Novel

❤ Fighting Love ❤: ഭാഗം 45

[ad_1]

രചന: Rizvana Richu

ഓഫീസിൽ നിന്ന് ഇത്തിരി നേരത്തെ ഇന്ന് ഇറങ്ങി ഇന്ന്…  നേരെ വീട്ടിൽ എത്തി…  

റൂമിലേക്കു കയറി പോവുമ്പോൾ ആണ്..  റൂമിൽ നിന്ന് ഇറങ്ങി വരുന്ന ആളുമായി കൂട്ടി മുട്ടിയത്..  
ദേ കിടക്കുന്നു രണ്ടും നിലത്ത്…  നമ്മളെ കെട്ടിയോള് ആണെന്നാണ് കരുതിയെ ബട്ട്‌ ദേ കിടക്കുന്നു നിലത്ത് സൈബ…  നമ്മള് ഓളെ മേലെയും…. 

നമ്മളെ കെട്ടിയോൾ അല്ലാന്നു മനസ്സിലായത് കൊണ്ട് നമ്മള് വേഗം എണീറ്റ് നിന്നു.. പെട്ടന്ന് എന്തോ ഓളെ മുഖത്തു നോക്കാൻ ചടപ്പ് തോന്നി..
നമ്മള് എണീറ്റപ്പോൾ ഓളും എണീറ്റു.. നമ്മക്ക് ഉണ്ടായ അതെ ചമ്മൽ ഓളെ മുഖത്തും കാണാൻ ഉണ്ട്…

“സൈബ എപ്പോഴാ വന്നേ…” തല്കാലം ചമ്മൽ ഒക്കെ മാറ്റി വെച്ച് നമ്മള് ചോദിച്ചു…

“ഞാൻ കുറച്ച് സമയമേ ആയുള്ളൂ വന്നിട്ട്.. ഉമ്മാമയും സച്ചുവും ഒക്കെ കുറെ ഡേ ആയില്ലേ ഇവിടെ വന്ന് നിൽക്കാൻ വിളിക്കുന്ന്.. അവരുടെ പരാതി തീർക്കാം എന്ന് കരുതി.. “

“അത് ഏതായാലും നന്നായി….ഇനി കുറച്ച് ഡേ കഴിഞ്ഞ് പോയാൽ മതി… എന്നാ ഞാൻ ഒന്ന് ഫ്രഷ് ആയി വരാം… “

“ആ ഒക്കെ..”

പിന്നെ ഞാൻ റൂമിലേക്കു കയറി.. ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി…

****************

നമ്മള് സൈബയെ നമ്മളെ റൂമിൽ നിന്ന് ഫോണിന്റെ ചാർജർ എടുക്കാൻ പറഞ്ഞ് വിട്ടതാണ്… പെണ്ണ് ആണേൽ വരുന്നത് കാണുന്നില്ല.. അതോണ്ട് നമ്മള് പോയി നോക്കാം എന്ന് കരുതി ചെന്നപ്പോൾ ദേ ആ തെണ്ടി നമ്മളെ റൂമിന്റെ പുറത്ത് എന്തോ കിനാവും കണ്ടു നില്ക്കുന്നു… ചാർജർ ആണേൽ നിലത്തും കിടപ്പുണ്ട്… 
പടച്ചോനെ ഇത് എന്താ പറ്റിയെ…

“ഹെലോ മാഡം.. എന്താ പകൽ കിനാവ് കാണുകയാണോ… ” നമ്മള് അത് ചോദിച്ചു അവളെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണ് ആകെ ഒന്ന് പതറി…

“എന്ത് പറ്റി.. നിന്റെ മോന്തക്ക് എന്താ ഒരു പതർച്ച..”

“പതർച്ചയോ എന്ത് പതർച്ച… “

“ഹേയ് ഒന്നും ഇല്ലാ.. ഇഞ്ചി കടിച്ച അണ്ണാനെ പോലെ നിൽക്കുന്നത് കണ്ടു ചോദിച്ചതാ…” 

“അല്ല നീ എന്നെ എന്തിനാ ഇവിടെക്ക് പറഞ്ഞു വിട്ടത്…”

“നിന്റെ കുഞ്ഞമ്മേനെ കെട്ടിക്കാൻ..” 

നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് സൈക്കിളിൽ നിന്ന് വീണ നല്ല ഇളി പാസാക്കി.. 

