[ad_1]
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
രചന: Rizvana Richu
നമ്മള് മെല്ലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മള് നമ്മളെ കെട്ടിയോന്റെ കൈകളിൽ കിടക്കുന്നു.. നമ്മള് ആ കോന്തന്റെ മുഖത്തെക്ക് നോക്കി.. അങ്ങേരും എന്നെ തന്നെ നോക്കുകയാണ്.. കുറച്ച് നിമിഷം നമ്മള് അങ്ങനെ ഓന്റെ മുഖത്തെക്ക് തന്നെ നോക്കി നിന്നു പോയി… ആ പൂച്ചകണ്ണുകൾ വല്ലാതെ നമ്മളിൽ ആകർഷണം ഉണ്ടാക്കുന്ന പോലെ തോന്നി..
“ഹെലോ…. റൊമാൻസ് കളിക്കാൻ അകത്തു റൂം ഒക്കെ ഉണ്ട്ട്ടോ…” സൗണ്ട് കേട്ട ഭാഗത്തു നമ്മള് രണ്ടു പേരും ഒന്നിച്ചു നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ നോക്കി ഇളിച്ചുകൊണ്ട് ലാമി… അപ്പൊ തന്നെ നമ്മള് വെപ്രാളപെട്ട് ആ കോന്തന്റെ അടുത്ത് നിന്ന് കുറച്ച് മാറി നിന്നു… എന്നിട്ട് ഓളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു… നമ്മളെ കെട്ടിയോനെ നമ്മള് ഇടകണ്ണ് ഇട്ട് നോക്കിയപ്പോൾ അങ്ങേര് നമ്മളെ നോക്കി പേടിപ്പിച്ചു വേഗം അകത്തേക്ക് കയറിപോയി…
“നീ ഇന്ന് കോളേജിൽ പോയില്ലേ…” നമ്മള് മുഖത്തെ ചമ്മലൊക്കെ മാറ്റി ചോദിച്ചു…
“ഇല്ലാ… നിങ്ങൾ വരും എന്ന് പറഞ്ഞത് കൊണ്ട് പോവണ്ട എന്ന് കരുതി… എന്നാലും നിനക്ക് എന്ത് പറ്റി… കെട്ടിയോൻ ആണെന്ന് കരുതി ഇങ്ങനെ പുറത്ത് വെച്ചോക്കെ ഇങ്ങനെ ചെയ്യാവോ… കല്യാണപ്രായം എത്തിയ നമ്മള് ഇവിടെ ഉണ്ടെന്ന് ഓർക്കണ്ടേ….”
“പൊടി കോപ്പേ… നമ്മളെ കൊണ്ട് ഈ ബാഗും എടുപ്പിച്ചു.. നമ്മള് സ്റ്റപ്പ് കയറാൻ നോക്കിയപ്പോൾ കാൽ തെന്നി പോയപ്പോൾ ആ കോന്തൻ ഒന്ന് പിടിച്ചു… അല്ലാതെ നീ കരുതുംപോലെ ഒന്നും അല്ല…” നമ്മള് ഓളെ കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞ്…
“ഹ്മ്മ് ഹ്മ്മ്മ്… ആയിക്കോട്ടെ…. സൂപ്പർ സാരി ആണലോ… അബിയുടെ ഗിഫ്റ്റ് ആണോ…”
“ഗിഫ്റ്റ് അല്ല കോപ്പ്… ആ അലവലാതി വാങ്ങി തന്നിട്ട് നമ്മള് ഇട്ടതെന്നെ… പിശുക്കൻ തെണ്ടിയാടി ആപ്പിൾ പോലും തന്നില്ല അപ്പൊഴാ സാരിയും ഗോൾഡും.. ഇത് നമ്മളെ കെട്ടിയോന്റെ ഉമ്മ തന്നതാ…”
“ആപ്പിളും ഈ സാരിയും തമ്മിൽ എന്താ ബന്ധം…” ഓള് തല ചൊറിഞ്ഞു കൊണ്ട് നമ്മളോട് ചോദിച്ചു..
