യെസ് യുവർ ഓണർ: ഭാഗം 4
[ad_1]
രചന: മുകിലിൻ തൂലിക
“പെണ്ണുങ്ങളോട് കളിക്കാൻ നിന്നാലേ ഇങ്ങനെ നടു വഴിയിൽ കിടന്ന് കരയേണ്ടി വരും.. കേട്ടോടാ കള്ളും വണ്ടി..” അവൾ ഡയലോഗ് പാസ്സാക്കി തിരിഞ്ഞു നടന്നു.. വീണതിന്റെ ആഘാതത്തിൽ എണീക്കാൻ സാധിക്കാതെ സായന്ത് കൈ തടവി അവളെ നോക്കി പല്ല് ഞെരിച്ചു കിടന്നു.. ############################## “ആ… അമ്മേ.. സായു ഒന്ന് പതുക്കെ.. ” വേദന സഹിക്ക വയ്യാതെ സായന്ത് കിടന്ന് ഞെളിപിരി കൊള്ളുന്നുണ്ട്..
കയ്യ് നീര് വെച്ച് വീങ്ങിയിരിക്കാണ്.. ഷർട്ടില്ലാതെയുള്ള അയ്യോ പത്തോന്നുള്ള വീഴ്ച്ചയിൽ താഴെ കിടന്ന കല്ലുകൾ കുത്തി കയറി നീലിച്ച് കിടപ്പുണ്ട്.. പോരാത്തതിന് ചേന ചെത്തിയത് പോലേ കൈമുട്ടിലെ തൊലിയും പോയിട്ടുണ്ട്..ആകെ ശോചനീയാവസ്ഥ… “ആ പെണ്ണിന്റേന്ന് കണക്കിന് വാങ്ങി കൂട്ടുമ്പോൾ ആലോചിച്ചിക്കണം.. അവളൊന്നു തള്ളിയിട്ടപ്പോൾ ഇങ്ങനെ കയ്യെങ്ങാനും വെച്ചിരുന്നെങ്കിൽ എന്തായേനേ അവസ്ഥ..
എന്നാലും ഇത് വല്ലാത്തൊരു നാണക്കേടാണ് സച്ചുവേട്ടാ സ്ത്രീ ഹൃദയങ്ങളുടെ ആരാധ്യ പുരുഷൻ ഒരു നാടോടി പെണ്ണിന്റെന്ന് കണക്കിന് വാങ്ങി കൂട്ടി വന്ന് കിടക്കുന്നത്” സായു കണക്കിന് കളിയാക്കി അവന് ചൂട് വച്ച് കൊടുക്കുന്നുണ്ട്.. “ദേ സായു ഈ നേരത്ത് അനിയത്തി ആണെന്നൊന്നും നോക്കില്ല ഞാൻ..അവളെ ഉണ്ടല്ലോ ഞാൻ.. എന്റെ കയ്യിൽ കിട്ടട്ടേ.. അയ്യോ.. ഒന്ന് പതുക്കേടി” ദേഷ്യത്തോടെയുള്ള അവന്റെ ഡയലോഗ് കംപ്ലീറ്റ് ആകും മുൻപേ സായു അവന്റെ പുറത്ത് ചൂട് വെച്ചു
“ദേ.. ഏട്ടന്റെ ആരോഗ്യത്തിന് വേണ്ടി പറഞ്ഞ് തരാ ഇന്നത്തെ ഒറ്റ കാഴച്ചയോടെ എനിക്കൊരു കാര്യം മനസ്സിലായി.. അവള് ചില്ലറക്കാരിയല്ല” സായന്ത് തലതിരിച്ച് സായുനെ നോക്കി.. “അവൾ എന്തോ ഏട്ടനെ വിളിച്ചാലോ.. എന്താ അത്.. കള്ളുംവണ്ടിന്നോ..” സായു ഉറക്കെ ചിരിച്ച് ” നിങ്ങൾ തമ്മിൽ മുൻപരിചയം ഉണ്ടോ സച്ചുവേട്ടാ” സായന്ത് വയ്യാത്ത കയ്യും കുത്തി എണീറ്റ് ചെയറിൽ ഇട്ടിരുന്ന ബനിയൻ എടുത്തിട്ട്
