❤ Fighting Love ❤: ഭാഗം 27
[ad_1]
രചന: Rizvana Richu
” കട്ടി പുടി കട്ടിപുടി ഡാ കണ്ണാലെ കണ്ടപാടെ കട്ടി പുടിഡാ…..”
റൂം ഫുൾ ഈ സോങ് കീഴടക്കി കഴിഞ്ഞിരുന്നു… പെണ്ണ് ആണേൽ ഈ സോങ്ങിന് ഒന്നിച്ചു ഡാൻസ് കളിക്കുന്നുണ്ട്… പടച്ചോനെ ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ…. അള്ളാഹുവേ നമ്മക്ക് കണ്ട്രോൾ തരണേ…. ഇല്ല മോളെ സച്ചു.. ഇത് അബിയാണ് നിന്റെ ഒരു കളിക്കും ഈ അബി വീഴില്ല… ” നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് ഓളെ തറപ്പിച്ചു നോക്കി… അപ്പൊ ദേ ആ മാക്രി നമ്മക്ക് കിസ്സ് തരുന്ന പോലെ ചുണ്ട് കൊണ്ട് ആക്ഷൻ കാണിക്കുന്നു…. ഫാനിന്റെ കാറ്റിൽ ആണേൽ അവളുടെ മുടിയും അവളെ കൂടെ ഡാൻസ് ചെയ്യുകയാണ്.. ബ്ലാക്ക് സാരിയിൽ ആണേൽ പെണ്ണ് ഒടുക്കത്തെ ഗ്ലാമർ…
ഇനി ഇവിടെ നിന്നാ നമ്മളെ കണ്ട്രോൾ പോവും എന്ന് തോന്നിയപ്പോൾ നമ്മള് വേഗം ബെഡിൽ നിന്ന് എണീറ്റ് മെല്ലെ പുറത്തേക്കു പോവാൻ പോയതും പെണ്ണ് അവളെ ഷാൾ എടുത്ത് കറക്കി നമ്മളെ തലയുടെ മുകളിലൂടെ പുറകിലേക്ക് ഇട്ട് ഒറ്റ വലി… ബാലൻസ് കിട്ടാതെ നമ്മള് ആ മാക്രിയുടെ മുകളിലേക്ക് മറിഞ്ഞു… ആ മാക്രി താഴെയും നമ്മള് ഓളെ മേലെയും.. പോരാത്തതിന് ആ പാട്ട് പോലെ തന്നെ നമ്മളെ കെട്ടി പിടിച്ചു… ശെരിക്കും ഓള് അങ്ങനെ പിടിച്ചപ്പോൾ നമ്മക്കും അത് പോലെ കിടക്കാൻ തന്നെയാ തോന്നിയെ… പക്ഷെ നമ്മക്ക് അത് അങ്ങനെ സമ്മതിച്ചു കൊടുക്കാൻ പറ്റില്ലാലോ… പെണ്ണ് നമ്മളെ അട്ട പിടിച്ചപോലെ കിടക്കുകയാണ് എങ്കിലും നമ്മള് ഓളെ മുകളിൽ നിന്ന് എണീറ്റ് നിന്ന്….
