Novel

❤ Fighting Love ❤: ഭാഗം 12

[ad_1]

രചന: Rizvana Richu

ആദ്യം ആയിട്ട് ആണ് അന്യയായ ഒരുത്തിയെ നമ്മളെ കൂടെ കാറിൽ മുൻ സീറ്റിൽ ഇരുത്തുന്നത്… കാണുമ്പോൾ ചവിട്ടി പുറത്ത് ഇടാൻ നമ്മക്ക് തോന്നുന്നുണ്ട് പക്ഷെ എന്ത് ചെയ്യാനാ അട്ജെസ്റ്റ് ചെയ്തേ പറ്റു… 
“അതെ എന്ത് ബോർ ആണ് ഇത്.. ഇതിൽ സോങ്‌സ് ഒന്നും ഇല്ലേ…” ഭാഗ്യം വാ തുറക്കാതെ അടങ്ങി ഇരിക്കുന്നുണ്ട് എന്ന് ആശ്വസിച്ചപ്പോൾ ആണ് മാക്രി ഇത് പറഞ്ഞത്..
“സോങ് കേട്ട് നിന്റെ കുഞ്ഞമ്മേടെ കല്യാണത്തിനു പോവുന്നതല്ലാ.. മരിയാതിക്കു വാ പൂട്ടി ഇരിക്കെടി…” നമ്മള് കലിപ്പോടെ അത് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ തുറിച്ചു നോക്കുന്നുണ്ട് പക്ഷെ നമ്മള് അതൊന്നും കാര്യം ആക്കിയില്ല… 
“സോങ് വേണ്ടെങ്കിൽ വേണ്ട എനിക്ക് എന്തേലും കഴിക്കാൻ വാങ്ങി തരുമോ… തിരക്കിട്ടു ഇറങ്ങിയത് കൊണ്ട് ഒന്നും കഴിച്ചില്ല…  ”  
“ആണോ എങ്കിൽ നിന്റെ തന്തയോട് പറ എന്തേലും വാങ്ങിച്ചു തരാൻ…  “

“അല്ലേലും എനിക്ക് അറിയാം നിങ്ങൾ പിശുക്കൻ ആണെന്ന്.. ഞാൻ കണ്ടത് ആണല്ലോ ഒരു ആപ്പിൾ ചോദിച്ചതിന് ഉണ്ടാക്കിയ ബഹളം.. ഒന്ന് വണ്ടി നിർത്തി തന്നാൽ മതി എനിക്ക് അറിയാം വാങ്ങിക്കാൻ…  ” അവൾ അങ്ങനെ പറഞ്ഞപ്പോൾ നമ്മള് വേഗം ബ്രൈക് ചവിട്ടി… എന്നിട്ട് ഓളെ മുഖത്തേക്ക് നോക്കി…  “

“ക്യാഷ് ഒന്നും ഞാൻ തരില്ല..  അത് വിചാരിച്ചു ആണ് ഞാൻ വാങ്ങിക്കോളാം എന്ന് വീമ്പു വിട്ടത് എങ്കിൽ പൊന്ന് മോളു വിവരം അറിയും…” 

“നിങ്ങൾ ക്യാഷ് തന്നില്ലേൽ ഞാൻ പോയി ആ കടയിൽ ചെന്ന് കടം വാങ്ങിക്കും.. പിന്നെ നാണം കെടുത്തി എന്ന് പറയരുത്…”

“അതിന് നീ പോയി കടം വാങിയാൽ എനിക്ക് എന്താ.. അതിന് ഞാൻ എന്തിന് നാണം കെടണം.. ” നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചപ്പോൾ ആ മാക്രി ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ട്…

