Novel

❤ Fighting Love ❤: ഭാഗം 18

[ad_1]

രചന: Rizvana Richu

 

 അവൾ തിരിഞ്ഞ് നോക്കിയതും അവിടെ ഉള്ള ആളെ കണ്ട്  അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു….

“അബി……….” 

അവനെ കണ്ടതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി…
അവളുടെ അടുത്ത് ഉണ്ടായ ആളും അവനെ ഭയത്തോടെ നോക്കുകയാണ്… 

അയാൾ സച്ചുവിന്റെ കയ്യിൽ നിന്ന് താഴെ വീണ വടി എടുത്ത് അബിയുടെ കൈക്ക് ലക്ഷ്യം വെച്ച് വീശി… പക്ഷെ ആ വടിയെ തടഞ്ഞു വെച്ച് അയാളുടെ കയ്യിൽ നിന്ന് അത് പിടിച്ചു വാങ്ങി അബി അയാളുടെ തലക്ക് ലക്ഷ്യം വെച്ച് വീശി…

“ടക്ക്ക്ക്……” അടിയുടെ ശക്തിയിൽ വടി രണ്ട് കഷ്ടം ആയി… അയാളുടെ തലയിൽ നിന്ന് രക്തം ഒലിച്ചു… അയാൾ പുറകോട്ട് മറിഞ്ഞു വീണു… 

അപ്പൊഴേക്കും ആദ്യം ചവിട്ട് കൊണ്ട് തെറിച്ചു വീണ ആൾ അബിയുടെ നെഞ്ചിൽ ലക്ഷ്യം വെച്ച് ആഞ്ഞു ചവിട്ടി…. ബാലൻസ് കിട്ടാതെ അബി പുറകോട്ടു മറിഞ്ഞു വീണു … അപ്പോൾ തന്നെ ചാടി എണീറ്റു നിന്ന് ഷർട്ടിൽ ആയ പൊടികൾ കൈ കൊണ്ട് തട്ടി മാറ്റി ദേഷ്യത്തോടെ അവൻ അയാളെ നോക്കി…  
അവൻ എഴുനേറ്റ് നിന്നത് കണ്ടപ്പോൾ അയാൾ അവന്റെ അടുത്തേക്ക് ഓടി വന്നു അവന്റെ മൂക്കിന് ലക്ഷ്യം വെച്ച് കൈ മടക്കി വീശിയപ്പോൾ തന്റെ കൈ കൊണ്ട് അവന്റെ കൈ പിടിച്ചു താഴേക്ക് ഓടിച്ചു…. 

“ആാാാ… വേദനയിൽ അയാൾ അലറി… അപ്പോൾ തന്നെ തന്റെ കാൽ മുട്ട് മടക്കി അയാളുടെ നാവിക്ക് ലക്ഷ്യം വെച്ച് അവൻ കുത്തി… അത് കിട്ടിയപ്പോൾ നിലവിളിക്കാൻ പോലും പറ്റാതെ അയാൾ പുറകോട്ട് മറിഞ്ഞു വീണു… മറ്റെയാൾ നേരത്തെ സച്ചു തലക്ക് അടിച്ചപ്പോൾ തന്നെ ബോധം പോയി കിടക്കുകയാണ്…

*****************

ശെരിക്കും ആ കോന്തന്റെ പ്രകടനം കണ്ടു നമ്മള് അന്തം വിട്ടു നിൽക്കുകയാണ്… ഈ ടൈം അബി ഒരിക്കലും ഇവിടെ എത്തും എന്ന് ഞാൻ പ്രതീക്ഷിചിട്ടെയില്ല… എല്ലാരെയും തല്ലി വീഴ്ത്തിയ ശേഷം ഈ ഇരുന്നെടുത്ത് നിന്ന് നമ്മളെ വന്ന് അബി എഴുനേൽപ്പിക്കും എന്ന് പ്രതീക്ഷയോടെ നമ്മള് ഇരുന്നപ്പോൾ ദേ… ആ തെണ്ടി എല്ലാം കഴിഞ്ഞ ശേഷം നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ തിരിഞ്ഞ് നടക്കുന്നു… 
ഇരുന്നെടുത്ത് നിന്ന് ഒരുപാട് തവണ എഴുന്നേൽക്കാൻ നോക്കി എങ്കിലും അരയിലും കാലിലും ഒക്കെ നല്ല വേദന ഉള്ള കരണം നമ്മക്ക് പറ്റുന്നില്ല… 

