Kerala

സങ്കുചിത രാഷ്ട്രീയ താത്പര്യം മാത്രമാണ് ബജറ്റിലുള്ളത്; കേരളം എന്നൊരു വാക്ക് പോലുമില്ല: സതീശൻ

[ad_1]

രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിർത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സർക്കാർ ബജറ്റിനെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദേശീയ കാഴ്ചപ്പാടല്ല, സങ്കുചിത രാഷ്ട്രീയ താൽപര്യം മാത്രമാണുള്ളത്. ബിഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോൾ കേരളം എന്ന വാക്ക് ഉച്ചരിക്കാൻ പോലും ധനമന്ത്രി തയാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇന്ത്യ എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാതെ കേന്ദ്ര സർക്കാരിന്റെ നിലനിൽപ്പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം തന്നെ ഇല്ലാതാക്കി. ബി.ജെ.പിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേർതിരിവ് ബജറ്റ് പ്രസംഗത്തിൽ ഉണ്ടായത് നിർഭാഗ്യകരമാണ്.

നികുതിദായകർക്ക് ഇളവുകൾ പ്രതീക്ഷിച്ചെങ്കിലും പുതിയ സ്‌കീമിൽ പേരിനു മാത്രമുള്ള ഇളവുകളാണ് നൽകിയത്. ഭവന വായ്പയുള്ള ആദായ നികുതിദായകർക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കാർഷിക കടം എഴുതിത്തള്ളണമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ല. കോൺഗ്രസ് മാനിഫെസ്റ്റോയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവക്കാൾക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം അതിൽ നിന്നും കടമെടുത്തത്.

കാർഷിക, തൊഴിൽ, തീരദേശ മേഖലകൾ ഉൾപ്പെടെ കേരളത്തെ പൂർണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജിൽ കേരളത്തിന്റെ പേരേയില്ല. എയിംസ് സംബന്ധിച്ച് തെരഞ്ഞെടുപ്പു കാലത്ത് നൽകിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വർധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തിൽ നിന്നും ബി.ജെ.പി എം.പിയെ വിജയിപ്പിച്ചാൽ സംസ്ഥാനത്തെ കൂടുതൽ പരിഗണിക്കുമെന്ന പ്രചാരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നുവെന്നും സതീശൻ പറഞ്ഞു.



[ad_2]

Related Articles

Back to top button