Novel

സഖിയെ സ്നേഹിനിയെ..💞: ഭാഗം 32

[ad_1]

രചന: SoLoSouL (രാഗേന്ദു)

“”ഇതെന്തൊരു മനുഷ്യന എന്റെ ഈശ്വര…!! ഇയ്യാള് കുടുങ്ങാതിരിക്കാൻ വേണ്ടിക്കൂടിയാ ഞാൻ ഇങ്ങോട്ട്  കെട്ടിയെടുത്തത് എന്നിട്ടിപ്പോ എന്നെ കൊണ്ട് വീട്ട് വേല ചെയ്യിപ്പിക്കുന്നോ…?? “” അവൾ പിറുപിറുത്തുകൊണ്ട് ദോശ ചുട്ടു…

ഫ്രിഡ്ജിൽ തപ്പിയപ്പോ റെഡി മേഡ് ദോശ മാവ് കിട്ടി പിന്നെ കിട്ടിയ പച്ചക്കറിക്കൊണ്ട് സാമ്പാറും ഉണ്ടാക്കി…!!

സിദ്ധു തിരിച്ചു വന്നപ്പോൾ നല്ല സാമ്പാറിന്റെ മണമടിച്ചു…!! അവൻ വന്ന് ഡെയിനിങ് ടേബിളിൽ ഇരുന്നതും ദോശയും സാമ്പാറും അവനുമുന്നിൽ എടുത്ത് വെച്ചു… യൂണിഫോം ആയിരുന്നു അവന്റെ വേഷം…

ഒരാൾക്ക് കഴിക്കാനുള്ളത് ഉണ്ടായിരുന്നു… അവനത് പ്ലേറ്റിൽ ഇട്ടു കഴിക്കാൻ തുടങ്ങി…

“” നിനക്ക് ഒന്നും ഉണ്ടാക്കിയില്ലേ..?? “” സാമ്പാർ പ്ലേറ്റിലോട്ട് ഒഴിക്കെ അവൻ കടുപ്പിച്ചു ചോദിച്ചു… അവളൊന്നും മിണ്ടിയില്ല…

“”നീയെന്താ ഇവിടെ വായു ഭക്ഷിച്ചു ജീവിക്കാൻപോകുവാണോ… എനിക്ക് ok…!! ചെലവ് കൊറഞ്ഞു കിട്ടും…!!😏😏 

ഡീ മരിയതക്ക് എന്താന്ന് വെച്ചാ ഇണ്ടാക്കി കഴിച്ചോ.. ഇനി നീ വല്ലതും വരുത്തി വെച്ചാൽ അതും കൂടെ നോക്കാൻ എനിക്ക് വയ്യ…”” കഴിച്ചിട്ട് അവൻ പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി…

“” ഡീ… നിനക്ക് ഇനി എന്നാ ഹോസ്പിറ്റലിൽ പോകണ്ടേ…?? “” അവൻ ചോദിച്ചു…

“” സാറിനെങ്ങിനെ…?? അപ്പൊ എല്ലാം അറിയോ…??”” അവൾ അത്ഭുതത്തോടെ ചോദിച്ചു…

“”നിന്ന് വിശേഷം അന്വേഷിക്കാതെ ചോദിച്ചതിന് മറുപടി പറയടി…!!””

“”എത്രയും പെട്ടെന്ന്…!!”” അവൾ ഞെട്ടികൊണ്ട് പറഞ്ഞു…

“”എന്നാൽ ഒരു കാര്യം ചെയ്യ് ഞാൻ ഉച്ചക്ക് വരും… അപ്പൊ ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചിട്ട് പൊക്കോ… കറി സാമ്പാർ മതി… കൂടെ വല്ലതും തൊട്ട് കൂട്ടാൻ ഉണ്ടാക്കിക്കോ…!!””