” ഞാൻ ആ കടയിൽ പോയി കഴിക്കാൻ എന്തേലും വാങിയിട്ട് പറയും റഹ്മാൻ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ എംഡി ഹബീബ് റഹ്മാന്റെ വൈഫ്‌ ആണ് ഇതിന്റെ ക്യാഷ് തരാൻ എന്റെ കയ്യിൽ ഇല്ലാ… കെട്ടിയോൻ പിശുക്കൻ ആണ്.. വേണേൽ ദാ ഇരിക്കുന്നു നമ്മളെ കെട്ടിയോൻ പോയി വാങ്ങിച്ചോ എന്ന് പറഞ്ഞു നിങ്ങളെയും കാണിച്ചു കൊടുക്കും… നാട്ടുകാരും അറിയട്ടെ നിങ്ങളെ സ്വഭാവം..” നമ്മളെ നോക്കി ഇളിച്ചോണ്ട് അവൾ പറഞ്ഞപ്പോൾ മൂക്കിൽ ഇട്ട് കൈ മടക്കി രണ്ട് കുത്ത് കൊടുക്കാൻ ആണ് നമ്മക്ക് തോന്നിയത് പെണ്ണ് ഒരുമ്പിട്ടാൽ എന്ന് കേട്ടിട്ടേ ഉള്ളൂ ദേ ഇപ്പോൾ നേരിൽ കണ്ടു… ഇത് എന്ത് ജന്മം ആണ് റബ്ബേ….”
“അതെ എന്താ ഈ ആലോചിക്കുന്നത്… ഞാൻ പോണോ അതോ നിങ്ങൾ വാങ്ങിച്ചു തരുന്നുണ്ടോ…” നമ്മള് ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു ആ കുരിപ്പിന്റെ ഈ ഡയലോഗ്… “

“വേണ്ട… കെട്ടിലമ്മ ഇതിൽ തന്നെ ഇരിക്ക് ഞാൻ വാങ്ങിച്ചു വന്നോളാം… ഏത് സമയത്ത് ആണാവോ ഇതിനെ ഇങ്ങോട്ട് കെട്ടിഎടുക്കാൻ തോന്നിയത്…ഡീ പുല്ലേ നീ ഓവർ ആവുന്നുണ്ട്.. നിന്നെ പേടിച്ചിട്ടു ഒന്നും അല്ല കൈ മടക്കി രണ്ടെണ്ണം തന്നാൽ പിന്നെ ചെലചോണ്ട് നിൽക്കാൻ പറ്റില്ല തളർന്നു കിടക്കും നീ.. നിന്നെയൊക്കെ തല്ലി കൈ ചീത്ത ആക്കണ്ട എന്ന് കരുതിയാ… പിന്നെ വിശക്കുന്നവന് ആഹാരം കൊടുത്തേ ഹബീബ് റഹ്മാന് ക്ഷീല മുള്ളു അത് കൊണ്ട് മാത്രം ആണ് സമ്മതിച്ചത് കേട്ടോടി.. നമ്മള് നമ്മളെ ഗതികേട് മറച്ചു വെച്ച് ഇത്തിരി കലിപ്പോടെ ഡയലോഗ് അടിച്ചപ്പോൾ ആ മാക്രി വീണ്ടും നമ്മളെ പുച്ഛിച്ചു ചിരിക്കുകയാണ്… 
“പടച്ചോനെ ഇനി ഇവളെ മോന്ത നോക്കിയാൽ നമ്മള് രണ്ടെണ്ണം കൊടുത്ത് പോവും…” നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് ഡോർ തുറന്ന് പുറത്തേക്കു ഇറങ്ങി ഡോർ വളിച്ചടച്ചു.. ദേഷ്യം മുഴുവൻ കാറിന്റെ ഡോറിനോ തീർത്ത് നമ്മള് അടുത്തുള്ള ബേക്കറിയിലേക്ക് പോയി… 

