യെസ് യുവർ ഓണർ: ഭാഗം 1
[ad_1]
രചന: മുകിലിൻ തൂലിക
“കുമാരേട്ടാ, സായന്ത് സാർ ഇനിയും എത്തിയില്ലേ..” കയ്യിലെ ചായ ഗ്ലാസ് കുമാരന് നേരെ നീട്ടി ജബ്ബാറിക്ക നനഞ്ഞ കൈ തന്റെ ഉടുമുണ്ടിൽ തുടച്ച് ചുറ്റും കണ്ണോടിച്ച് കൊണ്ട് ചോദിച്ചു.. “മോൻ വരും.. കൃത്യസമയത്ത് തന്നെ എത്തും..” കയ്യിലെ ചായ ഒരിറക്ക് കുടിച്ച് കുമാരൻ ചിരിച്ചു.. “ഇന്ന് തളിക്കുളം പീഡനകേസിന്റെ അവസാന വിചാരണ അല്ലേ കുമാരേട്ടാ.. കോളേജ് പെൺകുട്ടികളെല്ലാം നേർത്തെ തന്നെ എത്തിയട്ടുണ്ടല്ലോ.. സായന്ത് സാറിനെ കാണാൻ ആയിരിക്കൂലേ.. ഇവിടെ ഒരു വക്കീലുമാർക്കും ഇത് പോലെ ലേഡീസ് ഫാൻസ് ഇല്ല… ഇന്നും നാല് കാലിന്മേൽ ആകോ വരവ്.. പറയുമ്പോൾ എന്താണ് ഹൈകോടതിയിലും സുപ്രീം കോടതിയിലും തിരക്കുള്ള വക്കീൽ.. എന്നാലോ മദ്യമില്ലാതെ ഒരു നിമിഷം പോലും പറ്റില്ല.. കഷ്ടം” ജബ്ബാറിന്റെ വാക്കുകളിൽ കളിയാക്കലിന്റെ ധ്വനി ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്നു..
കുമാരന് അത് ഇഷ്ടമായില്ല.. ആ ഇഷ്ടകുറവ് പ്രകടിപ്പിക്കും വിധത്തിൽ തന്നെ കുടിച്ചിരുന്ന ചായ ഗ്ലാസ് കുറച്ച് ഉച്ചത്തിൽ ചിതലരിച്ച് ആടി തുടങ്ങിയ ആ മേശയിലേക്ക് വെച്ച് ജബ്ബാറിനെ ഇരുത്തി നോക്കി കൊണ്ട് എണീറ്റു.. ജബ്ബാറിന്റെ മുഖത്തൊരു ജാള്യത തെളിഞ്ഞു.. “ജബ്ബാറേ.. ഈ കോടതി ഗേറ്റിന് സമീപം സൈക്കിളിൽ ചായ വിറ്റോണ്ട് ഇരുന്ന നിന്നെ ഒരു കടയും ഇട്ട് തന്ന് ഇപ്പോ സ്വന്തം കാലിൽ നിൽക്കാൻ പ്രപ്തമാക്കിയ ശങ്കർ വക്കീലിന്റെ മകനെ കുറിച്ചാണ് നീയീ പറയുന്നതെന്ന് ഓർമ്മ വേണം. അത് എങ്ങനെയാ പാലം കടക്കുവോളമല്ലേ നാരായണ.. അത് കഴിഞ്ഞാൽ… ഉം.. എന്നെ കൊണ്ടെന്നും പറയിക്കണ്ട നീ..” ശരീരത്തെ ബാധിച്ച പ്രായം കുമാരന്റെ ശബ്ദത്തെ ബാധിച്ചിരുന്നില്ല.. അത് ഗാംഭീര്യവും ഉറച്ചതുമായിരുന്നു.. “അയ്യോ.. ഞാൻ അങ്ങനെയൊന്നും..” ജബ്ബാർ തലയൊന്ന് ചൊറിഞ്ഞു പരുങ്ങി.. ഉം.. ഒന്ന് മൂളി കുമാരൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.. “അല്ലാ കുമാരേട്ടാ.. സാർ ഇപ്പോൾ എവിടുന്നാ വരണേ.. വീട്ടിൽ നിന്നാണോ..” അത്രയും നേരം കുമാരന് തൊട്ടപുറത്തായി ചായ കുടിച്ചിരുന്ന അനന്തൻ ചായ വേഗത്തിൽ കുടിച്ചു തീർത്ത് കുമാരനോപ്പം ഇറങ്ങി.. രഘു വക്കീലിന്റെ ഗുമസ്താനാണ് കക്ഷി..