” ആ ഉണ്ട്.. ആ എരുമേനെ ഞാൻ ഇന്നലെയാ ആദ്യമായിട്ട് കാണുന്നേ” ങേ.. സത്യം.. അപ്പോഴേക്കും ഇത്ര ശത്രുത വരാൻ എന്താക്കാര്യം.. സായു ആകാംഷയോടെ നോക്കി ഇന്നലത്തെ ഓർമ്മകളിൽ നിന്ന് അവളെ ചികഞ്ഞെടുത്ത് ഉള്ളിൽ നീറി പുകഞ്ഞ് പുറത്തേക്ക് വന്ന ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ച് സായുവിനോട് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.. ഒന്ന് ഒഴിച്ച്.. അവളുടെ ചുണ്ടിൽ അവൻ നൽകിയ മുദ്രണത്തെ കുറിച്ച് അവൻ മനപൂർവ്വം മറച്ച് വെച്ചു.
. “അമ്പോ ഇത്രയധികം കാര്യങ്ങൾ സംഭവിച്ചോ.. വെറുതെ അല്ല രണ്ടും കൂടി കണ്ടപ്പാടെ കടിച്ച് കീറാൻ നിന്നേലേ..” “നീ നോക്കിക്കോ സായു അവൾ എനിക്ക് തന്ന ഈ എട്ടിന്റെ പണിക്ക് അവൾക്ക് ഞാനൊരു പതിനാറിനുള്ള പണി കൊടുക്കും” സായന്തിനെ കണ്ണിൽ പകയെരിഞ്ഞ് ആളി കത്തി തുടങ്ങി.. “സച്ചുവേട്ടാ.. വേണ്ട.. വെറുതെ ആ കുട്ടിടേന്ന് വാങ്ങി കൂട്ടടാ..” സായു ചൂടു വെള്ളം എടുത്ത് മുറി വിട്ട് പുറത്തേക്ക് പോയി.. ആർക്കാ കിട്ടണേന്ന് കാണാം സായു.. ആ എരുമ വേദനയോടെ അമറും.. ആ കാഴ്ച ഞാൻ കൺനിറയെ കാണും.. സായന്ത് എരുമയെ പൂട്ടാനുള്ള തന്ത്രങ്ങൾ മെനയാൻ തുടങ്ങി.. ##############################
സായന്ത് കൊടുത്ത ഷർട്ട് കല്ല്യാണി തിരിച്ചും മറിച്ചും പരിശോധിക്കാൻ തുടങ്ങി.. ” കള്ള് വണ്ടി വിചാരിച്ച അത്ര പ്രശ്ന ഇല്ലെന്നാ തോന്നുന്നേ.. അല്ലേൽ ശത്രുവാണേലും എനിക്കൊരു ബുദ്ധിമുട്ട് വന്നപ്പോൾ ഒന്നും ആലോചിക്കാതെ സ്വന്തം ടീ ഷർട്ട് ഊരി തന്നില്ലേ.. പക്ഷേ എന്റെ കൈപിടിച്ച് തിരിച്ചതോ.. ഓഹ് എന്ത് തിരിയാ തിരിച്ചേ കാലമാടൻ ഇപ്പോഴും പാട് മാഞ്ഞിട്ടില്ല..” അവൾ കയ്യിലെ പാടിലേക്കവൾ തൊട്ടു നോക്കി.. “കല്ലു ചേച്ചി ഇതാരുടെ ബനിയനാ..”
