" "
Novel

സഖിയെ സ്നേഹിനിയെ..💞: ഭാഗം 47

[ad_1]

രചന: SoLoSouL (രാഗേന്ദു)

കുളികഴിഞ്ഞൊരു കാവി മുണ്ടും വെള്ള സ്ലീവ് ലെസ്സ് ബനിയനും ഇട്ട് മുഖവും തുടച്ചുകൊണ്ട് വരുവായിരുന്നു രുദി…

“”ആ…ചെകുത്താനെ… ഇങ്ങ് വന്നേ…!!”” അവനെ കണ്ടതും അവൾ  വിളിച്ചു…

“”ഓഹ്… ഇന്ന് എന്താ പൊട്ടത്തരം ചോദിക്കാൻ വിളിക്കുവാണോ എന്തോ…!!””അവൻ കട്ടിലിൽ
വന്നിരുന്നു…

“”എന്താ കുഞ്ഞേ…!!”” അവൻ ദയനീയതയോടെ ചോദിച്ചു…

“” അല്ല ഈ വിധു പ്രധാബും മധുച്ചേട്ടനും ചന്ദ്രനിൽ പോയിട്ട് തേൻ… അത്‌ പിന്നെ “”

“”എന്ത്‌ തേങ്ങ ആണെന്ന്…?? “” അവന്റെ കണ്ണ് തള്ളി പോയി..

“”അല്ല ഈ വിധു പ്രധാബിന്റെ പാട്ടൊക്കെ അടിപൊളി ആണെന്ന് പറയുവായിരുന്നു…!!”” അവൾ വേഗം കിടന്നു…

പെട്ടെന്നാണ് അവളുടെ ഇടുപ്പിലൂടെ അവന്റെ കൈ ഇഴഞ്ഞത്… കല്ലു ഞെട്ടി വിറച്ചു തിരിഞ്ഞു നോക്കുമുന്നേ അവന്റെ ചുടുനിശ്വാസം കാതിലടിച്ചു…

“”എന്താ എന്റെ തുമ്പികുട്ടീടെ പ്രശനം…!!””

“”അ.. അത്‌ ഞാ അല്ല രുക്കുവാ എന്നോട് ഓരോ സംശയങ്ങൾ ചോദിച്ചു വന്നത്.. അപ്പൊ എനിക്കും കൺഫ്യൂഷൻ ആയി…!!””

“”ആ പിള്ളേരുടെ കൂടെ കൂടി ഇതിന്റെ തലക്ക് ഓളമായി എന്നാ തോന്നുന്നേ…!!”” അവൻ വിചാരിച്ചു…

“”ഇന്ദ്രേട്ടാ ഞാൻ ഇന്നലെ പറഞ്ഞ കാര്യം എന്തായി…?? “” അവൾ കുറച്ചു മടിയോടെ ചോദിച്ചു…

“”എന്താ കാര്യം…!!””

“”അതില്ലേ… നമ്മുടെ ഇല്ലേ.. ഹണിമൂണില്ലേ… രുക്കു ഇല്ലേ…?? “”

“”അടുത്ത ആഴ്ച കൊണ്ട് കമ്പനിയിലെ ഇമ്പോര്ടന്റ്റ്‌ വർക്ക്‌ തീരും പുതിയതായി ഒന്നും ഇത് വരെ വന്നിട്ടില്ല… So അടുത്ത ആഴിച്ച നമ്മുക്ക് കശ്മീരിൽ പോകാം…!!””

“”ശെരിക്കും…!!”” ഒരലർച്ചയോടെ കല്ലു ചാടി എഴുന്നേറ്റു…

“”ഓഹ്… ശെരിക്കും…!!””