“അതെ….. എന്നെ കൂടി ഒന്ന് കൊണ്ട് പോ….” നമ്മള് ആ കോന്തനെ നോക്കി വിളിച്ചു പറഞ്ഞു… 

അപ്പോൾ തന്നെ ആ കോന്തൻ ബ്രൈക് ഇട്ടപോലെ അവിടെ നിന്ന് നമ്മളെ തിരിഞ്ഞു നോക്കി… 

“വേണേൽ എണീറ്റ് വാടി പുല്ലേ….”

“സത്യമായും എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല… ” 
നമ്മള് അത് പറഞ്ഞപ്പോൾ എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് ചെക്കൻ നമ്മളെ അടുത്ത് വന്ന്…. പിന്നെ നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ആയിരുന്നു ചെക്കന്റെ പ്രകടനം… ഇരുന്നെടുത്ത് നിന്ന് ആ കോന്തൻ നമ്മളെ വാരിയെടുത്തു… എന്നിട്ട് കാർ ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങി… നമ്മള് ആ കോന്തന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എപ്പോഴും ഉള്ള പോലെ കണ്ടാമൃഗത്തിന്റെ മുഖ ഭാവം തന്നെ… 

“അതെ എന്നെ വല്ലയെടുത്തും കളയാൻ കൊണ്ട് പോവാണോ… എങ്കിൽ കൊക്കയിൽ ഒന്നും വേണ്ടാട്ടോ… കിണറ്റിൽ എങ്ങാനും ഇട്ടാൽ മതി കുറച്ച് വെള്ളം കുടിച് ചാവാലോ….” നമ്മള് ഓനെ നോക്കി പറഞ്ഞു…. 

“ചെലക്കാതെ അടങ്ങി നിൽക്കെടി പുല്ലേ… അല്ലേൽ ഞാൻ ഇവിടെ തന്നെ ഇട്ട് പോവും….” നമ്മളെ മുഖത്തു പോലും നോക്കാതെ കലിപ്പോടെ ആ കോന്തൻ അത് പറഞ്ഞപ്പോൾ നമ്മക്ക് ചിരിയാണ് വന്നത്… ഓന്റെ വായിന്ന് അത് കേൾക്കാൻ കൂടി ആണ് നമ്മള് അത് ചോദിച്ചതും… 

കാറിന്റെ അടുത്ത് എത്തിയപ്പോൾ ആ കോന്തൻ നമ്മളെ നിലത്ത് നിർത്തി… കാറിന്റെ ഉള്ളിലേക്ക് നോക്കിയ നമ്മള് ആകെ ഞെട്ടി പോയി… 
ദേ കാറിന്റെ അകത്തു ഇടി കൊണ്ട് തളർന്നു കിടക്കുന്നു നിഷാദ്…  ഓനെ കണ്ടപ്പോൾ നമ്മള് ഓനെയും നമ്മളെ കെട്ടിയോനെയും മാറി മാറി നോക്കി… 

