Kerala
വയനാട് മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ; ആറ് മൃതദേഹങ്ങൾ കണ്ടെത്തി, നിരവധി വീടുകൾ തകർന്നു
[ad_1]
വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ. രണ്ട് തവണയായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ചൂരൽമല നഗരത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും വെള്ളത്തിനടിയിലായി.
വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മുണ്ടക്കൈ ഉരുൾപൊട്ടൽ മാറിയേക്കുമെന്നാണ് ആശങ്ക. പുലർച്ചെ ഒരു മണിക്കും പിന്നീട് നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുൾപൊട്ടിയത്. അർധരാത്രിയിലെ ഉരുൾപൊട്ടലിന് ശേഷം രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായത്
400ലധികം കുടുംബങ്ങളെയാണ് ഉരുൾപൊട്ടൽ ബാധിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. മന്ത്രിമാരായ കെ രാജൻ, ഒആർ കേളു അടക്കമുള്ളവർ വയനാട്ടിലേക്ക് തിരിച്ചു.
[ad_2]