“കാര്യമായ എന്തോ മോൾക്ക് പറ്റിയിട്ടുണ്ട് ഡോക്ടറെ കാണുന്നത് നല്ലത് ആയിരിക്കും…” 
ചാർജർ എടുക്കാൻ വന്നിട്ട് ചാർജർ എടുത്ത് ഇവിടെ കൊണ്ട് ഇട്ട് സ്വപ്നം കണ്ടിട്ട്.. ഞാൻ എന്തിനാ പറഞ്ഞു വിട്ടത് എന്ന് ഓൾക്ക് അറിയില്ല പോലും…” എന്നും പറഞ്ഞു ഓളെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ച് നിലത്ത് കിടക്കുന്ന ചാർജറും എടുത്ത് നമ്മള് ഇറങ്ങി വന്നു… 
ബാക്കിലേ തലയും ചൊറിഞ്ഞു ആ പോത്തും വന്നു….

@@@@@@@@@@@@@@@@

കുറച്ച് ദിവസം കൊണ്ട് തന്നെ എല്ലാരുടെയും മനസ്സിൽ ഒരു സ്ഥാനം നമ്മളെ സൈബ ഉണ്ടാക്കിയിന്…

തിരിച്ചു പോവാൻ നിന്നവളെ ഉമ്മയും ഉമ്മാമയും പിടിച്ച് വെച്ച് നിർത്തിക്കുകയാണ്… 

ഏറ്റവും വലിയ അതിശയം എന്ന് വെച്ചാൽ നമ്മളെ കെട്ടിയോൻ കാട്ടുപോത്തും ആയിട്ട് അവൾ നല്ല കൂട്ട് ആയി എന്നതാണ്… നമ്മക്ക് ശെരിക്കും അത്ഭുതം തോന്നിട്ടോ… പെണ്ണിനെ അടുപ്പിക്കാത്ത ആൾക്ക് കുറച്ച് ചേഞ്ച്‌ ഒക്കെ നമ്മള് കഷ്ടപ്പെട്ടു വരുത്തിയിന് എങ്കിലും ഇത്രയും ചേഞ്ച്‌ ആയി എന്ന് നമ്മള് ഇപ്പോഴാ അറിഞ്ഞേ… നമ്മളെ ഒരു കഴിവേ… ചിലപ്പോൾ ഓളെ കഴിവും ആവാട്ടോ… ഹിഹിഹി.. 

ഇന്ന് എല്ലാരും കൂടി പുറത്ത് പോയി ഒന്ന് ചുറ്റിയടിച്ചു വരാം എന്ന് പ്ലാൻ ചെയ്തിട്ട് ഉണ്ട് പിന്നെ തിരിച്ചു വരുമ്പോൾ എന്റെ വീട്ടിൽ കയറി രാത്രി എല്ലാരും അവിടെ നിന്ന് ഫുഡും കഴിച്ച് തിരിച്ചു വരാൻ ആണ് പ്ലാൻ… കല്യാണം കഴിഞ്ഞ് ഇതുവരെ അങ്ങോട്ട് എല്ലാരും പോവാത്തതിന്റെ പരാതി ഉമ്മയും ഉപ്പയും പറയാൻ തുടങ്ങീട്ട് കുറച്ച് ആയി.. ഇന്ന് എന്തായാലും ആ പരാതി തീർത്തു കൊടുക്കാം എന്ന് കരുതി… 

പോവാൻ വേണ്ടി നമ്മള് റെഡി ആവാൻ റൂമിൽ ചെന്നപ്പോൾ ദേ നമ്മളെ കെട്ടിയോൻ കലിപ്പ് കേറി നില്ക്കുന്നു.. പടച്ചോനെ ഈ സാധനത്തിനു ഇത് എന്ത് പറ്റി.. 

“എന്ത് പറ്റി… വല്ല പച്ചമുളകും കടിച്ചോ.. മുഖം ഇങ്ങനെ ചുവന്നു കിടക്കുന്നു….” 

