സ്‌കൂളിലെ കുട്ടികളുടെ സൂംബ ഡാൻസ് അൽപ വസ്ത്രം ധരിച്ചുള്ള തുള്ളലെന്ന് പറഞ്ഞ അധ്യാപകന് സസ്‌പെൻഷൻ

സ്‌കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കുമെന്ന ഉത്തരവിനെ വികലമായി ചിത്രീകരിക്കുകയും ഉത്തരവിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത അധ്യാപകനെതിരെ നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടികെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു
24 മണിക്കൂറിനുള്ളിൽ സസ്‌പെൻഡ് ചെയ്യാനാണ് നിർദേശം. തിരുവനന്തപുരത്തുള്ള ഡയറക്ടർ ഓഫ് എഡ്യൂക്കേഷനാണ് ഉത്തരവിട്ടത്. സൂംബ ഡാൻസ് പദ്ധതയിൽ നിന്ന് അധ്യാപകനെന്ന നിലയിൽ വിട്ടുനിൽക്കുകയാണെന്നും തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു
സ്‌കൂൾ കുട്ടികൾ കളിക്കുന്ന സൂംബയെ അൽപവസ്ത്രം ധരിച്ച് തുള്ളുന്നതായാണ് ഇയാൾ ചിത്രീകരിച്ചത്. മക്കളെ പൊതുവിദ്യാലയത്തിൽ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണ്. ആൺ പെൺ കൂടിക്കലർന്ന് അൽപവസ്ത്രം ധരിച്ച് മ്യൂസികിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ഇയാൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.