❤ Fighting Love ❤: ഭാഗം 51
[ad_1]
രചന: Rizvana Richu
ഓർക്കുമ്പോൾ മനസ്സിന് താങ്ങാൻ പറ്റാത്ത വിഷമം ഉണ്ട്…
എങ്കിലും നമ്മള് അത് സഹിച്ചു നിൽക്കും..
പിന്നെ നിക്കാഹ് നാളെ ഇവിടെ വെച്ച് തന്നെ ആണ്…
” ഉമ്മാമ ഞാൻ ഒന്ന് എന്റെ വീട്ടിൽ പോയി വരാം…”
” അപ്പൊ ഇന്ന് ഇങ്ങോട്ട് വരില്ലേ.. “
“ഞാൻ രാത്രി വരും…”
” എന്നാ മോള് പോയി വാ.. രത്രി ഇവിടെ നിന്ന് കാർ അയക്കാം..”
“ഹ്മ്മ് ശെരി…..”
@@@@@@@@@@@@@@@@
നമ്മള് വീട്ടിൽ എത്തിയപ്പോൾ നമ്മളെ അമ്മായിമാരും അമ്മാവന്മാരും കസിൻസും ഒക്കെ ഉണ്ട്.. എല്ലാരും സൈബക്ക് മെഹന്തി ഇട്ട് കൊടുക്കുന്ന തിരക്ക് ആണ്…
പിന്നെ ലാമിക്ക് ഇപ്പൊഴും നമ്മളോട് ചെറിയ പിണക്കം ഉണ്ട്…
നമ്മള് വീട്ടിൽ എത്തി എല്ലാരെയും കണ്ടു എങ്കിലും ആ തെണ്ടിയെ മാത്രം അവിടെ എവിടെയും കാണാൻ ഇല്ലാ…
“സൈബ… ലാമി എവിടെ… ”
” അവൾ ഇപ്പൊ പുറത്തെക്ക് പോയിന്… വേഗം വരും എന്ന് പറഞ്ഞിട്ടാ പോയത്.. ഏതോ ഫ്രണ്ടിനെ കാണാൻ ഉണ്ട് എന്ന് പറഞ്ഞു… ”
സൈബ പറഞ്ഞു തീർന്നപ്പോഴേക്കും ലാമിടെ സ്‌കൂട്ടി വീട്ടിന്റെ മുന്നിൽ വന്ന് നിർത്തി…
നമ്മളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു അവൾ ഉള്ളിലേക്കു കയറി വന്നു…
“ആഹാ മെഹന്തി ഇടാൻ തുടങ്ങിയോ.. സച്ചു എപ്പോൾ വന്നു…”
“ഞാൻ ഇപ്പൊ വന്നേ ഉള്ളു…”
” അവിടത്തെ ഒരുക്കങ്ങൾ ഒക്കെ എങ്ങനെ പോവുന്നു…”
“അവിടെ എല്ലാം ഒക്കെ ആണ്..”
“അല്ലാ നിന്റെ കയ്യില് അന്റെ കെട്ടിയോൻ ആവാൻ പോവുന്ന ആളെ നെയിം എഴുതണ്ടേ..”
