മോഷണശ്രമം കണ്ടെത്തി; വയോധികയെ കഴുത്തറുത്ത് കൊന്ന് ദമ്പതികൾ
[ad_1]
മോഷണശ്രമം പിടികൂടിയതിനെ തുടർന്ന് വയോധികയെ ദമ്പതികൾ കഴുത്തറുത്ത് കൊന്ന് കനാലിൽ തള്ളി. ചെന്നൈ എംജിആർ നഗറിലെ ശിവമൂർത്തി തെരുവിൽ താമസിക്കുന്ന വിജയ എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ ദമ്പതികൾ അറസ്റ്റിലായി
ജൂലൈ 17നാണ് വിജയയെ കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി വിജയയുടെ അയൽവാസിയായ പാർഥിപനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ പാർഥിപനും ഭാര്യ സംഗീതയും ഒളിവിൽ പോകുകയായിരുന്നു. ഇതോടെ സംശയം തോന്നിയ പോലീസ് ഇവർക്കായി അന്വേഷണം നടത്തി
ഇരുവരെയും വിരുദുനഗറിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വിജയയുടെ വീട്ടിൽ മോഷണത്തിന് ശ്രമിച്ചത്. എന്നാൽ വിജയ ഇത് കണ്ടതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കനാലിൽ തള്ളിയെന്നും ദമ്പതികൾ മൊഴി നൽകി
[ad_2]