“മോൻ നേരിട്ട് ഡൽഹിയിൽ നിന്നാണ് ഇന്നലെ അവിടെയൊരു കേസിന്റെ വിചാരണ ഉണ്ടായിരുന്നു..” “അപ്പോ രാവിലത്തെ ഫ്ലൈറ്റിനാണോ വരുന്നത്..” “നിനക്ക് തന്നെ അറിയാലോ അനന്താ ഒരു പ്രത്യേക സ്വഭാവമാണ്.. ഇന്നലേ വിളച്ചപ്പോൾ വൈകിട്ടോടെ അവിടുന്ന് തിരിക്കുമെന്നാ പറഞ്ഞേ.. അതും കാറിൽ.. എതിർത്ത് എന്തെങ്കിലും പറയാൻ പറ്റോ.. ആര് പറഞ്ഞാലും കേൾക്കില്ല.. എന്നോട് എടുത്തടിച്ച് ഒന്നും പറയില്ല.. എങ്കിലും ഒരു തീരുമാനം എടുത്താൽ പിന്നെ തല പോയാലും അതിൽ നിന്ന് പിന്മാറില്ല.. എടുത്ത് ചാട്ടവും ദേഷ്യവും വേറേ..” കുമാരന്റെ വാക്കുകളിലും മുഖഭാവങ്ങളിലും ആശങ്ക നിഴലിച്ചു.. വർഷം പത്ത് ഇരുപത്തിനാല് കഴിഞ്ഞിരിക്കുന്നു കുമാരൻ ആ കുടുംബത്തിലെ അംഗത്തെ പോലെ ആയിട്ട്.. ഹൈക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ശങ്കറിന്റെ ഗുമസ്ഥനായായിരുന്നു തുടക്കം.. പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്ത്തനായി ഉറ്റ മിത്രമായി മനസാക്ഷി സൂക്ഷിപ്പുകാരനായി.. സത്യത്തിനും നീതിക്കും വേണ്ടി നിയമത്തിന്റെ കറുപ്പ കുപ്പായം അണിഞ്ഞ ശങ്കറിന് ചുറ്റും ശത്രുക്കൾ ആയിരുന്നു.. അതിനാൽ തന്നെ ആകസ്മികമായിരുന്നു ശങ്കറിന്റെയും ഭാര്യ രമയുടെയും പെട്ടെന്നുള്ള മരണം..
ഉറ്റവരുടെ വേർപ്പാടിൽ സായന്തിനും അനുജത്തി സായൂജ്യയ്ക്കും കരുതും കരുതലും നൽകി കൂടെ നിന്നത് സപ്തതിയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന കുമാരനായിരുന്നു..ആ ഒരു ഇഷ്ടവും ബഹുമാനവും അദ്ദേഹത്തോട് സായന്തിനും അനുജത്തിക്കുമുണ്ട്.. “കുമാരേട്ടനൊന്ന് പറഞ്ഞൂടെ ആ കുടിയൊന്ന് നിർത്താൻ.. ഈ ചെറു പ്രായത്തിൽ ഇങ്ങനെ കുടിച്ച് നശിക്കണോ.. എന്തൊരു നല്ല വക്കീലാണ്..” “ഞാൻ പറയാതെയാണോ അനന്താ.. അച്ഛന്റെ പാത പിന്തുടരാൻ നിയമം പഠിക്കാൻ ലോ കോളേജിൽ പോയപ്പോൾ അവിടുന്ന് കിട്ടിയ ശീലമാണ്.. അതിന്റെ പേരിൽ മോനും ശങ്കർ സാറും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.. അച്ഛന്റേയും അമ്മയുടേയും മരണത്തോടെ ചെറിയ തോതിൽ ഉണ്ടായിരുന്നത് ഇപ്പോ 24 മണിക്കൂറുമായി.. ലോ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെയാ പാസ്സായത്.. ഈശ്വര കടാക്ഷം കൊണ്ട് ഈ കുടി എന്റെ കുഞ്ഞിന്റെ പ്രൊഫഷനേ ബാധിച്ചിട്ടില്ല.. എത്ര വെളിവില്ലാതാകും വരെ കുടിച്ചാലും എല്ലാ ലോ പോയിന്റും കിറു കൃത്യമായിരിക്കും..”