“ഈ വീട്ടിൽ ഒരു ചായക്ക് പറഞ്ഞിട്ട് എത്ര ടൈം ആയി ഇത് വരെ കിട്ടീട്ടില്ല… “

“അതിന് ഇത് ഹോട്ടൽ ഒന്നും അല്ലാലോ.. കിട്ടീലേൽ താഴെ പോയി നോക്കിക്കൂടെ…”

“ഓ പിന്നെ… അതിനല്ല ഞാൻ ഇവിടെ ശമ്പളം കൊടുത്ത് ആളെ നിർത്തിയിരിക്കുന്നത്.. ഷഫീക്ക….. ഷാഫിക്ക….” 
ചെക്കൻ റൂമിന്റെ പുറത്ത് പോയി നിന്ന് വിളിച്ച് കൂവാൻ തുടങ്ങി…

“അവിടെ നിന്നു വിളിച്ച് കൂവിയിട്ട് ഒരു കാര്യമില്ല ഷാഫിക്കാക്ക് എവിടെയോ പോവാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉമ്മാമ പൊക്കോളാൻ പറഞ്ഞു ഷാഫിക്ക നേരത്തെ പോയി… “

നമ്മള് അത് പറഞ്ഞതും ചെക്കൻ റൂമിന്റെ അകത്തു കയറി ഒറ്റ ചവിട്ട് ആയിരുന്നു ഡോറിന്..  ടപ്പെ എന്ന് പറഞ്ഞ് ഡോർ ശക്തിയിൽ അടഞ്ഞു…

“ഒരു ചായ കിട്ടാത്തത്തിൽ ഡോർ ചവിട്ടി പൊട്ടിക്കണ്ട.. ചായ ഞാൻ ഉണ്ടാക്കി തരാം…” 

“അയ്യോ വേണ്ട… നീ ഉണ്ടാക്കിയിട്ട് എനിക്ക് ചായ വേണ്ട…” 

“വേണ്ടെങ്കിൽ കുടിക്കേണ്ട.. വല്യ കാര്യമായിപോയി… “
എന്നും പറഞ്ഞ് നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ ആണ് ഡോറിൽ ആരോ വന്നു തട്ടിയത്…  

നമ്മള് ആ കൊന്തന്റെ മുഖത്തു നോക്കിയപ്പോൾ ചെക്കൻ മുഖവും വീർപ്പിച്ചു നിൽപ്പുണ്ട്..  ശെരിക്കും ചിരി സഹിക്കാൻ വയ്യ…  ഓനെ നോക്കി ഇളിച്ചോണ്ട് നമ്മള് പോയി ഡോർ തുറന്നു… 

പുറത്ത് ഉള്ള ആളെ കണ്ടതും ഒന്ന് ചെറുതായി ഞെട്ടി നമ്മളെ നോക്കി ഇളിച്ചോണ്ട് നില്ക്കുന്നു നമ്മളെ സൈബ… 
ഓളെ കയ്യിൽ നല്ല ആവി പറക്കുന്ന ചായയും…  

“ഇതാ അബി നേരത്തെ ആയല്ലോ ചായക്ക് ചോദിക്കുന്നു അബിക്ക് കൊടുത്തേക്ക്…  ” 
എന്നും പറഞ്ഞ് പെണ്ണ് ആ ചായ കപ്പ് നമ്മക്ക് നേരെ നീട്ടിയപ്പോൾ ഞാൻ വായും പൊളിച്ച് ഓളെ നോക്കുകയാണ്…  

പിന്നെ നമ്മളെ മെല്ലെ കൈ കൊണ്ട് തള്ളി മാറ്റി ആ മാക്രി റൂമിന്റെ അകത്തേക്ക് കയറി ആ ചായ ആ കൊന്തന് കൊടുത്തു…  ദേ ആ തെണ്ടി ഇളിച്ചോണ്ട് അത് വാങ്ങി കുടിയും തുടങ്ങി…  

****************

നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ആണ് ഇപ്പോൾ നടന്നത്…  സംഭവം ഞാനും സൈബയും നല്ല കൂട്ട് ആയിരുന്നു.. എന്നാലും ഇപ്പൊ ഇങ്ങനെ ഒരു ചായയും ആയി അവളെ തീരെ പ്രതീക്ഷിചില്ല..  നമ്മളെ കെട്ടിയോൾക്ക് ആണേൽ തലക്ക് അടി കിട്ടിയ പോലെ ഉണ്ട്.. അവൾക്ക് അങ്ങനെ തന്നെ വേണം..  ഹിഹിഹി…  
നമ്മള് നമ്മളെ കെട്ടിയോളെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി സൈബയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ചു… 

നല്ല അടി പൊളി ചായ… 

“അടിപൊളി ചായ ആണുട്ടോ സൈബ..  thank u so much… ” 