ഞാനും ലാമിയും സംസാരിച്ചു കൊണ്ട് നിന്നപ്പോൾ അമ്മായി സൈബയുടെ അടുത്തു വന്ന് ഇത് പറഞ്ഞത് അപ്പോൾ തന്നെ ലാമി നമ്മളെ മുഖത്തു നോക്കി… നമ്മളെ മുഖത്തെ വിഷമം അല്ലേലും ആരെക്കാളും പെട്ടന്ന് അവൾക്ക് മനസ്സിലാവും.. കൂടുതൽ അവിടെ നിന്ന് പരുങ്ങി കളിക്കാതെ നമ്മള് മുകളിലേക്ക് കയറിപ്പോയി…
മനസ്സിൽ എന്തൊ തീക്കനൽ കൊണ്ട് ഇട്ടപോലെ ഉണ്ട്.. ആരെയും കുറ്റം പറയാനും പറ്റില്ലാ.. തീരുമാനം എന്റെത് ആയിരുന്നല്ലോ…
മനസ്സിൽ കല്യാണം കഴിഞ്ഞത് മുതൽ അബിയുടെ കൂടെ ഉണ്ടായ നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടേ ഇരുന്നു…
ഇല്ലാ… അബിയെ പിരിയാൻ എനിക്ക് വയ്യാ… അബി കൂടെ ഇല്ലാതെ എനിക്ക് പറ്റില്ലാ…
I love you അബി… നിന്നെ പിരിയാൻ എനിക്ക് വയ്യാ… നമ്മളെ കണ്ണുകൾ ഒരു പരുതിയും ഇല്ലാതെ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. അബി സെബയെ നിക്കാഹ് കഴിക്കുന്നത് മനസ്സിൽ തെളിഞ്ഞു വരുംതോറും നെഞ്ചിൽ ആരോ കത്തികൊണ്ട് കുത്തി ഇറക്കുന്ന പോലെ തോന്നി…
പെട്ടന്ന് ആണ് പിറകിൽ നിന്ന് ആരോ നമ്മളെ ഷോൾഡറിൽ കൈ വെച്ചത്.. വെഗം കണ്ണുകൾ തുടച്ചു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ലാമി.. അവളെ കണ്ടതും മനസ്സ് ആകെ വിങ്ങി പൊട്ടി.. അവളെ ഞാൻ കെട്ടിപിടിച്ചു എന്റെ സങ്കടം തീരും വരെ കരഞ്ഞു…
“എന്തിനാ നീ ഇപ്പോൾ കരയുന്നത്…” അവൾ അവളിൽ നിന്ന് എന്നെ വേർപെടുത്തി നിർത്തി ചോദിച്ചു…
“എനിക്ക് അബിയെ പിരിയാൻ വയ്യാ ലാമി… എനിക്ക് അവനെ വേണം… “
“ഓഹോ.. എപ്പോ മുതൽ തുടങ്ങി നിനക്ക് ഈ സ്നേഹം.. അവനൊട് ഉള്ള സ്നെഹം തിരിച്ചറിയാൻ കല്യാണ തലേന്ന് വരെ ആവേണ്ടി വന്നോ.. എത്ര തവണ ഞാൻ നിന്നോട് പറഞ്ഞു ഇങ്ങനെ ഒന്നും ചെയ്യരുത് എന്ന്.. അപ്പോൾ നിനക്ക് സൈബയുടെ സന്തോഷം മതി.. അബിക്ക് നിന്നോട് ഉള്ള ഇഷ്ടം അറിഞ്ഞിട്ടും നീ അത് കണ്ടില്ലെന്നു നടിച്ചു.. അവനെ ഒരിക്കലും നീ സ്നേഹിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ നീ ഇല്ലെന്ന് പറഞ്ഞില്ലേ.. എന്നിട്ടും നിന്റെ തെറ്റ് തിരുത്താൻ നിനക്ക് ഒരു മാസം സമയം ഉണ്ടായല്ലോ.. എന്നിട്ടും നീ അത് ചെയ്‌തോ..
എന്നിട്ട് ഇപ്പൊ എന്തിനാ നീ ഇതും പറഞ്ഞു വരുന്നത്….”
“മറക്കാൻ പറ്റും എന്ന് കരുതി.. പക്ഷെ മറക്കാൻ ശ്രമിക്കും തോറും സ്നേഹം കൂടി കൂടി വരുകയാണ്…. “
“പക്ഷെ നീ ഒരുപാട് വൈകിപ്പോയി സച്ചു.. ഇനി നീ ഒക്കെ മറന്നേ പറ്റു…”
“ഇല്ല ലാമി.. മറക്കാൻ എനിക്ക് വയ്യാ.. ഇനിയും ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും.. ഞാൻ അബിയോട് പറയാൻ പോവുകയാണ്.. അവൻ എന്നെ മനസ്സിലാക്കും….”
