വിൻഡോസ് തകരാർ പൂർണ തോതിൽ പരിഹരിച്ചില്ല; സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയത് 11 വിമാനങ്ങൾ
[ad_1]
മൈക്രോ സോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാനാകാത്തതിനെ തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശ്ശേരിയിൽ നിന്നുള്ള ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്.
മുംബൈ, ബംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും രാവിലെ 11.20നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഒരു സുരക്ഷാ അപ്‌ഡേറ്ിലെ പിഴവ് മൈക്രോ സോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ വെള്ളിയാഴ്ച മുതൽ സാങ്കേതിക പ്രശ്‌നത്തിലേക്ക് തള്ളിവിട്ടിരുന്നു. ക്രൗഡ്‌സ്‌ട്രൈക്കിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ മുൻനിര കമ്പനികളും വിമാനത്താവളങ്ങളുമെല്ലാം ഇതോടെ പ്രതിസന്ധിയിലായി.
[ad_2]