“”ഹ്ഹാ…😵”” അവളൊന്നും മനസിലാവാതെ ഞെട്ടികൊണ്ട് ചോദിച്ചു…

“”ഹാ….!!”” അവനൊരു ഈണത്തിൽ പറഞ്ഞുകൊണ്ട് അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ട് അവിടുന്ന് പോയി…

“”പോടാ പട്ടി…!!”” അവൾ ശബ്ദം കുറച്ചു പറഞ്ഞു…

സിദ്ധാർഥ് അവിടുന്ന് പോയതും അവന്റെ വണ്ടി പോയി എന്ന് ഉറപ്പു വരുത്തികൊണ്ട് ഹേമ അവളുടെ കുഞ്ഞു ഫോൺ എടുത്ത് യാമിയെ വിളിച്ചു…

“”ഞാൻ പറഞ്ഞതും പോലെ ഒക്കെ ചെയ്തോ…?? “” ഫോൺ എടുത്തപാടെ യാമി ചോദിച്ചു…

“”മ്മ്…!!””

“”ശെരി… ഇനി അവനെ കൊണ്ട് ആരാ അത്‌ ചെയ്യിപ്പിച്ചതെന്ന് അറിയണം…!!””

“”മ്മ്… പക്ഷെ വല്ല സംശയം തോന്നിയാലോ…?? “”

“”അതൊക്കെ നിന്റെ കഴിവ് പോലെ ഇരിക്കും… എന്ത് കൊഴപ്പമുണ്ടെങ്കിലും എന്നെ വിളിക്കണം…!!”” യാമി അതും പറഞ്ഞു ഫോൺ cut ചെയ്യ്തു…

••••••••••••••••••••••

ദീപം ദീപം ദീപം… 😂😂 ഒന്നുല്ല പേടിച്ചിട്ട് കോഫി തുളുമ്പാതെ ഋഷിയുടെ മുറിയിലേക്ക് പോകുന്ന അവ്നിയുടെ അവസ്ഥ ആണ്….

വെച്ച് വെച്ചവൾ അവന്റെ മുറിയിലേക്കെത്തി… കോഫി എന്ന് പറയാൻ അവൾക്ക് ശബ്ദം ഉയരുന്നുണ്ടായിരുന്നില്ല… അവൾ കോഫി അവനു നേരെ നീട്ടി…

തല വേദനിച്ചിട്ട് കുമ്പിട്ടു bed റെസ്റ്റിൽ ചാരി ഇരിക്കുവായിരുന്നു അവൻ… മുന്നിലേക്ക് ഡിസ്കോ ഡാൻസ് കളിച്ചുകൊണ്ട് ചായ കപ്പ്‌ പ്രത്യക്ഷപെട്ടതും അവൻ ഇതെന്ത് തേങ്ങ എന്ന രീതിയിൽ കണ്ണ് മിഴിച്ചു നോക്കി… 

ചായ കപ്പ് പിടിച്ചിരിക്കുന്ന കൈകളിലൂടെ അവന്റെ കണ്ണുകളുടെ സഞ്ചാരം ചെന്ന് നിന്നത് അവനിയുടെ മുഖത്തായിരുന്നു…
വിചരംഭിച്ചുപോയി അവൻ… തനിക്ക് പേടിയില്ലെന്ന് കാണിക്കാൻ രണ്ട് കണ്ണും ഉരുട്ടി ഒരു മുഖഭാവവും ഇല്ലാതെ കാറ്റ് പിടിച്ചു നിക്കുന്ന അവ്നി…

അവൻ അവളുടെ മുഖത്തെക്കും വിറക്കുന്ന കൈകളിലേക്കും നോക്കി…

“”മ്മ്….!!”” അവ്നി അവനെ നോക്കി കോഫി എടുക്കെന്ന അർത്ഥത്തിൽ മൂളി…
അവൻ കോഫി വാങ്ങി….

“”ഡീ…!!”” അവൻ വിളിച്ചു…

“”എന്റെ അമ്മേ ഞാൻ ഒന്നും ചെയ്തില്ല…!!”” ഹാർട്ടാറ്റക്ക് വരാൻ തയ്യാറെടുത്തു നിക്കുന്ന അവളുടെ നെഞ്ചിൽ കൈവെച്ചവൾ അവനെ നോക്കി…

‘”‘നിന്റെ പേരെന്തായിരുന്നു…?? “”

“”അവ്നി…!!”” അവൾ വിറച്ചുകൊണ്ട് പറഞ്ഞു..

“”അവനോ…?? ഏതവന്…?? “”

“”യവനിക…!!”” പറഞ്ഞിട്ടവൾ ഒറ്റ ഓട്ടമായിരുന്നു…

“”ഓ… ഇവനിക…!!”” അവനാ കോഫി കുടിച്ചു…

കഴിഞ്ഞ തവണ വീട്ടിൽ നിന്ന് പോകാനിറങ്ങിയപ്പോ മുത്തശ്ശൻ ഒന്ന് തടഞ്ഞു… താൻ നല്ല അസ്സലായി വഴക്കിട്ടിട്ടാണ് ഇവിടുന്ന് ഇറങ്ങിപ്പോയത്… അപ്പോതൊട്ടാണ് രുക്കുവും തന്നെ പേടിച്ചു തുടങ്ങിയത്…

ഇവക്ക് തന്നെ പണ്ടേ പേടിയാണ്… ഇവയുടെ അമ്മ അവൾക്ക് ചോറ് കൊടുക്കുന്നത് വരെ എന്റെ പേര് പറഞ്ഞാണ്…!! അവനോരോന്ന് ആലോച്ചു ചായ കുടിച്ചു….

•••••••••••••••••••💕

കല്ലു പതിയെ എഴുന്നേറ്റ് വന്നതും മണി ഏഴയിട്ടുണ്ടായിരുന്നു… ഓഫീസിൽ പോയതിന്റെ ക്ഷീണം കൊണ്ടാണ് അത്ര വൈകിയത്…

അടുത്തെങ്ങും രുദിയെ കാണാതെ വന്നപ്പോൾ മനസിലായി അവൻ ഓഫീസിൽ പോയെന്ന്… ഇന്ന് ശെനിയാഴ്ച ആണ്… ശെനിയും ഞ്യായറും കല്ലു ഓഫീസിൽ പോകാറില്ല… പിള്ളേരുടെ കൂടെ ആവും…!! കല്ലു വന്നേ പിന്നെ യെദുവും പോകാറില്ല…!! അവൾ എഴുന്നേറ്റിരുന്നു…!!

“”ശോ… ഹോട്ട്സ്പോട്ടിനു വേണ്ടി ഉമ്മ കൊടുത്തിട്ട്… ഞാൻ ഉറങ്ങി കളഞ്ഞല്ലോ… ഇനി കിട്ടണെങ്കിൽ ഇനിയും കൊടുക്കണോ….!!”” അവൾ എഴുന്നേറ്റ് ഫോൺ കയ്യിലെടുത്തു…

ഓൺ ആക്കി ലോക്ക് മാറ്റിയതും ദാ കിടക്കുന്നു pubg ഹോം പേജിൽ… അവൾ വേഗം net ഇന്റെ use നോക്കി… ഇല്ല net തീർന്നിട്ടില്ല.. അപ്പൊ ഇതാരോ വൈഫൈയിൽ കെറ്റിയതാ… അല്ല എന്റെ ഇന്ദ്രേട്ടൻ കെറ്റിതന്നതാ…!! അവൾ സന്തോഷത്തോടെ മനസ്സിൽ ഓർത്തു…!!