“”അപ്പൊ ഒരുപാട് പ്ലാൻ ചെയ്യാനുണ്ട് ഞാൻ പോയി അവരെ കൂട്ടിക്കൊണ്ട് വരാം…!!”” പറയലും പോകലും വനരപട അകത്തേക്ക് കേറിവന്നതും മിന്നൽ വേഗത്തിൽ ആയിരുന്നു…

എല്ലാരും കട്ടിലിൽ ഓരോ ഇടത്തായി സ്ഥാനം പിടിച്ചു…

“”പറ രുദി ഏട്ടാ അപ്പൊ എങ്ങിനെ ഒക്കെയാണ് കാര്യങ്ങൾ…!!”” (രുക്കു 

“”നമുക്ക് നാളെ തന്നെ അർജന്റ് ആയിട്ട് കുറച്ചു ഷോപ്പിംഗിന് പോണം…!!”” (യദു

“” കശ്മീർ എന്നൊക്കെ പറയുമ്പോ അവിടെ താജ് മഹൽ ഒക്കെ ഉണ്ടാകും അല്ലെ…?? “” ( അവ്നി 

“”ഉണ്ടാവുമായിരിക്കും….!!””

ഓരോരുത്തർ ഓരോന്ന് പറയുന്നുണ്ടെങ്കിലും രുദി എല്ലാരേയും നോക്കി ഇരിക്കാണ്… എത്ര വർഷമായിക്കാണും ഇവരിൽ നിന്നൊക്കെ അകന്നിട്ട്…

ജനിച്ചിട്ട് ഈ പിള്ളേരോട് ഒന്ന് അടുത്ത് സംസാരിച്ചിട്ട് കൂടി ഉണ്ടാവില്ല… ഇപ്പൊ ഇവിടെ ഇങ്ങിനെ ഒന്നുണ്ടായിട്ടുണ്ടെങ്കിൽ അത്‌ അവന്റെ തുമ്പിക്കുട്ടി കാരണം ആണ്….

അവന്റെ മനസ്സ്
പോകുന്ന വഴി യാമിക്ക് മനസിലാവുന്നുണ്ടായിരുന്നു… യാമിയെ അവൻ നോക്കിയതും അവൾ അവനെ സമാധാനിപ്പിക്കാൻ എന്നോണം കണ്ണ് ചിമ്മി കാണിച്ചു…

“” എന്താ രുദിയേട്ടൻ ഒന്നും മിണ്ടാത്തെ…?? കല്ലുനോട് മാത്രേ ഇഷ്ട്ടൊള്ളു…??”” രുക്കു കണ്ണ് നിറച്ചാണ് അത്‌ ചോദിച്ചത്…
അത്‌ കേട്ട് അവന്റെ നെഞ്ചോന്ന് പിടച്ചു…

“”ഞാൻ… അങ്ങിനെ ഒന്നും ഇല്ല… Sorry മോളെ…!!”” അവൻ ആ മുഖം കൈയിലെടുത്തു സ്നേഹത്തോടെ നെറ്റിയിൽ ചുംബിച്ചു…

“”എന്തിനാ ഏട്ടാ sorry…!!”” അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു… അവൾ അവനെ ചുറ്റി പിടിച്ചു…

“”നമ്മളെന്നു ആർക്കും വേണ്ടാല്ല…!!”” യദു ആണ്… അവ്നി അതിന് തലയാട്ടി… രുദി അവർക്ക് നേരെ കൈ കാണിച്ചത് മാത്രം ഓർമ്മയുണ്ട് അവന്റെ മെത്തേക്ക് എല്ലാം കൂടെ ചാടി കേറി… പിന്നെ യാമി വന്ന് മാറ്റേണ്ടി വന്നു എല്ലാത്തിനേം…

പണ്ടത്തെ പിണക്കം ഒക്കെ ഒന്ന് മാറി എല്ലാരുമായും ഒന്നിച്ചാൽ രുദി മാത്രമല്ല എല്ലാരും സന്തോഷായിട്ട് ഇരിക്കും… കല്ലുന് തോന്നി… അതിന് രുദിയുടെ ലൈഫിൽ എന്താ നടന്നതെന്ന് അറിയണം… സത്യം അറിയണം…

“”എന്താ രുദി… പിള്ളേരെല്ലാം ഇപ്പൊ എന്തിനാ ഇങ്ങോട്ട് ഓടിയെ…??”” എല്ലാം ഒന്ന് തണുത്തപ്പോൾ യാമി ചോദിച്ചു…

