യെസ് യുവർ ഓണർ: ഭാഗം 30
[ad_1]
രചന: മുകിലിൻ തൂലിക
സായന്ത് ആ കാഴ്ച കണ്ട് വീണ് കിടന്നിടത്ത് നിന്ന് ചാടി എണീക്കാൻ ശ്രമിക്കും മുൻപേ മറ്റൊരാളും കൂടി അവനെ ചവിട്ടി.. ആ ചവിട്ടിൽ സായന്ത് നിലത്ത് കൂടെ ഉരുണ്ട് അവന്റെ തല അടുത്ത് കിടന്ന കല്ലിൽ ശക്തമായി ഇടിച്ചു.. തല പൊളിയുന്ന വേദനയോടെ സായന്ത് അലറിയതും കല്ല്യാണിയേയും കുട്ടികളേയും കൊണ്ട് ആ വണ്ടി അമ്പല മൈതാനം കടന്ന് പുറത്തേക്ക് പാഞ്ഞിരുന്നു.. ആ കാഴ്ച കണ്ട് വലിയൊരു നിലവിളിയോടെ കാറിൽ നിന്ന് ചാടി ഇറങ്ങുകയാണ് കുമാരൻ.. അയാൾ സായന്തിന്റെ അരികിലേക്ക് ഓടിയെത്തി അവനെ തലയെടുത്ത് മടിയിലേക്ക് വെച്ചു.. കല്ലിൽ തട്ടി അവന്റെ തല മുറിഞ്ഞിട്ടുണ്ട്..
സായന്തിന്റെ തല വെച്ചിരുന്ന കുമാരന്റെ മുണ്ടിലാകെ രക്തചുവപ്പ് പടർന്ന് തുടങ്ങി.. ” മോനേ.. എന്ത് പറ്റി.. കണ്ണ് തുറക്ക്” അയാൾ നിലവിളിയോടെ അവന്റെ മുഖത്ത് തട്ടി വിളിക്കാൻ തുടങ്ങി.. സായന്ത് വേദനയോടെ കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിക്കുന്നുണ്ട്.. കുമാരൻ പിന്നെയും അവനെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു.. സായന്ത് പതിയെ കണ്ണ് തുറന്ന് എണീറ്റിരുന്നു.. വേദനയോടെ തല പൊത്തിപ്പിടിച്ചിട്ടുണ്ട്.. അവന്റെ മുഖത്തെല്ലാം രക്തം ഒലിച്ചിറങ്ങിയിരുന്നു.. “
എണീക്ക് മോനേ ഹോസ്പിറ്റലേക്ക് പോകാം.. ” കുമാരൻ പരിഭ്രമത്തോടെ സായന്തിനെ പിടിച്ച് എണീപ്പിച്ചു.. ” ഞാനില്ല കുമാരേട്ടാ.. എന്റെ കല്ലുവും കുട്ടികളും അവരെ അവർ കൊണ്ട് പോയി.. എനിക്കവരെ രക്ഷിക്കണം” ” മോനേ രക്തം ഒരുപാട് പോകുന്നുണ്ട്.. വായോ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.” ” ഞാനില്ല കുമാരേട്ടാ.. ഒരു തുണി കിട്ടിയിരുന്നെങ്കിൽ ഈ മുറിവൊന്ന് കെട്ടമായിരുന്നു.. രക്തം വരുന്നത് നിന്നേനെ” സായന്ത് വേദനയോടെ കണ്ണുകൾ ഇറുകെ അടച്ച് വലിച്ച് തുറക്കുന്നുണ്ട്..
അത് കേട്ടതോടെ കുമാരൻ ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം കീറി അവന്റെ മുറിവിൽ അമർത്തി കെട്ടി.. സായന്ത് വേച്ചുന്ന കാലുകൾ വേഗത്തിൽ വലിച്ച് കാർ ലക്ഷ്യമാക്കി നടന്നു.. അവന്റെ കാഴ്ച ഇടയ്ക്ക് മങ്ങുന്നുണ്ട്.. കാറിനടൂത്തേക്ക് നടക്കുന്നതിനിടയിൽ വീഴാൻ പോയ അവനെ കുമാരൻ താങ്ങി പിടിച്ചു.. ” ഹോസ്പിറ്റലിൽ പോകാം മോനേ.. എനിക്കാകെ ഭയമാകുന്നു” ഇല്ല കുമാരേട്ടാ.. എന്റെ കല്ലു കുട്ടികൾ എന്റെ കുഞ്ഞ്..
