Kerala
കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; വന്യജീവി ആക്രമണമെന്ന് സംശയം

മലപ്പുറം കാളികാവിൽ ടാപ്പിംഗിന് പോയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂർ ആണ് മരിച്ചത്. വന്യജീവി ആക്രമണത്തിലാണ് ഗഫൂർ മരിച്ചതെന്നാണ് സംശയം.
ആർആർടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഗഫൂറിനെ കാണാത്തതിനാൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പോലീസും ആർആർടി സംഘവും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം.