" "
Novel

സഖിയെ സ്നേഹിനിയെ..💞: ഭാഗം 34

[ad_1]

രചന: SoLoSouL (രാഗേന്ദു)

“”ഇനി മതി വിശ്വച്ഛൻ പൊക്കോ…!!”” അവൾ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു…

“”ഉറപ്പാണെ….!!”” അയാൾ ഒന്നുടെ ചോദിച്ചു…

“”ആ ന്നെ…!!”” അയാൾ തിരിഞ്ഞു നടന്നു…

അവൾ മുന്നോട്ട് നടന്നതും യാമിയുടെ മുറിയുടെ അടുത്ത് മെയിൻ ബാൽക്കണിയിലേക്ക് പോകാൻ ഒരു വഴിയുണ്ട്… അവിടെ എത്തിയതും ഏതോ ഒരു കൈ വന്ന് അവളെ ഇരുട്ടിലേക്ക് വലിച്ചുകൊണ്ട് പോയി….

“”ആഹ്…!!”” അവൾ ഒച്ചവെക്കാൻ തുടങ്ങിയതും ആ ബലിഷ്ടമായ കൈകളുടെ ഉടമ അവളെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചുകൊണ്ട് ഒരു കൈകൊണ്ട് വയപൊത്തി…

ബാൽക്കണി ഡോർ അടച്ചുകൊണ്ട് അവളെ അതിലേക്ക് ചാരി നിർത്തുമ്പോൾ അരണ്ട വെട്ടത്തിൽ ആ ആളുടെ മുഖം അവൾ കണ്ടിരുന്നു…

“”ഋഷിയേട്ടൻ…!!”” അകാരണമായ ഭയം അവളെ കീഴ്പ്പെടുത്തുന്നതിനോടൊപ്പം അവളുടെ ദേഹവും കുഴഞ്ഞുപോയി…

•••••••••••••••••••••••••

ആ ഫ്ലാറ്റിന്റെ ഉയർന്ന നിലയിലെ ബാൽക്കോണിയിൽ നിന്ന് ഇരുട്ട് വീണ നഗരത്തിലെ കാഴ്ചകൾ തെരുവ് വിളക്കിന്റെ അകമ്പടിയോടെ കാണുമ്പോൾ അത്രനാളും അനുഭവിക്കാത്ത ശാന്തതയായിരുന്നു അവൾക്കുള്ളിൽ…

ഓർമ്മ വെച്ചിട്ട് ഇത്രയും ശാന്തമായി തനിരുന്നിട്ടുള്ളത് ഇന്നാണ്… ഓർമ്മവെച്ചിട്ട് അച്ഛനെ പേടിക്കാതെ തള്ളിനീക്കിയ നാളുകൾ ഇല്ല… വല്ലപ്പോഴുമേ വീട്ടിൽ വരും മറ്റു നാളുകൾ എവിടെയാണെന്ന് ആർക്കും അറിയില്ല… വന്നാലോ കള്ളുകുടിയും കഞ്ചാവും ഉപദ്രവവും…

പലപ്പോഴും സ്വന്തം അമ്മയെ അയാൾ റേപ്പ് ചെയ്യുന്നത് കണ്ണുപൊത്തി നിസ്സഹായായി നോക്കിൻനിക്കേണ്ടി വന്നിട്ടുണ്ട്… പലപ്പോഴും ആ കഴുകൻ കണ്ണുകളുടെ നോട്ടം എനിക്ക് നേരെയും തിരിഞ്ഞിട്ടുണ്ട്…

ദിയ മോൾ ഉണ്ടായതിന് ശേഷം അത്‌ അയാളുടെ അല്ലെന്ന് പറഞ്ഞു അമ്മയെ കൊറേ ഉപദ്രവിച്ചു… ഈ ഭൂമിയിൽ ജനിക്കേണ്ടതായിരുന്നില്ല എന്റെ ദിയമോൾ…

പലപ്പോഴായി അയാളുടെ തൊടലും പിടിക്കലും എനിക്ക് നേരെയും നീണ്ടു… അതെ ഹേമയുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ അത്‌ ആ വൃത്തികെട്ടവൻ തന്നെ ആയിരുന്നു…

ഒടുക്കം ഇത്തിരിയിയല്ലാത്ത എന്റെ കുഞ്ഞിനെ കൂടി അയാൾ തോട്ടപ്പോൾ എനിക്ക് പൊള്ളി… കൊല്ലാൻ മാത്രം ധൈര്യം എനിക്കുള്ളിൽ ഉണ്ടായിരുന്നു… എന്നാൽ അമ്മ ആ ദൗത്യം ഏറ്റെടുത്തോളം എന്ന് പറഞ്ഞതും പിന്നെ ഒന്നും നോക്കാതെ ദിയമോളുമായി ആ വീട്ടിൽ നിന്ന് ഇറങ്ങി…

അവളെ കൊണ്ട് പോയി ഒരു അനാഥാലയത്തിൽ ഏൽപ്പിച്ചു… പ്രായപൂർത്തി ആയതിനാൽ തനിക്ക് അവിടെ നിൽക്കുന്നതിൽ വിലക്കുണ്ടായിരുന്നു… അവിടുന്ന് ഇറങ്ങിയ എന്റെ കാലടികൾ വന്ന് നിന്നത് മല്ലികയുടെ മണിമാളികയിലാണ്….

നാണവും വിഗാരവും അലങ്കാരങ്ങളും രാത്രിക്ക് വിട്ട് കൊടുക്കുന്ന ആ ലാസ്യമാരുടെ കേന്ദ്രത്തിൽ…വർഷം കൊറേ ആയി ഇരുട്ടിനെ പ്രണയിച്ചു വരുന്നവർക്ക് പായിവിരിക്കാൻ തുടങ്ങിയിട്ട്… ഭാഗ്യം എന്തെന്നാൽ കൂട്ടത്തിൽ ചെറുപ്പം താൻ ആയതിനാൽ തന്റെ വിലയും ഡിമാൻറ്റും ഇരട്ടി ആയിരുന്നു… അതിനാൽ അധികമാരും തന്നെ പ്രാപിച്ചിട്ടില്ല…

വന്നാൽ തന്നെ തനിക്ക് ഒടുക്കത്തെ health സെക്യൂരിറ്റി ആണ്…. ഇല്ലേൽ ഇപ്പൊ വല്ല ക്യാൻസറോ എയ്ഡ്സോ വന്ന് തീർന്നിട്ടുണ്ടാവും…

അതൊക്കെ കണ്ട് അസൂയയോടെ കൂടെ ഉള്ളവർ പറഞ്ഞിട്ടുണ്ട്…” നീ ഇതൊന്നും കണ്ട് സന്തോഷിക്കണ്ട… ഞങ്ങൾ വന്ന ഇടക്ക് ഇങ്ങനെ ഒക്കെ ആയിരുന്നു… ഇത്തിരി പ്രായം കൂടിയാൽ തീരും ഇതൊക്കെ…”” എന്ന്…  

രണ്ട് വർഷം മുന്നേ ആണ് ദിയമോൾക്ക് വയ്യാതാവുന്നത്… കണ്ണിന് കാഴിച്ച മുങ്ങുന്നത് പോലെ… അതിന്റെ ഓപറേഷന് വേണ്ടി കാശിനു അലയുവായിരുന്നു താൻ…

എല്ലാം ഓർക്കേ കണ്ണൊന്നു നിറഞ്ഞെങ്കിലും ഇന്ന് ഇതാ എന്തെന്നില്ലാത്ത ശാന്തത ആണ്… എനിക്കുള്ളിൽ കരയെ മുത്തുന്ന തിരമാലകൾ വളരെ ശാന്തമായി ആണ് അലയടിക്കുന്നത് അവളോർത്തു…

പെട്ടെന്ന് മനസിലേക്ക് മറ്റെന്തോ കടന്നു വന്നു… അമ്മയുടെ മരണം പത്ര വാർത്തയിലൂടെ അറിഞ്ഞു… അയാൾ കൊന്നതാ എന്നിട്ടായാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു സുഗിച്ചു… വിടില്ല ഞാൻ…