എന്റെ ജീവനാ അവരുടെ കയ്യിൽ അവരെ രക്ഷിക്കാതെ ഞാൻ എങ്ങോട്ടുമില്ല. കുമാരേട്ടൻ വണ്ടിയെടുക്ക് അവരെ എവിടേക്ക് കൊണ്ട് പോയീന്ന് കരുതിയിട്ടാ മോനേ നമ്മൾ അന്വേഷിച്ചിറങ്ങാ.. ആ കള്ള നായിന്റെ മോൻ മേനോന് അവനറിയാം എല്ലാം.. അവനാണ് എല്ലാത്തിന്റേയും ചൂട്ടാട്ടി.. സായന്ത് അമർഷത്തോടെ പല്ല് ഞെരിച്ചു.. കുമാരേട്ടൻ അവനെ വിഷമത്തോടെ നോക്കി കൊണ്ട് വണ്ടിയെടുത്തു.. സായന്ത് വേദനയോടെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.. അവന്റെ വേദനയോടുള്ള പുളയൽ കാൺകെ കുമാരന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു… ” എന്റെ കല്ല്യാണിക്കും കുഞ്ഞിനും എന്തെങ്കിലും പറ്റിയാൽ അവനെ ഞാൻ ജീവനോടെ ചുടും..
നായിന്റെ മോൻ.. ഈ സായന്തിന്റെ മറ്റൊരു മുഖം അവൻ കണ്ടിട്ടില്ല.. ഒരു ജീവിതം തുടങ്ങി ആസ്വദിച്ചു ജീവിച്ച് തുടങ്ങിയിട്ടൊള്ളൂ ഞാൻ.. എന്റെ അച്ഛനും അമ്മയും പോയതിൽ പിന്നെ ഞങ്ങൾ രണ്ടാളും ജീവിച്ചെന്ന് തോന്നിയിട്ടുള്ളത് അവൾ വന്നതിനു ശേഷമാണ്.. എന്റെ ജീവിതന്റെ പ്രകാശം തല്ലി കെടുത്താൻ നോക്കിയാൽ കൊല്ലും ഞാൻ.. അവര് പോയതല്ലല്ലോ.. അവരെ ഈ ഭൂമിയിൽ നിന്ന് പറഞ്ഞ് വിട്ടതല്ലേ.. കുമാരന്റെ വാക്കുകൾ സായന്തിൽ ഒരു ഞെട്ടലുണ്ടാക്കി..
അവൻ കണ്ണുകൾ തുറിച്ച് കുമാരന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ” എന്താ പറഞ്ഞേ.. കുമാരേട്ടൻ എന്താ ഇപ്പോ പറഞ്ഞത് ” ” അതേ മോനേ.. ശങ്കർ സാറിനേയും മേഡത്തേയും അയാൾ ആ മേനോൻ കൊല്ലിച്ചതാണ്.. ഇനിയും ഈ രഹസ്യം സൂക്ഷിച്ച് കൊണ്ട് നടക്കാൻ സാധിക്കില്ല എനിക്ക്..” കുമാരൻ പറഞ്ഞത് വിശ്വസിക്കാനാവാതെ സായന്ത് അയാളെ നോക്കി ഞെട്ടി തരിച്ചു ഇരിക്കുകയാണ്.. ” കുമാരേട്ടൻ പറഞ്ഞത് സത്യമാണോ.. “
“അതേ… മോൻ ഇനി എല്ലാം അറിയണം.. അവൻ മോന്റെ ജീവിതത്തിൽ കിടന്ന് കളിക്കാൻ തുടങ്ങിയാട്ട് ഒരുപാടായി.. ആ കള്ള നായിന്റെ മോനേ അവസാനിപ്പിക്കണം മോനേ..” ” ഈ സത്യം അറിഞ്ഞ് വെച്ചിട്ട് എന്താ കൊണ്ട് എന്നോട് പറഞ്ഞില്ല..” അവന്റെ ശബ്ദം ഉയർന്നു.. ” മരിക്കാൻ നേരം ശങ്കർ സാറിന് ഞാൻ കൊടുത്ത വാക്കാണത്.. ഇനി ആ വാക്ക് പാലിച്ചു ഞാൻ മിണ്ടാതെ ഇരുന്നാൽ അവൻ നമ്മുടെ കുടുംബത്തിന്റെ അടിവേര് പിഴുതെറിയും” കുമാരന്റെ വാക്കുകൾ സായന്തിന്റെ ഉള്ളിലെ പകയേയും ദേഷ്യത്തേയും മൂർധന്യത്തിൽ എത്തിച്ചു.. അവൻ ദേഷ്യം സഹിക്കാൻ വയ്യാതെ കാറിന്റെ സീറ്റിൽ ആഞ്ഞടിച്ചു..