*****************

നമ്മളെ കെട്ടിയോന്റെ പ്രകടനം കണ്ടിട്ട് നമ്മക്ക് ചിരിയാണ് വന്നത്.. ഈ കോന്തനെ ഇങ്ങനെ വട്ടാകുമ്പോൾ പ്രതേകം ഒരു സുഖം ആണ്… 
വിശന്നിട്ടു വയറു കത്തുന്നു.. വാങ്ങിതരില്ലാന്ന് ആ കോന്തൻ പറഞ്ഞപ്പോൾ നമ്മള് രണ്ടും കല്പ്പിച്ചു ഒരു അടവ് എടുത്തതാണ് അവൻ എങ്ങാനും സാരമില്ല നീ അങ്ങനെ പറഞ്ഞു വാങ്ങിചോ എന്ന് പറഞ്ഞെങ്കിൽ ഞാൻ പെട്ടു പോയേനെ… അല്ലേലും ഇത് ഒരു മണ്ടൻ ആണ്…  
നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ ആണ് നമ്മളെ കെട്ടിയോൻ ഒരു കവർ പിടിച്ചു കൊണ്ട് കാറിൽ കയറി ഇരുന്നത്.. ദേഷ്യത്തോടെ തന്നെ അത് എന്റെ നേർക്കു നീട്ടി.. ഞാൻ കാണാത്ത പോലെ പുറത്തേ കാഴ്ച്ചകൾ നോക്കുന്ന പോലെ ആക്ട് ചെയ്തു… വെറുതെ ചെക്കനെ ഒന്ന് പിരാന്താക്കാൻ… 
“പുറത്ത് നിന്റെ അമ്മായി പെറ്റു കിടക്കുന്നുണ്ടോ…” മൂപ്പരെ നമ്മള് മൈൻഡ് ചെയ്യാത്തത് കണ്ടപ്പോൾ ചെക്കൻ കലിപ്പിൽ ചോദിച്ചു… ചോദ്യം കേട്ടപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റാത്തപോലെ തോന്നി.. എങ്കിലും ചിരിക്കാതെ നമ്മള് മുഖം ആ കോന്തന്റെ ഭാഗത്ത്‌ തിരിച്ചു… 
“ഓ… വാങ്ങിച്ചു വന്നോ ഞാൻ കണ്ടില്ലായിരുന്നു.. എന്ന് ചുമ്മാ ഒരു ഡയലോഗ് പറഞ്ഞ് നമ്മള് ഓന്റെ കയ്യിന്നു ആ കവർ വാങ്ങി…” 
“എന്താ ഇത്….”

“തുറന്ന് നോക്കിയാൽ കാണാലോ എന്താ എന്ന്.. നിന്റെ ഉണ്ടകണ്ണ് പിന്നെ എന്തിനാ…” 
കോന്തൻ അത് പറഞ്ഞപ്പോൾ നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി ആ കവർ തുറന്നു നോക്കി.. 

“അയ്യേ… സാൻവിചോ…. ആ സാരമില്ല വാങ്ങി കൊണ്ട് വന്നതല്ലേ തല്ക്കാലം അഡ്ജസ്റ് ചെയ്തോളാം…” സംഭവം നമ്മക്ക് ഒരുപാട് ഇഷ്ടമുള്ളത് ആണേലും ഓനെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് നമ്മളത് കഴിക്കാൻ തുടങ്ങി.. 
ഇടകണ്ണ് ഇട്ട് നമ്മള് ഓനെ നോക്കിയപ്പോൾ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് കാർ മുന്നോട്ട് എടുത്തു.. എന്റെ തന്തക്ക് തന്നെ പറഞ്ഞത് ആവുന്നു നമ്മക്ക് ഉറപ്പായിരുന്നു..  

****************
നമ്മള് മനസ്സിൽ ഓളെ തന്തക്കു വിളിച്ചു ഡ്രൈവിംഗ് തുടങ്ങി… ശബ്ദത്തിൽ വിളിച്ചാൽ ചിലപ്പോൾ തിന്നാൻ വാങ്ങിച്ചു കൊടുത്തത് അവൾ എന്റെ തലയിൽ ഇടും… ഒരിക്കൽ വെള്ളം ഒഴിച്ചത് മനസ്സിൽ ഉള്ളത് കൊണ്ട് നമ്മളൊന്നു കണ്ട്രോൾ ആക്കിയതാണ്… 
പെട്ടന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ പെണ്ണ് ഇതാ മുഖത്തോട് പല ഭാവങ്ങൾ കാണിക്കുന്നു… ഇവളെന്താ കഥകളി കളിക്കുവാണോ.. സാൻവിച്ചു തൊള്ളയിൽ കുടുങ്ങിഎന്നാ തോന്നുന്നത് തൊണ്ടയിലും നെഞ്ചിലുമൊക്കെ തടവുന്നുണ്ട്.. അതിനിടയിൽ നമ്മളെ നോക്കി പേടിപ്പിച്ചു കൈ കൊണ്ട് വെള്ളം വേണം എന്ന് ആക്ഷനും കാണിക്കുന്നുണ്ട്.. ഇനി ഈ ജന്തു എങ്ങാനും തട്ടിപോയാൽ നമ്മള് സമാധാനം പറയേണ്ടിവരും എന്ന് തോന്നിയപ്പോൾ കാറിൽ എന്റെ സീറ്റിന് സൈഡിൽ നിന്ന് വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് ഞാൻ അവൾക് കൊടുത്തു… അപ്പൊ തന്നെ വെപ്രാളം പിടിച്ച് അവൾ അത് തുറന്നു കുടിക്കാൻ തുടങ്ങി… രണ്ട് മൂന്ന് തവണ ശ്വാസം വലിച്ചു വിട്ട് അവൾ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു… 
“എന്തിനാ ഇത്ര പെട്ടന്ന് വെള്ളം തന്നത് എന്റെ ശവം കൂടി എടുത്തിട്ട് തന്നാൽ പോരായിരുന്നോ…” 