പിന്നെ യദുവും അവ്നിയും കിടക്കുന്ന മുറിയിലേക്ക് ഒരു ഒറ്റമായിരുന്നു… അവിടെ ചെന്നപ്പോ അവ്നി ഇല്ല…

“”അവ്നിയും രുക്കുവും എവിടെ…?? “”

“”രുക്കു അവളുടെ മുറിയില… അവ്നി ഋഷിയേട്ടനെ പേടിച് അവളുടെ അമ്മയുടെ മുറിയിലും…!!”” അവൾ യദുവിന്റെ അടുത്തേക്ക് വന്നു…

“”യദുവേട്ട ദെ നോക്ക് ഇന്ദ്രേട്ടൻ എനിക്ക് pubg കേറ്റിതന്നു…!!!”‘

“”ഹാ… 🥱 വലിയ കാര്യമായിപ്പോയി….!!”” അവൻ കൊട്ട് വാ ഇട്ട് പറഞ്ഞു…

“”നീ ഇത് ഇന്നലെ ഇവിടുന്ന് എടുത്ത് ഓടുന്നതിനു മുൻപ് എന്നോട് പറഞ്ഞെങ്കിൽ ഞാൻ ഇവിടുത്തെ വൈഫൈയിൽ കേറ്റി തന്നേനെ…!!”” അത്‌ കേട്ട് അവളൊന്ന് ഞെട്ടി…

“”അങ്ങനെ ഒരു സാധനം ഉണ്ടായിരുന്നല്ലേ…!!””

“”ഹാ ഉണ്ടായിരുന്നു…!! Password Arambhikkalamada ആ ‘ഡാ ‘ യുടെ അവസാനം രണ്ട് ‘a’ ഉണ്ട്…!!””

“”ദൈവമേ ഒരു ഉമ്മ വേസ്റ്റ് ആയെല്ലോ…!!””  അവൾ മനസിലോർത്തു…

“”ബാ നമ്മക്ക് പോയി അവരെ വിളിച്ചുകൊണ്ടു വരാം…!!”” യദു കട്ടിലിൽ നിന്ന് ഇറങ്ങി…

“”കല്ലു നീ പോയി അവ്നിയെ കൂട്ടിക്കൊണ്ട് വാ ഞാൻ പോയി രുക്കുനെ വിളിച്ചോണ്ട് വരാം…”” കല്ലു തലയിട്ടികൊണ്ട് അവ്നിയെ വിളിക്കാൻ പോയി…

യദു ഒരു കള്ള ചിരിയോടെ രുക്കുന്റെ റൂമിലോട്ട് പോയി… ആളെക്കാളും വലിയ കംഫോർട്ടും പുതച് ഒരു തലയിണയും കെട്ടിപിടിച്ചു കമിഴ്ന്നു കിടക്കുവാണ് രുക്കു…!!

യദു മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് കൊണ്ട് അവളെ ആകെ ഒന്ന് നോക്കി… പിന്നെ ഉചിയിൽ കെട്ടിയ മുടി അവൻ മെല്ലെ അഴിച്ചു… ആ soft ആയിട്ടുള്ള മുടിയിഴകൾ അവളുടെ മുഖത്തേക്ക് വീണു…

അവൻ അവന്റെ വിരലുകൾ കൊണ്ട് ആ മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് വെച്ചു… പിന്നെ ആ ഉണ്ട കവിളിൽ ഒന്ന് കുത്തി… അവൾ മെല്ലെ കണ്ണ് തുറന്നു… കൈ മാറ്റികൊണ്ട് അവനൊന്ന് ഇളിച്ചു കാണിച്ചു…

“”ശല്യം ചെയ്യാതെ പോ യദു… എനിക്ക് ഒറക്കം വരുന്നു…!!”” അവൾ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവന്റെ മുഖം പിടിച്ചു തള്ളി…

“”ഇല്ല….!!”” അവൻ അവളുടെ ദേഹത്തു പിടിച്ചു കുത്താൻ തുടങ്ങി…

“”പോടാ… വിട്…!!”” അവൾ ഉറക്ക പിച്ചിൽ പുലമ്പിക്കൊണ്ടിരുന്നു… ഒടുക്കം ചെക്കന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ അവന്റെ നെഞ്ചുകൂട് നോക്കി ഒരു ചവിട്ടും കൂടി കൊടുത്തു…

