Kerala

ലീഗ് പിന്തുണച്ചു, തൊടുപുഴ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി; ചതിയെന്ന് കോൺഗ്രസ്

തൊടുപുഴ നഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗ് പിന്തുണയോടെയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 14 വോട്ടാണ് സബീനക്ക് ലഭിച്ചത്

കോൺഗ്രസിലെ കെ ദീപക്കിന് 10 വോട്ടും ലഭിച്ചു. അഞ്ച് ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ്-മുസ്ലിം ലീഗ് ചർച്ച ഫലം കാണാത്തതിനെ തുടർന്ന് ലീഗിന്റെ അഞ്ച് കൗൺസിലർമാർ സിപിഎമ്മിന് വോട്ട് ചെയ്യുകയായിരുന്നു. 

തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം നഗരസഭ പരിസരത്ത് കോൺഗ്രസ്, ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സിപിഎം ഭരിക്കട്ടെ എന്ന മുദ്രവാക്യം വിളിച്ച് ലീഗ് നേതാക്കൾ നഗരത്തിലൂടെ പ്രകടനം നടത്തുകയും ചെയ്തു. എന്നാൽ ചതിയൻ ചന്തുവിന്റെ പണിയാണ് ലീഗ് നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം അവർ അനുഭവിക്കുമെന്നും കോമ്#ഗ്രസ് പറഞ്ഞു.
 

Related Articles

Back to top button