National
ഹാത്രാസിൽ മത ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 27 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്
[ad_1]
ഉത്തർപ്രദേശിലെ ഹാത്രാസിൽ മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. 27 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. മുഗൾഗർഹി ഗ്രാമത്തിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് അപകടം
23 സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 മൃതദേഹങ്ങളാണ് ഇതുവരെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടില്ല. എത്തിച്ച മൃതദേഹങ്ങളുടെ തിരച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്ന് സ്ഥലം എഎസ്പി രാജേഷ് കുമാർ സിംഗ് അറിയിച്ചു
[ad_2]