Kerala

വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവൻ; ആർ എസ് എസിന് എന്ത് കല എന്നും എംവി ഗോവിന്ദൻ

റാപ്പർ വേടനെ പിന്തുണച്ച് വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്. ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടൻ എന്നും എംവി ഗോവിന്ദൻ പറഞ്ഞു

ജാതി അധിക്ഷേപം അടക്കമുള്ള സവർണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്രപരമായ അവബോധത്തോടെയാണ് വേടൻ അവതരിപ്പിക്കുന്നത്. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകർഷിക്കുമ്പോൾ പലർക്കും സഹിക്കുന്നില്ല. വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി ഭീകരതയാണെന്നുമാണ് ആർഎസ്എസ് പറയുന്നത്. ആർ എസ് എസുകാർക്ക് എന്ത് കല എന്നും എംവി ഗോവിന്ദൻ ചോദിച്ചു

റിഥം ആൻഡ് പോയട്രി എന്നതാണ് റാപ്. ഇതിനെയാണ് ആർഎസ്എസ് കലാഭാസം എന്ന് പറയുന്നത്. വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ട്. അധഃസ്ഥിത വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന് കേരളം കണ്ട ഏറ്റവും പ്രമുഖനായ റാപ് മ്യൂസിക്കിന്റെ വക്താവാണ് വേടൻ എന്നും എംവി ഗോവിന്ദൻ പറഞ്ഞു

Related Articles

Back to top button
error: Content is protected !!