Kerala
മുതലപ്പൊഴിയിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് കോൺഗ്രസ്
[ad_1]
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രാപകൽ സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്‌ഘാടനം ചെയ്‌തു.
പൊഴിയിൽ ഡ്രെജ്‌ജിംഗ് നടത്താൻ അദാനി കമ്പനിയോട് ആവശ്യപ്പെടാൻ സർക്കാരിന് ഇച്ഛാശക്തി ഉണ്ടോയെന്ന് വി ഡി സതീശൻ ചോദിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ മുതലപ്പൊഴിയിൽ അനിശ്ചിത കാല സമരം നടത്തുവാൻ കോൺഗ്രസ് തീരുമാനിച്ചു.
[ad_2]