” അവനെ ഒട്ടും മനസ്സിലാക്കാതെ ഇതൊക്കെ ചെയ്ത് കൂട്ടിയിട്ട് ഇനി അവൻ നിന്നോട് ക്ഷമിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. നീ ഒന്ന് പറഞ്ഞു നോക്ക്.. അപ്പൊ അറിയാം നീ ചെയ്തത് എത്ര മാത്രം അവനെ വേദനിപ്പിച്ചിട്ടുണ്ടെന്ന്… ”
“ഞാൻ പറയും… എത്രയും പെട്ടന്ന് തന്നെ പറയും…”
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല എത്രയും പെട്ടന്ന് അബിയെ കാണണം എന്ന് മാത്രം ആണ് മനസ്സിൽ…
ലാമിയോട് പോവുകയാണ് എന്ന് പറഞ്ഞു അവളോട് സ്കൂട്ടിയുടെ ചാവി വാങ്ങി താഴെക്ക് ഇറങ്ങി.. പുറത്തു ഇറങ്ങിയപ്പോൾ ആണ് ആരോടും പോവുന്ന വിവരം പറയാതെ ആണ് നമ്മള് സ്കൂട്ടിയിൽ കയറി ഇരുന്നത് എന്ന് ഓർമ്മ വന്നേ.. വീണ്ടും അകത്തേക്ക് കയറി ഉമ്മാനോട് പറയാൻ വേണ്ടി അകത്തു കയറിയപ്പോൾ ഉമ്മാനെ എവിടെയും കാണാൻ ഇല്ലാ.. എല്ലായിടത്തും നോക്കിയപ്പോൾ എല്ലാരും കൂടി റൂമിൽ ഇരുന്ന് സൊറ പറയുന്നുണ്ട്…
“ഉമ്മാ.. ഞാൻ എന്നാൽ പോവുകയാണ്.. അവിടെ ഉമ്മാമ എന്നെ അന്വേഷിക്കുന്നുണ്ടാവും.. ”
“ഉമ്മാമ കുറച്ചു നേരത്തെ നീ ഇവിടെ എത്തിയോ എന്ന് ചോദിക്കാൻ വിളിച്ചിരുന്നല്ലോ.. അപ്പൊ രാത്രി വണ്ടി അയക്കാം എന്നും പറഞ്ഞിന് പിന്നെ നീ എന്തിനാ ഇത്ര വെപ്രാളം പിടിച്ചു പോവുന്നത്…”
ഉമ്മ അത് പറഞ്ഞപ്പോൾ നമ്മക്ക് പിന്നെ എന്താ പറയണ്ടേ എന്ന് ഒരു പിടിയും ഇല്ലാ.. നമ്മള് അവിടെ നിന്ന് ബബബ ആയി പോയി..
“നിനക്ക് എന്താ ഇത്ര തിരിക്ക്.. നീ വന്നിട്ട് അടിച്ചു പൊളിക്കാൻ നിൽക്കുക ആയിരുന്നു നമ്മള് എല്ലാരും എന്നിട്ട് നീ ഇത് എങ്ങോട്ടാ മുങ്ങുന്നത്…”‘
അമ്മായി നമ്മളെയും പിടിച്ചു വലിച്ചു മുകളിലേക്ക് കൊണ്ട് പോയി.. കൂടെ വാലായി പെൺപടകൾ ഒക്കെ വന്നു.. നമ്മക്ക് ഇപ്പോഴൊന്നും ഇവിടെ നിന്ന് മുങ്ങാൻ പറ്റില്ലാന്ന് നമ്മക്ക് മനസ്സിലായി.. മനസ്സിൽ ആണേൽ ഒരു സമാധാനവും ഇല്ലാ.. എങ്ങനെയും അബിയെ കാണണം സംസാരിക്കണം എന്ന് മാത്രം ആണ് മനസ്സ് നിറയെ..