കുഞ്ഞി അവളുടെ കയ്യിലെ ടീ ഷർട്ടിൽ വലിച്ച് അവളുടെ നക്ഷത്രകണ്ണുകളിൽ ചോദ്യം നിറച്ച് കല്ല്യാണിയെ നോക്കി “അത് ഇന്നലെ കല്ലു ചേച്ചിക്ക് ഉമ്മ കൊടുത്ത ചേട്ടന്റേയാ..” കുഞ്ഞിടെ ഡൗട്ട് ക്ലീയർ ചെയ്ത് കല്ല്യാണിയുടെ സ്ഥിരം ക്രൈ പാർട്ട്ണർ കിട്ടു അവിടേക്ക് രംഗ പ്രവേശം ചെയ്തു.. “അപ്പോ അതാണോ കല്ലുചേച്ചിടെ കല്ല്യാണ ചെക്കൻ..” അത്രയും നേരം ഉറക്കംതൂങ്ങി ഇരുന്ന ചിക്കു ചാടി എണീറ്റു.. “കല്ല്യാണ ചെക്കനോ.. ” കല്ല്യാണി പകച്ച് പണ്ടാരമടങ്ങി.. “ആ.. അതേ.. അതാണ് കല്ലു ചേച്ചിടെ കല്ല്യാണ ചെക്കൻ…” പിന്നെയും കിട്ടു “നീയിത് എന്തൊക്കെയാടാ ചെക്കാ വിളിച്ചു പറയണേ.. ആ കള്ളും വണ്ടി എങ്ങനെയാ എന്റെ ചെക്കനാകുന്നേ..”
കല്ല്യാണി അവനെ സംശയത്തോടെ നോക്കി “കല്ലു ചേച്ചി ഇന്നാളൊരു സിനിമ കാട്ടി തന്നില്ലേ.. അതിലെ പെണ്ണിന് ഉമ്മ കൊടുത്ത ചെക്കൻ അല്ലേ കല്ല്യാണം കഴിക്കണേ.. അപ്പോ കല്ലു ചേച്ചിയെ ഉമ്മ വച്ച ആ ചേട്ടൻ ചേച്ചിയെ കല്ല്യാണം കഴിക്കൂലോ” കിട്ടു ആ ഡൗട്ടും ക്ലിയറാക്കി ഒരു കുഞ്ഞു തലയിലൂടെ ഓടുന്ന വലിയ കാര്യം കേട്ട് കല്ല്യാണിയുടെ തത്ത പറന്നു.. “ഹായ് കല്ലു ചേച്ചിക്ക് കല്ല്യാണം..” കുഞ്ഞി മുൻവരിയിലെ പല്ല് പോയ വായക്കാട്ടി ചിരിച്ച് കൈകൊട്ടി തുള്ളിച്ചാടി.. “അത് മാത്രമല്ല കുഞ്ഞി കല്ലു ചേച്ചിക്ക് ഇത്തിരി ദിവസം കഴിഞ്ഞ കുഞ്ഞാവ വരൂലോ…”കുട്ടു അത് കേട്ടതോടെ കല്ല്യാണി കണ്ണ് തുറിച്ച് വായും പൊളിച്ച് നിൽപ്പായി
“അത് എങ്ങനെ…” ചിക്കു തലചൊറിഞ്ഞു.. “ആ സിനിമേല് നീ കണ്ടില്ലേ ചെക്കനും പെണ്ണും ഉമ്മ വച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കുഞ്ഞാവ വന്നത്..” പിന്നെയും കിട്ടു.. “പൊയിക്കോണം ഓക്കെ.. കുഞ്ഞി വായിൽ വരുന്ന വർത്തമാനം നോക്കണേ..” മൂന്നിന്റേം മൂട്ടിൽ അടി കൊടുത്ത് കല്ല്യാണി ഓടിച്ചു.. രണ്ട് ദിവസം കൊണ്ട് അനുഭവിച്ച പൊല്ലാപ്പൊന്നും പോരാ.. ഇനി കള്ളും വണ്ടിയെ കെട്ടേണ്ടി വന്നാ.. ഈശ്വരാ..