ദിയ മോൾക്ക് സുഖം ആവണം എന്നിട്ട് അയാളെ തീർക്കണം… പിന്നെ ആർക്കും ശല്യമാവാതെ അങ്ങ് പോണം ദൂരെ ദൂരെ…. അമ്മേടെ അടുത്തേക്ക്… അവൾ കണ്ണുകൾ അടച്ചു പെട്ടെന്നാരോ കാളിങ് ബെൽ അടിച്ചതും അവൾ ഞെട്ടി… മുഖം ഒന്ന് തുടച്ചിട്ട് അവൾ വാതിൽ തുറന്നു…

“”നീ വല്ലതും കഴിച്ചോ…?? “”വന്നപാടെ ഡോർ തുറന്ന ഹേമയോടായി അവൻ ചോദിച്ചു… അന്ന് രാത്രി
ഏറെ വൈകിയാണ് സിദ്ധു വീട്ടിലേക്കെത്തിയത്…

“”ഇല്ല…!!”” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

“”അതെന്താ… എന്നെ കാത്ത് നിക്കാൻ നീ എന്താ എന്റെ ഭാര്യയോ…?? ഭക്ഷണം എടുത്ത് വെക്ക്…!!”” അവനതും പറഞ്ഞ് fresh ആവാൻ കേറി…

“”തന്റെ ഭാര്യയോട് പറ…!!”” ശബ്ദം കുറച്ചു പറയുകയാ നിവർത്തിയൊള്ളു… അവൾ പോയി ആഹാരം എടുത്തു വെച്ചു…

“”നിന്റെ അനിയത്തി എത്ര ദിവസമായി ആ ഹോസ്പിറ്റലിൽ….!!”” അവൻ കഴിക്കുന്നതിനിടക്ക് ചോദിച്ചു…

“”രണ്ട് വർഷം…!!”” സത്യത്തിൽ അവനു അതൊരു പുതിയ അറിവായിരുന്നു….

“” രണ്ട് വർഷമോ…?? നിനക്ക് common sense ഇല്ലേ…?? രണ്ട് വർഷമൊക്കെ അവിടെ നിർത്താനുള്ള കാരണം…??””

“”അത്‌ അവൾക്ക് കണ്ണിന് കാഴിച്ച ശെരിയല്ലായിരുന്നു… അങ്ങിനെ അവിടെ കൊണ്ട് ചെന്നപ്പോൾ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു…

അതിന് മുൻപ് ട്രീറ്റ്മെന്റ് വേണം എന്നും…!! രണ്ട് വർഷം തുടർച്ചയായ ട്രീറ്റ്‌മെന്റ് ഇപ്പൊ ഓപ്പറേഷൻ അടുക്കാറായി ചിലവും കൂടി….””
അവൾ പറഞ്ഞവസാനിപ്പിച്ചു…

“”രണ്ട് വർഷം… ആ കൊച്ചിന്റെ ശരീരത്തിൽ നിന്ന് എന്തൊക്കെ കാണാതെ പോയിട്ടുണ്ടെന്ന് ആര് കണ്ടു…!!”” അവൻ മനസ്സിൽ പറഞ്ഞു…

“”എന്നാൽ പൊക്കോ…!!”” അവൻ അവളെ നോക്കി പറഞ്ഞു…

“”എങ്ങോട്ട്…!!””

“”ഹ്ഹാ… കഴിച്ചു കഴിഞ്ഞെങ്കിൽ നിന്റെ മുറിലോട്ട് പൊടി…!! വേണെങ്കിൽ എന്റെ മുറിയിലോട്ട് പൊക്കോ കൊറച്ചു കഴിയുമ്പോ ഞാൻ വരാം…”” അവൻ കണ്ണടിച്ചു പറഞ്ഞുകൊണ്ട് പ്ലേറ്റുമായി പോയി…

“”എന്റെ മഹാദേവ കണ്ട്രോള് തരണേ അല്ലേൽ… എന്റെ തന്തയെ കൊല്ലും മുൻപ് ഞാൻ ഇങ്ങേരെ കൊല്ലും…!!”” അവൾ അവനോടുള്ള ദേഷ്യം ഭക്ഷണം കുഴച്ചു തീർത്തു…

“”ശൂ ശൂ…!!”” അവൻ റൂമിൽ കേറി വാതിലടക്കാൻ നേരം അവളെ നോക്കി വിളിച്ചു…!!