ഇവിടെ ആണേൽ പാട്ടും ഡാൻസും ഒക്കെ തുടങ്ങി..
ഒരുവിതം നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് പിടിച്ചു നിന്ന്.. ഫുഡ് ഒക്കെ കഴിച്ച ശേഷം ആണ് നമ്മളെ കൂട്ടിപ്പോവാൻ കാർ വന്നത്.. സത്യം പറഞ്ഞാൽ എന്റെ വീട്ടിൽ നിന്ന് എനിക്ക് ആദ്യം ആയിട്ടാ ഇങ്ങനെ ഒരു ശ്വാസം മുട്ടൽ അനുഭവിക്കുന്നത്..
എല്ലാരോടും പെട്ടന്ന് യാത്ര പറഞ്ഞു നമ്മള് വേഗം കാറിൽ കയറി..
ഒന്ന് വേഗം പോവുട്ടോ… എന്ന് ഡ്രൈവറോടും പറഞ്ഞു നമ്മള് കാറിൽ ചാരി ഇരുന്നു…
വീട്ടിൽ എത്തിയ ഉടൻ താഴെ ആരൊക്കെയോ ഉണ്ട് അവരെയൊന്നും മൈൻഡ് പൊലും ചെയ്യാതെ നമ്മള് മുകളിൽ മുറിയിലേക്ക് ചെന്ന്.. കണ്ണാടിയിൽ നോക്കി മുടി വാരി കൊണ്ട് നിൽക്കുകയായിരുന്നു അബി… അവനെ കണ്ടതും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം തോന്നി… പിന്നെ മനസ്സിൽ അടക്കി പിടിച്ച അവനോടുള്ള സ്നേഹം നമ്മളെ തന്നെ അനുസരിക്കാതെ പുറത്തേക്ക് വന്നു.. ഒന്നും നോക്കിയില്ല ഓടിചെന്ന് അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. എന്റെ കണ്ണുനീര്കൊണ്ട് അവന്റെ ഷർട്ടിൽ നനവ് തോന്നിയപ്പോൾ ആവണം എന്റെ കൈകൾ അവന്റെ അരയിൽ നിന്ന് മാറ്റി അവൻ എന്റെ നേർക്ക് തിരിഞ്ഞു നിന്നത്… തലതാഴ്ത്തി നിന്ന എന്റെ മുഖം അവൻ കൈകൾ കൊണ്ട് ഉയർത്തി അവന്റെ കണ്ണുകളിൽ നോക്കാൻ ഉള്ള ധൈര്യം കിട്ടിയില്ലെങ്കിലും നമ്മള് രണ്ടും കല്പിച്ചു ഓന്റെ കണ്ണുകളിലേക്ക് നോക്കി.. ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച്ച ആണ് നമ്മള് കണ്ടത്.. ആ പൂച്ചകണ്ണുകൾ നിറഞ്ഞിരിക്കുന്നു.. അത് കണ്ടപ്പോൾ ശരീരം തളർന്നു പോവുന്ന പോലെ തോന്നി.. I love you അബി.. നീ ഇല്ലാതെ എനിക്ക് പറ്റില്ലാ… ” എന്നും പറഞ്ഞു ഞാൻ അവനെ കെട്ടിപിടിച്ചു…
കുറച്ചു സമയം ഒന്നും പ്രതികരിക്കാതെ നിന്നെങ്കിലും പിന്നീട് അവനും എന്നെ ചേർത്ത് പിടിച്ചു.. Love you too സച്ചു.. ”
“മാഡം വീട് എത്തി….”