“Welcome… ” 

“ഈ റെഡ് കളർ സൈബക്ക് നന്നായി ചേർന്നിട്ട് ഉണ്ട്…  സൂപ്പർ… “

“അബിക്ക് ഈ ഡ്രസ്സ്‌ ഓർമ ഇല്ലേ..  ഇത് അബി തന്നെ വാങ്ങിച്ചു തന്നത് ആണ്… “

അവൾ അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തത്…  ശെരിയാണ് അവൾ വീട്ടിലേക്കു വന്നപ്പോൾ എന്തേലും ഒരു ഗിഫ്റ്റ് കൊടുക്കണം എന്ന് ഉമ്മാമ പറഞ്ഞപ്പോൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ ആണ്…  

“ഓഹ്..  സോറി ഞാൻ അത് മറന്നു…  എന്തായാലും തനിക്ക് നല്ലോണം ചേർന്നിട്ട് ഉണ്ട്..”

“അബിടെ സെലെക്ഷൻ കൊള്ളാം… ” 

“ഇത് അബി ഇപ്പൊ ഇടാൻ വെച്ച ഡ്രസ്സ്‌ ആണോ… ” 
ബെഡിൽ നമ്മള് അയൺ ചെയ്യാൻ എടുത്ത് വെച്ച ഡ്രസ്സ്‌ നോക്കി അവൾ ചോദിച്ചപ്പോൾ നമ്മള് അതെ എന്ന രീതിയിൽ തലയാട്ടി കൊടുത്തു..  

“ഇത് അയൺ ചെയ്യേണ്ടേ..  ഷാഫിക്ക ഇല്ലാലോ..  ഇങ്ങു തന്നോളൂ ഞാൻ അയൺ ചെയ്ത് തരാം..” 

“വേണ്ട സൈബ തനിക്ക് ബുദ്ധിമുട്ട് ആവുലേ..  അത് ഞാൻ ചെയ്തോളാം.. “

“ഇതൊക്കെ എന്ത് ബുദ്ധിമുട്ട്… ഒരു 5 മിനുട്ട് ഇപ്പൊ അയൺ ചെയ്ത് കൊണ്ട് തരാം… “

എന്നും പറഞ്ഞ് എന്നെയും സച്ചുനെയും നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ എന്റെ ഡ്രെസ്സും എടുത്ത് പോയി.. 

നിങ്ങൾ ആരും നമ്മളെ മാക്രിയുടെ മോന്ത കണ്ടില്ലലോ…  ഇത് ഏതു നവരസം ആണെന്നു ഇത് വരെ കണ്ടുപിടിചിട്ട് വരെ ഉണ്ടാവില്ല..  അമ്മാതിരി ഭാവങ്ങൾ മിന്നി വിതറുന്നുണ്ട്..  
നമ്മള് കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ച് നിന്നു..  

****************

പടച്ചോനെ ഇത് എന്റെ സൈബ തന്നെ ആണോ..   സ്വന്തം ഡ്രസ്സ്‌ അയൺ ചെയ്യാൻ ഉണ്ടേൽ പോലും കൈ വേദന തലവേദന ഒക്കെ പറഞ്ഞ് ഉമ്മയെ കൊണ്ട് ചെയ്യിക്കുന്നവൾ ആണ്..  ഇതൊക്കെ എന്ത് എന്ന രീതിയിൽ ഡയലോഗും അടിച്ചു ഈ കൊന്തന്റെ ഡ്രെസ്സും എടുത്ത് പോയത്..  

പടച്ചോനെ എന്തൊക്കെയാ ഇവിടെ നടക്കുന്നെ…  

“എന്താ ആലോചിച്ചു കൂട്ടുന്നത്..  പകൽ കിനാവ് ആണോ..”