കുമാരന്റെ വാക്കുകളിൽ അഭിമാനം നിറഞ്ഞിരുന്നു.. “അത് ശരിയാ കുമാരേട്ടാ.. ആ വാദം കേൾക്കാൻ പ്രത്യേക രസമാണ്.. എന്താ ശൗര്യം.. പ്രതിഭാഗത്തെ ചൂണ്ട് വിരലിൽ വിറയ്പ്പിക്കില്ലേ.. അതല്ലേ ഈ പെൺകുട്ടികൾ എല്ലാം ഇവിടെ ഇങ്ങനെ കാത്ത് കെട്ടി നിൽക്കുന്നേ.. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ആ ആക്സിഡൻറ് കേസ് വാദിച്ചത്.. പ്രതിഭാഗം അഭിഭാഷകനായ ആ മേനോൻ വക്കീലിന്റെ വായ അടപ്പിച്ചില്ലേ.. ഓർക്കുമ്പോ ഇപ്പോഴും എന്റെ രോമം എണീറ്റു നിൽക്കും..” അനന്തൻ കൈകൾ കുമാരന് നേരെ നീട്ടി പറഞ്ഞു.. “ഉം.. ഇന്നും മേനോൻ തന്നെയാ പ്രതിഭാഗം..” “ഓഹ്.. ഇന്നത്തെ കേസ് വല്ലാത്തൊരു കുഴഞ്ഞ് മറിഞ്ഞ കേസാണല്ലേ കുമാരേട്ടാ.. ആ പെൺകുട്ടിടെ അച്ഛൻ ഒരു പാവം.. കോളേജിൽ വിട്ട കുട്ടിനെ രാത്രി പിച്ചി ചീന്തിയ അവസ്ഥയിലാണ് തിരികെ കിട്ടിയത്.. സഹിക്കില്ല അതിന്റെ അവസ്ഥ.. ഒരു കുട്ടിക്കും ഇങ്ങനത്തെ അവസ്ഥ വരാതെ ഇരിക്കട്ടെ..” അനന്തൻ വേദനയോടെ പറഞ്ഞു.. “ആ കുട്ടിക്ക് എന്തായാലും നീതി കിട്ടും അനന്താ.. എന്റെ സായന്ത് മോനിങ്ങ് എത്തട്ടേ..” “എന്തായാലും സായന്ത് സാർ നല്ലൊരു കാര്യാ ചെയ്തേ പ്രതിഭാഗം അഭിഭാഷകൻ മേനോൻ ആയതു കൊണ്ട് എല്ലാവർക്കും ഭയമായിരുന്നു ഈ കേസ് ഏറ്റെടുക്കാൻ.. സാർ ധൈര്യമായിട്ട് കേസ് ഏറ്റെടുത്തു.. അതോ ആ പാവം മനുഷ്യന്റെ അവസ്ഥയെല്ലാം മനസ്സിലാക്കി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ.. ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സാർ ചെയ്ത് വലിയ കാര്യമാണ്… സമയം 9.30 ആയിലോ..എപ്പോഴാ കേസ് വിളിക്കാ..” അനന്തൻ കയ്യിലെ വാച്ചിലേക്ക് നോക്കി കൊണ്ട് ചോദിച്ചു. “10 മണിക്കെന്നാ പറഞ്ഞേ..” കുമാരൻ പുറത്തേ റോഡിലേക്ക് നോക്കി കൊണ്ട് പറഞ്ഞു #############################