“ഒക്കെ പറയാടി… നീ വാ…” എന്ന് പറഞ്ഞ് താഴെ വീണ ബാഗും എടുത്ത് നമ്മള് അകത്തേക്ക് ചെന്നു.. കൂടെ ലാമിയും വന്നു…
“മോളെ… നീ മോനെ കൂട്ടി റൂമിലോട്ട് പോ… യാത്ര ചെയ്തു വന്നതല്ലേ… ഒന്ന് ഫ്രഷ് ആയി റസ്റ്റ് എടുത്തോട്ടെ.. ” ഉപ്പ നമ്മളെ നോക്കി അത് പറഞ്ഞപ്പോൾ നമ്മള് വേഗം നമ്മളെ കെട്ടിയോന്റെ അടുത്ത് ചെന്ന് അങ്ങേരെ കയ്യിൽ പിടിച്ചു…
“വാ അബിക്കാ… നമ്മക്ക് റൂമിലോട്ട് പോവാം… ” നമ്മള് നമ്മളെ കെട്ടിയോനെ നോക്കി ചിരിച്ചു മയങ്ങികൊണ്ട് അത് പറഞ്ഞപ്പോൾ അങ്ങേര് വാ പൊളിച്ചു നമ്മളെ തന്നെ നോക്കുകയാണ്..
“കൂടെ ചെല്ല് മോനെ….” ഉപ്പ വീണ്ടും പറഞ്ഞപ്പോൾ നമ്മള് നമ്മളെ കെട്ടിയോനെ പിടിച്ചു വലിച്ചു റൂമിലേക്കു ലക്ഷ്യം വെച്ച് നടന്നു.. ലാമിയും ഒന്നും മനസ്സിലാവാതെ ഇവളെന്താകാട്ടികൂട്ടുന്നെ എന്ന ഭാവത്തിൽ നമ്മളെ നോക്കുന്നുണ്ട് ഓളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു നമ്മള് റൂമിലെക്ക് പോയി..
റൂം കണ്ടതും നമ്മള് തന്നെ ഒന്ന് ഞെട്ടി പോയി.. പടച്ചോനെ ഇത് എന്റെ റൂം തന്നെ ആണോ… ആകെ ഫുൾ ചേഞ്ച് ആക്കി അടിപൊളി ആക്കീട്ടുണ്ട്… acയും വാങി വെച്ചിട്ടുണ്ട്… ഇത് വല്ലാത്ത ചതി ആയി പോയി ഉപ്പച്ചി… ഇങ്ങേരെ acയൊന്നും ഇല്ലാതെ കുറച്ച് കഷ്ടപെടുത്താം എന്ന് ആഗ്രഹിച്ചതാ ഒക്കെ പോയി….
“ഡീ പുല്ലേ കയ്യിന്ന് വിടടി….” നമ്മള് റൂം കണ്ട് അന്തം വിട്ട് നിന്നപ്പോൾ ആണ് നമ്മളെ കെട്ടിയോന്റെ അലർച കേട്ടത്… അപ്പൊ തന്നെ ഞാൻ ഓന്റെ കയ്യിന്ന് വിട്ടു.. വേഗം ഡോർ ലോക്ക് ചെയ്തു..
“ഹെലോ മിസ്റ്റർ ഹബീബ് റഹ്മാൻ.. നിങ്ങളെ അലർച്ച ഒന്നും ഇവിടെ വേണ്ട.. ഇത് എന്റെ വീട് ആണ്… ”
“നിന്റെ വീട് ആണെങ്കിൽ ആയിക്കോട്ടേ..പക്ഷെ എന്റെ ദേഹത്തു തൊട്ട് ഉള്ള നിന്റെ അഭിനയം ഒന്നും വേണ്ട… കേട്ടോടി പുല്ലേ… “
“അതിന് ഞാൻ കയ്യിലല്ലേ പിടിച്ചുള്ളു… അല്ലാതെ നിങ്ങളെ കേറി പിടിച്ചിട്ടൊന്നും ഇല്ലാലോ.. കൂടുതൽ ഡയലോഗ് അടിച്ചാ ഞാൻ അതും ചെയ്യും വേണേൽ കിസ്സും ചെയ്യും….” നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു..
****************
അവളത് പറഞ്ഞപ്പോൾ നമ്മക്ക് ആകെ കലിപ്പ് കേറി… കുറെ ആയി ഇവള് ഇങ്ങനെ ഓരോ ഡയലോഗ് പറയുന്ന്… ഇവൾക്ക് ഞാൻ ഒന്നും ചെയ്യില്ലാന്നുള്ള ധൈര്യം ആണ്… നിനക്ക് ഇപ്പോൾ കാണിച്ചു തരാ.. ഇനി മേലാൽ ഇമ്മാതിരി ഡയലോഗ് അടിക്കരുത്..
