National
മഥുര ഈദ് ഗാഹ് മസ്ജിദ് തർക്ക മന്ദിരമായി പ്രഖ്യാപിക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

മഥുര ഈദ് ഗാഹ് മസ്ജിദ് തർക്ക മന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്കത്തിന്റെ തുടർന്നുള്ള നടപടിക്രമങ്ങളിൽ മസ്ജിദ് തർക്ക മന്ദിരമായി പരിഗണിക്കണമെന്നതായിരുന്നു ഹർജിയിലെ ആവശ്യം
ഔറംഗസേബിന്റെ കാലത്ത് നിർമിച്ചതാണ് മഥുര ഈദ്ഗാഹ് മസ്ജിദ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നാണ് പരാതിക്കാർ ഉന്നയിക്കുന്നത്. 1968ൽ രണ്ട് ആരാധനാലയങ്ങലും ഒരേ സമയം പ്രവർത്തിക്കാൻ ധാരണയുണ്ടാക്കിയിരുന്നു
ഈ ഒത്തുതീർപ്പ് കരാറിന്റെ സാധുത ചോദ്യം ചെയ്താണ് ഇപ്പോൾ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. കരാർ വ്യാജമായി ഉണ്ടാക്കിയതാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും ഇവർ വാദിക്കുന്നു.