ആ നേരം സായന്തിന്റെ മുഖത്ത് മുറിവിന്റെ വേദന ഉണ്ടായിരുന്നില്ല.. ആ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു.. അവരുടെ കാർ മേനോന്റെ വീടിൻറെ ഗേറ്റ് തകർത്ത് അകത്തേക്ക് പാഞ്ഞു.. വണ്ടിയുടെ വരവ് കണ്ടത്തോടെ സെക്യൂരിറ്റി ജീവനും കൊണ്ടോടി.. സായന്ത് കാറിന്റെ ഡോർ ചവിട്ടി തുറന്ന് അകത്തേക്ക് പായുകയായിരുന്നു.. ആ നേരം കാര്യങ്ങൾ അറിഞ്ഞ് രക്ഷപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു മോനോൻ.. വാതിൽ തുറന്ന് പുറത്തിറങ്ങിയ അയാൾ ദേഷ്യത്തോടെ കത്തി ജ്വലിച്ചു നിൽക്കുന്ന സായന്തിനെ കണ്ടതും ഞെട്ടി വിറങ്ങലിച്ചു.. അയാളെ കണ്ടപ്പാടെ സായന്ത് അയാളുടെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി..
വലിയൊരു നിലവിളിയോടെ അയാൾ മറിഞ്ഞു വീണു.. അയാളുടെ നിലവിളി കേട്ട് നിർമ്മല അകത്ത് നിന്ന് ഓടി വന്നു സായന്തിനെ കണ്ടതും ഒന്നും മിണ്ടാതെ നിലത്ത് വീണുകിടന്ന് പുളയുന്ന മോനോനെ ചെയ്ത് കൂട്ടിയതിനെല്ലാം അനുഭവിച്ച് തീർക്കെന്ന് തീക്ഷ്ണമായ നോട്ടം കൊണ്ട് പറഞ്ഞവർ അകത്തേക്ക് കയറി പോയി.. നിലത്ത് വീണ കിടക്കുന്ന മേനോന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി.. അയാളുടെ ഷർട്ടിൽ പിടിച്ച് വലിച്ചുയർത്തി നാഭിക്ക് തൊഴിച്ചതും വേദനയോടെ അയാൾ വളഞ്ഞ് കൂടി.. സായന്ത് തന്റെ പിടി വിടാതെ ആഞ്ഞ് പ്രഹരിച്ച് കൊണ്ടിരുന്നു..
സായന്തിന്റെ യുവത്വത്തിന്റെ കൈകരുതിൽ മേനോന്റെ വാർദ്ധക്യത്തിന് പിടിച്ച് നിൽക്കാൻ സാധിക്കുന്നുണ്ടായില്ല.. അവന്റെ ഓരോ പ്രഹരത്തിലും അയാളുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി.. ” എന്റെ അച്ഛനേയും അമ്മയേയും കൊന്ന് ഞങ്ങളെ അനാഥരാക്കിയതും പോരാതെ ഇനി എന്റെ കല്ല്യാണിയെ കൂടി എന്നിൽ നിന്ന് അകറ്റാൻ നോക്കേ നീ നായേ.. ” സായന്ത് തന്റെ സർവ്വ ശക്തിയെടുത്ത് തന്റെ തലകൊണ്ട് അയാളുടെ നെറ്റിയിൽ ആഞ്ഞിടിച്ചു..
ആ പ്രഹാരം അവനേയും വേദനിപ്പിച്ചെങ്കിലും അവന്റെ ഉള്ളിലെ പകയ്ക്ക് മുന്പിൽ അവയെല്ലാം നിസ്സാരമായിരുന്നു.. സായന്തിന്റെ താണ്ഡവത്തിൽ മേനോന്റെ ശരീരത്തിൽ ജീവന്റെ നേരിയൊആ കണിക കൂടി ബാക്കിയുണ്ടായിരുന്നൊള്ളൂ.. ” പറയെടാ.. എന്റെ കല്ല്യാണിയെ എവിടേയ്ക്കാ കൊണ്ട് പോയത് ” സായന്ത് അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്ത് ഉയർത്തി പിടിച്ചു.. മേനോൻ ശ്വാസം കിട്ടാതെ പിടയ്ക്കുന്നുണ്ട് ” പറയെടാ നായേ.. അവരെ എവിടെയ്ക്കാ കൊണ്ട് പോയിരിക്കുന്നത്..”
