രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട്
[ad_1]
മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുന്നു. ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇന്നലത്തേത് പോലെ ഇന്നും മഴ തുടർന്നാൽ ദൗത്യം ദുഷ്കരമാകും
ഇത്രയും ദിവസം നീണ്ട തെരച്ചിലിനൊടുവിൽ ഇന്നലെയാണ് അർജുന്റെ ലോറി പുഴയിൽ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാനായത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യു മന്ത്രി കൃഷ്ണ ബായരെ ഗൗഡ സ്ഥിരീകരിച്ചിരുന്നു. ട്രക്ക് ഗംഗാവലി പുഴയിൽ തലകീഴായി മറിഞ്ഞ നിലയിലാണുള്ളതെന്ന് ഉത്തര കന്നഡ എസ് പിയും അറിയിച്ചിരുന്നു.
ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി നേവിയുടെ ഡൈവർമാർ കാബിനിൽ എത്തി ഇതിൽ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കും. തുടർന്ന് ലോറി ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ല. വൈകുന്നേരത്തിനുള്ളിൽ ഓപറേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
[ad_2]