കല്ല്യാണിക്ക് ആലോചിച്ചിട്ട് തന്നെ തല കറങ്ങി പോയി ############################## തന്റെ കുട്ടി വാനരപടയേയും കൊണ്ട് പുറത്തൊന്ന് കറങ്ങാൻ ഇറങ്ങിയതാണ് കല്ല്യാണി… വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അഴയിൽ വിരിച്ചിരിക്കുന്ന അവന്റെ ടീ ഷർട്ടും കയ്യിൽ എടുത്തു.. എന്ത് കൊണ്ടോ വഴിയിൽ അവനെ കാണുമെന്ന് മനസ്സ് പറയും പോലെ.. ഒരു ഇടവഴി കടന്ന് വേണം മെയിൻ റോഡിലേക്ക് കയറാൻ.. പെട്ടെന്നാണ് കല്ല്യാണിയുടെ ചെവികൾ ആ ബുള്ളറ്റ് ശബ്ദം ശ്രദ്ധിക്കാൻ തുടങ്ങിയത്..
അവളുടെ കണ്ണുകൾ പേടിയോടെ പിടയ്ക്കാൻ തുടങ്ങി.. ഉമിനീർ വേഗത്തിൽ ഇറക്കി ശബ്ദം കേട്ടയിടത്തേക്ക് അവൾ വിറയ്ക്കുന്ന ശരീരത്തോടെ നോക്കി.. ആ കാഴ്ച കൺമുന്പിൽ ദൂരെ നിന്ന് തെളിഞ്ഞു വന്നതും അവളുടെ കാലുകൾ തളരും പോലെ.. നെഞ്ചിടിപ്പ് അധികരിച്ചു.. പേടിച്ച് വിറയ്ക്കുന്ന ചുണ്ടുകളാൽ അവളുടെ ചുണ്ടുകൾ ആ പേര് പറഞ്ഞു ” പരുന്ത് ” … അനങ്ങാ പാറപോൽ ഉറച്ച കല്ല്യാണിയുടെ കയ്യിൽ കിട്ടു വലിച്ചു..
ആ കാഴ്ച്ച കണ്ട് പേടിച്ച് ചിക്കുവും കുഞ്ഞിയും അവളെ ചുറ്റിപ്പിടിച്ചു.. ക്ഷണ നേരം കൊണ്ട് കല്ല്യാണി അവളുടെ സ്വബോധം തിരിച്ചെടുത്ത് പിള്ളേരേയും വലിച്ച് അടുത്തുള്ള പൊന്തക്കാട്ടിലേക്ക് ഒളിച്ചു.. പരുന്തിനെ കണ്ട് പേടിച്ച് വാവിട്ടു കരഞ്ഞ് തുടങ്ങിയ കുഞ്ഞിയുടെ വായ അവൾ പൊത്തിപ്പിടിച്ചു.. മുടി പറ്റ വെട്ടി ചോരകണ്ണുകളും എപ്പോഴും മുറുക്കാൻ ചവച്ച് ചുവപ്പിച്ച വായയുമായി ആറടി ഉയരത്തിൽ രാക്ഷസനെ പോലൊരു രൂപം…
അവിടുത്തെ സ്റ്റേഷനിലെ എസ്.ഐ ആണ്.. കല്ല്യാണിയിൽ അയാൾക്ക് ഒരു കണ്ണുണ്ട്… ഇത്രയും നാളും ഒരു കൈകൂലി കേസിൽ പെട്ട് സസ്പെൻഷനിൽ ആയിരുന്നു.. ഒന്നിൽ കണ്ണ് വെച്ചാൽ അത് കൊണ്ടേ പിന്നെ പോകോളുവെന്ന സ്വഭാവം കൊണ്ടാണ് അയാൾക്ക് തന്റെ സുഗുണൻ എന്ന പേരിനൊപ്പം പുരുന്ത് എന്ന പേരും കിട്ടിയത്.. “പരുന്ത് സുഗുണൻ” കല്ല്യാണിയും കുട്ടികളും ശ്വാസമടക്കിപ്പിടിച്ച് അയാളുടെ വരവ് നോക്കി ഇരുന്നു..