“ഞാൻ എന്ത് വീണെലും ആലോചിക്കും അതിന് നിങ്ങൾക്ക് എന്താ..  “

“ഹേയ് എനിക്ക് ഒന്നും ഇല്ലാ..  ഒന്നുമില്ലേലും അവളുടെ സിസ്റ്റർ അല്ലെ നീ..  കണ്ടു പഠിക്ക് ആ പെണ്ണിനെ..  എന്താ ഒരു സ്വഭാവം..  എന്താ ഒരു വിനയം..  അതിന്റെ ഒരു ശതമാനം പോലും നീ ഇല്ലല്ലോ കഷ്ടം… “

“സച്ചു ഇങ്ങനെ ആണ്..  ആരെ കണ്ടും അനുകരിക്കാൻ എനിക്ക് അറിയില്ല..  ഇങ്ങനെ അംഗീകരിക്കുന്നവർ അംഗീകരിച്ചാൽ മതി..  “

അല്ല പിന്നെ..  അത് കേട്ടപ്പോൾ ശെരിക്കും നമ്മക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒന്നിച്ചു വന്നു..  എനിക്ക് എന്താ കുറവ്..  നിങ്ങള് പറ..  അവളെ അത്ര സോഫ്റ്റ്‌ അല്ലേലും നമ്മള് അത്ര കുഴപ്പക്കാരി ഒന്നും അല്ലാലോ..  
എന്നിട്ട് ഈ കാലമാടൻ പറയുന്നത് കേട്ടില്ലേ..  
ഹ്മ്മ് പിന്നെ നല്ലത് പറഞ്ഞത് എന്റെ സൈബയെ ആയോണ്ട് നമ്മള് ക്ഷമിച്ചു..  പിന്നെ ഒന്നും നോക്കിയില്ല നമ്മളെ ഡ്രെസ്സും എടുത്ത് റെഡി ആവാൻ എന്റെ റൂമിലേക്ക് കയറി..  ഇപ്പൊ രണ്ടാളും ഒരു റൂമിൽ ആണ് കിടത്തം എങ്കിലും ഇങ്ങനെ കലിപ്പ് കയറുന്ന സമയം മറ്റേ മുറി നമ്മക്ക് ഒരു ഉപകാരം ആണ് ഹിഹിഹി…  

റെഡി ആയി ഞാൻ റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ നമ്മളെ കെട്ടിയോന്റെ പോടീ പോലും ഇല്ലാ..  റെഡി ആയി കോന്തൻ നേരത്തെ സഥലം വിട്ടു എന്ന് തോനുന്നു…  പിന്നെ അവിടെ നിന്ന് ചുറ്റി തിരിയാതെ നമ്മളും താഴെ ഹാളിലേക്ക് ചെന്നു.. 

എല്ലാരും റെഡി ആയി താഴെ ഹാളിൽ ഇരിപ്പുണ്ട്..  

ഷഹീ ഫോണിൽ കാര്യമായി എന്തോ ചെയ്യുന്നുണ്ട്..  ഷബീ ആണേൽ സോഫയിൽ ഇരുന്ന് അതെ പോലെ ഫോണിൽ കുത്തുന്നുണ്ട്..  ലാമിയും ആയി ചാറ്റിങ് ആയിരിക്കും കള്ള കാമുകൻ..  ഇന്ന് മൂപ്പര് നല്ല ഹാപ്പി ആണ് കാരണം നിങ്ങൾക്ക് ഊഹിക്കാലോ..  നമ്മളെ വീട്ടിൽ പോവുമ്പോൾ അവിടെ നിന്ന് ആരും കാണാതെ ലാമിയും ആയി കൊഞ്ചൽ നടക്കുമല്ലോ..  നടക്കട്ടെ അല്ലെ…  ഹിഹിഹി.. 

നഹലയും സഹലയും സൈബയും എവിടെയൊക്കെ പോവണം എന്നുള്ള ചർച്ചയിൽ ആണ്..  അമ്മായിമാര് പരദൂഷണം ആണെന്നു തോനുന്നു..  അമ്മാവന്മാരും ഷഹബാസ്ക്കയും പിന്നെ ബിസിനെസ് ആവിശ്യത്തിന് എവിടെയോ പോയിന് കുറച്ച് ഡേ ആയി..  നമ്മളെ കെട്ടിയോൻ ആണേൽ ഫോൺ വിളിച്ച് ആരെയോ വഴക്ക് പറയാ.. ഏതോ പാവം സ്റ്റാഫ് ആണെന്നു തോനുന്നു..  ഈ കോന്തന് ഇത് തന്നെയാ പണി…  

“അതെ പോവാൻ ഉദ്ദേശം ഒന്നും ഇല്ലേ..  എത്ര സമയം ആയി റെഡി ആയിട്ട് നില്ക്കുന്നു.. ” 
സഹികെട്ടപ്പോൾ ഷഹീ അടിച്ച ഡയലോഗ് ആണ്.. “

“അതിന് എല്ലാരും റെഡി ആയിനു ഉമ്മയും ഉമ്മാമയും വന്നാലല്ലേ പോവാൻ പറ്റു… 
ഷബീ മറുപടി കൊടുത്തു.. 