ഹൈവേയിലൂടെ അതിവേഗത്തിൽ വരുന്ന ഗ്രേ കളർ റോൾസ് റോയ്സ് ഗോസ്റ്റ്.. വണ്ടിയിൽ നിന്ന് ഉച്ചത്തിൽ റാപ്പ് സോന്ദ് കേൾക്കുന്നുണ്ട്.. ഡ്രൈവിംഗ് സീറ്റിലിരുന്ന സായന്ത് തന്റെ വലത് കൈകൊണ്ട് സ്റ്റീയറിങ് നിയന്ത്രിച്ച് ഇടത് കയ്യാൽ തനിക്കരിലിരിക്കുന്ന ബിയർ ബോട്ടിൽ എടുത്ത് കോർക്ക് കടിച്ച് പുറത്തേക്ക് തുപ്പി ബോട്ടിൽ ചുണ്ടോടു ചേർത്ത് ഒറ്റ വലിക്ക് കുടിച്ചു.. അരക്കുപ്പിയോളം കുടിച്ച് ചുണ്ടൊന്ന് പുറം കയ്യാൽ തുടച്ച് സ്റ്റീയറിങിൽ പിടിച്ചിരിക്കുന്ന കൈവിരലുകൾ റാപ്പ് സോങിന് അനുസരിച്ച് ചലിപ്പിക്കുന്നുണ്ട്.. ഇതേസമയമാണ് സായന്തിന്റെ ഫോൺ നീട്ടി ബെല്ലടിച്ചത്.. സ്ക്രീനിലെ പേരും ഫോട്ടോയും കണ്ടപ്പോൾ അവന്റെ മുഖത്തൊരു സന്തോഷം പ്രകടമായി.. അനിയത്തികുട്ടിയാണ് സായു എന്ന സായൂജ്യ.. റാപ്പ് സോങ്ങ് വോളിയം കുറച്ചവൻ കോൾ അറ്റൻഡ് ചെയ്തു.. ബ്ലൂടൂത്തിലാണ്.. “മോളേ പറയ്..” “സച്ചുവേട്ടാ.. എവിടെ ആയി.. ” “കോർട്ടീലേക്ക് എത്താറായി മോളേ..” “കോർട്ടിലേക്കോ.. അപ്പോ വീട്ടിലേക്ക് വരണില്ലേ..” അവളുടെ ശബ്ദത്തിൽ പരിഭവം അതിലേറെ നിരാശയും നിറഞ്ഞു.. അത് മനസ്സിലാക്കിയ സായന്ത് ചിരിച്ച് ” ഇനിയിപ്പോ കോർട്ടിലേക്ക് എത്തേണ്ട ടൈം ആയില്ലേ സായു.. ഹീയറിങ്ങ് കഴിയട്ടേ.. ഏട്ടൻ എന്തായാലും വരാം.. ഇനി കുറേയേറെ ദിവസം എന്റെ സായു കുട്ടീടെ കൂടാമെന്നാ ഏട്ടന്റെ തീരുമാനം” “ഐവ്വാ.. സത്യാമാണോ ഏട്ടാ..”
സായു സന്തോഷം കൊണ്ട് തുള്ളിച്ചാടി.. “സത്യം.. ഇനി ഏട്ടന്റെ മോളോടൊപ്പം..” “ദേ.. എന്നെ പറ്റിച്ചാൽ ഞാനിനി കോളേജിൽ പോകാതെ ഇവിടെ ഇരുന്ന് സമരം ചെയ്യും ഏട്ടാ..” “ആഹാ… അത് ആരാ പുതിയ കക്ഷി സാറോ.. മിസ്സോ.. ” “ഏ…ഏത്..” അവളൊന്നു പരുങ്ങി “അല്ലാ.. സായുകുട്ടി ക്ലാസ്സിൽ പോകില്ലെന്ന കടുത്ത തീരുമാനം എടുത്തോണ്ട് ചോദിച്ചതാ.. ആരാ എന്റെ കുട്ടിക്ക് ഇത്ര പ്രിയപ്പെട്ട ആളെന്ന്” “മനസ്സിലായില്ലേ…” അവളൊന്നു ചമ്മി “തീർച്ചയായും…” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു “ഓഹ് അതൊന്നും പറയണ്ട സച്ചുവേട്ടാ.. ഒരു പൂത്തന.. ഗിനി പന്നീടേ പോലത്തെ മുഖവും വെച്ച്.. എന്നും ഈ ചോദ്യം ചോദിക്കലും ഇമ്പോസിഷനും.. ഇപ്പോ ഞാൻ ഇമ്പോസിഷൻ എഴുതാണ്.. ഒരു 250 വട്ടം..” സായന്ത് ഉറക്കെ ചിരിച്ചു “ഏട്ടന് ചിരി.. ഇവിടെ എന്റെ കൈകടഞ്ഞ് തുടങ്ങി..” “ഉം.. നീ വെയ്ക്ക് നമ്മുക്ക് വന്നിട്ട് സംസാരിക്കാം ഏട്ടൻ ഡ്രൈവിംഗിലാണ്.. ” “ഉം.. പിന്നെ ഏട്ടാ no drink and drive ..” അവളൊരു ഓർമ്മപ്പെടുത്തലോണം പറഞ്ഞു.. “ഏയ്.. ഏട്ടൻ അങ്ങനെ ചെയ്യോ..” “ഉവ്വേ.. ഉവ്വേ അങ്ങനെ ആയാൽ മതി..” ഒരു ചിരിയോടെ ഫോൺ കട്ട് ചെയ്ത് കയ്യിലെ ബിയർ ബോട്ടിൽ നിന്ന് ഒരു സിപ്പ് എടുത്ത് ഹൈകോർട്ട് റോഡ് എന്ന ബോർഡ് വെച്ച വളവിലേക്ക് വണ്ടി തിരിച്ചതും വണ്ടി ആരുടെയോ മേൽ തട്ടി.. “അയ്യോ.. എന്റെ കുഞ്ഞ്.. എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയേ..
നാട്ടുകാരേ ഓടി വരണേ..” ഒരു മുക്കാൽ ദാവണി ഉടുത്ത് മുടിയും മെടഞ്ഞിട്ട് തമിഴ് നാടോടി സംഘത്തിലെ പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി സായന്തിന്റെ വണ്ടിയുടെ മുന്പിൽ കുത്തിയിരുന്ന് കരയുന്നു “oh.. shit.. what the f*k..” സായന്ത് വെപ്രാളത്തിൽ കാറിൽ നിന്നിറങ്ങി.. “അയ്യോ.. എന്റെ കുഞ്ഞേ.. കടവുളേ.. എണീക്കുന്നില്ലലോ..” നാടോടി പെൺകുട്ടി നെഞ്ചത്തടിയും നിലവിളിയുമായി.. “സോറി.. സോറി ചേച്ചീ.. പെട്ടെന്ന് പറ്റിപോയതാണ്.. വളവ് തിരിഞ്ഞ് കയറിയപ്പോൾ കണ്ടില്ല” സായന്ത് വെപ്രാളത്തോടെ പറഞ്ഞു.. “ആരാടാ തന്റെ ചേച്ചി..തന്റെ ഈ ചൊക്രകണ്ണിൽ എന്നെ ചേച്ചിയായിട്ടാണോ തോന്നുന്നേ..” ദാവണി ഷാൾ അരയിൽ തിരുകി അവൾ വേഗത്തിൽ എണീറ്റു.. അവളുടെ ആ പ്രതികരണം കേട്ട് സായന്ത് ഒന്ന് പകച്ചു എങ്കിലും തന്റെ തനി സ്വഭാവം പുറത്തെടുക്കാതെ “സോറി.. സിസ്.. ആ കുട്ടിയെ എടുക്ക് ഹോസ്പിറ്റലിൽ പോകാം..” “ഹോസ്പിറ്റലിൽ ഒന്നും കൊണ്ട് പോകണ്ട.. അല്ലാ എന്ത് ധൈര്യത്തിലാ ഇത്ര സുന്ദരിയായ ഞാൻ തന്റെ കൂടെ തന്റെ കാറിൽ കയറി വരണേ.. എന്റെ കുഞ്ഞിനെ എവിടേലും തട്ടിയിട്ട് എന്നെ എന്തേലും ചെയ്താലോ..” അവൾ അവന്റെ കാറിൽ കണ്ണുകൾ കൊണ്ട് ആകെ ഒരു അന്വേഷണം നടത്തിയിട്ട് തുടർന്നു “പോരാതേന്ന് താനൊരു കള്ളും വണ്ടി.. കള്ള് കുടിച്ചാണോ വണ്ടിയോടിക്കണേ..