അപ്പോൾ തന്നെ നമ്മളെ കെട്ടിയോൻ കാർ തുറന്ന് നിഷാദിനെ പിടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടു… അപ്പോഴാണ് നമ്മളെ കെട്ടിയോൻ കൃത്യമായി ഇവിടെ എങ്ങനെ എത്തി എന്നുള്ളതിന് നമ്മക്ക് ഏകദേശ രൂപം കിട്ടിയത്.. 
“പടച്ചോനെ ഇവൻ ചത്തോ…. ” എന്ന് നമ്മള് മനസ്സിൽ കരുതി നിലത്ത് കിടക്കുന്ന നിഷാദിനെ നോക്കിയപ്പോൾ ആണ് അവൻ നിലത്ത് നിന്ന് വേദനകൊണ്ട് ഇഴഞ്ഞു കളിക്കുന്നത് കണ്ടത്… 
“ഓഹ് അപ്പോൾ ചത്തില്ലാ… ഓനെ കാണുമ്പോൾ നമ്മക്കും ദേഷ്യം കൊണ്ട് അടി മുടി തരിച്ചു കയറുകയാണ്… ഇത്ര നേരവും നമ്മള് അനുഭവിച്ചത് ഓർത്തപ്പോൾ ഓനെ പച്ചക്ക് കത്തിക്കാൻ ആണ് തോന്നുന്നത്… 

“എന്താ നീ വരാൻ ഉദ്ദേശിക്കുന്നില്ലേ… ഇനി ഒന്ന് കൂടി ഓനോട്‌ ലിഫ്റ്റ് ചോദിക്കാൻ നിൽക്കുന്നതാണോ…” നിഷാദിനെ നോക്കി കലിപ്പിൽ നിൽക്കുമ്പോൾ ആണ് കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് നമ്മളെ കെട്ടിയോന്റെ വക ഈ ഡയലോഗ്… 

കേട്ടപ്പോൾ നമ്മക്ക് ചൊറിഞ്ഞു വന്നിനു.. പക്ഷെ തല്ക്കാലം എന്നെ രക്ഷിച ആൾ അല്ലെ എന്ന് ഓർത്ത് നമ്മള് അടങ്ങി നിന്നു…
“ശവത്തിൽ കുത്തുന്നോ തെണ്ടി….” നമ്മള് പിറു പിറുത്ത് കൊണ്ട് കാറിൽ കയറി ഇരുന്നു… നമ്മള് ആ കോന്തനെ നോക്കിയപ്പോൾ നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് കാർ മുന്നോട്ട് എടുത്തു… 

അപ്പോഴേക്കും പ്രകൃതിയെ ഇരുട്ട് കീഴ്പ്പെടുത്തിയിരുന്നു… 

പെട്ടന്ന് ആണ് നമ്മളെ കെട്ടിയോൻ നമ്മളെ തന്നെ നോക്കുന്നത് കണ്ടത്… ആ നോട്ടം നമ്മളെ ഡ്രെസ്സിലേക്ക് ആണെന്ന് നമ്മക്ക് മനസ്സിലായി.. അപ്പോഴാണ് ഞാൻ എന്റെ ഡ്രെസ്സ് ശ്രദ്ധിച്ചത് ഡ്രെസ്സൊക്കെ അവിടെയും ഇവിടെയും കീറിയിട്ടുണ്ട്…ഈ കോലത്തിൽ എങ്ങനെയാ വീട്ടിൽ കയറി പോവുക… നമ്മള് അത് ചിന്തിച്ചപ്പോൾ തന്നെ ആണ് നമ്മളെ കെട്ടിയോൻ കാർ നിർത്തിയതും… 
എന്താണ് എന്ന് അറിയാൻ നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ആണ് കണ്ണുകൊണ്ടു ആ കോന്തൻ നമ്മക്ക് പുറത്തേക്കു കാണിച്ചു തന്നു… നമ്മള് പുറത്തേക്കു നോക്കിയപ്പോൾ ആണ് ഒരു 5 സ്റ്റാർ ഹോട്ടലിന് മുന്നിൽ ആണ് കാർ നിർത്തിയത് നമ്മള് കണ്ടേ… 