പക്ഷെ ഈ പെണ്ണ് പിടി വിടുന്ന ലക്ഷണം ഒന്നും ഇല്ലാ.. പിന്നാലെ ഓളും എണീറ്റ് വന്നു നമ്മളെ കയ്യിൽ പിടിച്ച് വലിച്ചു… നമ്മള് ഇത്തിരി ബലം പിടിച്ചു നിന്നത് കൊണ്ട് നമ്മള് നിന്നെടുത്ത് നിന്ന് അനങ്ങിയില്ല.. അപ്പൊ തന്നെ ആ മാക്രി നമ്മളെ അടുത്തേക്ക് വന്ന് ഒരു മാതിരി ഇളി പാസാക്കി നമ്മളെ ഷോൾഡറിൽ രണ്ട് കൈകളും വെച്ച് നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു… പിന്നെ നുണക്കുഴി കാണിച്ചു ഒരു കലക്കൻ ചിരിയും… ufff ഞാൻ ആയത് കൊണ്ടാണ്ട്ടോ പിടിച്ചു നിൽക്കുന്നത്…. പിന്നെ പെണ്ണ് ആ പാട്ടിന് ഒത്തു നമ്മളെ വലം വെച്ച് കൊണ്ട് ഓരോ സ്റ്റെപ്പ് ചെയ്യുകയാണ് നമ്മള് ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന ഭാവത്തിൽ ഓളെ നോക്കി പേടിപ്പിച്ചപ്പോൾ കാറ്റിൽ പാറികളിക്കുന്ന അവളുടെ മുടി അവളുടെ കവിളിലും ചുണ്ടിലും ഒക്കെ തലോടുന്നുണ്ട്… അവൾ മെല്ലെ അവളുടെ കൈകൾ കൊണ്ട് അത് മുഖത്തു നിന്ന് മാറ്റി നമ്മളെ അടുത്തേക്ക് നടന്നു വരുന്നു… നമ്മളെ അടുത്ത് എത്തിയതും പ്രതീക്ഷിക്കാതെ അവൾ എന്നെ പുറകോട്ട് തള്ളി… നമ്മള് ബാലൻസ് കിട്ടാതെ ചുവരിൽ നടുവും ഇടിച്ചു അവിടെ നിന്നു.. എന്നിട് ഓളെ നോക്കിയപ്പോൾ ദേ ആ കുരിശ് നമ്മളെ അടുത്തേക്ക് വരുന്നു… നമ്മള് ഒരു പിരികം പൊക്കി ഓളെ നോക്കിയപ്പോൾ നമ്മളെ ഒരു വല്ലാത്ത നോട്ടം നോക്കി പെണ്ണ് നമ്മളെ ശരീരത്തിനോട് ചേർന്ന് നിന്നു… നമ്മള് ആകെ കണ്ട്രോൾ ഇപ്പോൾ പോവും എന്ന അവസ്ഥയിൽ ആണ് അപ്പൊ ദേ ഈ പെണ്ണ് എന്റെ കൈകൾ എടുത്ത് അവളുടെ അരക്കെട്ടിന്റെ മുകളിൽ എടുത്ത് വെച്ചേക്കുന്നു.. ഓളങ്ങനെ ചെയ്തപ്പോൾ ശെരിക്കും നമ്മള് അത് അനുസരിക്കുന്ന നല്ല കുട്ടിയെ പോലെ അവിടെ തന്നെ കൈ വെച്ച് നിന്നു… പെണ്ണ് നമ്മളെ കണ്ണിലേക്കു തന്നെ നോക്കുകയാണ്.. ഉഫ്ഫ്ഫ്….. ഇത് കണ്ണോ അതോ കാന്തമോ… ഇവളെ ഈ നോട്ടം ആണ് സഹിക്കാൻ പറ്റാത്തത്… നമ്മളും ഓളെ കണ്ണിൽ തന്നെ നോക്കി ഇതും ചിന്തിച്ചു നിന്നപ്പോഴാണ് ആ മാക്രി അവളെ ചുണ്ട് എന്റെ ചുണ്ടുകൾക്ക് അരികിലേക്കു കൊണ്ട് വന്നത്… പിന്നെ ഇനിയും ഇങ്ങനെ നിന്ന നമ്മളെ പിടി വിട്ട് പോവും എന്ന് തോന്നിയപ്പോൾ നമ്മളു ഓളെ പിടിച്ചു പുറകിലേക്ക് ഒറ്റ തള്ള് വെച്ച് കൊടുത്തു….