എന്നിട്ട് പാവങ്ങളുടെ മേൽ ഇടിക്കാ” അവൾ അരയിൽ കൈകുത്തി നിന്നു സായന്ത് അവളെ ഇതെന്താ സാധനമെന്നമട്ടിൽ നോക്കി നിന്നു.. അവന് ദേഷ്യം വരുന്നുണ്ടെങ്കിലും അത് കൺട്രോൾ ചെയ്ത് “കുട്ടി പറയുന്നത് കേൾക്കൂ.. ആ കുട്ടിയെ എടുത്ത് വണ്ടിയിൽ കയറ്റ്.. ഹോസ്പിറ്റലിൽ പോകാം.. അല്ലേൽ അങ്ങ് മാറി നിൽക്ക് ഞാൻ എടുത്ത് കയറ്റാം” “തന്നോട് അല്ലേ വേണ്ടാന്ന് പറഞ്ഞേ.. താൻ പൈസ തന്നാൽ മതി.. ഞാൻ കൊണ്ട് പോയിക്കോളാം..” “പൈസയോ..” എന്തിന് സായന്ത് നെറ്റി ചുളിച്ചു നോക്കി “അത് കൊള്ളാം കള്ള് കുടിച്ച് വെളിവില്ലാതെ വണ്ടിയോടിച്ച് എന്റെ കുഞ്ഞിനെ വണ്ടി ഇടിപ്പിച്ചതും പോരാ.. ഹോസ്റ്റലിൽ കൊണ്ട് പോകാൻ പൈസ വേണ്ടേ..” അവൾക്ക് ശുണ്ഠി വന്ന ആ മൊട്ടക്കണ്ണ് ഒന്നും കൂടി തുറിച്ചു.. ഓഹോ.. ഇത് അപ്പോൾ മറ്റേ ഉഡായിപ്പ് പാർട്ടികളാ.. സായന്ത് അത് ആലോചിച്ച് കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചു കെട്ടി കാറിൽ ചാരി നിന്ന് ” ഇല്ല.. തരില്ല.. കുട്ടിയെ ഹോസ്പിറ്റൽ കൊണ്ട് പോയി വേണ്ടത് എന്താന്ന് വെച്ചാൽ ചെയ്യ്തു തരാം.. അല്ലാതെ പൈസ തന്ന് ഒതുക്കി തീർക്കേണ്ട വകുപ്പൊന്നും ഇതിൽ ഇല്ല.. അല്ലേൽ താൻ പോലീസിൽ പരാതി കൊടുക്ക് ഞാൻ എന്തിനും തയ്യാറാണ്..” പോലീസെന്ന് കേട്ടപ്പോൾ അവളൊന്നു ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ ” പോലീസും.. സ്റ്റേഷനൊന്നും വേണ്ട.. താൻ മര്യാദയ്ക്ക് പൈസ തന്ന് പോകാൻ നോക്ക്..
എന്റെ കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ട് പോകട്ടേ..വേഗം ആകട്ടെ.. എടുക്ക് എടുക്ക്..” “ഇതെന്താ പകൽകൊള്ളയോ.. സെക്ഷൻ 392 ആണ്.. പോരാത്തതിന് if the robbery be committed on the highway between sunset and sunrise, the imprisonment may be extended to fourteen years. തമ്പുരാട്ടി കുറഞ്ഞതൊരു പത്ത് കൊല്ലം പുറംലോകം കാണില്ല..” “ഓഹ്.. താൻ വല്ലാതെ ഇംഗ്ലീഷിൽ എന്തൊക്കെയോ തുപ്പി വല്യ വക്കീൽ സാർ കളിക്കാണ്ട് പൈസ എടുക്ക്.. തന്നോട് തർക്കിച്ചു നിൽക്കാൻ എനിക്കു നേരമില്ല.. ” അരയിൽ തിരുകിയ ദാവണി ഷാൾ അഴിച്ചെടുത്ത് വായുവിൽ കറക്കി