“”വരുന്നോ…!!”” കാറ്റിന്റെ ശബ്ദത്തിൽ അവൻ അവളോട് ചോദിച്ചു… അവൾ ദേഷ്യത്തിൽ ശ്വാസം ആഞ്ഞു വലിച്ചു വിട്ടുകൊണ്ടിരുന്നു…

“”ഓ… ഒരു പരിചരവുമില്ലാത്തപോലെ…!!”” അവൻ അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് വാതിലടച്ചു… ഹേമ തലക്ക് കൈകൊടുത്തു…

കഴിഞ്ഞ ദിവസം യാമി വിളിച്ചു പറഞ്ഞിരുന്നു അവനോട് ഒന്നും തിരക്കണ്ട എന്ന്… അത്‌ കൊണ്ട് അവൾ അതിനു മുതിർന്നില്ല…

കേസ് തീരുംവരെ ഇവിടെ നിക്കാം തീർന്നാൽ എങ്ങോട്ട് പോകും… അത്‌ മാത്രമല്ല യാമിയുടെ കൂടെ കൂടി ഈ കേസിൽ ഞാൻ അവർക്ക് എതിരാണെന്നറിഞ്ഞാൽ ഇയാൾ എന്നെ വെറുതെ വിടുമോ…!! പ്രതി ദിനം അവളുടെ ചിന്തഭാരം കൂടുകയായിരുന്നു…

_______

സിദ്ധു അകത്ത് ഒരു വക്കീലുമായി സംസാരിക്കുകയായിരുന്നു… ഏതാനും ദിവസങ്ങളെ ഒള്ളു മഹിയുടെ കേസിൽ… ഒന്ന് ഈ കേസിൽ അകത്ത് കേടക്കേണ്ടി വരരുത് രണ്ട് ജോലി പോകരുത്…!! അത്‌ കഴിഞ്ഞവൻ മറ്റൊരാളെ കൂടി വിളിച്ചു…

“”ചെറിയച്ഛ…!! നമ്മളെ ഒന്നും മറന്നിട്ടില്ലല്ലോല്ലേ…?? “” അവൻ കളിയോടെ ചോദിച്ചു…

“”ഒന്ന് പോടാ ചെറുക്കാ… നിന്നെയൊക്കെ നിക്കറിട്ട് നടക്കുന്ന പ്രായത്തിൽ കൊറേ എടുത്തോണ്ട് നടന്നിട്ടുണ്ട് ഞാൻ…!!”” അത്‌ കേട്ട് അവൻ ചിരിച്ചു…

“”ചെറിയച്ഛ എനിക്കൊരാവിശ്യം ഉണ്ട്…!!””

“”എന്താടാ….!!””

“”കൊറച്ചു ചിലവും റിസ്ക്കും ഉള്ള പരിപാടി ആണ്…!!””

“”നീ പറയാഡാ…!!””

“”* JEEVANA HOSPITAL *  അവിടുന്ന് ഒരാളെ പൊക്കണം…!!””

“”ആരെ…??  ഡോക്ടറെയോ നഴ്സിനെയോ…””

“”ഒരു ഡോക്ടറെ… പിന്നെ രണ്ടും അല്ലാതെ ഒരു പേഷന്റിനെ…!! ദിയ nd dr. സത്യമൂർത്തി….”” അവൻ കൊറച്ചൂടെ വിശദമായി കാര്യങ്ങൾ പറഞ്ഞു..

“”ഞാൻ ഏറ്റു…!!”” അയാൾ അതും പറഞ്ഞ് ഫോൺ cut ചെയ്യ്തു… അവനും പോയി കിടന്നു…

രാത്രി എന്തോ അസ്വസ്ഥത തോന്നി വെള്ളം കുടിക്കാൻ എഴുന്നേറ്റാതാണ് സിദ്ധു… അടുക്കളയിലോട്ട് പോകുമ്പോൾ അതാ അവിടെ ബാൽക്കണിയിൽ ഒരു ഹേമ… അവൻ വെള്ളം കുടിച്ച് തിരിച്ചു വന്നപ്പോഴും അവൾ ബാൽക്കണിയിലെ ബീൻബാഗിൽ ഇരിക്കുന്നുണ്ട്…

“”എന്താടി… ഒരുത്തന്റെ ചൂടില്ലാതെ നിനക്ക് ഒറക്കം വരില്ലേ… അതാണോ ഈ ഇരിപ്പ്…!!”” അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
"
"