_______

അവ്നിയെ അന്വേഷിച്ചു പോകുവായിരുന്നു കല്ലു… അപ്പോഴാണ് എതിരെ വരുന്ന ഋഷിയെ കണ്ടത്…

“”ഋഷി ചേട്ടാ അവ്നിയെ കണ്ടോ…!!””  ചായ കപ്പ് തിരിച്ചു കൊണ്ട് വെക്കാൻ വന്നതാണ് അവൻ…

“”നിങ്ങള്ളുടെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നെല്ലോ…!!”” അവൻ പറഞ്ഞു…

“”അയ്യോ ആണോ…!!”” എന്നുംപറഞ്ഞവൾ രുക്കുവിന്റെ റൂമിലേക്കോടി…

“”ഈ കുടുംബത്തിൽ എന്നെ പേടി ഇല്ലാത്ത ഒരേ ഒരുത്തി ഇവളായിരിക്കും… ഇവൾക്ക് എന്റെ ശബ്ദം കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ ആവോ…!!”” അവൻ ചിന്തിച്ചുകൊണ്ട് മുന്നോട്ട് നടന്നു… അപ്പോഴാണ് രുക്കുവിന്റെ മുറിയിൽ നിന്ന് ഒച്ചയും ബഹളവും കേട്ടത്…

അവൻ അങ്ങോട്ട് നടന്നു…!! നോക്കുമ്പോ രുക്കുവും യദുവും മുട്ടൻ ഇടി… രുക്കു അവന്റെ മുഖത്ത് കാല് വെച്ച് ചവിട്ടുന്നൊക്കെ ഉണ്ട്… രുക്കുവിന്റെയും യദുവിന്റെയും അമ്മമാർ അവരെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ട്…

“”ഡാ….!!”” കർണപൂടത്തെ തകർത്തുക്കൊണ്ട് ഋഷിയുടെ അലർച്ച ഉയർന്നതും രണ്ടുപേരും ഞെട്ടി കട്ടിലിൽ നിന്ന് ഒറ്റ വീച്ചയിരുന്നു…

“”Good മോർണിംഗ് ഏട്ടാ… അമ്മേ ചോറായില്ലേ…?? “” യദു പരിസരഭോതം ഇല്ലാതെ എന്തോ ചോദിച്ചു… ഋഷിയുടെ കടുപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ അവൻ കട്ടിലിൽ നിന്ന് കംഫർട്ട് വലിച്ചു പൊതച്ചുമൂടി…

രുക്കു സ്വബോതം വീണ്ടെടുത് ബാത്‌റൂമിലേക്ക് ഓടി…!! ഒന്ന് കടുപ്പത്തിൽ മൂളിക്കൊണ്ട് ഋഷി തിരിച്ചു നടന്നു…!!

•••••••••••••••••🔥

“”May i come in sir….!!”” ശബ്ദം കേട്ട് രുദി ഫൈലിൽ നിന്ന് മുഖം ഉയർത്തി… വന്ന ആളെ കണ്ട് അവന്റെ ചുണ്ടുകൾ വിരിഞ്ഞു…

“”ഹാ ജിത്തു എത്തിയോ…!! വാടാ…!!”” രുദിയുടെ ഫ്രണ്ട് ജിതേഷ് ആണ്…!! (ഓർക്കുന്നില്ലേ കഥയുടെ തുടക്കം ) ജിത്തു വന്ന് രുദിയുടെ മുന്നിൽ ഇരുന്നു…

“”ഫയൽ ഒക്കെ എവിടെടാ…!!”” രുദി ചോദിച്ചു.. ജിത്തു അവനു ഫയൽ നീട്ടി…

””എടാ ഇതൊക്കെ വേണോ…!!””

