National
സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി; സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം
[ad_1]
സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ പരാമർശം സഭാ രേഖയിൽ നിന്ന് നീക്കിയതിലാണ് രാഹുലിന്റെ പ്രതികരണം. സഭ സമ്മേളിച്ചതോടെ രാഹുലിന്റെ പ്രസംഗം നീക്കിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തുവന്നു.
എന്ത് കണ്ട് പ്രസംഗം മാത്രം നീക്കം ചെയ്‌തെന്ന് കെസി വേണുഗോപാൽ ചോദിച്ചു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിധിയിലൂടെ ഈ സർക്കാർ വീഴേണ്ടതാണെന്ന് ജനങ്ങൾ വ്യക്തമാക്കിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
വികസനത്തിന്റെ പേരിൽ യുപിയിൽനടന്നത് കൊള്ളയാണ്. ചോദ്യപേപ്പർ ചോർച്ച ഉത്തർപ്രദേശിൽ ആവർത്തിക്കുകയാണ്. യുവാക്കൾക്ക് ജോലി നൽകാതിരിക്കാനാണ് ചോദ്യപേപ്പർ ചോരുന്നത്. സ്മാർട്ട് സിറ്റികൾ അഴിമതിയുടെ സിറ്റികളായെന്നും അഖിലേഷ് യാദവ് പറഞ്ഞു.
[ad_2]