****************
നമ്മള് അത്രയും ക്ഷീണത്തോടെ വന്ന് കിടന്നത് കൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങിയിന്… അപ്പൊഴാണ് നടുവിന് എന്തോ ശക്തിയിൽ വന്ന് ഇടിച്ചത്…
“ഉമ്മാ…..” വേദന കൊണ്ട് നമ്മള് അലറിപോയി കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മള് ദേ കിടക്കുന്നു നിലത്ത്… അപ്പോഴല്ലേ നമ്മക്ക് കാര്യം പിടി കിട്ടിയത്.. നമ്മളെ കെട്ടിയോൻ തെണ്ടി നമ്മളെ ചവിട്ടി താഴെ ഇട്ടതാണ് നമ്മക്ക് ആണേൽ ദേഷ്യം കൊണ്ട് അടിമുടി തരിച്ചു കയറി… ഓനെ തിരിച്ചും ഒരു ചവിട്ട് കൊടുക്കാൻ വേണ്ടി തുള്ളി എണീറ്റ് നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല… ചെക്കൻ ഇതാ ഉറക്കത്തിൽ എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടുന്നു… അപ്പോ ഉറക്കത്തിൽ തന്നതാണ് ചവിട്ട് അല്ലെ… പക്ഷെ സംഭവം നല്ല വേദന ഉണ്ട് അപ്പൊ പിന്നെ എന്തേലും ഒരു പണി കൊടുക്കണ്ടേ… നമ്മള് റൂം ഫുൾ ഒന്ന് കണ്ണോടിച്ചു… അപ്പൊ ദേ കിടക്കുന്നു ഒരു ജഗ് ഫുൾ വെള്ളം… പിന്നെ ഒന്നും നോക്കിയില്ല വെള്ളം നമ്മള് ആ കൊന്തന്റെ തല വഴിയേ ഒഴിച്ചു….
****************
ഓളെ പിടിച്ചു തള്ളിയിട്ട് ഓളെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ആണ് നമ്മളെ തലയിൽ കൂടി ആരോ വെള്ളം ഒഴിച്ചത്… നമ്മള് വെപ്രാളം പിടിച്ച് എണീറ്റ് നോക്കിയപ്പോൾ ജഗ് പിടിച്ചു നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് നിൽക്കുന്നു നമ്മളെ ബീവി… പടച്ചോനെ ഇവൾ ഇത്ര പെട്ടന്ന് സാരി ഒക്കെ മാറ്റിയോ… ഇവിടെ സോങ് ഒന്നും കേൾക്കാനും ഇല്ലാലോ… ഒന്നും മനസ്സിലാവുന്നില്ലല്ലോ… നമ്മള് എങ്ങനെയാ ബെഡിൽ എത്തിയെ…”
“നിങ്ങൾക്ക് എന്താ ഭ്രാന്താണോ മനുഷ്യ…. മരിയാതിക്ക് ഉറങ്ങാൻ സമ്മതിക്കില്ലേ…” നമ്മള് ഒരു പിടിയും കിട്ടാതെ ആലോചിച്ചു തല ചൊറിഞ്ഞു നിന്നപ്പോ ആണ് ആ മാക്രിയുടെ ഈ ഡയലോഗ്… ഇപ്പോയല്ലേ കാര്യം പിടി കിട്ടിയത് നമ്മള് ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നു…
