
അജ്മാന്‍: എമിറേറ്റിലെ മൃഗ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അജ്മാന്‍ നഗരസഭ മുന്നറിയിപ്പ് നല്‍കി. മൃഗ സംരക്ഷണമെന്നത് പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പാക്കല്‍ കൂടിയാണെന്ന് ബോധ്യമുള്ളതുകൊണ്ടാണ് നഗരസഭ ക്ലൈമറ്റ് ചേയിഞ്ച് ആന്റ് എന്‍വിയോണ്‍മെന്റ് മിനിസ്ട്രിയുമായി സഹകരിച്ച് നിയമലംഘകാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് അജ്മാന്‍ നഗരസഭയുടെ പബ്ലിക് ഹെല്‍ത്ത് എന്‍വിയോണ്‍മെന്റ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഖാലിദ് മൊഈന്‍ അല്‍ ഹൊസനി വ്യക്തമാക്കി.
എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി സ്ഥാപനങ്ങള്‍ കാലാവധി കഴിഞ്ഞ വെറ്റിനറി ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായ രീതിയില്‍ കാലാവധി അവസാനിക്കുന്ന തീയതി മുതല്‍ മൂന്നു മാസത്തിനകം നശിപ്പിക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് പതിനായിരം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹംവരെ ഫെഡറല്‍ നിയമം 9/2017 അനുസരിച്ച് പിഴ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.