National

സംയുക്ത പാർലമെന്ററി അന്വേഷണം വേണമെന്ന് കെസി വേണുഗോപാൽ

ഹിൻഡൻബർഗ്-സെബി വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസും ഇന്ത്യ മുന്നണിയും വിഷയത്തിൽ സമ്മർദം ഉയർത്തും. സെബിക്കെതിരെ ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു

രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് സംഭവിച്ചത്. ആരോപണങ്ങൾ ഉയർന്നിട്ടും സെബി ചെയർമാൻ രാജിവെക്കുന്നില്ല. അദാനിക്കെതിരെ അന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകിയത് സെബിയാണ്. ഇപ്പോൾ സെബിയുടെ ചെയർപേഴ്‌സണ് തന്നെ അദാനിയുടെ ഷെൽ കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന വിവരമാണ് പുറത്തുവന്നതെന്നും വേണുഗോപാൽ പറഞ്ഞു

വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് രാജ്യത്ത്. വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ ഭാഗമായാണ് നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇഡി നോട്ടീസ് അയക്കുമെന്ന രീതിയിൽ വാർത്തകൾ പുറത്തുവരുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 

Related Articles

Back to top button