” ആ..അവരെ… അവരെ ഹാർബറിനടുത്തുള്ള പഴയ കെട്ടിടത്തിലേകാ കൊണ്ട് പോയിരിക്കുകയായിരുന്നത്.. ഇന്ന് രാത്രിയോടെ അവരെ അവിടുന്ന് ആന്ധ്രയിലേക്ക് കൊണ്ട് പോകും ” മേനോൻ കൊഴഞ്ഞ വാക്കുകളാൽ അത്രയും വിവരങ്ങൾ അവന് നൽകിയതും സായന്ത് മേനോനെ കഴുത്തിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് എടുത്തെറിഞ്ഞു.. ഒരു പിടച്ചിൽ അയാൾ നിശ്ചലനായി.. അതെല്ലാം കണ്ട് മൗനമായി നിന്ന് നിർമ്മലയെ അവൻ നോക്കി കൊണ്ട് “
ചത്ത് തുലയട്ടെ അവൻ.. ഈ നാളത്രയും ക്രൂരത ചെയ്ത ഈ നായക്ക് മരണത്തേക്കാളും കൂടിയ ശിക്ഷയാണ് നൽകേണ്ടിയിരുന്നത്.. പന്ന” ” മോനേ എന്റെ മോളും പിള്ളേരും” അമ്മ പേടിക്കണ്ട അവളെ ഞാൻ കൊണ്ട് വരും.. കുമാരേട്ടാ.. അമ്മയെ കൂട്ടി വീട്ടിലേക്ക് പോയിക്കോ.. മോൻ തനിച്ച് പോകണ്ട ഞാൻ കൂടി വരാം.. കുമാരന്റെ വാക്കുകളെ ഒരു കയ്യുയർത്തി തടഞ്ഞവൻ ” പറഞ്ഞത് കേൾക്ക് അമ്മയെ കൂട്ടി വീട്ടിലേക്ക് പോ” അതൊരു ആജ്ഞാപനം ആയിരുന്നു.. കുമാരൻ അവന്റെ ഭാവം കണ്ട് ഭയന്നു.. കാറിലേക്ക് കയറുമ്പോൾ സായന്തിന് തന്റെ കാഴ്ച്ച മങ്ങി തുടങ്ങിയിരുന്നു.. അവൻ അത് വക വയ്ക്കാതെ തല ശക്തമായി കുടഞ്ഞ് കാറെടുത്ത് ഹാർബറിലേക്ക് പാഞ്ഞു..
തലയിലെ മുറിവിൽ നിന്നും രക്തം ഒലിച്ചിറിങ്ങി അവന്റെ ഷർട്ടെല്ലാം രക്തത്തിൽ മുങ്ങിയിരുന്നു.. ” എന്റെ മഹാദേവ എന്റെ കുഞ്ഞിനെ കാത്ത് കൊള്ളണേ” അവന്റെ പോക്ക് കണ്ട് കുമാരൻ കണ്ണുകൾ നിറച്ച് നെഞ്ചിൽ കൈ വച്ച് പ്രാർത്ഥിച്ചു.. പൊടി പറപ്പിച്ച് അവന്റെ കാർ ആ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിന് മുമ്പിലേക്ക് പാഞ്ഞ് ചെന്ന് നിന്നു.. കാറിൽ നിന്ന് ആ കെട്ടിടത്തിലേക്ക് പാഞ്ഞു കയറുകയാണ് സായന്ത്.. അവന്റെ വരവ് പ്രതീക്ഷിച്ചോണം ആ സംഘത്തിലെ ഏതാനും പേർ അവിടെ നിന്നിരുന്നു..
