UAE

എമിറേറ്റ്‌സ് റോഡില്‍ ജനുവരി ഒന്നുമുതല്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ദുബൈ: എമിറേറ്റ്‌സ് റോഡില്‍ അല്‍ അവീര്‍ സ്ട്രീറ്റിനും ഷാര്‍ജക്കും ഇടയില്‍ ജനുവരി ഒന്നുമുതല്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. വൈകിയിട്ട് 5.30 മുതല്‍ രാത്രി എട്ടുവരെയുള്ള സയത്തേക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ദുബൈയിലെ പ്രധാന റോഡുകളില്‍ ട്രക്ക് ഗതാഗത നിയന്ത്രണം കൂടുതല്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രാവിലെയും വൈകിയിട്ടും ട്രക്ക് നിരോധനം നടപ്പാക്കിയിരുന്നു. അടുത്ത വര്‍ഷം ഈ നിയന്ത്രണ രീതി ഷാര്‍ജയിലെ എമിറേറ്റ്‌സ് റോഡിലേക്കും നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളിലെ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കുറക്കാനും റോഡിന്റെ ശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ദുബൈ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Related Articles

Back to top button
error: Content is protected !!