“”അത്‌ പിന്നെ ഈ കാന്താരി പെണ്ണിന് എന്റേം കല്ലുന്റേം കൂടെ ഹണിമൂണിന് വരണം എന്ന്…!!”” രുക്കുന്റെ തലക്കിട്ടു ഒന്ന് കൊട്ടികൊണ്ട് രുദി പറഞ്ഞു യാമി അവളെ കണ്ണും മിഴിച്ചു നോക്കിയതും അവൾ രുദിയുടെ നെഞ്ചിലേക്ക് പതുങ്ങി…

“”അപ്പൊ ഞാൻ കരുതി ആ ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കാം എന്ന്… അടുത്താഴ്ച നമ്മൾ കശ്മീർ പോകുന്നു…!!”” അത്‌ കേട്ടതും എല്ലാരും കൈ അടിച്ചു pass ആക്കി…

“”നിനക്കെന്താ രുദി വട്ടാണോ…??'” (യാമി

“”നീയും പോരടി… നമുക്കെല്ലാർക്കും അടിച്ചുപൊളിച്ചിട്ട് വരാം…!!”” യാമിക്ക് അത്ഭുതമായിരുന്നു എത്ര നാളുകൾക്ക് ശേഷമാണ് അവൻ തന്നോടിങ്ങിനെ അടുത്ത് പെരുമാറുന്നത്… കല്യാണം ഉറപ്പിച്ചിരുന്നു എങ്കിലും തങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു….

“”രുദി… ഇവരെ ഒക്കെ കൂട്ടി ട്രിപ്പ് പോകുമ്പോൾ…!!”” യാമി ഒന്ന് മടിച്ചു…

“”നീ ഒന്ന് ആലോചിച്ചുനോക്കിയേ… മായ ചെറിയമ്മയുടെ മക്കളെ കൂട്ടിയില്ലെങ്കിൽ അതൊരു മോശം അല്ലെ…!!””

“”ഒന്നല്ല രണ്ട് മോശം… ചേച്ചിക്ക് ഇത് എന്താ ഈ ടൂർ കൊളമാക്കുമോ… ആ കോനിഷ്ട്ട് പിടിച്ച പിള്ളേർ ഒക്കെ വന്നാൽ എല്ലാം പൊളിയും…!!”” യദുനു അവരുടെ പേര് കേട്ടപ്പോഴേ mood പോയി…

“” യദു… ഇതൊക്കെ കൊറച്ചു കൂടുതലാ… എപ്പോഴും അവരെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് ശെരിയാണോ… അവരും ഈ കുടുംബത്തിൽ ഉള്ളതല്ലേ…?? “” (യാമി

“”ചേച്ചിടെ ഈ logic ആണ് നമ്മുക്കിടിയാൽ ഒതുങ്ങേണ്ട പലതും അവർ അറിയുന്നതും കൈയിട്ടിളക്കി കുളമാക്കുന്നതും…!!”” അവ്നി പറഞ്ഞു… ഋഷി വരുമോ എന്നുള്ള പേടി ആയിരുന്നു അവൾക്ക്…

“”അവരും നമ്മുടെ ഫാമിലി അല്ലെ… അവർക്ക് തെറ്റുപറ്റിയാൽ തിരുത്രണ്ടത് നമ്മളും… അവരും വരട്ടെ…!!”” കല്ലുവും പറഞ്ഞു…

“”നിങ്ങൾ ആരും വിഷമിക്കേണ്ട ഞാനും ഉണ്ടെല്ലോ കൂടെ… നമ്മുക്ക് നോക്കാം…എന്തെന്തായാലും ആവരും വരട്ടെ…””(രുദി 

“”പിന്നെ ഋഷിക്ക് ആവുമ്പോ ഈ ട്രിപ്പ് ഒക്കെ പോയി നല്ല ശീലമല്ലേ കാര്യങ്ങൾ അവനെ ഏൽപ്പിക്കാം…!!”” രുദി പറയുന്നത് കേട്ട് അവ്നിയുടെ ഉടലാകെ ഒന്ന് വിറച്ചു… 

