Kerala
സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് എത്തി; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം
[ad_1]
വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. ചെണ്ട മേളം മുഴക്കിയും ദേശീയപതാക വീശിയും പ്രദേശവാസികളും കപ്പലിനെ സ്വീകരിച്ചു. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റൻ ഏറ്റെടുത്തു.
രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തിയിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്.
ചൈനയിലെ സിയാൻമെൻ തുറമുഖത്ത് നിന്ന് എട്ട് ദിവസത്തെ യാത്ര കൊണ്ടാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്ത് എത്തിയത്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കപ്പലിന്റെ ബെർത്തിംഗ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസ് നടക്കും. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും.
[ad_2]