“ഭക്ഷണം കാണാത്ത ആൾക്കാരെ പോലെ വലിച്ചു വാരി കഴിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ… ഭക്ഷണത്തോടെങ്കിലും ഇത്തിരി മയം കാണിക്ക് അത് വേറെ ആൾകാർ ഒന്നും വന്നു തിന്നില്ല…. ” 

“ഓഹ്… വല്യ മയ മുള്ള ആളെ കണ്ടാൽ മതി… വല്യ കോട്ടും സൂട്ടും ഇട്ട് നടന്നോളും മനുഷ്യപെറ്റു ഇല്ലാത്തവൻ…. ” 

“മനുഷ്യപെറ്റു ഇല്ലാത്തത് നിന്റെ തന്തക്കാടി… അതല്ലേ കൃത്യ സമയത്ത് നിന്നെ എന്റെ തലേൽ കെട്ടി വെച്ചിട്ട് അങ്ങേര് രക്ഷപെട്ടത് ഇനി നിന്നെ സഹിക്കണ്ടാലോ…” 

” നിങ്ങൾക്ക് വേറെ പെണ്ണ് കിട്ടാത്തത് കൊണ്ടല്ലേ നിങ്ങളെ ഉമ്മാ എന്റെ ഉപ്പാനെ വിളിച്ചു റിക്വസ്റ്റ് ചെയ്തത്… എന്നെ എങ്കിലും കിട്ടിയത് നിങ്ങളെ ഭാഗ്യം…”
“ആ ബാക്കിയുള്ളത് കൂടി തൊള്ളയിൽ കേറ്റ് അപ്പൊഴെങ്കിലും വാ അടച്ചു അനങ്ങാതെ ഇരിക്കുമല്ലോ.. നാശം… എന്ന് പറഞ്ഞു നമ്മള് ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു… നമ്മളെ നോക്കി കൊഞ്ഞനം കുത്തി അവൾ വീണ്ടും തീറ്റയിൽ ശ്രദ്ധ തിരിച്ചു.. 

***************

വീടിന്റെ അടുത്ത് എത്താൻ ആയത് മുതലേ വല്ലാത്ത ഒരു ഫീൽ ആയിരുന്നു… എന്തായാലും നമ്മള് ജനിച്ചു വളർന്ന വീടിനെക്കാളും നാടിനെക്കാളും വരില്ലലോ ഒരു കൊട്ടാരവും.. ശെരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം…  വീട്ടുമുറ്റത് കാർ നമ്മളെ കെട്ടിയോൻ നിർത്തിയതും നമ്മളെ ഉപ്പ ചിരിച്ചു കൊണ്ട് വീടിന്റെ പുറത്തേക്കു വന്നു… 
നമ്മളെ കെട്ടിയോനെ നമ്മള് ഒന്ന് നോക്കിയപ്പോൾ ചെക്കൻ ഇറങ്ങണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷനിൽ ആണ്… 
“ഹെലോ മൈ ഡിയർ ഹബി.. പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ.. ഇപ്പോൾ മുതൽ നിങ്ങൾ എന്റെ സ്നേഹമുള്ള കെട്ടിയോൻ ഒക്കെ….” നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്…  നോക്കി പേടിപ്പിക്കാതെ ഇറങ്ങി വാ എന്റെ മുത്തേ…..” എന്ന് പറഞ്ഞ് നമ്മള് ചെക്കനെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ചെക്കൻ നമ്മളെ അന്തം വിട്ട് നോക്കുകയാണ്… 