“”നിങ്ങൾ ആരേലും പോയി ഋതിയെയും ഋതുനെയും വിളിച്ചോണ്ട് വാ…!! പിന്നെ അന്യരെ പോലെ ആവരുത്
അവരോട് സ്നേഹത്തോടെ സന്തോഷത്തോടെ പറയാണം…!!”” എല്ലാരും മുഖത്തോട് മുഖം നോക്കി…

“”തുമ്പികുട്ട്യേ…!!”” അവൻ വിളിച്ചതും അവൾ എന്തെന്നാ ഭാവത്തിൽ അവനെ നോക്കി…

“”എന്റെ തുമ്പിക്കുട്ടി പോയി വിളിച്ചിട്ട് വാ…!!””

“”ഞാനോ…!!””

“”ചെല്ലേടാ…!!”” അത്‌ കേട്ട് അവൾ അവരെ വിളിക്കാൻ പോയി…

“”ദെ എല്ലാരും അവരോട് മരിയതക്ക് സംസാരിച്ചോളണം കേട്ടെല്ലോ…!!”” യാമി 

•••••••••••••••💕

ഋതി ബെഡിൽ വെറുതെ ഇരിക്കുവാണ്… ഋതി ഉറങ്ങാത്തത് കൊണ്ട് കിച്ചേട്ടനെ വിളിക്കാൻ പറ്റാതെ ഋതി ഉറങ്ങുന്നത് നോക്കി താടിക്ക് കൈയും കൊടുത്തിരിക്കുവാണ് ഋതു…

“”ചേച്ചി…!!”” കല്ലുന്റെ വിളി ഋതു ആണ് കേട്ടത് വേദ മറ്റൊരു ലോകത്താണ്…

“” മ്മ്…?? “” ഋതു കുഞ്ഞ് ചോദ്യഭാവത്തിൽ മൂളി…

“”നിങ്ങളെ… ഇന്ദ്രേട്ടൻ അല്ല രുദിയേട്ടൻ വിളിക്കുന്നു…?? “”

“”എന്തിന്….?? “”(ഋതു

“”അതൊക്കെ പറയാം വാ ഈ ചേച്ചി എന്താ ഇങ്ങനെ ഇരിക്കണേ…!!”” കല്ലു വന്ന് ഋതിയെ തട്ടി വിളിച്ചു…

“”ചേച്ചി വാ പോവാം…!!”” ഋതി ഞെട്ടികൊണ്ട് നോക്കിയതും കല്ലുനെ കണ്ട് അവൾ അമ്പരന്നു…

“”വാ…!!”” (കല്ലു…

“” എങ്ങോട്ട്…?? “” വേദയും ഋതുവും ഒരുപോലെ ചോദിച്ചു…

“”കാശ്മീർക്ക് വാ പോവാം…!!””

“”നീ എന്തൊക്കെയാ ഈ പറയണേ…?? നിന്റെ തലക്ക് വല്ല അടികിട്ടിയോ…!!””

“”രുദിയേട്ടൻ വിളിക്കുന്നു നിങ്ങളെ നമ്മൾ എല്ലാരും കാശ്മീരിൽ പോകാൻ പോകുവാ…!!”” അവൾ അവരെ നോക്കി ചുണ്ട് കൂർപ്പിച്ചു…

“”ഒന്ന് വാ ചേച്ചി എല്ലാരും അവിടെ വെയിറ്റ് ചെയ്യുവാ…!!””

“”ഇന്ദ്രേട്ടാ ദെ അവർ വന്ന്…!!”” Room എത്തിയതും കല്ലു ഓടിച്ചെന്ന് രുദിയുടെ ഒരു വശത്തിരുന്നു.. മറ്റേവശത്തു രുദിയെ കെട്ടിപിടിച്ചു രുക്കുവും ഇരിപ്പുണ്ട്…

താൻ രുദിയേട്ടനരികിൽ ഇരിക്കാതിരിക്കാനാവും അതെന്ന് ഋതി ഊഹിച്ചു… കുഞ്ഞിലേ തന്റെ വളരെ കുഞ്ഞിലേ… സൂചിക്കുത്തുമ്പോലെ കുത്തിയിറക്കിയതാണ് രുദിയെന്ന മരുന്നിനെ തന്റെ അമ്മ…!!