പെട്ടന്നു ഒന്ന് ഞെട്ടി നമ്മള് ചുറ്റും നോക്കി.. കാർ വീടിന്റെ മുന്നിൽ എത്തിയിട്ടുണ്ട്.. അപ്പോഴാ നമ്മള് ചെറുതായി ഒന്ന് മയങ്ങി എണീറ്റത് ആണെന്ന് മനസ്സിലായത്.. കണ്ടത് മധുരമായ ഒരു സ്വപ്നം ആണെന്നും മനസ്സിലയാത്..
പിന്നെ വീട്ടിലേക്ക് കയറിയപ്പോൾ എല്ലാരും ഹാളിൽ തന്നെ ഇരിപ്പുണ്ട്…
“ആഹ മോള് വന്നോ.. എന്തുണ്ട് അവിടത്തെ വിശേഷം… ഒരുക്കങ്ങൾ ഒക്കെ എവിടെ വരെ ആയി..”
“എല്ലാം നന്നായിട്ട് പോവുന്നു… ”
“ഭക്ഷണം കഴിച്ചിട്ടാണോ വന്നത്..”
“അതെ ഉമ്മാ ഭക്ഷണം ഒക്കെ കഴിച്ചു..”
“വാ സച്ചു ഒന്ന് വന്ന് മെഹന്തി ഇട്ടുതാ…”
” എനിക്ക് നല്ല ക്ഷീണം ഉണ്ട് നഹല.. നീ ഒന്ന് സഹലയോട് പറ.. പ്ലീസ്..”
എന്നും പറഞ്ഞു നമ്മള് മുറിയിലേക്ക് പോയി..
അബി അവിടെ ഇല്ലാ…
നമ്മള് വേഗം ഫോൺ എടുത്ത് താഴെ ഷഹീടെ ഫോണിലേക്ക് വിളിച്ചു.. അബി പുറത്തേക്ക് പോയതാണ് വരാൻ ലേറ്റ് ആവും എന്ന് ഉമ്മാമയോട് പറഞ്ഞിട്ടുണ്ട് എന്നും അവൻ പറഞ്ഞു…
അപ്പോൾ തന്നെ നമ്മള് ഫോൺ എടുത്ത് അബിയെ ഒരുപാട് വിളിച്ചു.. ആദ്യം ഒക്കെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു പിന്നീട് അത് ഓഫ് ആക്കി.. എത്ര തന്നെ ലേറ്റ് ആയാലും അബിയോട് സംസാരിച്ചിട്ടേ ഉറങ്ങുള്ളൂ എന്ന് മനസ്സിൽ കരുതി നമ്മള് വെയിറ്റ് ചെയ്തു ബെഡിൽ അങ്ങനെ ഇരുന്നു.. സമയം ഇടയ്ക്കിടെ നോക്കി.. 11 മണി… 12മണി… 1 മണി… 2 മണി.. 3 മണി…
മണിക്കൂറുകൾ കടന്നു പോയി.. പക്ഷെ അബി വന്നില്ല.. അവസാനം കാത്തു കാത്തു നിന്ന് ഉറങ്ങിപോയി….