“”ഏതൊക്കെ…?? നീ എന്താ സർക്കാർ ജോലിക്കെ പോകുവള്ളോ…?? “” ജിതേഷ് ചോദിച്ചതും രുദി കളിയാക്കി പറഞ്ഞു…

“”അങ്ങിനെ അല്ലടാ…!! ശെരി നീ ഒപ്പിട്ട് താ ഇന്ന് തൊട്ട് ഞാൻ ജോലിക്ക് കേറിക്കോളാം…!! പൊരെ…??”” ജിതേഷ് പറഞ്ഞതും രുദി ഒന്ന് ചിരിച്ചെന്ന് വരുത്തി…

“”മ്മ്… ശെരി അത്‌ പോട്ടെ… എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നെ…?? “” ജിതേഷ് രുദിയുടെ മുഖത്ത് ഒരു തെളിച്ചക്കുറവ് ശ്രദ്ധിച്ചിരുന്നു…

“”ഒന്നുല്ലടാ…!!””

“”Hey come on man… എത്ര നാളുകൊണ്ട് കാണുന്നതാണ് നിന്നെ…!!””

“”ഒന്നുല്ലടാ…””  രുദി നെറ്റി തടവി…!!

“”ഹ്മ്… എന്തേലും വെഷമം ഉണ്ടെങ്കിൽ കറങ്ങി തിരിഞ്ഞു ഉറപ്പായും നീ എന്നോട് തന്നെ പറയും ഞാൻ വെയ്റ്റ് ചെയ്യാം…!!”” അത്‌ കേട്ട് രുദി ഒന്ന് പുഞ്ചിരിച്ചു…

“”അപ്പൊ ശെരി ഞാൻ ഐശ്വര്യം ആയിട്ട് ജോലിക്ക് കേറട്ടെ…!”” രുദിക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തുകൊണ്ട് അവൻ ജോലിക്ക് കേറി… ജിതേഷിനു വിദ്യാഭ്യാസം ഉണ്ടെങ്കിലും സ്ഥിരമായ ജോലി ഇല്ലായിരുന്നു ഇപ്പൊ അത്‌ രുദി കാരണം ശെരിയായി…

______

ഉച്ചക്ക് എല്ലാരും ഭക്ഷണം കഴിക്കാനിരിക്കുവായിരുന്നു…!! രുദിയും ഋഷിയും ഒഴിച് എല്ലാരും ഉണ്ട് അവിടെ…!! മായ എല്ലാരേയും മാറി മാറി നോക്കി… 

“”അച്ഛ…!!”” ശങ്കരൻ കഴിക്കുന്നത് നിർത്തി അവരെ നോക്കി…

“”അച്ഛന്… മൂത്തമക്കളുടെ കാര്യത്തിൽ മാത്രേ ശ്രദ്ധ ഒള്ളോ..?? കല്യാണം കഴിഞ്ഞിട്ടും ഇവിടെ നിക്കുന്നത് കൊണ്ടാണോ… എന്റെയും എന്റെ മക്കളുടെയും കാര്യത്തിൽ ഒരു താല്പര്യവും ഇല്ലാതെ…!!””

“”ഇതെന്താ മായേ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം….!!””അയാൾ അനിഷ്ടത്തോടെ ചോദിച്ചു…

“”പിന്നെ രുദിയുടെ കല്യാണം കഴിഞ്ഞില്ലേ… യാമി ആണെങ്കിൽ കെട്ടുന്നില്ല എന്ന വാശിയിലും…

എനിക്കും ഉണ്ട് ഒരു മോൻ… ഋഷിക്ക് വയസ് 28 കഴിഞ്ഞു… ആർക്കേലും അവന്റെ കല്യാണം നടത്തണം എന്ന് ഒരു തോന്നൽ ഉണ്ടോ…

നമ്മൾ കൂട്ട് കുടുംബo അല്ലെ അപ്പോ ഞാൻ ഒറ്റക്ക് നടന്നാൽ മതിയോ എല്ലാത്തിനും…!!””  മായ എല്ലാരോടുമായി ചോദിച്ചു…

ഋഷിയുടെ കാര്യമായത് കൊണ്ട് തന്നെ വാനര പട ഒന്നും മിണ്ടിയില്ല… ആള് വേനൽ കാലത്തെ മഴ പോലെ ആണ്… എപ്പോ വരും എപ്പോ പോകും എന്ന് പറയാൻ പറ്റില്ല… ചിലപ്പോ ഒരു പേമാരി കണക്കെ ആവും വരല്… എന്തിനാ വഴിയേ കൂടി പോകുന്ന ഇടിവെട്ടൊക്കെ മുതുകത്തു വാങ്ങുന്നത്…!!