മറ്റുള്ളവരോടുള്ള അകൽച്ച ഒരിക്കലും രുദിയേട്ടൻ മായയുടെ മക്കളോട് കാണിച്ചിട്ടില്ല… ഒന്ന് കാലിടറിയാൽ വിരൽത്തുമ്പ് തന്ന് കൂടെ ഉണ്ടാവും രുദിയേട്ടൻ ഋതിമോളെ എന്ന് വിളിച്ച്…

അത്കൊണ്ട് തന്നെ അമ്മ രുദിയെ സ്വന്തമാക്കണം എന്ന് പറഞ്ഞപ്പോൾ മറുതൊന്നും ചിന്തിക്കേണ്ടി വന്നില്ല…!! അത്‌ കൊണ്ട് തന്നെ കുഞ്ഞൊരു നഷ്ട്ട ബോധം ഉണ്ട് അവൾക്ക്…

ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല രുദിയേട്ടനാണ് രുക്കുനെ കുളത്തിൽ തള്ളി ഇട്ടതെന്ന്…ഇനി തന്റെ അമ്മ എങ്ങാൻ… ഏയ്യ് ഒരിക്കലും അല്ല.. അല്ലേൽ തന്നെ തന്റെ അമ്മ എന്തിനാ…!!

“”അവിടെ തന്നെ നിക്കാതെ ഇങ്ങോട്ട് വാ മക്കളെ..!!”” രുദിയുടെ ശബ്ദം ഋതിയുടെ ചിന്തകളുടെ ഇഴപൊട്ടിച്ചു…

അവൾ ഋതുവിന്റെ കൈയും പിടിച്ചു കാട്ടിലിനടുത്തേക്ക് നടന്നു… ഋതുവിന്റെ കൈയിൽ ഋതി മുറുക്കി പിടിച്ചിരിക്കുന്നത് എല്ലാരും വന്നപ്പോ തൊട്ട് ശ്രദ്ധിച്ചു…

””എന്റെ ഋതി അതിനെ ആരും പിടിച്ചോണ്ട് പോകില്ല… നീ ആക്കോച്ചിന്റെ കൈ വിട്…!!”” യാമി കളിയോടെ പറഞ്ഞു…

എന്നാൽ കൈയിലെ പിടി മുറുകിയതല്ലാതെ അഴഞ്ഞില്ല… സ്വയം മറന്ന ചിന്തകൾക്കിടയിലും തന്റെ അനിയത്തിയെ ഒരുവിധത്തിലും ഒറ്റക്കാവൻ സമ്മതിക്കാത്ത ഒരു ചേച്ചിയുടെ മനസായിരുന്നു അത്‌…

കാരണം വാനര പടക്കിടയിൽ തന്റെ അനിയത്തി ന്യൂസ്‌ പിടിക്കാൻ വരുന്നവൾ ആണ്…

“”എന്തിനാ വിളിച്ചതെന്ന് പറഞ്ഞില്ല…!!”” (ഋതി

“” ഒന്ന് മസില് വിട്
കൊച്ചേ… നമ്മൾ എല്ലാരും അടുത്താഴ്ച ടൂർ പോകുന്നു….”” (യാമി 

“”ടൂർ അല്ല ഹണി…!!”” രുക്കു പറഞ്ഞു തീർക്കും മുന്നേ രുദി അവളുടെ വായ പൊത്തി…

“” അവൾ പല പൊട്ടത്തരങ്ങളും പറയും അത്‌ കാര്യാക്കണ്ട…!! അടുത്ത ആഴിച്ച നിങ്ങൾക്ക് വല്ല പരിപാടിയും ഉണ്ടോ…?? “”

“”ഇല്ല… ഞങ്ങൾ വരുന്നില്ല…!!

