വിവാദ ആൾദൈവം ഭോലെ ബാബ ഒളിവിൽ; അന്വേഷണം തുടരുന്നു
[ad_1]
ഹാത്രാസ് ദുരന്തത്തിൽ സത്സംഗം നടത്തിയ വിവാദ ആൾദൈവം ഭോലെ ബാബക്കായുള്ള അന്വേഷണം തുടരുന്നു. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. ഒളിവിലാണ് നിലവിൽ ഭോലെ ബാബ. അതേസമയം എഫ് ഐ ആറിൽ ഭോലെ ബാബയുടെ പേര് ചേർക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഹാത്രാസിലെത്തും. അംഗരക്ഷകരുടെ അകമ്പടിയോടെ സംഭവസ്ഥലത്ത് നിന്നും ഭോലെ ബാബ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുപിക്ക് പുറമെ രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് ആരാധകർ ഇയാൾക്കുണ്ട്
വിവിധ സംസ്ഥാനങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഭോലെ ബാബ രാജ്യം വിട്ടുപോകാനുള്ള സാധ്യതകളും പോലീസ് മുന്നിൽ കാണുന്നുണ്ട്. അതേസമയം പരിപാടിയുടെ മുഖ്യ സംഘാടകൻ ദേവപ്രകാശിനെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
[ad_2]