“ഭ്രാന്ത് നിനക്ക് അല്ലേടി.. നീ എന്തിനാ എന്റെ തലയിൽ വെള്ളം കോരി ഒഴിച്ചത്… ” നമ്മള് ആകെ ചമ്മിയിന് എങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി ഡയലോഗ് അങ്ങ് പറഞ്ഞ്…
“എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട… നിങ്ങളെ തലയിൽ വെള്ളം അല്ല നെല്ലിക്ക തളം ആണ് ഇടേണ്ടത്… തലക്ക് വല്ല അസുഖം ഉണ്ടേൽ പോയി ഡോക്ടറെ കാണിക്ക്…”
“അതിന് എനിക്ക് എന്ത് ഉണ്ടേലും നിനക്ക് എന്താ…”
“നിങ്ങള് എന്തിനാ എന്നെ ചവിട്ടി താഴെ ഇട്ടത്…”
“ആര് ചവിട്ടി…. എപ്പോ ചവിട്ടി….” നമ്മള് ഓളെ ചവിട്ടിയിന് എന്ന് ഉറപ്പാ അല്ലാതെ ഈ മാക്രി ഇങ്ങനെ കലി തുള്ളി നിൽക്കില്ലല്ലോ.. എങ്കിലും നമ്മള് അറിയാത്ത പോലെ നിന്ന്… നമ്മളെ ആക്ടിങ് കണ്ട് പെണ്ണ് കലി കേറി നമ്മളെ കഴുത്തിന് പിടിക്കുന്ന പോലെ കാണിച്ചു… നമ്മക്ക് ആണേൽ ചിരി വന്നിട്ട് വയ്യ… അറിയാതെ ആണേലും ഇവൾക്ക് ഒരു ചവിട്ടിന്റെ കുറവ് ഉണ്ടായിരുന്നു…
“ഉറക്കത്തു ഓരോ കോപ്പിലെ സ്വപ്നം കണ്ടു ബാക്കിയുള്ളവരെ ചവിട്ടി നിലത്ത് ഇട്ടതും പോരാ എന്നിട്ട് ഒന്നും അറിയാത്ത പോലെ ആക്ട് ചെയ്യുന്നോ കാലമാട…”
ഓള് അത് പറഞ്ഞപ്പോയ നമ്മളെ സ്വപ്നം ഓർമ വന്നെ… ആലോചിച്ചു ചിരി വന്നിട്ട് വയ്യ.. ആ സ്വപ്നം കണ്ടിട്ട് ചവിട്ട് കൊടുത്തത് ഭാഗ്യം… സ്വപ്നത്തിലെ പോലെ അവസാനം കിസ്സ് തിരിച്ചു കൊടുത്തിരുന്നെങ്കിൽ മാനം പോയേനെ പടച്ചോൻ കാത്തു… നമ്മള് അതും ആലോചിച്ചു നിന്നപ്പോ ആണ് ആ മാക്രി നമ്മളെ മുഖത്തിന് മുന്നിലൂടെ കൈ വേശി കാണിച്ചേ… നമ്മള് ആലോചന മാറ്റി ഓളെ നോക്കിയപ്പോൾ കുറച്ച് അകലെ നിന്ന പെണ്ണ് നമ്മളെ അടുത്ത് വന്നു നിന്നിട്ടുണ്ട്…
“സ്വപ്നം കണ്ടു കഴിഞ്ഞില്ലേ… ഇനി എന്താ ചവിട്ടോ കുത്തോ…” നമ്മളെ ആലോചന കണ്ടിട്ട് ആണ് മാക്രിയുടെ ഡയലോഗ്…
“ഒന്ന് പോടി കോപ്പേ….” എന്ന് പറഞ്ഞ് നമ്മള് ഓളെ ഒന്ന് പുറകോട്ടു തള്ളി…
“പടച്ചോനെ…..” നമ്മള് തന്നെ പടച്ചോനെ മനസ്സിൽ വിളിച്ച് പോയി.. ചുമ്മാ മെല്ലെ ഒന്ന് തള്ളാൻ ഉദ്ദേശിച്ചത് ആണ് ബട്ട് കയ്യിന്നു പോയി..
“ദേ കിടക്കുന്നു ആ മാക്രി താഴെ….”