“ഇറങ്….. ആ ബാഗും എടുത്തോ… ഈ കോലത്തിൽ വീട്ടിൽ പോയാൽ ശെരിയാവില്ല..  ഇവിടെ ഒരു റൂം എടുത്ത് ഒന്ന് ഫ്രഷ് ആയിട്ട് പോവാം…” എന്ന് പറഞ്ഞ് നമ്മളെ കെട്ടിയോൻ കാറിൽ നിന്ന് പുറത്തേക്കു ഇറങ്ങി… 

നമ്മള് മനസ്സിൽ കരുതിയത് ആ കോന്തൻ പറഞ്ഞ സന്തോഷത്തിൽ വേഗം ബേഗും എടുത്ത്  ഷാൾ കൊണ്ട് കീറിയ ഭാഗം ഒക്കെ ഒന്ന് കവർ ചെയ്ത് ആ കോന്തന്റെ കൂടെ അകത്തേക്ക് കയറി…. 

റൂമിൽ എത്തിയ ഉടൻ തന്നെ നമ്മള് ബാഗിൽ നിന്ന് ഡ്രെസ്സ് എടുത്ത് ബാത്‌റൂമിലേക്ക് കയറി.. ഫ്രഷ് ആയി ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് ഒക്കെ വന്നപ്പോൾ.. നമ്മളെ കെട്ടിയോൻ ബെഡിൽ കിടക്കുന്നു….

“അതെ…. എനിക്ക് എന്തേലും കഴിക്കാൻ വേണം..” നമ്മള് ഓനെ നോക്കി പറഞ്ഞപ്പോൾ ആ കോന്തൻ മൈൻഡ് ചെയ്യാതെ കിടക്കുകയാണ്… 

“നിങ്ങളോട് ആണ് പറയുന്നത്… എനിക്ക് വിശക്കുന്നു… ” നമ്മളെ മൈൻഡ് ചെയ്യാതെ ആ കോന്തൻ കിടക്കുന്നത് കണ്ടപ്പോൾ നമ്മള് തല തോർത്തിക്കൊണ്ട് നിന്ന തോർത്ത്‌ ആ കോന്തന്റെ മുഖത്തേക്ക് ഇട്ട് പറഞ്ഞു…  

“നിനക്ക് വട്ടാണോടി…” ചെക്കൻ കലിപ്പ് കയറി കിടന്നെടുത്തു നിന്ന് ചാടി എണീറ്റിരുന്ന് നമ്മളെ നോക്കി അലറി… 

“ആാാ അതെ വിശന്നാൽ എനിക്ക് വട്ട് കയറും…” നമ്മള് ഓനെ കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു… 

“എന്നാ പിന്നെ നീ ഒരിക്കലും നോർമൽ ആവില്ലല്ലോ… 24മണിക്കൂറും നിനക്ക് വിശപ്പ് അല്ലെ… എപ്പോ നോക്കിയാലും വിശക്കുന്നു… വിശക്കുന്നു…. ഇത് എന്താ നീ വേറെ ആരുടേഎങ്കിലും വയറുകൂടി വാടകൈക്ക് എടുത്തിട്ട് ഉണ്ടോ….” 

“നിങ്ങൾക്ക് ഓഡർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്.. അല്ലേൽ ഞാൻ ചെയ്തോളാം എന്തായാലും കഴിക്കാതെ ഞാൻ ഇവിടെ നിന്ന് വരില്ല….  ” 
നമ്മളത് പറഞ്ഞപ്പോൾ നമ്മളെ നോക്കി പല്ല് ഞെരിച്ചു കാണിച്ചു ബെഡിൽ നിന്ന് എണീറ്റ് ഫോൺ എടുത്ത് ഫുഡിന് ഓഡർ കൊടുത്തു… 