ആ വണ്ടിയുടെ ശബ്ദത്തിലും ഉച്ചത്തിലാണ് പേടിയോടെ മിടിച്ചിരുന്ന അവരുടെ ഹൃദയസ്പന്ദനം.. ആ വണ്ടി അവരെ കടന്ന് പോയതും ആശ്വാസത്തോടെ നാല് പേരും പുറത്തിറങ്ങി.. “അയ്യോ ..കല്ലു ചേച്ചി അയാൾ നമ്മുടെ വീട്ടിലേക്കാണല്ലോ.. ” കുട്ടു അയാൾ പോയ വഴിയെ പേടിയോടെ നോക്കി കൊണ്ട് പറഞ്ഞു.. “നിങ്ങള് വായോ.. നമ്മുക്ക് വേഗം ഇവിടുന്ന് പോകാം.. നമ്മളെ കണ്ടില്ലേൽ ഇപ്പോ തിരികെ എത്തും..”
കല്ല്യാണി കുഞ്ഞിയെ എടുത്ത് ഓടാൻ തുടങ്ങി.. അവൾക്ക് തൊട്ടുമുൻപിലായി കുട്ടുവും ചിക്കുവും ഓടുന്നുണ്ട്… മെയിൻ റോഡിൽ നിന്ന് കുറച്ച് കഴിഞ്ഞ് ആളും തിരക്കും കൂടിയ ഇടത്ത് എത്തിയപ്പോൾ അവർ ഒരു കിതപ്പോടെ നിന്നു.. കുഞ്ഞിയെ താഴേ നിർത്തി എളിയിൽ കൈകുത്തി നിന്ന് കിതച്ച് കല്ല്യാണി അയാൾ വരുന്നുണ്ടോന്ന് തിരിഞ്ഞു നോക്കി.. കാണാതായപ്പോൾ ആശ്വാസം തോന്നി അവൾക്ക്.. “ചേച്ചി അയാൾ എപ്പോഴാ തിരികെ വന്നേ.. ഇനി നമ്മൾ എന്ത് ചെയ്യും..” ചിക്കു കരഞ്ഞ് തുടങ്ങി..
കല്ല്യാണി അവനെ ചേർത്തുപിടിച്ചു.. “നീ കരയല്ലേ ചിക്കു.. ചേച്ചി ഇല്ലേ.. പേടിക്കണ്ടാട്ടോ..” അവളുടെ കണ്ണുകൾ ഈറനായി.. “ഞങ്ങളെ വല്ലവർക്കും കൊടുത്ത് കാശ് വാങ്ങിച്ച് ചേച്ചിയെ കൊണ്ട് പോകൂന്ന് അല്ലേ അയാൾ പറഞ്ഞത്.. എനിക്ക് പേടിയാകുന്നു..” കിട്ടു പേടിച്ചരണ്ട മുഖത്തോടെ കല്ല്യാണിയെ നോക്കി.. “ഒന്നും ഉണ്ടാകില്ല കിട്ടു.. അങ്ങനെ ഒരു അവസ്ഥ വന്നാൽ എന്താ വേണ്ടേന്ന് ഈ ചേച്ചിക്കറിയാം” അവളുടെ മുഖത്ത് ഇത്രയും നേരം ഉണ്ടായിരുന്ന പേടി മിന്നി മാഞ്ഞ് ദൃഢനിശ്ചയം തെളിഞ്ഞു..
