Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സിപിഎം നേരിടുന്ന പ്രശ്‌നമെന്ന് കെ സുധാകരൻ

[ad_1]

സിപിഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകൾ ജലരേഖകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അവയെല്ലാം ചവറ്റുകുട്ടയിലിട്ട് അടിമുടി അഴിമതിയിലും സ്വജനപക്ഷപാതത്തിലും കൊലപാതകത്തിലും അഭിരമിക്കുന്ന പാർട്ടിയാണ് സിപിഎം. മുഖ്യമന്ത്രിയുടെ ഏകാധിപത്യവും അഴിമതിയുമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം

ഓരോ തെരഞ്ഞെടുപ്പ് തോൽവിയിലും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും തെറ്റുതിരുത്തൽ രേഖയെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കും. പൂർവാധികം ശക്തിയോടെ തെറ്റുകളിൽ മുഴുകാനുള്ള മറയാണ് തിരുത്തൽ രേഖകൾ

മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ചേർന്ന് എഴുതിയ തെറ്റുതിരുത്തൽ രേഖയിലെ മഷി ഉണങ്ങും മുമ്പാണ് തിരുവല്ലയിലെ പീഡനക്കേസ് പ്രതിയെ സിപിഎം തിരിച്ചെടുത്തത്. കൊലയാളികളും ക്വട്ടേഷൻ സംഘവുമായുള്ള പാർട്ടിയുടെ ബന്ധം, കരുവന്നൂർ സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള അഴിമതികൾ, ഇതിനെല്ലാം പാർട്ടി നൽകുന്ന സംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെയുള്ള തെറ്റുതിരുത്തലുകളെല്ലാം കണ്ണിൽ പൊടിയിടാൻ മാത്രമാണന്നും സുധാകരൻ പറഞ്ഞു.



[ad_2]

Related Articles

Back to top button
error: Content is protected !!