നമ്മള് അതും ചിന്തിച്ചു ഓളെ നോക്കി ഒന്ന് ചിരിച്ചു… എന്നിട്ട് നമ്മളെ ഷർട്ടിന്റെ ഓരോ ബട്ടനും ഓളെ നോക്കി ചിരിച്ചു കൊണ്ട് തന്നെ ഊരി.. എന്നിട്ട് ഷർട്ട് ഊരി ബെഡിലെക്ക് വലിചെറിഞ്ഞു… പെണ്ണ് നമ്മളെ തന്നെ നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ട്…
“നിനക്ക് എന്താ വേണ്ടത് കെട്ടിപിടിക്കണം കിസ്സ് ചെയ്യണം… അല്ലെ… നിന്റെ ഭീഷണി ഞാൻ സ്വീകരിച്ചു… വാ.. അയാം റെഡി..” എന്ന് പറഞ്ഞു നമ്മള് ഓളെ അടുത്തേക്ക് നടന്നപ്പോൾ പെണ്ണ് മെല്ലെ മെല്ലെ പുറകോട്ടും നടക്കുന്നുണ്ട്… നമ്മള് ഓളെ അടുത്ത് ലക്ഷ്യം വെച്ച് തന്നെ വീണ്ടും നടന്നപ്പോൾ അവൾ പിറകോട്ട് നടന്ന് ചുമരിൽ തട്ടി നിന്നു… നമ്മള് ഓളെ അടുത്ത് പോയി നിന്നു… അവളുടെ കണ്ണിലെക്ക് നോക്കിയപ്പോൾ പെണ്ണ് ആകെ പേടിച്ചു നമ്മളെ തന്നെ നോക്കുകായാണ്… നമ്മള് ഓളെ അടുത്ത് ചെന്ന് അങ്ങനെ നിന്നപ്പോൾ അവൾ സൈഡിൽ കൂടി മാറാൻ ശ്രമിച്ചു.. നമ്മള് നമ്മളെ രണ്ടു കയ്യും അവളുടെ രണ്ട് സൈഡിലൂടെയും ഇട്ട് ചുമരിൽ കുത്തി വെച്ചു… നമ്മളെ കൈകൾ കിടയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്ന ഓളെ കണ്ടപ്പോൾ നമ്മക്ക് ശെരിക്കും ചിരിയാണ് വന്നത്… പെണ്ണ് കിടന്ന് വിയർക്കുകയാണ്…
നമ്മള് നമ്മളെ മുഖം അവളെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് പോയി…
“എന്താടി…. നിനക്ക് കെട്ടിപിടിക്കണ്ടേ… കിസ്സ് ചെയ്യണ്ടേ… എന്താ… നിന്റെ നീളമുള്ള ആ നാക്ക് അടങ്ങി നിൽക്കുന്നത്… നിന്റെ ധൈര്യമൊക്കെ ചോർന്ന് പോയോ… ” നമ്മള് ഇങ്ങനെ ഓരോന്ന് ചോദിച്ചപ്പോൾ ആ മാക്രി ഒന്നും പറയാൻ കിട്ടാതെ നമ്മളെ നോക്കി പകച്ചു നിൽക്കുകയാണ്…
*****************
പടച്ചോനെ ഒരു ആവേശത്തിൽ പറഞ്ഞ് പോയത് ആണ്.. ഈ തെണ്ടി ഇങ്ങനെ ചെയ്യുന്നു നമ്മള് ഒട്ടും കരുതിയില്ല… ഈ കോന്തന്റെ നോട്ടവും ഭാവവും കണ്ടിട്ട് പേടി ആവുന്നു… എങ്ങനെയാ ഒന്ന് രക്ഷപ്പെടുക… എന്ന് ചിന്തിച്ചപ്പോൾ ആണ് ഡോറിൽ ആരോ വന്നു മുട്ടിയത് അപ്പൊൾ തന്നെ നമ്മളെ കെട്ടിയോൻ ഒന്ന് ഞെട്ടി നമ്മളെ സൈഡിൽ വെച്ചിരുന്ന കൈകൾ എടുത്തു.. നമ്മള് ആ കോന്തനെ തള്ളി മാറ്റി വേഗം ഡോർ തുറന്നതും… നമ്മള് ദേ കിടക്കുന്നു ബെഡിൽ… ആട്ടിക്കു വെച്ച റൊട്ടിപോലെ ബെഡിൽ നമ്മളെ കെട്ടിയോനും അങ്ങേരെ മേലെ നമ്മളും…
ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ചു.. നടന്ന കാര്യം സ്ലോമോശനിൽ ആലോചിച്ചപ്പോൾ ആണ് നമ്മക്ക് കാര്യം മനസ്സിലായത്…
ഡോറിൽ തട്ടുന്ന ശബ്ദം കേട്ടു ഞെട്ടിയ നമ്മളെ കെട്ടിയോനെ തള്ളി മാറ്റിയ ഉടൻ നമ്മള് അടുത്ത് തന്നെ ഉള്ള ഡോർ വേഗം തുറന്ന്… നമ്മള് തള്ളിയ ശക്തിയിൽ പിറകോട്ടു മറിഞ്ഞു വീഴാൻ പോയ നമ്മളെ കെട്ടിയോൻ വീഴാതിരിക്കാൻ പിടിച്ചത് നമ്മളെ സാരിയുടെ തറ്റം… അതാ അങ്ങേര് വീണപ്പോൾ കൂടെ നമ്മളും വീണത്…
നമ്മള് ഇതും ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ഡോറിന്റെ അടുത്ത് ഒരു രൂപം നമ്മള് ശ്രദ്ധിച്ചത് നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ ലാമി ഇളിച്ചു കൊണ്ട്…
“ഒന്ന് എണീറ്റ് പൊടി….” നമ്മളെ കെട്ടിയോന്റെ സൗണ്ട് കേട്ടപ്പോൾ ആണ് നമ്മള് ഓന്റെ മേത്ത് കിടന്നാ ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നത് എന്ന് ഓർമ വന്നത്… അപ്പോൾ തന്നെ നമ്മള് വേഗം എണീറ്റു… നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു ലാമിയെ കാണാത്ത പോലെ നടിച്ചു ആ കോന്തൻ ബാത്റൂമിലേക്ക് കയറി….
ഇതൊക്കെ കണ്ടു ലാമി ആണേൽ അലാക്കിലെ ചിരിയാണ്… നമ്മള് ഓളെ നോക്കി പേടിപ്പിച്ചു ഓളെ അടുത്ത് പോയി ഓളെ കയ്യും പിടിച്ചു വലിച്ചു ഒറ്റ നടത്തം ആയിരുന്നു ഓളെ റൂമിൽ എത്തിയപ്പോൾ ആണ് നമ്മള് കയ്യിലെ പിടുത്തം വിട്ടത്….
“എടി ദുഷ്ടത്തി… എന്റെ കയ്യിന്റെ പണി തീർന്നു എന്നാ തോന്നുന്നത്.. എന്തൊരു പിടുത്തം ആടി ഇത്….”
“നിന്നോടാരാ കളിയാക്കി ചിരിക്കാൻ പറഞ്ഞത്…”
“പിന്നെ ചിരി വരാതെ ഇരിക്കുമോ… എന്നോട് പറയും ഓൻ കോന്തൻ ദുഷ്ടൻ.. കണ്ടാമൃഗം… എന്നിട്ട് ഞാൻ കാണുമ്പോൾ ഒക്കെ നീയും ഓനും ചക്കരയും ഈച്ചയും പോലെ…. എന്തായിരുന്നു ബെഡിൽ കിടന്നിട്ട് പ്രകടനം…” നമ്മളെ നോക്കി ആക്കി ചിരിച്ചു കൊണ്ട് ഓള് പറഞ്ഞപ്പോൾ നമ്മള് ഓളെ വയറ്റിന് ഇട്ട് ഒരു കുത്ത് കൊടുത്തു…
“എന്നെ കൊണ്ട് നീ വെറുതെ പച്ച തെറി വിളിപ്പിക്കരുത്… അവൻ എനിക്കിട്ട് ഓരോ പണി തന്നോണ്ടിരിക്കുവാ… നീ കരുതും പോലെ ഒന്നും അല്ല… എല്ലാം പറഞ്ഞ് തരാം.. എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞത് മുതൽ ഉണ്ടായ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ നമ്മള് ഓൾക്ക് പറഞ്ഞ് കൊടുത്തു… കേട്ടു കഴിഞ്ഞത് മുതൽ പെണ്ണ് വട്ട് ഇളകിയത് പോലെ ഒരേ ചിരിയാണ്…