ദേ ചേച്ചിടെ കല്ല്യാണ ചെക്കൻ.. കിട്ടു റോഡിന് എതിർവശത്തേക്ക് ചൂണ്ടി കാട്ടി ആവേശത്തോടെ പറഞ്ഞു.. എവിടെ… എവിടെ… കുഞ്ഞിയും ചിക്കുവും ഒരുമിച്ച് അവനേ കാണാൻ തിടുക്കം കൂട്ടി… കൂട്ടത്തിൽ കല്ല്യാണിയും.. അവളും കിട്ടു ചൂണ്ടിയ ഇടത്തേക്ക് പ്രതീക്ഷയോടെ നോക്കുന്നുണ്ട്.. ബുക്ക് സ്റ്റാളിന് മുന്പിൽ കാർ നിർത്തി അവിടേക്ക് കയറി പോകുന്ന സായന്ത് നീല ടീ ഷർട്ടും ബ്ലാക്ക് ചെക്ക്ഡ് സ്ക്കിൻ ഫിറ്റുമാണ് വേഷം.. കല്ല്യാണി ഇന്നലെ കൊടുത്ത സമ്മാനം കയ്യിൽ കെട്ടായി ഭദ്രമായി ഇരിപ്പുണ്ട്..
“കണ്ടാ.. കണ്ടാ.. ആ നീല ബനിയൻ ഇട്ട് പുസ്തക കടേൽക്ക് പോകുന്ന ചേട്ടൻ..” കിട്ടു അടുത്ത് നിന്ന ചിക്കൂനെ ചേർത്ത് പിടിച്ച് വിരൽ ചൂണ്ടി കാട്ടി.. ചിക്കുന്റെ മുഖം തെളിഞ്ഞു… ചേച്ചി നമുക്ക് ആ ചേട്ടനോട് പറഞ്ഞാലോ.. പരുന്തിന്റെ കാര്യം… കല്ലു ചേച്ചീടെ കല്ല്യാണ ചെക്കന് നല്ല മസിലുണ്ടല്ലോ.. പരുന്തിനെ ഇടിച്ചു പപ്പടം ആക്കട്ടേ.. ചിക്കു ആക്ഷൻ കാണിച്ചാണ് പറയുന്നത് കല്ല്യാണി അത്കണ്ട് ചിരിച്ച് മൂവരേയും അടുത്ത് കണ്ട ബസ് സ്റ്റോപ്പിലേക്ക് കയറ്റി നിറുത്തി..
” ചേച്ചീ ഇപ്പോ വരവേ… കിട്ടു ഇവരെ നോക്കിക്കോളൂ…” കല്ല്യാണി അവരെ ഭദ്രമാക്കി കയ്യിൽ കരുതിയിരുന്ന അവന്റെ ടീ ഷർട്ടും കൊണ്ട് അവന്റെ കാർ ലക്ഷ്യമാക്കി നടന്നു.. റോഡ് മുറിച്ചു കടന്ന് അവന്റെ വണ്ടിടെ മുന്പിൽ എത്തിയതും ബുക്ക് സ്റ്റാളിനകത്തേക്ക് എത്തി നോക്കി.. സായന്ത് ഏതോ ബുക്ക് കാര്യമായ അന്വേഷണത്തിലാണ്.. കല്ല്യാണി അവന്റെ കാറിനോട് ചേർന്ന് നിന്ന്.. ചുറ്റിലും നോക്കി ആരെങ്കിലും കാണുന്നുണ്ടോ എന്ന് നിരീക്ഷിച്ചു..
