World

സുനിതയും ബുച്ചും ഡ്രാഗൺ ഫ്രീഡം പേടകത്തിൽ പ്രവേശിച്ചു; ഉടനെ ഭൂമിയിലേക്ക് മടങ്ങും

ഒമ്പത് മാസത്തെ കാത്തിരിപ്പിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു. തിരിച്ചുവരവിനായി ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ പേടകമായ ഡ്രാഗൺ ഫ്രീഡം പേടകത്തിൽ പ്രവേശിച്ചു. സുനിത, ബുച്ച്, നിക് ഹേഗ്, അലക്‌സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ-9 സംഘത്തിലുള്ളത്

അൽപ്പ സമയത്തിനകം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറപ്പെടും. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതോടെയാണ് സുനിത അടങ്ങുന്ന ക്രൂ-9 സംഘം തിരിച്ചുവരുന്നത്.

എട്ട് ദിവസത്തെ പരീക്ഷണ ദൗത്യത്തിനായി പോയി 9 മാസത്തിലേറെ ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച സുനിതയുടെയും ബുച്ചിന്റെയും മടങ്ങിവരവാണ് ഡ്രാഗൺ ഫ്രീഡം പേടകത്തെ ശ്രദ്ധേയമാക്കുന്നത്. 2020 ജൂൺ മുതൽ സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ കഴിയുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!