നല്ല വിശപ്പ് ഉള്ളത് കാരണം ഫുഡ്‌ കിട്ടിയ ഉടൻ തന്നെ നമ്മള് കഴിക്കാൻ തുടങ്ങി.. നമ്മള് ആ കോന്തനെ നോക്കിയപ്പോൾ ആ ചെക്കൻ നമ്മളെ തീറ്റ കണ്ട് അന്തം വിട്ട് നോക്കുകയാണ്.. നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ ഫുഡിൽ തന്നെ ശ്രദ്ധ തിരിച്ചു… 
ഫുഡ്‌ കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ നമ്മള് അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്കു പുറപ്പെട്ടു… 

വീട്ടിൽ എത്തിയപ്പോൾ നാളെ വരാൻ ഇരുന്ന നമ്മള് ഇന്ന് തന്നെ വന്നതിന്റെ കൺഫ്യൂഷനിൽ ആണ് എല്ലാവരും… 

“എന്താ മോളെ ഇന്ന് തന്നെ വന്നത്.. രണ്ട് ദിവസത്തേക്ക് അല്ലെ നിങ്ങൾ പോയത്… ” ഉമ്മ നമ്മളോട് ചോദിച്ചു… കൂടെ ഉമ്മാമയും ഉണ്ട്.. അത് നമ്മളോട് ചോദിച്ചപ്പോൾ തന്നെ നമ്മള് ആ കോന്തന്റെ മുഖത്തു എന്താ പറയണ്ടത് എന്ന കൺഫ്യൂഷനിൽ നോക്കി…
“അതെ നിങ്ങളെ രണ്ട് ദിവസം താമസിച്ചു വരാൻ അല്ലെ ഞാൻ അങ്ങോട്ട് പറഞ്ഞു വിട്ടത്.. ” ഉമ്മാമ  ചോദിച്ചു…

“അത് ഉമ്മാമ…  ഷബീൽ വിളിച്ചിരുന്നു… ഓഫീസിൽ നാളെ ഒരു അർജന്റ് മീറ്റിംഗ് ഉണ്ട് അവനു തനിച്ചു മാനേജ് ചെയ്യാൻ പറ്റില്ലാ എന്ന് പറഞ്ഞു… ഞാൻ അവനോട് പറഞ്ഞു നീ ശ്രമിച്ചു നോക്ക് എന്ന് അപ്പോൾ ഇവൾ ആണ് പറഞ്ഞത് നമുക്ക് ഇന്ന് പോവാം ഓഫീസ് കാര്യം മുടക്കണ്ടാ.. എന്ന്… അല്ലെ…..” ആ കോന്തൻ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.. അവസാനം നമ്മളെ നോക്കി അല്ലേന്നും… പിന്നെ ഹെല്പ് ചെയ്യാം എന്ന് വാക്ക് കൊടുത്തത് കൊണ്ട് നമ്മളും അതെ എന്ന് പറഞ്ഞു നമ്മളെ കെട്ടിയോനെ സപ്പോർട്ട് ചെയ്തു… 

“ഷബി അതിന് എന്നോട് അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ.. ” ഉമ്മാമ നെറ്റി ചുളിച്ചു കൊണ്ട് നമ്മളെ രണ്ടാളെയും മാറി മാറി നോക്കി…. 
നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ചെക്കൻ കിടന്ന് വിയർക്കുകയാണ്… നമ്മക്ക് അത് കണ്ടപ്പോൾ ചിരി ആണ് വന്നത്… എല്ലാരുടെ മുന്നില് പുലികുട്ടി ആണെങ്കിലും ഉമ്മാമയുടെ മുന്നില് ചെക്കൻ വെറും പൂച്ചകുട്ടിയാ… 

“എന്തോ ഒരു കള്ള കളി ഉണ്ട് ഉമ്മാമ രണ്ടിനും…” നമ്മള് നമ്മളെ കെട്ടിയോനെ നോക്കി ഇളിചോണ്ട് നിന്നപ്പോൾ ആണ് ഷഹീ ഇളിചോണ്ട് ഈ ഡയലോഗും അടിച്ചു അങ്ങോട്ട് വന്നത്… 