രാവിലെ ആയതിനാൽ അധികം ആളുകൾ ഇല്ലായിരുന്നു..അവൾ കാറിന്റെ ഡോർ ഹാന്റിൽ ഒന്ന് വലിച്ച് നോക്കി.. ഭാഗ്യം അത് ലോക്ക് ചെയ്തിരുന്നില്ല.. കാറിനകത്ത് തലയിട്ട് പരിശോധന നടത്തി.. ആദ്യം കണ്ണിൽപെട്ടത് സീറ്റിനടിയിൽ ഒളിപ്പിച്ച് വച്ചിരുന്ന മദ്യക്കുപ്പി ആയിരുന്നു.. അവളത് കയ്യിലെടുത്ത് ഒരിക്കൽ കൂടി ബുക്ക് സ്റ്റാളിലേക്ക് പാളി നോക്കി അവൻ വരുന്നില്ലെന്ന് തീർച്ചപ്പെടുത്തി.. “ഈ കള്ളും വണ്ടിക്ക് ഇത് ഇല്ലാതെ ഒരു നിമിഷം പറ്റില്ലാന്ന് തോന്നുന്നല്ലോ..”
കയ്യിലെ മദ്യക്കുപ്പി തിരിച്ചും മറിച്ചും പരിശോധന നടത്തി മുഖത്തൊരു അനിഷ്ടം പ്രകടമാക്കി അവളത് എടുത്തിടത് തന്നെ തിരികെ വച്ചു.. പിന്നീട് കയ്യിൽ കരുതിയിരുന്ന കവർ തുറന്ന് ടീ ഷർട്ട് അവന് കാണാൻ പാകത്തിൽ സീറ്റിൽ വച്ച് ഡോർ അടച്ച് തിരിഞ്ഞതും മസിലുള്ള ഒരു നെഞ്ചിൽ തട്ടി അവളവിടെ നിന്നു.. കള്ളുംവണ്ടി.. എന്റെ കഥ കഴിഞ്ഞു.. അവൾ മൊട്ടകണ്ണ് ഉയർത്തി അവനെ നോക്കി..സായന്ത് നെഞ്ചിൽ കൈ പിണച്ചു കെട്ടി അവളെ നോക്കി ഒരു പുരികമുർത്തി
“എന്താ എന്റെ കാറിൽ പണി” “അത്.. ഞാൻ…” പെട്ടെന്ന് അവനെ കണ്ട പെടപ്പിൽ കല്ല്യാണി വിക്കാൻ തുടങ്ങി.. “ഏത് ഞാൻ…” അവൻ കുറച്ചു ഉച്ചത്തിൽ എങ്കിലും ശബ്ദത്തിൽ സൗമ്യത കൈവിടാതെ ചോദിച്ചു.. “ഈ ഞാൻ… ടീ ഷർട്ട് തിരികെ വയ്ക്കാൻ വന്നതാണ്..” അവൾ മറുപടി വേഗം പറഞ്ഞ് അവനരികിൽ നിന്നും പോകാൻ തുനിഞ്ഞതും സായന്ത് രണ്ട് കൈകളും കാറിൽ കുത്തി അവളെ അതിനകത്ത് ലോക്കാക്കി.. കല്ല്യാണി ഒന്ന് ഞെട്ടി..
ഇരുവർക്കിടയിൽ ഒരു ഹൃദയമിടിപ്പിന്റെ അകലമേ ഉണ്ടായിരുന്നൊള്ളൂ.. “അത് എനിക്ക് തിരികെ വേണമെന്ന് ഉണ്ടായിരുന്നില്ല കല്ല്യാണി.. ” സായന്ത് അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു.. അവന്റെ നിശ്വാസ വായു അവളുടെ എണ്ണപുരണ്ട ഇരുണ്ട കവിളിണകളെ തഴുകി കടന്ന് പോയി.. അതേ ക്ഷണം അവളിലൂടൊരു വിറയൽ കടന്ന് പോയിരുന്നു.. അതിലും അവളെ ഞെട്ടിച്ചത് അവന്റെ സംസാരത്തിലെ സൗമ്യതയും മുഖത്തെ ഹൃദ്യമായ ചിരിയും ആയിരുന്നു..