“”ഹ്മ്… നിന്റെ വിഷമം എനിക്ക് മനസിലാവും… പക്ഷെ ഒരുനേരത്തും വിട്ടിൽ നിക്കാത്ത ഒരു ഉത്തരവാദിത്വബോതവും ഇല്ലാത്ത അവനെ എങ്ങിനെ പിടിച്ചു കെട്ടിക്കും….!!””

“”അയ്യോ അങ്ങിനെ പറഞ്ഞൂടാ… എങ്ങനെ എങ്കിലും കെട്ടിച് വിടതിനെ… എന്നിട്ട് വേണം എനിക്ക് സമാധാനത്തോടെ ജീവിക്കാൻ…!!”” അവ്നി വായിൽ വിരൽ വെച്ചുകൊണ്ട് ടെൻഷനോടെ ഓർത്തു….

“”ഓഹ്… അപ്പൊ രുദിയോ…?? ഉത്തരവാദിത്വം കൂടിപ്പോയത്കൊണ്ടാവും അവന്റെ തീരുമാനത്തിന് എല്ലാരും കൂട്ട് നിന്നത്…!!””

“”ഹ്ഹ… അത്‌ ഞായം…!!”” (അവ്നിയുടെ മൈൻഡ് വോയിസ്‌) ഓർമവെച്ചിട്ട് ആദ്യമായിട്ടാവും അവൾ മായയെ സപ്പോർട്ട് ചെയ്യുന്നേ…

“”രുദിയുടെ കാര്യം എല്ലാർക്കും അറിയാവുന്നതല്ലേ… അവനെ ആർക്ക് തടുക്കാൻപറ്റും…!!”” ശങ്കരൻ പറഞ്ഞു…

“”അപ്പൊ രുദിയേട്ടനെ മുത്തശ്ശൻ വാശിപ്പിടിച്ചു തറവാട്ടിൽ നിന്ന് ഇങ്ങോട്ട് കൊണ്ട് വന്നതോ…?? മുത്തശ്ശൻ ശ്രമിച്ചാൽ രുദിയേട്ടനെ വരുതിക്ക് നിർത്തമായിരുന്നു…”” അവനി പറഞ്ഞതും മായയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു… ആദ്യമായിട്ടാണ് അവൾ മായക്ക് ഒരു ഉപകാരം ചെയ്യുന്നത്…

“”അവ്നി…!!”” വീണ അവളെ കടുപ്പിച്ചു വിളിച്ചു…

“”എന്തിനാ അവളോട് ദേഷ്യപെടുന്നത് അവൾ പറഞ്ഞത് ഞ്യായമല്ലേ… ഒരു പെണ്ണ് കെട്ടുമ്പോൾ അവനും ശെരിയാവും…

ഇനി ശെരിയായിട്ട് പെണ്ണ് കെട്ടിയാൽ മതി എന്നാണ് എങ്കിൽ അവന് cs ഗ്രൂപ്പിൽ ഒരു share കൊടുക്ക്… പ്ലസ് two മാത്രം ഉള്ള ആ കൊച്ചിന് ജോലികൊടുക്കാം എങ്കിൽ… റാങ്കിൽ ഡിഗ്രി എടുത്ത എന്റെ മോനു ഷെറും കൊടുക്കാം…!!