തിരിഞ്ഞു നിന്ന് അവന് നേരെ കൈനീട്ടി.. സായന്ത് അവളെ അടിമുടി നോക്കി.. പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് പൈസ എണ്ണാൻ തുടങ്ങി.. “എന്തോന്നാ ഇത്ര എണ്ണാനായിട്ട് ഇങ്ങ് താ..” അവള് അവന്റെ പേഴ്സടക്കം പിടിച്ച് വാങ്ങി “ഏയ്.. താൻ എന്താടോ ഈ കാണിക്കണേ.. എന്റെ പേഴ്സ് പിടിച്ച് പറിക്കേ.. നേർത്തെ ഞാൻ പറഞ്ഞത് ഓർമ്മയില്ലേ.. പത്ത് വർഷം..” സായന്ത് അവളുടെ കയ്യിൽ നിന്നും തന്റെ പേഴ്സ് തട്ടി പറിക്കാൻ ഒരു ശ്രമം നടത്തി.. “ഒന്ന് പോയേടാപ്പാ നിങ്ങളുടെ ഒരു 392.. വല്ല്യാണ്ട് കളിച്ചാൽ ഉണ്ടല്ലോ.. ഞാൻ ഒന്ന് ഉറക്കെ നിലവിളിക്കും പിന്നെ ഏതാ സെക്ഷൻ എന്ന് അറിയാലോ.. 354.. മാനഭംഗം ശ്രമം.. അറിയാലോ.. തന്റെ ഈ 392 നേക്കാളും ഡബിൾ സ്ട്രോങ്ങാ അത്..” അവന്റെ പേഴ്സ് തിരികെ കൊടുത്ത് അവൾ പറഞ്ഞു..
“വിത്ത് കൊള്ളാല്ലോ.. എന്താ പേര്.. ” പേഴ്സ് തിരികെ പോക്കറ്റിൽ തിരുകി കൊണ്ടവൻ ചോദിച്ചു “എന്റെ പേര് അറിഞ്ഞിട്ട് തനിക്ക് എന്തിനാ.. കള്ള് വണ്ടി പെട്ടെന്ന് സ്ഥലം കാലിയാക്കാൻ നോക്ക്..ഡാ ചെക്കാ.. എണീക്ക്..” താഴേ കിടക്കുന്ന കുട്ടിയെ പിടിച്ച് എണീപ്പിച്ചോണ്ടവൾ പറഞ്ഞു.. “എന്റേ പത്ത് അയ്യായിരം രൂപ കൊണ്ട് പോകുന്നത് അല്ലേ..അതോണ്ട് ചോദിച്ചതാ..” അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.. “തന്നോട് പറയാൻ എനിക്ക് സൗകര്യമില്ല.. പിന്നെ പൈസ അത് നഷ്ടപരിഹാരം ആണ്.. വണ്ടി ഇടിപ്പിച്ചേന്..” അവൾ അവനെ ചുണ്ട് കോട്ടി പുച്ഛത്തോടെ നോക്കി തോൾ വെട്ടിച്ച് കുട്ടിയെ കൂട്ടി നടന്നു.. സായന്ത് കാറിന്റെ ഡോർ തുറന്ന് ബിയർ ബോട്ടിൽ കയ്യിലെടുത്ത് ” എങ്കിൽ നിനക്ക് ഞാനൊരു പേരിടാൻ പോകാണ്” അവൾ അത് കേട്ടൊന്ന് നിന്ന് അവനേ നോക്കി ഒരു പുരികമുയർത്തി “എരുമ.. നല്ല നാടൻ എരുമ..” സായന്ത് ബിയർ കുടിച്ച് അവളെ നോക്കി കണ്ണിറുക്കി.. “എന്ത് എരുമാന്നോ.. താൻ എന്താടോ കള്ളും വണ്ടി എന്നെ വിളിച്ചേ..” അവൾ ദേഷ്യത്തോടെ അവനരികിലേക്ക് പാഞ്ഞു വന്നു.. “അതേ.. എരുമാന്ന്.. നാടൻ എരുമാന്ന്.. നിന്റെ രൂപവും ഈ അലർച്ചയും ഓക്കെ അത് പോലെയാണ്.. പിന്നെ എന്നോട് ചോദിച്ചിട്ടാണോടീ..