അവൾ അവനിലെ മാറ്റത്തെ വിശ്വസിക്കാനാകാത്തെ നോക്കി നിന്നു.. തന്നെ ഇനി കാണോന്ന് ഭയപ്പെട്ടിരിക്കായിരുന്നു ഞാൻ.. കണ്ടല്ലോ സമാധാനമായി.. താൻ എന്നോട് ക്ഷമിക്ക് കല്ല്യാണി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാ ഞാൻ ചെയ്തത്.. സോറി.. ഒരു ചിരിയോടെ അവനത് പറഞ്ഞ് തീർത്ത് അവൾക്ക് ഇരുവശത്തുമായി ബന്ധനം തീർത്തിരുന്ന കൈകൾ മോചിപ്പിച്ചു.. കല്ല്യാണി അവന്റെ ഭാവമാറ്റത്തിന്റെ കാരണം മനസ്സിലാകാതെ അവനെ അന്താളിപ്പോടെ നോക്കി കൊണ്ട് തന്നെ അവനരികിൽ നിന്ന് വിട്ടു മാറി..
അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് വിശ്വസിക്കാനാകാതെ അതും മനസ്സിലോർത്ത് അടിവച്ച് അടിവച്ച് നടക്കാൻ തുടങ്ങി.. ഡോ.. മിണ്ടാതെ പോകാതെ എന്നോട് ക്ഷമിച്ചൂന്ന് ഒരു വാക്ക് പറയടോ.. ഒരു സമാധാനത്തിന്.. സായന്ത് ഒരു അപേക്ഷ എന്നോണം അവളെ നോക്കി.. അവന്റെ ഓരോ വാക്കുകളും അവളെ അൽഭുതപെടുത്തി കൊണ്ടിരുന്നു.. അവൾ ആ അമ്പരപ്പ് പ്രകടമാക്കി തന്നെ അവനെ തിരിഞ്ഞു നോക്കി ” അത് പോട്ടെ.. സാരമില്ല.. ക്ഷമിച്ചു..”
അത് പറഞ്ഞ് തീർന്നതും അവളുടെ ചുണ്ടിന്റെ കോണിലൊരു പുഞ്ചിരി തെളിഞ്ഞിരുന്നു.. ഓഹ്.. താങ്ക് ഗോഡ്.. താൻ എന്നോട് ക്ഷമിക്കില്ലാന്ന് കരുതി ഇരിക്കായിരുന്നു.. ക്ഷമിച്ചല്ലോ.. എന്നേ നോക്കി ചിരിച്ചല്ലോ.. സമാധാനമായി.. അവൻ നെഞ്ചിൽ കൈവെച്ച് അവളെ നോക്കി ചിരിച്ചു. അവളും അവൾക്കൊരു ചിരി സമ്മാനിച്ച് തിരികെ നടന്നു.. “കല്ല്യാണി” ഇത്രയും മധുരമായി അവളെ ഇത് വരെ ആരും വിളിച്ചിട്ടില്ല..
അവന്റെ വിളി അവളുടെ കാലുകളെ നിശ്ചലമാക്കി.. സായന്ത് അവൾക്കരികിൽ വന്ന് തലയൊന്ന് കുനിച്ച് അവളുടെ കാതിൽ ” തന്റെ ഈ മൊട്ടകണ്ണ് കാണാൻ പ്രത്യേകമൊരു ചന്തമാണടോ.. എനിക്ക് വല്ല്യ ഇഷ്ടമാട്ടോ” അവന്റെ നോട്ടം നേരിടാനാകാതെ കല്ല്യാണി ചിരിച്ചു കൊണ്ട് അവനരികിൽ നിന്നും വേഗത്തിൽ നടന്നു.. തിരിഞ്ഞു നോക്കുമ്പോൾ സായന്ത് അവളെ തന്നെ നോക്കി കൈകെട്ടി നിൽപ്പുണ്ട്.. അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ അവൾക്ക് നേരെ കൈവീശി കാണിച്ചു.. തിരികെ അവളും……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]