ഒരു സ്ഥിരമായ ജോലിയൊക്കെ ആവുമ്പോ… അവനും ഒരിടത്തു തന്നെ കൂടിക്കോളും….!!”” മായ പറഞ്ഞു…

“”ഹ്ഹ്മ്… എന്നാൽ അങ്ങിനെ ആകട്ടെ…!!”” മായക്ക് സന്തോഷം ആയി… അവർക്കും ശെരിക്ക് അതായിരുന്നു വേണ്ടത് കമ്പനിയിൽ ഒരു ഷെയർ…

“”മോളെ അവ്നി മോള് ഈ തോരൻ എടുത്തില്ലല്ലോ… അമ്മായി വേളമ്പിത്തരം… “” മായ സന്തോഷത്തോടെ അവ്നിയിലേക്ക് തിരിഞ്ഞു… അവർ അവൾക്ക് വിളമ്പി കൊടുത്തു…

“”ഏഹ്…🙄 ഇതെന്ത് മറിമായം…😲 ഇത് എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ…??”” ദാമുവിൽ നിന്ന് സ്രാങ്കിലേക്ക് പ്രൊമോഷൻ വാങ്ങിയിരിക്കുകയാണ് അവ്നി…

“”മോള് കഴിക്ക്…!!”” മായ അവളുടെ തലയിൽ തലോടി…

“”കൊള്ളാല്ലോ കളി…!!””  അവള് സലിം കുമാർ സ്റ്റൈലിൽ കുത്തി കേറ്റാൻ തുടങ്ങി….

അവൾ അങ്ങിനെ പറഞ്ഞില്ലായിരുന്നു എങ്കിൽ മായ ഉത്തരം മുട്ടിയേനെ… അതാണ് ഈ സ്ലേഗം……!!

_____💕

എല്ലാം കഴിഞ്ഞു റൂമിൽ വന്ന യാമി ഫോൺ എടുത്ത് നോക്കി.. ജോണിന്റെ രണ്ട് മൂന്ന് missed calls ഉണ്ട്… ഒന്ന് ശങ്കിച്ചെങ്കിലും അവൾ തിരിച്ചു വിളിച്ചു…

📲””യാമി… ഞാൻ മഹിയെ പോയി കണ്ടിരുന്നു…!!”” കാൾ എടുത്ത പാടെ ജോൺ പറഞ്ഞു…

📲””എന്താ അവൻ പറഞ്ഞത്…!!”” യാമി ചോദിച്ചു…

📲””അവൻ…!! അവനു അറിയാം ആരാ അവനിട്ടു പണിഞ്ഞതെന്ന്… പക്ഷെ അവനത് പറയുന്നില്ല എന്ന് മാത്രമല്ല അതേപറ്റി നമ്മളോട് ഒന്നും അന്വേഷിക്കണ്ട എന്നും പറഞ്ഞു… പണിഞ്ഞവന്നിട്ടുള്ളത് അവൻ നേരിട്ട് കൊടുത്തോളം എന്ന്… പക്ഷെ ആ സിദ്ധാർഥ്വിനെ വെറുതെ വിടണ്ടെന്നും പറഞ്ഞു…!!””(ജോൺ 

📲”” എന്നാലും ആരായിരിക്കും ഇതിന് പിന്നിൽ….!!”” (യാമി

📲”” അതെന്തായാലും അവൻ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ… നമ്മക്ക് നമ്മടെ കാര്യം നോക്കാം…!!””(ജോൺ 

“”എന്താ….?? “”(യാമി 

“”ഈ…😁😁 അത്‌ പിന്നെ നമ്മുടെ പണി നോക്കാം എന്നാ പറഞ്ഞെ..!!””(ജോൺ 

“”മ്മ്…!!””(യാമി

“”യാമികൊച്ചേ….!”” ഫോൺ കാതിൽ നിന്ന് മാറ്റാൻ ഒരുങ്ങിയതും അവൻ വിളിച്ചു…

“”മ്മ്… 🙄??””

“”ഉമ്മ…… 😘!!””

“”ച്ചി… പോടാ പട്ടി…!!”” അവൾ ദേഷ്യത്തിൽ ഫോൺ cut ചെയ്യ്തു……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!