“ഉമ്മയും ഉമ്മാമയും എവിടെ… ” 

“അമ്മായിയമ്മയും മരുമോളും സൊറ പറഞ്ഞു ഇരിക്കുന്നുണ്ടാവും… “
ഷബീ ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ ഞാൻ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ഉമ്മാമയുടെ റൂമിലേക്ക് പോയി..  

നമ്മള് പോവുമ്പോൾ ഷബീ പറഞ്ഞപോലെ രണ്ടാളും എന്തോ കാര്യമായ ചർച്ചയിൽ ആണ്..  

നമ്മക്ക് ഒളിഞ്ഞു കേൾക്കുന്ന ശീലം ഇല്ലെങ്കിലും അവർ പറയുന്നത് നമ്മള് ആടെ നിന്ന് കേട്ട്… 

“സൈബ അവൾ നല്ല കുട്ടി ആണ് അല്ലെ ഉമ്മ… “

“അതെ..  നല്ല അടക്കവും ഒതുക്കവും ഉള്ള പാവം മോള്..ആ കുട്ടിയോട് സന എന്തൊരു ദ്രോഹം ആണ് ചെയ്തത്..  എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു… ” 

“ശെരിക്കും അന്ന് സന അങ്ങനെ ചെയ്തില്ല എങ്കിൽ അബിടെ കൂടെ ഇപ്പൊ സൈബ ആയിരുന്നെനെ.. “

“പക്ഷെ അബിക്ക് എന്ത് കൊണ്ടും യോജിച്ചത്…… ” 
എന്ന് ഉമ്മാമ പറയാൻ തുടങ്ങിയതും എന്നെ കണ്ടപ്പോൾ പെട്ടന്ന് സ്റ്റക്ക് ആയി..  
പറയുന്നത് ഒക്കെ കേട്ടു എങ്കിലും ഒന്നും കേൾക്കാത്ത പോലെ നമ്മള് റൂമിന്റെ ഉള്ളിലേക്ക് ഇളിച്ചോണ്ട് കയറി.. 

“അതെ ഇങ്ങനെ സംസാരിച്ചു ഇരുന്നാൽ പോവാൻ പറ്റില്ലാട്ടോ..  എല്ലാം ഇപ്പൊ തന്നെ പറഞ്ഞ് തീർക്കാതെ ഇത്തിരി നാളത്തെക്കും വെച്ചുടെ.. ” 

“ഓ പിന്നെ..  അതിന് മാത്രം ഒന്നും പറഞ്ഞിട്ടോന്നും ഇല്ലാ.. “

“ഹ്മ്മ് എങ്കിൽ രണ്ടാളും വാ..  എല്ലാരും വെയിറ്റ് ചെയ്ത് നിൽക്കുകയാ…  “

നമ്മള് അതും പറഞ്ഞ് പോയപ്പോൾ രണ്ടും നമ്മളെ പിറകെ വന്നു…  പിന്നെ എല്ലാരും കൂടി പുറപ്പെട്ടു…  

ഒരുപാട് സ്ഥലത്ത് ചുറ്റി കറങ്ങി..  ഉമ്മാമ അതിക സ്ഥലത്തും ഇറങ്ങാതെ കാറിൽ തന്നെ ഇരിക്കുകയായിരുന്നു… ഉമ്മാമ വന്നത് നമ്മളെ വീട്ടിൽ പോവണ്ടത് കൊണ്ട് മാത്രം ആണ്…  
ഉമ്മാമ തിരക്കാക്കാൻ തുടങ്ങിയപ്പോൾ നമ്മള് മെല്ലെ കറക്കം ഒക്കെ മതിയാക്കി നമ്മളെ വീട്ടിലേക്കു വിട്ടു… 

വീട്ടിൽ എത്തിയപ്പോൾ ദേ നമ്മളെ സ്വീകരിക്കാൻ.. നമ്മളെ മാമന്മാരും അമ്മായിമാരും ഒക്കെ എത്തിയിട്ടുണ്ട്…  

എല്ലാരും ഒരു ജാഥ പോലെ നമ്മളെ വീട്ടിലേക്കു കയറി…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button
error: Content is protected !!