@@@@@@@@@@@@@@@@@@@@@
ഉറക്ക് ഞെട്ടി എണീറ്റപ്പോൾ തന്നെ നമ്മള് വേഗം ഫോൺ എടുത്ത് നോക്കിയേ.. സമയം നോക്കിയപ്പോൾ 9 മണി… അല്ലൊഹ് ഇന്നലെ നല്ല ക്ഷീണവും പിന്നെ ഉറങ്ങാൻ ലേറ്റ് ആയത് കൊണ്ട് നമ്മള് ബോധം കേട്ടപോലെ ഉറങ്ങിപ്പോയി…
നമ്മള് വേഗം ബെഡിൽ നിന്ന് എണീറ്റ് ഇരുന്നപ്പോൾ ആണ് അതിനേക്കാൾ തല കറങ്ങുന്ന കാഴ്ച്ച നമ്മള് കണ്ടത്.. അബി കല്യാണ ചെക്കന്റെ വേഷത്തിൽ നിൽക്കുന്നു… അബി എന്ന് വിളിച്ചു അടുത്തേക്ക് പോവാൻ പോയതും അവൻ മുറിയിൽ നിന്ന് ഇറങ്ങി താഴേക്ക് പോയി.. ഒന്റെ പിന്നാലെ ഓടി പോവാൻ പോയപ്പോൾ ആണ് ലാമി മുറിയിലേക്ക് കയറി വന്നത്…
“നീ ഇത് എവിടെക്കാ ഓടി പോവുന്നത്.. ഇതെന്ത് കോലാടി.. നീ റെഡി ആവുന്നില്ലേ.. നിക്കാഹിന് സമയം ആവാറായി… എല്ലാരും എത്തി താഴെ ”
“ആരുടെ നിക്കാഹ്… ഇവിടെ ഒരു നിക്കാഹും നടക്കാൻ പോവുന്നില്ല.. അബി എന്റേത് ആണ് എന്റേത് മാത്രം…”
“നിന്റേതോ ആരു പറഞ്ഞു.. അവൻ പറഞ്ഞോ.. പിന്നെ മുമ്പ് നിക്കാഹ് കഴിഞ്ഞു എന്നുള്ളത് ആണേൽ ഡിവോഴ്സ് പേപ്പറിൽ നീ ഒപ്പിട്ടു കൊടുത്തില്ലേ.. പിന്നെ എന്ത് അതികാരം ആണ് അവന്റെ മേൽ നിനക്ക് പറയാൻ ഉള്ളത്…”
“പ്ലീസ് ലാമി നീ ഓരോന്ന് പറഞ്ഞു എന്നെ തകർക്കരുത്.. എനിക്ക് അബിയോട് സംസാരിക്കണം പ്ലീസ്..”
“ആദ്യം നീ ഫ്രഷ് ആയി റെഡി ആവാൻ നോക്ക്.. അപ്പോഴേക്ക് അബിയെ ഞാൻ ഇങ്ങോട്ട് പറഞ്ഞു വിടാം..”
“സത്യം ആണോ…”
” ആ സത്യം.. നീ ആദ്യം ഞാൻ പറഞ്ഞത് കേൾക്ക്…” എന്നും പറഞ്ഞു അവൾ താഴേക്ക് പോയി…
നമ്മള് അപ്പൊ തന്നെ ഫ്രഷ് ആവാൻ കയറി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് അബിയെ വെയിറ്റ് ചെയ്ത് നിന്നു…
****************
ഷിയാസിനോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് ലാമി അടുത്തെക്ക് വന്ന് സച്ചു സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു എന്ന് പറഞ്ഞതും റൂമിലേക്ക് പോവാൻ ആവിശ്യപെട്ടതും.. ഷിയാസ് കൂടി ഉന്തി തള്ളി വിട്ടപ്പോൾ നമ്മള് മുകളിലേക്ക് ചെന്നു.. താഴെ ആണേൽ നിക്കാഹിന്റെ സമയം ആയി അതിന്റെ ബഹളത്തിൽ ആണ് എല്ലാരും..
റൂമിലേക്ക് കയറിയപ്പോൾ ജനൽ തുറന്നു പുറത്തക്ക് നോക്കി നിൽക്കുകയാണ് ആ തെണ്ടി..😏 നമ്മളെ കണ്ടതും ഓടി പിടിച്ചു നമ്മളെ അടുത്തെക്ക് വന്നു… ആ കാപ്പി കണ്ണുകൾ ഒക്കെ നിറഞ്ഞിട്ടുണ്ട്.. അല്ലേലും ഞാൻ എന്തിനാ അതൊക്കെ നോക്കുന്നത്..
“എന്തിന് വേണ്ടിയാ ഇപ്പൊ ഈ കള്ള കണ്ണീര്…”
“കള്ള കണ്ണീരോ.. നിനക്ക് ഇത് കണ്ടിട്ട് കള്ള കണ്ണീർ ആയിട്ട് തോന്നുന്നുണ്ടോ അബി..”
