Kerala

കേന്ദ്ര റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; സിൽവർ ലൈനിനായി വീണ്ടും ശ്രമം നടത്തും

കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകൾ രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ചർച്ച. ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായും മുഖ്യമന്ത്രി ചർച്ച നടത്തും

ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അശ്വിനി വൈഷ്ണവിന്റെ ഓഫീസിലാണ് കൂടിക്കാഴ്ച. വയനാട് തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും

സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിക്കാണ് മുഖ്യമന്ത്രി അനുമതി തേടാൻ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ കുറച്ച് ആകാശപാതക്കും ടണൽ വഴിയുള്ള ട്രാക്കിനും മുൻഗണന നൽകി കൊണ്ടാണ് ശ്രീധരന്റെ ബദൽ നിർദേശം. കേന്ദ്രം അനുമതി നൽകിയാൽ ശ്രീധരനും ഡിഎംആർസിയും ചേർന്ന് ഡിപിആറിൽ അടക്കം മാറ്റം വരുത്താനാണ് കേരളത്തിന്റെ നീക്കം.

Related Articles

Back to top button
error: Content is protected !!