****************
“അല്ലാഹ്….. ” ഓന്റെ തള്ളിൽ നമ്മള് താഴെ എത്തി.. ഇന്ന് നമ്മക്ക് കണ്ടക ശനി ആണെന്നാ തോന്നുന്നത് ഒക്കെ പണി കിട്ടുവാ… നമ്മള് അതും ചിന്തിച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ചെക്കൻ വാ പൊളിച്ചു നിൽക്കുന്നു.. ആ നിപ്പ് കണ്ടപ്പോൾ നമ്മക്ക് കാര്യം പിടി കിട്ടി മൂപ്പര് തള്ളിയിടാൻ ഉദ്ദേശിചില്ല അബത്തം പറ്റിയത് ആണെന്ന്… എങ്കിലും നമ്മളെ നടു ഉളുക്കി എന്നാ തോന്നുന്നേ… ഒരുപാട് നമ്മള് എഴുനേൽക്കാൻ ശ്രമിച്ചിട്ടും നമ്മക്ക് പറ്റുന്നില്ല… നമ്മള് ദയനീയമായി ആ കോന്തനെ നോക്കിയപ്പോൾ ആ തെണ്ടി നമ്മളെ നോക്കി ഇളിക്കുകയാണ്… നമ്മക്ക് അത് കണ്ടപ്പോൾ അങ്ങ് തരിച്ചു കയറി.. പിന്നെ ഒന്നും നോക്കിയില്ല…
“അയ്യോ…. എനിക്ക് വയ്യായെ… എന്റെ നടു പൊട്ടിയെ….” നമ്മള് രണ്ടും കല്പിച്ചു അലറി…
****************
സംഭവം നടുവിൽ പിടിച്ചു ഓളെ ഇരിപ്പ് കണ്ടപ്പോൾ സഹതാപം തോന്നി.. എങ്കിലും ഓളെ ഒന്ന് ചൂടാക്കാൻ ആണ് നമ്മള് കളിയാക്കി ചിരിച്ചേ… പക്ഷെ മൊതല് ഇതല്ലേ… ഓള് ഓളെ തനി നിറം കാട്ടി.. നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു പെണ്ണിന്റെ അലർച… ഇത് ആണേൽ വേറെ ഒരു വീടും പോരാത്തതിന് മാര്യേജ് ആയോണ്ട് ഒരുപാട് പെരും… ആരേലും വന്നാൽ ആകെ പ്രൊബ്ലം ആവും… ഇതൊക്കെ മനസ്സിൽ വന്നപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല ഓടി പോയി ആ മാക്രിയുടെ വാ പൊത്തി പിടിച്ചു…
“എടി മാക്രി ഒച്ചവെക്കല്ലേ… ഇത് വേറെ വീട് ആണ്.. എനിക്ക് അറിയാതെ ഒരു മിസ്റ്റേക്ക് പറ്റിയതാ….”
ആാാ….” അപ്പൊ തന്നെ ആ മാക്രി കയ്യില് കടിച്ചു..
“മിസ്റ്റേക്ക് പറ്റിയതോ.. എങ്കിൽ എന്നെ എഴുനേൽക്കാൻ ഒന്ന് സഹായിക്കാൻ പോലും വരാതെ കളിയാക്കി ചിരിച്ചത് എന്തിനാ… എനിക്ക് അറിയാം നിങ്ങൾ മനപ്പൂർവം ആണ്…..
“അയ്യോ… എന്റെ നടു പോയെ…” അത് പറഞ്ഞ് തിരിച്ചു നമ്മളെ ഒന്നും പറയാൻ പോലും സമ്മതിക്കാതെ പെണ്ണ് വീണ്ടും തുടങ്ങി അലർച്ച..
****************
നമ്മള് ഒച്ച വെച്ചതും പിന്നെ നടന്നത് ഒക്കെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു… നിലത്ത് ഉണ്ടായ നമ്മള് ഇപ്പോൾ ഉള്ളത് നമ്മളെ കെട്ടിയോന്റെ കൈകളിൽ ആണ്… ഇനി വാ പൊത്തിയിട്ട് ഒന്നും കാര്യം ഇല്ലാന്ന് തോന്നിയത് കൊണ്ട് ആവും മൂപ്പര് നമ്മളെ അപ്പൊ തന്നെ അവിടെ നിന്ന് നമ്മളെ പൊക്കിഎടുത്തത്…
നമ്മളും പിന്നെ ഒന്നും നോക്കിയില്ല ചെക്കന്റെ കഴുത്തിലൂടെ കൈ ഇട്ട് ഓനെയും പിടിച്ചു.. ശെരിക്കും ഈ കാട്ട് പോത്ത് നല്ല മൊഞ്ചൻ ആണ്… പൂച്ച കണ്ണും നല്ല ഉഗ്രൻ താടിയും… ഹിന്ദി നടന്മാർ ബാക്കിൽ നിൽക്കണം.. നമ്മള് ഓനെ നോക്കി മയങ്ങി നിന്നപ്പോ ആണ് പെട്ടന്ന് അത് സംഭവിച്ചത്………..കാത്തിരിക്കൂ………
[ad_2]