Sports

സഞ്ജുവിന് പിന്നാലെ സഹോദരൻ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കേരളാ ക്രിക്കറ്റ് ലീഗ് താരലേലത്തിൽ സഞ്ജു സാംസണെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതിന് പിന്നാലെ സഹോദരൻ സാലി സാംസണെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. അടിസ്ഥാനവിലയായ 75,000 രൂപയ്ക്കാണ് സാലി സാംസണെ കൊച്ചി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും ബ്ലൂ ടൈഗേഴ്‌സ് താരമായിരുന്ന സാലി

ഇതോടെ സഹോദരൻമാർ ഒന്നിച്ച് കളിക്കുന്നതും കാണാനാകും. ഓൾ റൗണ്ടറായ സാലി സി കാറ്റഗറിയിലാണ് ഉൾപ്പെട്ടിരുന്നത്. മുൻ താരത്തിൽ താത്പര്യമറിയിച്ച് കൊച്ചി തന്നെ രംഗത്തുവന്നു. മറ്റ് ടീമുകളൊന്നും മുന്നോട്ടു വരാതിരുന്നതോടെ അടിസ്ഥാനവിലക്ക് തന്നെ സാലി സാംസൺ വിറ്റുപോയി

സാലി നേരത്തെ കേരളത്തിന്റെ അണ്ടർ 23, അണ്ടർ 25 ടീമുകളിൽ അംഗമായിരുന്നു. 34കാരനായ സാലി ലിസ്റ്റ് എയിൽ ആറ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതേസമയം സഞ്ജുവിനെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സ്വന്തമാക്കിയത്.

Related Articles

Back to top button
error: Content is protected !!