അവനെ കണ്ടതും അവർ അവനെ തല്ലാനായി ഓടിയടുത്തതും ക്ഷണ നേരം കൊണ്ട് സായന്ത് അവരെയെല്ലാം തറപ്പറ്റിച്ച് അകത്തേക്ക് പാഞ്ഞു.. അകത്തേക്ക് കയറിയതും ആ കാഴ്ച കണ്ട് അവന്റെ ഹൃദയം തേങ്ങി.. കല്ല്യാണി.. അവളെയും കുട്ടികളെയും ഒരു തൂണിൽ കെട്ടിയിട്ടിരിക്കുകയാണ്.. അവളെ ആരോ അടിച്ചിട്ടുണ്ട്.. ചുണ്ട് മുറിഞ്ഞ് രക്തം കിനാഞ്ഞിരുന്നു.. കുട്ടികൾ അവനെ കണ്ടതും സച്ചുവേട്ടാന്ന് വിളിച്ച് കരയാൻ തുടങ്ങി..
അവനെ കണ്ടതും കല്ല്യാണിയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി.. പക്ഷേ രക്തത്തിൽ കുളിച്ച് നിൽക്കുന്ന അവന്റെ രൂപം അവളിൽ ആശങ്ക പടർത്തിയിരുന്നു.. സായന്തിനെ കണ്ടതും അവിടെ കൂടി നിന്ന ഗുണ്ടകൾ വണ്ടിയും മറ്റ് മാരകായുധങ്ങളുമായി അവന്റെ അടുത്തേക്ക് പാഞ്ഞു.. തന്നെ അടിക്കാനായി ഓങ്ങിയ വടിയിൽ കയറിപ്പിടിച്ച് അവനരികിലേക്ക് ഓടിയടുത്ത ഒരുത്തനെ സായന്ത് ചവിട്ടി വീഴ്ത്തി.. കയ്യിൽ കിട്ടിയ വടിയെടുത്ത് സായന്ത് ആ ഗുണ്ടകളെയെല്ലാം അടിച്ച് വീഴ്ത്തി കല്ല്യാണിക്കടുത്തേക്ക് പാഞ്ഞതും ” ഏട്ടാ…”
എന്നുള്ള കല്ല്യാണിയുടെ വിളിയിൽ തിരിഞ്ഞു നോക്കാൻ തുടങ്ങും മുമ്പേ ആരോ അവനെ ശക്തമായി തലയിൽ അടിച്ചിരുന്നു.. തല പൊട്ടി പിളർന്ന വേദനയിലും ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ തന്നെ പിന്നിൽ നിന്നും അടിച്ചവന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തേക്ക് എറിഞ്ഞു.. അയാൾ നിലത്തൂടെ ഊർന്ന് ചുമരിൽ തട്ടി നിലത്ത് കിടന്ന് പുളഞ്ഞു.. അത് മതിയാകാതെ സായന്ത് അവിടെ കിടന്നിരുന്ന പഴയൊരു മരകസേര എടുത്ത് അയാളുടെ തലയ്ക്കടിച്ചു.. തല പിളർന്ന് ചോര ചീറ്റി അയാൾ അലറി കരഞ്ഞു.. അയാളെ ആഞ്ഞ് ചവിട്ടി സായന്ത് കല്ല്യാണിയുടെയും കുട്ടികളുടെയും കെട്ട് അഴിച്ചു..
ആ നേരം കുമാരേട്ടൻ പോലീസുകാരുമായി അവിടേക്ക് എത്തിയിരുന്നു.. കല്ല്യാണിയേയും കുട്ടികളേയും കെട്ടഴിച്ച് മോചിപ്പിച്ചതും അവരെലാവരും സായന്തിനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.. കുട്ടികൾ അവന്റെ മേൽ കയറി അവന്റെ മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് മൂടി.. കുമാരൻ അവരെയെല്ലാം എടുത്ത് കാറിനടുത്തേക് കൊണ്ട് പോയി.. സായന്ത് കണ്ണുകൾ നിറച്ച് തന്റെ പ്രാണന്റെ നേരെ തിരിഞ്ഞു.. രക്തത്തിൽ കുളിച്ചു നിൽക്കുന്ന അവന്റെ രൂപം കാണാൻ സാധിക്കാതെ നെഞ്ച്പ്പൊട്ടി കരയുകയാണ് കല്ല്യാണി.. അവളെ നോക്കി ഏട്ടന് ഒന്നുമില്ലെടി എരുമേന്ന് പറഞ്ഞ് അവളെ നോക്കി ചിരിച്ച് കണ്ണിറുക്കി കാണിച്ച് അവളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കും മുൻപേ സായന്ത് കുഴഞ്ഞ് താഴേ വീണു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]