“അല്ലെലും എന്റെ തോന്നൽ ഒന്നും ശെരിയല്ല എന്ന് നീ തന്നെ ഒരിക്കൽ തെളിയിച്ചു തന്നത് അല്ലെ.. നിന്റെ കണ്ണിൽ ഞാൻ എന്നോട് കണ്ട പ്രണയം പോലും കള്ളം ആയിരുന്നില്ലേ…”
“അത് ഒരിക്കലും കള്ളം അല്ലായിരുന്നു അബി.. realy I love you.. love you lot.. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലാ.. ”
“ഓഹോ ഈ സ്നേഹം എപ്പോ മുതലാ വന്നത്.. നിനക്ക് ഞാൻ വെറും മഹർ ചാർത്തിയാവാൻ മാത്രം ആയിരുന്നില്ലേ.. വേറെ ഒരു ബന്ധവും നമ്മൾ തമ്മിൽ ഇല്ലാ എന്നല്ലേ നീ എല്ലാരോടും വിളിച്ചു കൂവിയത്..
“അബി അത് സൈബയ്ക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ…”
“അതെ നീ നിന്റെ സഹോദരി സ്നേഹം കൊണ്ട് എന്റെ സ്നെഹം കണ്ടില്ലെന്നു നടിച്ചു.. ഇപ്പൊ നിന്റെ സഹോദരി സ്നെഹം പോയോ.. അവൾ തന്നെയാ താഴെ അണിഞ്ഞൊരുങ്ങി നിൽക്കുന്നത്.. ഈ അവസാന നിമിഷം അവളെ വേണ്ട എന്ന് വെക്കണോ… വാക്കുകൾ മാറ്റികൊണ്ട് നിൽക്കാൻ ഞാൻ സച്ചു അല്ല.. അബി ആണ്.. ഹബീബ് റഹ്‌മാൻ.. ഇനി എന്ത് തന്നെ സംഭവിച്ചാലും ഈ നിക്കാഹ് നടക്കുക തന്നെ ചെയ്യും….”
****************
അവന്റെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും കൊടുക്കാൻ എന്റെ പക്കൽ ഇല്ലായിരുന്നു.. കാരണം ഒക്കെ എന്റെ തെറ്റാണ്.. എന്റേത് മാത്രം…
“അബി പ്ലീസ്…ഞാൻ പറയുന്നത് ഒന്ന്….”
“മിണ്ടിപ്പോവരുത്….” നമ്മള് പറഞ്ഞു തുടങ്ങും മുമ്പ്.. നമ്മളെ നേർക്ക് കൈ ഉയർത്തി പിടിച്ചു.. നിറകണ്ണുകളോടെ ഞാൻ ഒനെ നോക്കിയപ്പോൾ നമ്മളെ നോക്കി പേടിപ്പിച്ചു പറയുന്നത് ഒന്ന് കേൾക്കാൻ പോലും നിൽക്കാതെ അവൻ പോയി…
അവനെ കുറ്റം പറയാൻ പറ്റില്ല ഒക്കെ എന്റെ തെറ്റാണ്.. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി… ആരോടും ഒരു പരാതിയും പറയാൻ പറ്റില്ല.. എന്റെ സങ്കടം ആ മുറിക്കുള്ളിൽ മാത്രം ഒതുക്കി ഞാൻ അവിടെ കിടന്ന് കരഞ്ഞു തീർത്തു….
@@@@@@@@@@@@@@@@@@@@@
നിക്കാഹ് കഴിഞ്ഞിട്ടും സച്ചുനെ കാണാതെ ആയപ്പോൾ ലാമി മുറിയിലേക്ക് കയറി വന്നു.. ബെഡിൽ കിടക്കുകയാണ് സച്ചു..
ലാമി അവളുടെ അടുത്ത് ചെന്ന് അവളുടെ ഷോൾഡറിൽ കൈ വെച്ചു..