നീ എന്നെ കള്ളും വണ്ടിന്ന് വിളിച്ചേ.. എരുമേ..” അവനൊട്ടും കൂസാതെ പറഞ്ഞു.. അവൾ ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ചു ചുറ്റും നോക്കി.. ചാണകം.. നിലത്ത് കിടക്കുന്ന അത് കണ്ടത്തോടെ അവളുടെ മുഖം തെളിഞ്ഞു… അവനെ നോക്കി ചാണകം ഒരു പിടി വാരി അവന്റെ വൈറ്റ് ഷർട്ടിൽ തേച്ച് കൊടുത്തു “ഏയ് എന്റെ ഷർട്ട്.. what the f**k” അവൻ കുതറിമാറാൻ നോക്കി.. അവളുടെ ആ അഹങ്കാരം സായന്തിന്റെ ഉള്ളിൽ ആളി കത്തി കൊണ്ടിരുന്ന ദേഷ്യത്തിന് പിന്നെയും ആളിക്കത്താൻ ഇന്ധനമാകാനാണ് സഹായിച്ചത് ” എരുമാന്ന് അല്ലേ.. എരുമകളുടെ അടുത്ത് കളിച്ചാൽ ഇങ്ങനെ ഇരിക്കും” അവൾ വിജയഭാവത്തോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവൻ അവളെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ നെഞ്ചിലേക്കിട്ട് മുറുക്കെ കെട്ടിപ്പിടിച്ച് അവളുടെ നിറം മങ്ങിയ ചുണ്ടിൽ അമർത്തി ചുംബിച്ചു.. അവൾ അവന്റെ കയ്യിൽ കിടന്ന് കുതറുന്നുണ്ട്.. തന്റെ കൈചുരട്ടി അവനെ ഇടിക്കുന്നുണ്ട്.. അവളുടെ എതിർപ്പ് അവന് ആവേശം കൂട്ടുകയാണുണ്ടായത്.. അവളുടെ എത്തിർപ്പിന് വക വയ്ക്കാതെ സായന്ത് അവളെ മുറുകെപിടിച്ചിട്ടുണ്ട്.. കുറച്ചു സമയത്തിനുശേഷം അവൻ അവളെ വെറുപ്പോടെ പുറകോട്ടു തള്ളി..
അവന്റെ ദേഷ്യത്തിന്റെ തീവ്രത അവളുടെ ചുണ്ടിൽ ആഴത്തിലുള്ള മുറിവായി കാണപ്പെട്ടു.. കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീരുമായി ഒരു ഞെട്ടി തരിപ്പോടെ അവൾ തലകുനിച്ചു നിൽക്കുകയാണ്.. അവന്റെ ഷർട്ടിൽ പറ്റിയിരുന്ന ചാണകം അവളുടെ മേലും ആയിട്ടുണ്ട്.. സായന്ത് അവളുടെ നേരെ തന്റെ മുഖം ഒരൽപ്പമൊന്ന് താഴ്ത്തി “പെണ്ണല്ലേ.. പോട്ടേന്ന് വെച്ച് എന്റെ നല്ലമുഖം കാട്ടി സംസാരിക്കുമ്പോൾ നിനക്കേ എല്ല് ഒരെണ്ണം കൂടുതലാണ്.. അതിന്റെ ബലത്തിൽ പക്ഷേ നീ കളിക്കാൻ വന്ന ഇടം മാറി പോയി.. പിന്നെ എനിക്ക് കിട്ടിയതിന് തിരികെ കൊടുക്കാതെ പോകുന്ന ചരിത്രം ഇല്ല.. ഇനി ഉണ്ടാവുകയുമില്ല.. ഇത് സായന്താണ്.. അഡ്വക്കേറ്റ് സായന്ത് ശങ്കർ.. കേട്ടോടി നാടൻ എരുമേ” തലകുനിച്ചു നിൽക്കുന്ന അവളെ നോക്കി പല്ല് ഞെരിച്ചവൻ കാറിൽ കയറി ദേഷ്യത്തിൽ കാറോടിച്ചു പോയി.. പോകുമ്പോഴും അവന്റെ കണ്ണുകളിൽ സൈഡ് മിററിലൂടെ കാണുന്ന അകലേക്ക് മറഞ്ഞ് കൊണ്ടിരിക്കുന്ന കണ്ണുകൾ തുടയ്ക്കുന്ന അവളുടെ രൂപമായിരുന്നു… object in mirror are closer than they appear.. തുടരും..
[ad_2]