****************

മുത്തേ എന്നോ… പടച്ചോനെ ഇവൾ ഇത് എന്തു ഭാവിച്ചാ… രണ്ടും കല്പ്പിച്ചു ആണല്ലോ ഇവളെ പോക്ക്… എത്ര പെട്ടന്ന് ആണ് ദേഷ്യം മാറ്റി മുഖത്തു നാണം കൊണ്ട് വന്നത്.. അഭിനായിക്കാൻ അല്ലേലും ഈ പെണ്ണുങ്ങൾക്ക് വല്യ മിടുക്ക് ആണ്.. ഇനി എന്തൊക്കെ സഹിക്കേണ്ടി വരും പടച്ചോനെ… എന്തായാലും കണ്ട് തന്നെ അറിയാം എന്ന് മനസ്സിൽ കരുതി ഞാനും കാറിൽ നിന്ന് ഇറങ്ങി.. 

“അസ്സലാമു അലൈകും…” ചിരിച്ചു കൊണ്ട് നമ്മക്ക് നേരെ കൈ നീട്ടി കൊണ്ട് ഓളെ ഉപ്പ പറഞ്ഞു…
“വ അലൈകുമുസ്സലാം….” നമ്മളും ചിരിച്ചു കൊണ്ട് സലാം മടക്കി…
“അകത്തേക്ക് വാ മോനെ… ” 
അകത്തേക്ക് അവളെ ഉപ്പ ക്ഷണിച്ചപ്പോൾ നമ്മള്   ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.. കൂടെ നമ്മളെ കെട്ടിയോള് എന്ന് പറയുന്ന സാധനവും.. 
നമ്മള് ഹാളിൽ ഒരു സോഫയിൽ ഇരുന്നു കൂടെ ഉപ്പയും ഇരുന്നു… ഓള് നമ്മളെ അടുത്ത് തന്നെ ഇളിചോണ്ട് നിന്ന്… കളി കണ്ടാൽ വിചാരിക്കും അനുസരണ ഉള്ള നല്ല ഭാര്യ ആണെന്ന്… ഇതൊക്കെ ഇവൾക്ക് എങ്ങനെ പറ്റുന്നു… അപ്പോഴാണ് ഓളെ ഉമ്മ രണ്ട് ഗ്ലാസ് ജ്യൂസ് ആയി അവിടെക്ക് വന്നത്… അപ്പൊ തന്നെ ആ മാക്രി ഉമ്മാ എന്ന് വിളിച്ചു അടുത്തേക്ക് ചെന്നു… അവളെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്… ഓഹ് അപ്പോൾ ഈ സാധനത്തിന് കരച്ചലൊക്കെ വരും അല്ലെ… നമ്മള് ഇങ്ങനെ ചിന്തിച്ചുകൊണ്ട് നിന്നപ്പോൾ ആണ് മുന്നിലേക്ക് ഒരു ജ്യൂസ് ഗ്ലാസ്സ് അവളെ ഉമ്മ ചിരിച്ചു കൊണ്ട് നീട്ടിയത്.. ഞാൻ അത് ചിരിച്ചു കൊണ്ട് തന്നെ വാങ്ങിച്ചു… നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ചിരിക്കുകയാണ്… 

*****************

നമ്മളെ കെട്ടിയോനെ കാണുമ്പോൾ ചിരി ആണ് വരുന്നത് ഇങ്ങേരെ ഇത് പോലെ പൂച്ചകുട്ടിയായി എന്റെ മുന്നിൽ ഇങ്ങനെ കിട്ടും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. പാവം നല്ല കുട്ടിയായി ഇരിക്കാൻ ഒരുപാട് കഷ്ടപെടുന്നുണ്ട്.. ഉപ്പയും ഉമ്മയും മരുമോനോട്‌ കുശലം ചോദിക്കുന്ന തിരക്കിൽ ആണ്… നമ്മളെ കെട്ടിയോനും അവരോട് നല്ല സംസാരത്തിൽ ആണ് സ്വന്തം വീട്ടിൽ പോലും എല്ലാരുമായി ഇരുന്ന് ഇങ്ങനെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഉമ്മാമയുടെ ഒരു പവർ നമ്മക്ക് ഇപ്പോഴാ ശെരിക്കും മനസ്സിലായത്… നമ്മളിങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോൾ ആണ് ആ കോന്തൻ ഉപ്പയോട് എന്തോ പറഞ്ഞ് പുറത്തേക്കു പോയത്… ഇങ്ങേര് ഇത് എവിടെ പോവുന്നു മുങ്ങാൻ ഉള്ള പ്ലാൻ വല്ലതും ആണോ..  നമ്മളും നമ്മളെ കെട്ടിയോന്റെ പിറകിലെ പോയി..