****************

എങ്ങനെലും പറഞ്ഞ് രക്ഷപ്പെടാം എന്ന് കരുതി നിന്നപ്പോഴാ ആ തെണ്ടി എന്റെ അനിയൻ എന്ന് പറയുന്നവൻ അവിടേക്ക് കയറി വന്നത്…

“എന്ത് കള്ളത്തരം… നീ നിന്റെ പണി നോക്കി പോടാ ചെറുക്കാ… ” നമ്മള് ഓനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു… 

“എനിക്ക് ഇതൊക്കെ അല്ലാതെ വേറെ എന്ത് പണി… എന്നെ ഉമ്മാമ ഇവിടെ  c i d പണിക്ക് ആക്കിയിരിക്കുകയാ… അല്ലെ ഉമ്മാമ…  ” ഒന് ഉമ്മാമയുടെ ഷോൾഡറിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ച് നമ്മളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു… 

“എന്നെ അല്ലെ നിങ്ങൾക്ക് വിശ്വാസമില്ലാതെ ഉള്ളൂ ഇവളെ നല്ല വിശ്വാസം ഉണ്ടല്ലോ…എന്നാ ഇവളോട് തന്നെ ചോദിക്ക്…. ” നമ്മള് അതും പറഞ്ഞ് നമ്മളെ ആ മാക്രിയെ നോക്കിയപ്പോൾ അവൾ എന്റെ മുഖത്തു തന്നെ നോക്കുകയാണ്… നമ്മള് ഓളോട് പറഞ്ഞു കൊടുക്ക് എന്ന രീതിയിൽ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു….

“ശെരിയാ… ഉമ്മാമന്റെ കൊച്ചുമോൻ ഒരു കള്ളൻ ആണേലും ഇപ്പോൾ പറഞ്ഞത് സത്യം ആണ്…. ” ആ മാക്രി ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ എല്ലാരും കൂട്ട ചിരി ആയിരുന്നു… 
നമ്മക്ക് ആണേൽ മൂക്കിൽ നോക്കി ഒരു കുത്ത് കൊടുക്കാൻ ആണ് തോന്നിയത് ആ മാക്രിക്ക്… 
“കള്ളൻ നിന്റെ തന്തയാടി പുല്ലേ എന്ന് മനസ്സിൽ പിറു പിറുത് നമ്മള് ഓളെ നോക്കി പേടിപ്പിച്ചു..

“എന്താ ഇവിടെ ഭയങ്കര ചർച്ച ആണല്ലോ….” ശബ്ദം കേട്ടപ്പോൾ എല്ലാരും ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കി… ദേ ചിരിച്ചോണ്ട് നിൽക്കുന്നു ഷബീൽ..  

“പടച്ചോനെ പെട്ട് പോയല്ലോ…ഈ തെണ്ടി ഈ സമയം വരും എന്ന് കരുതിയില്ല…  ഇവനോട് ആദ്യമേ വിളിച്ച് എല്ലാ പ്ലാനും പറയണം എന്ന് കരുതിയത് ആണ്… വരുമ്പോൾ ഉണ്ടായ പ്രശ്നങ്ങൾ കരണം അത് മറന്നും പോയി… ഇനി ഈ തെണ്ടിയോട് ഉമ്മാമ ഞാൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചാൽ ഒക്കെ കുളമാകുമല്ലോ റബ്ബേ…” നമ്മള് ഇതും മനസ്സിൽ കരുതി പെട്ട് പോയല്ലോ എന്നാ ഭാവത്തിൽ നമ്മളെ കെട്ടിയോളെ മുഖത്തു നോക്കിയപ്പോൾ അവളും അതെ ഭാവത്തിൽ നമ്മളെ നോക്കുകയാണ്……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button