വിവാദ ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിന്റെ റേഷൻ കാർഡും വ്യാജം
[ad_1]
വിവാദ ഐഎഎസ് പ്രൊബേഷണറി ഓഫീസർ പൂജ ഖേദ്കറിന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. റേഷൻ കാർഡ് അടക്കം പൂജ വ്യാജമായി നിർമിച്ചെന്ന ആരോപണമാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. ഭിന്നശേഷിക്കാരിയെന്ന സർട്ടിഫിക്കറ്റ് ലഭിക്കാനായി വ്യാജവിലാസമാണ് ഇവർ സമർപ്പിച്ചതെന്നും ഇതിനൊപ്പം നൽകിയ റേഷൻ കാർഡും വ്യാജമാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്
പൂനെയിലെ വൈസിഎം ആശുപത്രിയിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി പൂജ നൽകിയ വിലാസം അടിമുടി വ്യാജമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.തെർമോവെരിറ്റ എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വിലാസമാണ് പൂജ നൽകിയത്. ഇവർ ഉപയോഗിച്ചിരുന്ന ഓഡി കാർ രജിസ്റ്റർ ചെയ്തിരുന്നതും ഇതേ കമ്പനിയുടെ പേരിലാണ്. ഈ സ്ഥാപനം നിലവിൽ പ്രവർത്തിക്ുകന്നില്ല
ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി ഈ റേഷൻ കാർഡാണ് സമർപ്പിച്ചിരുന്നത്. കാൽമുട്ടിന് ഏഴ് ശതമാനം വൈകല്യമുണ്ടെന്നാണ് സർട്ടിഫിക്കറ്റിൽ പറഞ്ഞിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
[ad_2]