“ഹേയ് എങ്ങോട്ടാ… മുങ്ങുകയാണോ…” നമ്മള് പിറകിലെ പോയി ചോദിച്ചപ്പോൾ എന്നെ നോക്കി പേടിപ്പിച്ചു  വീണ്ടും കാറിന്റെ അടുത്തേക്ക് ചെന്നു.. അത് കണ്ടപ്പോൾ നമ്മള് കഷ്ടപ്പെട്ടു സാരിയൊക്കെ ഒന്ന് പിടിച്ച് വേഗം ഓടി അങ്ങേരെ മുന്നിൽ പോയി നിന്നു… 
“എന്താടി പുല്ലേ നിനക്ക് വേണ്ടത്…”

“ഇവിടെ നിന്ന് പോവാൻ ഞാൻ സമ്മതിക്കില്ല… “

“നീ മാറി നിൽക്ക് ഞാൻ ഈ കാറിന്റെ ഡോർ ഒന്ന് തുറക്കട്ട്…”

“ഇല്ലാ ഞാൻ മാറില്ല…. “

“മാറില്ലേ…..”

“ഇല്ലാ മാറില്ല…. “

“എന്നാ കാർ തുറന്ന് അവിടെ നിന്ന് ഡ്രെസ്സൊക്കെ കെട്ടിയെടുത്തു വന്ന ബാഗ് നീ തന്നെ അകത്തേക്ക് എടുത്ത് കൊണ്ട് വാ…” അയ്യോ ബാഗ് എടുക്കാൻ ആയിരുന്നോ വെറുതെ തെറ്റു ധരിച്ചു… നമ്മള് ചമ്മിയത് മുഖത്തു കാണിക്കാതെ നിന്നു..
“ബാഗ് എടുക്കാൻ ആയിരുന്നോ.. എന്നാ എടുത്തോ…” നമ്മള് ആ കോന്തന്റെ മുന്നിൽ നിന്ന് മാറികൊണ്ട് പറഞ്ഞു…

“ഇനി അകത്തു ഇരിക്കുന്ന നിന്റെ തന്തയെ വിളിക്ക് എടുക്കാൻ…  അല്ലേൽ നീ തന്നെ എടുത്ത് വന്നാൽ മതി…” നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് ആ കോന്തൻ പറഞ്ഞു വെറുതെ പിറകിലെ വന്നു പണി വാങ്ങി… നമ്മള് അതും ചിന്തിച്ചു നമ്മളെ കെട്ടിയോനെ നോക്കി കൊഞ്ഞനം കുത്തി കാറിന്റെ ഡോർ തുറന്ന് ബാഗ് എടുത്ത് നടന്നു… പണ്ടാരം ഈ സാരിയും ഉടുത്തു ശെരിക്കും നടക്കാനും പറ്റുന്നില്ലല്ലോ.. നമ്മളെ നടത്തം കണ്ടു ആ തെണ്ടി പിറകിൽ നിന്ന് കിണിക്കുന്നുണ്ട്.. നിനക്ക് ഞാൻ കാണിച്ചു താരാടാ എന്ന് മനസ്സിൽ കരുതി വീടിന്റെ സ്റ്റപ്പിൽ കാൽ വെച്ചതും സാരി തടഞ്ഞു നമ്മള് പുറകോട്ട് മറിഞ്ഞു…. കയ്യിലുള്ള ബാഗ് നമ്മളെ കയ്യിലെ പിടി വിട്ട് നിലത്ത് വീണു… നമ്മള് ഉമ്മാ എന്ന് വിളിച്ച് കണ്ണ് അടച്ചു… നിലത്ത് എത്തും എന്ന് കരുതിയ നമ്മള് നമ്മളെ അരയിൽ ആരുടേയോ കൈപത്തിയുടെ ചൂട് അറിഞ്ഞു… നമ്മള് മെല്ലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മള് നമ്മളെ കെട്ടിയോന്റെ കൈകളിൽ കിടക്കുന്നു.. നമ്മള് ആ കോന്തന്റെ മുഖത്തെക്ക് നോക്കി……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button