Kerala

റഡാറിൽ നിന്ന് നിർണായക സിഗ്നൽ; ലോറിയിൽ നിന്നുള്ളതെന്ന് സൂചന, തെരച്ചിൽ തുടരുന്നു

[ad_1]

കർണാടക അങ്കോലയിലെ ഷിരൂരിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരം. റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ചതായാണ് റിപ്പോർട്ട്. സിഗ്നൽ ലോറിയിൽ നിന്നുള്ളതാണെന്നാണ് സൂചന. 

ഇന്ന് രാവിലെയാണ് റഡാർ സംവിധാനങ്ങൾ എത്തിച്ച് പരിശോധന ആരംഭിച്ചത്. മണ്ണിടിച്ചിലുണ്ടായ ദേശീയപാതയിൽ തന്നെയാണ് ലോറിയുള്ളതെന്നാണ് അറിയുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് തന്നെ ലോറിയുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, ഫയർഫോഴ്‌സ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്

ഇന്ന് കാലാവസ്ഥാ അനുകലമായതിനാൽ എത്രയും വേഗത്തിൽ ലോറി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. ചൊവ്വാഴ്ചയാണ് ചരക്കുമായി ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരുന്നതിനിടെ അർജുനെ കാണാതായത്. ഈ സമയത്ത് അങ്കോലയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനകത്ത് യുവാവ് അകപ്പെട്ടതായാണ് സംശയിക്കുന്നത്.
 



[ad_2]

Related Articles

Back to top button
error: Content is protected !!