അപ്പൊൾ തന്നെ ഒന്ന് ഞെട്ടി സച്ചു ബെഡിൽ നിന്ന് എഴുന്നേറ്റിരുന്നു…
“കഴിഞ്ഞോ…” ഇടറുന്ന ശബ്ദത്തിൽ അവൾ ലാമിയോട് ചോദിച്ചു…
“ഹ്മ്മ് നിക്കഹ് കഴിഞ്ഞു.. നിന്നെ താഴെ എല്ലാരും അന്വേഷിക്കുന്നുണ്ട്.. നീ വാ..”
“ഹ്മ്മ് ഞാൻ വരാം നീ പൊയ്ക്കോ…”
“വേണ്ടാ.. ഞാൻ വെയ്റ്റ് ചെയ്യാം നീ ഒന്ന് മുഖം കഴുകി വാ..”
“എന്താ ഞാൻ വല്ല ആത്മഹത്യയും ചെയ്യും എന്ന് നിനക്ക് പേടി ഉണ്ടോ.. മരിക്കാൻ മാത്രം ഭീരു അല്ല ഈ സച്ചു.. നീ പൊയ്ക്കോ..ഞാൻ വന്നോളാം.. ”
കരഞ്ഞു കരഞ്ഞു സങ്കടം തീർത്തത് കൊണ്ടാവണം അവളുടെ മനസ്സിൽ കുറച്ചു ധൈര്യം വന്നത്.. സച്ചൂന്റെ സംസാരം കേട്ടപ്പോൾ ലാമി അവൾ പറയുന്നത് അനുസരിച്ചു താഴേക്ക് പോയി…
മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയി സച്ചുവും താഴ്ക്ക് ഇറങ്ങി…
****************
നമ്മള് താഴേക്ക് ഇറങ്ങി പോകുമ്പോൾ എല്ലാരേയും നോട്ടം നമ്മളെ ആയിരുന്നു.. ഇത്രയും നേരം നമ്മളെ കാണാത്തത് കൊണ്ട് ആവണം എല്ലാം നമ്മളെ ഇങ്ങനെ നോക്കുന്നത്… നമ്മള് ലാമിയെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഒരുമാതിരി ഇളിക്കുന്നുണ്ട്.. അത് പോലെ തന്നെ ഷബീ.. ഷഹീ.. നഹല സഹല.. ഉമ്മാമ ഉമ്മ.. നമ്മളെ ഉപ്പാ ഉമ്മാ.. എല്ലാരും നമ്മളെ നോക്കി അതെ ഇളി ഇളിക്കുന്നുണ്ട്.. ഇതെന്താ റബ്ബെഹ്.. എല്ലാരും ഈ അവസ്ഥയിൽ നമ്മളെ കളിയാക്കുകയാണോ… നമ്മള് ലാമിന്റെ അടുത്തേക്ക് ചെന്ന് നിന്ന് ഓളെ ചോദ്യ ഭാവത്തിൽ നോക്കി.. അപ്പൊ പെണ്ണ് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു നമ്മക്ക് എന്തോ കാണിച്ചു തരുന്നുണ്ട്.. ഓള് കാണിക്കുന്ന ഭാഗത്തേക്ക് നമ്മള് തിരിഞ്ഞു നോക്കി.. ദെ നിൽക്കുന്നു അണിഞ്ഞൊരുങ്ങി നല്ല ഹൂറിയെ പോലെ നമ്മളെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്നു നമ്മളെ സൈബ… ഓളെ കയ്കളിൽ കൈകോർത്തു നിൽക്കുന്ന ആളെ കണ്ടതും നമ്മള് ഞെട്ടി പണ്ടാരമടങ്ങി പോയി… ഓളെയും പറ്റിച്ചേർന്നു നമ്മളെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്നു ഷിയാസ്….”…..കാത്തിരിക്കൂ………
[ad_2]