അല്ലേൽ തന്നെ നിങ്ങൾക്കിടയിൽ ഞങ്ങൾ എന്തിനാ അധികപറ്റായിട്ട്…  ഞങ്ങളൊക്കെ മുത്തശ്ശനെ പിഴിഞ്ഞു ജീവിക്കുന്നവർ അല്ലെ… അങ്ങിനെ അല്ലെ ഞങ്ങളെ എല്ലാരും കണ്ടിട്ടുള്ളത്..

അല്ലാതെ ഈ വീട്ടിൽ ഉള്ളവരെ പോലെ എന്നെങ്കിലും ഞങ്ങളെ പരിഗണിച്ചിട്ടുണ്ടോ…?? “” ഋതി എടുത്തടിച്ചു ചോദിച്ചു…

എന്നും അവഗണനയും കുത്തുവാക്കും മാത്രം… അഹങ്കാരി എന്നൊരു പേരും ലാഭം… തങ്ങൾക്കും ഒരു മനസുണ്ടെന്നത് ഇവരൊക്കെ കണക്കിലെടുത്തിട്ടുണ്ടോ ആവോ…

എന്നിട്ടിപ്പോ ഒരു പെണ്ണ് വന്ന് കേറിയപ്പോ നന്മമരം ചമയുന്നു… അപ്പോഴും ഞങ്ങൾ വില്ലത്തികൾ ഇവരുടെ നന്മ ഒന്നുകൊണ്ടു മാത്രം ജീവിക്കുന്നവർ…

സത്യത്തിൽ ഋതി എന്താ ചിന്തിക്കുന്നത് എന്ന ബോധം അവൾക്കില്ലായിരുന്നു… ഇവിടെ തന്നെ നിക്കാൻ അവൾ സ്വയം പല ഞ്യാങ്ങളും നിരത്തുവായിരുന്നു…

“”ഋതി… നീ എന്തൊക്കെയാ ഈ പറയുന്നേ…?? ഞാനും അങ്ങിനെ തന്നെ ആണെന്നാണോ…”” രുദി ചോദിച്ചതും അവൾ അല്ലെന്ന് തലയാട്ടി…

“”ഞങ്ങൾ പോകും നിങ്ങളും ഉണ്ടാവും ഞാൻ ഋഷിയെ വിളിക്കുന്നുണ്ട് കാര്യങ്ങൾ ഒക്കേ അവൻ നോക്കിക്കോളാം….!!”” (രുദി

“”അയ്യോ ഏട്ടനും ഉണ്ടോ… എന്നാൽ ഞാനെങ്ങും ഇല്ല…!!””( ഋതു..

“”കണ്ടോ സ്വന്തം അനിയത്തിക്ക് വേണ്ട അയാളെ പിന്നെ
രുദിയേട്ടന് എന്തിനാ… അയാളെ മാറ്റ്…!!”” അവ്നി മനസ്സിൽ കരഞ്ഞു…

“”അതെന്താടി നിനക്ക് അവനുണ്ടേൽ പ്രശ്നം…!!”” (രുദി

“”എനിക്ക് പേടിയാ ആ കണ്ടാമൃഗത്തിനെ…!!””

“”ഋതു…!!”” ഋതി ദേഷ്യത്തോടെ വിളിച്ചു…

“”അച്ഛനോടും അമ്മയോടും ചോദിക്ക് അവർ സമ്മതിച്ചാൽ വരാം…!!”” ഋതി അതും പറഞ്ഞു തന്റെ അനിയത്തിയുടെ കൈയും പിടിച്ചു അവിടുന്ന് പോയി….

എന്തിനെന്നില്ലാത്ത ദേഷ്യം തോന്നിയിരുന്നു അവൾക്ക്… എന്തോ ഇവിടെ വിട്ടിട്ട് പോകേണ്ടി വരും എന്ന് മനസ്സ് പറയുന്നു… ആരെ ഒക്കെയോ ഒറ്റക്കക്കേണ്ടിവരും എന്ന്….!!……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
"
"