“നീ എന്തിനാടി കോപ്പേ ഇങ്ങനെ ചിരിക്കുന്നത്…”
“ചിരിക്കാതെ പിന്നെ… നല്ല കെട്ടിയോനും കെട്ടിയോളും… ഞാൻ എപ്പോഴും മുമ്പ് ചിന്തിക്കാർ ഉണ്ട് പടച്ചോനെ ഈ തലതെറിചവൾ ഏത് പാവത്തിന്റെ തലയിൽ ആണ് ചെന്ന് വീഴുക എന്ന്… ഇപ്പോഴാ ആശ്വാസം ആയത്.. പടച്ചോൻ കണ്ടറിഞ്ഞു നിനക്ക് പറ്റിയ ഒരുത്തനെ തന്നെ തന്നല്ലോ… ” പെണ്ണ് ഇളിചോണ്ട് അത് പറഞ്ഞപ്പോൾ നമ്മള് ഓളെ നോക്കി കൊഞ്ഞനം കുത്തി…
“നീ എന്നാ ഇവിടെ നിന്ന് ഇളിക്ക് ഞാൻ വേഗം ഈ സാരി ഒന്ന് ചേഞ്ച് ചെയ്തു വരാം വന്നത് മുതലേ ഈ സാരി നമ്മക്ക് പണി തരുവാ…” എന്ന് പറഞ്ഞ് നമ്മള് വീണ്ടും നമ്മളെ റൂമിലെക്ക് ചെന്നപ്പോൾ ആ കോന്തൻ ബെഡിൽ ഇരുന്ന് ഫോണിൽ നോക്കി കൊണ്ട് നിൽക്കുകയാണ്.. നമ്മളെ കണ്ടപ്പോൾ ചെക്കൻ കലിപ്പോടെ നമ്മളെ ഒന്ന് നോക്കി.. മൈൻഡ് ചെയ്യാതെ നമ്മള് ചേഞ്ച് ചെയ്യാനുള്ള ഡ്രെസ്സും എടുത്തു വേഗം ബാത്‌റൂമിൽ കയറി…
ഡ്രെസ്സ് ചേഞ്ച് ചെയ്തു വന്നപ്പോഴും ആ കോന്തൻ അതെ ഇരിപ്പ് തന്നെ ആണ്… നമ്മള് കൊണ്ട് വന്നാൽ ഡ്രെസ്സ് ഒക്കെ ബാഗിൽ നിന്നു എടുത്തു ഷെൽഫിൽ അടക്കി വെക്കുമ്പോൾ ആണ് ഫോൺ റിങ്ങ് ചെയ്യുന്ന സൗണ്ട് കേട്ടത്.. നമ്മളെ നോട്ടം അങ്ങോട്ട് തിരിഞ്ഞു.. നമ്മളെ കെട്ടിയോന്റെ ഫോൺ ആണെന്ന് നമ്മക്ക് മനസ്സിലായി… നമ്മള് ആ കോന്തനെ നോക്കിയപ്പോൾ ഫോൺ കട്ട് ചെയ്തു കലിപ്പ് കേറി നിൽക്കുകയാണ്… വീണ്ടും കാൾ വന്നു വീണ്ടും അങ്ങേര് കട്ട് ചെയ്തു.. അങ്ങനെ മൂന്നാലു തവണ കാൾ വന്നു അത് പോലെ തന്നെ അങ്ങേര് കട്ട് ആക്കുകയും ചെയ്തു എന്നിട്ട് ഫോൺ ഓഫ് ആക്കി ബെഡിന്റെ സൈഡിലേക്ക് വലിച്ചെറിഞ്ഞു… നമ്മള് ഓന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചെക്കന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു…
ഇങ്ങേർക്ക് ഇത് എന്തു പറ്റി… എന്തിനാ ഇത്ര ദേഷ്യപ്പെട്ടു ഇരിക്കുന്നത്… ആരായിരിക്കും ഫോൺ വിളിച്ചത്… നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിക്കുമ്പോൾ ആണ് ചെക്കൻ റോക്കറ്റ് വിട്ടപോലെ കലിപ്പിൽ എണീറ്റു ഫോണും എടുത്തു പുറത്തേക്കു പോയത്………….കാത്തിരിക്കൂ………
[ad_2]