയിരുന്നു മനസ്സിൽ പിന്നെന്തൊ ദിയയെ തനിച്ചാക്കാൻ തോന്നിയില്ല…. എന്നെ സംബന്ധിച്ചു റോഷൻ ഇല്ലാതെ ദിയക്ക് ഒരു ജീവിതം ഇല്ല…. അതാണ് ഞാൻ ദിയയെ റോഷനരികിലേക്ക് പറഞ്ഞു വിട്ടത്….ഒരു happy എൻസിങ് ആയാൽ ഈ കഥ എന്തോ പൂർണമാവാത്തപോലെ ഒരു തോന്നൽ അതാണ്….. ഇതുവരെയും കൂടെ നിന്നാൽ എല്ലാർക്കും ഒരുപാട് സ്നേഹം.. ❤️❤️❤️
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]