National
ഹാത്രാസ് ദുരന്തഭൂമിയിലേക്ക് രാഹുൽ ഗാന്ധി; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണും
[ad_1]
ഹാത്രാസിൽ മത ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി അലിഗഢിലെത്തി കുടുംബങ്ങളെ സന്ദർശിച്ചത്. ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് ബന്ധുക്കൾക്ക് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു. അലിഗഢിൽ നിന്ന് അദ്ദേഹം ഹാത്രാസിലേക്ക് തിരിച്ചു
ഭോലെ ബാബ എന്ന ആൾദൈവത്തിന്റെ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഭോലെ ബാബ ഒളിവിൽ തുടരുകയാണ്. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ വിവരം നൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
[ad_2]