Dubai
ദുബൈ 68 ടണ്‍ മരുന്നുള്‍പ്പെടെയുള്ളവ ഗാസയിലേക്കയച്ചു

ദുബൈ: മരുന്നുള്‍പ്പെടെയുള്ള 68 മെട്രിക് ടണ്‍ അവശ്യവസ്തുക്കള്‍ ഗാസയിലേക്ക് അയച്ചതായി ദുബൈ അധികൃതര്‍ വെളിപ്പെടുത്തി. ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനാണ് വിമാന മാര്‍ഗം മരുന്നും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പെട്ടവ അയച്ചിരിക്കുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദുബൈ ഹ്യുമാനിറ്റേറിയന്റെ നേതൃത്വത്തില്‍ ലോകാരോഗ്യ സംഘടനയുടെ കൂടി സഹായത്തോടെ സഹായം എത്തിച്ചതെന്നും അധികൃതര്‍ അറിയിച്ചു.