ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കി നീതീഷിന്റെ പ്രകടനം; ഇന്ത്യ 175ന് പുറത്ത്, ഓസീസിന് ജയിക്കാൻ 19 റൺസ്

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 19 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 170 റൺസിന് ഓൾ ഔട്ടായി. ഒരു ഘട്ടത്തിൽ ഇന്ത്യ ഇന്നിംഗ്‌സ് തോൽവി നേരിട്ടേക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും നിതീഷ് കുമാർ റെഡ്ഡിയുടെ പ്രകടനമാണ് കനത്ത നാണക്കേടിൽ നിന്നും രക്ഷിച്ചത്.
5ന് 128 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. റിഷഭ് പന്തിനെ ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. 28 റൺസുമായി പന്ത് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ അശ്വിൻ 7 റൺസെടുത്തും വീണു. സ്‌കോർ 153ൽ ഹർഷിദ് റാണയും പുറത്തായതോടെ ഇന്ത്യ ഇന്നിംഗ്‌സ് തോൽവിയിലേക്കെന്ന് തോന്നിച്ചു. 157 റൺസായിരുന്നു ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് ലീഡ്
എന്നാൽ നിതീഷ് കുമാർ റെഡ്ഡി ഇന്ത്യയെ ലീഡിലേക്ക് എത്തിക്കുകയായിരുന്നു. 47 പന്തിൽ ഒരു സിക്‌സും ആറ് ഫോറും സഹിതം 42 റൺസെടുത്ത നിതീഷ് കുമാർ പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 166ൽ എത്തിയിരുന്നു. മുഹമ്മദ് സിറാജ് ഏഴ് റൺസെടുത്തു. ബുമ്ര 2 റൺസുമായി പുറത്താകാതെ നിന്നു
ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് 5 വിക്കറ്റുകൾ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 180 റൺസിന് പുറത്തായിരുന്നു. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 337 റൺസിന് പുറത്തായി. 157 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.