National

മിറ കുല്‍ക്കര്‍ണി തുടങ്ങിയത് രണ്ടു ലക്ഷത്തില്‍നിന്ന് ഇന്ന് ആസ്തി 1,290 കോടി

[ad_1]

ചാരത്തില്‍നിന്ന് പറന്നുയര്‍ന്ന ഫീനിക്‌സ് പക്ഷിയെന്ന പേര് ഏറെ യോജിക്കുന്ന ഒരു സംരംഭകയാണ് ഉത്തരാഖണ്ഡില്‍ ജനിച്ച മിറ കുല്‍ക്കര്‍ണി. 2000ല്‍ വെറും രണ്ടുലക്ഷം രൂപയിലായിരുന്നു അവരുടെ തുടക്കം. പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡുകളിലൊന്നായ ഫോറസ്റ്റ് എസന്‍ഷ്യല്‍സ് എന്ന മിറയുടെ സ്ഥാപനം ഇന്ന് രാജ്യം മുഴുവന്‍ വേരോട്ടമുള്ള ഏറെ ആവശ്യക്കാരുള്ള ഒരു മികച്ച സൗന്ദര്യവര്‍ധക ബ്രാന്റാണ്. ഇന്ത്യയിലുടനീളം 28ല്‍ അധികം നഗരങ്ങളിലായി 110ല്‍ കൂടുതല്‍ സ്റ്റോറുകളില്‍ ഇവരുടെ വിതരണ ശൃംഖല വ്യാപിച്ചുകിടക്കുന്നു. 

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് എസന്‍ഷ്യല്‍സ് 2020 സാമ്പത്തിക വര്‍ഷത്തില്‍ 253 കോടി രൂപയായിരുന്നു ലാഭമുണ്ടാക്കിയത്. ഇന്ത്യക്കു പുറമേ ആസ്‌ത്രേലിയ, യുഎഇ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലും ഫോറസ്റ്റ് എസെന്‍ഷ്യല്‍സിന് ഔട്ട്‌ലെറ്റുകളുണ്ട്. 
ഏതൊരു സംരംഭത്തിന് പിന്നിലും കണ്ണീരിന്റെ വലിയൊരു കടലുണ്ടാവും. മിറയുടെ ജീവിത സാഹചര്യവും വ്യത്യസ്തമായിരുന്നില്ല. ബിസിനസ് തകര്‍ന്നതോടെ മദ്യത്തില്‍ അഭയംതേടിയ ഭര്‍ത്താവിനൊപ്പം ജീവിതം നരകമായി തീര്‍ന്നപ്പോഴായിരുന്നു അവര്‍ സ്വന്തം വീട്ടിലേക്കു രണ്ടു കുട്ടികളുമായി വെറുംകൈയോടെ മടങ്ങുന്നത്. 

20ാം വയസ്സില്‍ വിവാഹിതയായ മിറ സ്വന്തം വീട്ടിലേക്കു എത്തിയിട്ടും ദുരിതപ്പെയ്തിന് അറുതിയായില്ല. മാതാപിതാക്കള്‍ അകാലത്തില്‍ മരിച്ചതോടെ കുട്ടികളുമായി ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കേണ്ട അവസ്ഥയിലേക്കെത്തി ഈ 28 കാരി. എന്നാല്‍ തോല്‍ക്കാന്‍ ജനിച്ചവളായിരുന്നില്ല മിറ കുല്‍ക്കര്‍ണി. സ്വന്തം ജീവിതത്തിന് കൂടി വെളിച്ചം പകരാന്‍ മെഴുകുതിരി നിര്‍മാണത്തിലേക്കു കടന്നു. 
മിറയുടെ മെഴുകുതിരിക്കും സോപ്പിനും ആവശ്യക്കാര്‍ ഏറിവന്നു. ഗുണനിലവാരത്തില്‍ അണുകിടപോലും വീട്ടുവീഴ്ചക്ക് തയാറല്ലാത്തതായിരുന്നു അവരുടെ ഉല്‍പന്നങ്ങളുടെ മുഖമുദ്ര. എന്തെങ്കിലും ഒന്നിലേക്കു പ്രവേശിക്കുമ്പോഴാണല്ലോ കൂടുതല്‍ പുതിയ വഴികള്‍ കണ്ടെത്താനാവുക. ആ അന്വേഷണങ്ങളായിരുന്നു 2000ല്‍ ആയുര്‍വേദത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ആഡംബര ചര്‍മ്മ സംരക്ഷണ സ്ഥാപനമായ ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ ഉദയത്തിലേക്കു നയിച്ചത്. 

നേരത്തെ പറഞ്ഞപോലെ ആകെ മൂലധനം വെറും 2 ലക്ഷം രൂപ മാത്രം. വീടിനോട് ചേര്‍ന്ന ഇത്തിരപ്പോന്ന സ്ഥലത്തായിരുന്നു രണ്ടുപേര്‍ക്കുകൂടി ജോലി നല്‍കിക്കൊണ്ടുള്ള ഈ സംരംഭം.
രാജ്യത്തെ പ്രമുഖ ഹോട്ടല്‍ ശൃംഖലകളായ താജ്, ഹയാത്ത് തുടങ്ങിയവപോലും മിറയുടെ ഉല്‍പന്നത്തിന്റെ ഉപഭോക്താക്കളാണിന്ന്. 150ഓളം സ്പാകള്‍ ഉള്‍പ്പെടെ 300ല്‍പ്പരം ഹോട്ടലുകള്‍ മിറയുടെ സജീവ ക്ലയന്റുകളായുണ്ടെന്നത് ഏതൊരാളെയും ത്രില്ലടിപ്പിക്കുന്നതാണ്. ഡല്‍ഹിയിലെ ഹയാത്ത് റീജന്‍സി തങ്ങളുടെ ഹോട്ടല്‍ മുറികളിലേക്കു മിറയുടെ സോപ്പുകള്‍ വാങ്ങുന്നതോടെയാണ് കമ്പനിയുടെ തലവര മാറിമറിയുന്നത്.മിറയുടെ മകന്‍ സംറത് ബേഡിയാണ് കമ്പനിയുടെ ഡയരക്ടര്‍ മകള്‍ ദിവ്യ ചൗള ക്രിയേറ്റീവ് ഡയരക്ടറായും കമ്പനിക്കൊപ്പമുണ്ട്.



[ad_2]

Related Articles

Back to top button